▲ ആത്മക്ഷതം ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആത്മക്ഷതം ബാഷ്പാഞ്ജലി
കേവലമാശാമയസ്വപ്നമാത്രമാ, മെന്‍റെ
ഭാവനാസാമ്രാജ്യത്തിൽത്തന്നെ, ഞനിരുന്നോട്ടെ!
തിമിരം ലേശം പോലും തീണ്ടാത്തൊ,രക്കൽഹാര
കമനീയോദ്യാനത്തിൽത്തന്നെ, ഞാൻ കഴിഞ്ഞോട്ടെ!
അവിടെ സ്വച്ഛന്ദമായൊന്നു ഞാൻവിഹരിച്ചാ
ലതിനും കയർക്കുന്നതെന്തിനാണാവോ, ലോകം!
ഒന്നുമില്ലെനി,ക്കെന്നാലീ നിരാശയിൽപ്പോലും
മന്നിനെന്തസൂയ! ഞാനിനിയെങ്ങോടിപ്പോകും?
പൊന്നിനാലുന്മാദം പൂണ്ടുലകം, പുരോഗതി
ക്കെന്നു ചൊന്നനുമാത്രം മുന്നോട്ടുകുതിക്കുമ്പോൾ,
ശരിയാ,ണതേ; വാടിപ്പോയപൂവിനെ നോക്കി
ക്കരയാനൊരുമ്പെടും ഞാനൊരു വെറും മൂഢൻ.
കാണുന്നതെല്ലാംതന്നെ നശ്വരമല്ലേ? പിന്നെ
ഞാനതുനോക്കിത്തേങ്ങിക്കരഞ്ഞാ, ലതോ കുറ്റം?
മാനവൻ മഹാരഥൻ! ഭേദമെന്തെന്നാൽ, കഷ്ടം !
ഞാനുമപ്പൂന്തോപ്പിലെപ്പനിനീർപ്പൂവും തമ്മിൽ?
നാളത്തെപ്പുലർകാലമായതിൻ ലാവണ്യത്തെ
നാമെല്ലാം കാൺകെത്തന്നെ, നിർദ്ദയം നശിപ്പിക്കും;
ഇന്നു നാമതു നോക്കിപ്പുഞ്ചിരിയിടുന്നെന്തി
നിന്നത്തെ നമ്മളെപ്പോലും നാളെയാരോർക്കുന്നാവോ!
അത്യന്തം ദയനീയമാകു, മീ മറവിയോർ
ത്തെത്രയത്നിച്ചാലെന്തു വറ്റുമോ കണ്ണീരൽപം?
ജീവിതകാവ്യം തീർക്കുമക്കലാകാരൻതന്നെ
കേവലം ശോകാത്മകലോലനായിരിക്കണം.
ഇല്ലല്ലോ ലവലേശ,മായതിലാകെക്കൂടി
വല്ലഭാഗത്തെങ്ങാനൊരാനന്ദഗാനം പോലും.
നിസ്സഹായതയിങ്കൽ നമ്മളെപ്പിടിച്ചിട്ടു
"നിശ്ശ്ബ്ദ!"മെന്നൊതുവാൻ നിയതി തുനിഞ്ഞാലോ!
ഇനിയും കരഞ്ഞതു പോര നാം; മറ്റൊന്നിനും
തുനിയാന്നമുക്കില്ല തെല്ലുമിന്നവകാശം
ഏകാന്തം നിരാശതൻ കണ്ണാടിച്ചില്ലിൽക്കൂടി
ലോകത്തെ നോക്കിക്കാണും മനസ്സിൻ നയനങ്ങൾ
എത്രമേൽ ബാഷ്പാവിലമാകിലെന്തതിൽ പേർത്തും
സദ്രസം നിഴലിപ്പൂ സത്യത്തിൻ കിരണങ്ങൾ.
ഈ വിശ്വംതന്നെ, യേതോതീരാത്ത നിരാശതൻ
ഭാവമൂകമാം ബാഹ്യരൂപമല്ലെന്നാർ കണ്ടു?
കോലാഹലത്തിൽ പൊതിഞ്ഞുള്ളൊരീ നിശ്ശബ്ദത
യ്ക്കാലംബകേന്ദ്രംവെറും നൈരാശ്യ,മിച്ഛാഭംഗം.
എന്തിലുമപൂർണ്ണതയല്ലാതെ കാണ്മീലിങ്ങു
ചിന്തിക്കി,ലെല്ലാം തന്നെ നിർജ്ജീവം, വെറും ജഡം!
മന്ദഹാസവും കൂടി മാറാത്ത മാലിൻചിഹ്നം
മഞ്ജുസംഗീതം തപ്ത ചിന്തയാൽ തരംഗിതം.
നാനാപാന്ഥന്മാർക്കൽപം വിശ്രമിക്കുവാൻമാത്രം
സ്ഥാനമുള്ളോരീ ലോകം, ഹാ, വെറും വഴിസ്സത്രം!
നാമെല്ലാമൊരുപോലെ നിസ്സഹായന്മാർ, മർത്ത്യ
നാമാക്കളാകും വെറും യന്ത്രങ്ങൾ, മൃത്പിണ്ഡങ്ങൾ!
അപ്രമേയാഭമാകും വൈദ്യുതപ്രവാഹമൊ
ന്നത്ഭുതാവഹം നമ്മെയീവിധം ചലിപ്പിപ്പൂ.
ആയതിൻ സമാപ്തിയിൽ സർവ്വവും നിശ്ചഞ്ചലം!
ഹാ, മർത്ത്യ, നിൻഭൂതലം മായികച്ഛായാതലം!
ദയനീയമാമൊരു ഗദ്ഗദ, മവ്യക്തമാ
മൊരു രോദന, മാണീജീവിതം നിരാലംബം!
ഫലശൂന്യമാമതു ചെന്നുചെന്നവസാനം
ഫലശൂന്യതയില്ത്താനല്ലല്ലീ വിലയിപ്പൂ!
എന്തൊരു ശോച്യാവസ്ഥ! വിസ്മയമെന്തി,ന്നതു
ചിന്തിച്ചു ചിന്തിച്ചെന്‍റെ കണ്ണിണ നിറഞ്ഞെങ്കിൽ
സതതം ജോലിത്തിരക്കാർന്നൊരെൻ ജഗത്തേ, നീ,
കുതികൊള്ളുക മുന്നോട്ടെന്നെ നീ ഗൗനിക്കേണ്ട.
ഞാനൊരുവെറും ശോചനീയത, നിനക്കെന്‍റെ
ദീനരോദനം, പക്ഷേ, ദുസ്സഹമായിത്തോന്നാം!
അതു നീ പൊറുത്താലുമുള്ളലിഞ്ഞെ,നിക്കെന്‍റെ
ഹൃദയം നോവുന്നു, ഞാനിത്തിരി കരഞ്ഞോട്ടെ!
* * *
കേവലമാശാമയസ്വപ്നമാത്രമാ,മെന്‍റെ
ഭാവനാലോകത്തേയ്ക്കുതന്നെ, ഞാൻ പോയ്ക്കൊള്ളട്ടെ!
തിമിരം ലേശം പോലും തീണ്ടാത്തൊ,രക്കൽഹാര
കമനീയോദ്യാനത്തിൽ നിന്നെന്നെ വിളിക്കൊല്ലേ!
Manglish Transcribe ↓
Changampuzha krushnapilla=>▲ aathmakshatham baashpaanjjali
kevalamaashaamayasvapnamaathramaa, menre
bhaavanaasaamraajyatthiltthanne, njanirunnotte! Thimiram lesham polum theendaattho,rakkalhaara
kamaneeyodyaanatthiltthanne, njaan kazhinjotte! Avide svachchhandamaayonnu njaanviharicchaa
lathinum kayarkkunnathenthinaanaavo, lokam! Onnumilleni,kkennaalee niraashayilppolum
manninenthasooya! Njaaniniyengodippokum? Ponninaalunmaadam poondulakam, purogathi
kkennu chonnanumaathram munnottukuthikkumpol,
shariyaa,nathe; vaadippoyapoovine nokki
kkarayaanorumpedum njaanoru verum mooddan. Kaanunnathellaamthanne nashvaramalle? Pinne
njaanathunokkitthengikkaranjaa, latho kuttam? Maanavan mahaarathan! Bhedamenthennaal, kashdam ! Njaanumappoonthoppileppanineerppoovum thammil? Naalattheppularkaalamaayathin laavanyatthe
naamellaam kaanketthanne, nirddhayam nashippikkum;
innu naamathu nokkippunchiriyidunnenthi
ninnatthe nammaleppolum naaleyaarorkkunnaavo! Athyantham dayaneeyamaaku, mee maraviyor
tthethrayathnicchaalenthu vattumo kanneeralpam? Jeevithakaavyam theerkkumakkalaakaaranthanne
kevalam shokaathmakalolanaayirikkanam. Illallo lavalesha,maayathilaakekkoodi
vallabhaagatthengaanoraanandagaanam polum. Nisahaayathayinkal nammaleppidicchittu
"nishbda!"mennothuvaan niyathi thuninjaalo! Iniyum karanjathu pora naam; mattonninum
thuniyaannamukkilla thelluminnavakaasham
ekaantham niraashathan kannaadicchillilkkoodi
lokatthe nokkikkaanum manasin nayanangal
ethramel baashpaavilamaakilenthathil pertthum
sadrasam nizhalippoo sathyatthin kiranangal. Ee vishvamthanne, yethotheeraattha niraashathan
bhaavamookamaam baahyaroopamallennaar kandu? Kolaahalatthil pothinjulloree nishabdatha
ykkaalambakendramverum nyraashya,michchhaabhamgam. Enthilumapoornnathayallaathe kaanmeelingu
chinthikki,lellaam thanne nirjjeevam, verum jadam! Mandahaasavum koodi maaraattha maalinchihnam
manjjusamgeetham thaptha chinthayaal tharamgitham. Naanaapaanthanmaarkkalpam vishramikkuvaanmaathram
sthaanamulloree lokam, haa, verum vazhisathram! Naamellaamorupole nisahaayanmaar, martthya
naamaakkalaakum verum yanthrangal, mruthpindangal! Aprameyaabhamaakum vydyuthapravaahamo
nnathbhuthaavaham nammeyeevidham chalippippoo. Aayathin samaapthiyil sarvvavum nishchanchalam! Haa, martthya, ninbhoothalam maayikachchhaayaathalam! Dayaneeyamaamoru gadgada, mavyakthamaa
moru rodana, maaneejeevitham niraalambam! Phalashoonyamaamathu chennuchennavasaanam
phalashoonyathayiltthaanallallee vilayippoo! Enthoru shochyaavastha! Vismayamenthi,nnathu
chinthicchu chinthicchenre kannina niranjenkil
sathatham jolitthirakkaarnnoren jagatthe, nee,
kuthikolluka munnottenne nee gaunikkenda. Njaanoruverum shochaneeyatha, ninakkenre
deenarodanam, pakshe, dusahamaayitthonnaam! Athu nee porutthaalumullalinje,nikkenre
hrudayam novunnu, njaanitthiri karanjotte!
* * *
kevalamaashaamayasvapnamaathramaa,menre
bhaavanaalokattheykkuthanne, njaan poykkollatte! Thimiram lesham polum theendaattho,rakkalhaara
kamaneeyodyaanatthil ninnenne vilikkolle!