▲ ആരാധകൻ

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആരാധകൻ



ഒന്ന്

വിജയനും സോമനും യൌവനത്തിൽ

വികസിതകാന്തിയണിഞ്ഞിരുന്നു.

ഒരു ഞെട്ടിലങ്കുരിച്ചാത്തശോഭം

വിലസിടും രണ്ടോമൽപ്പൂക്കൾപോലെ,

അവരിരുപേരുമൊരാലയത്തി

ലവിരളാനന്ദം സമുല്ലസിച്ചു.

അപരിചിതന്മാരവരെയേവ

മൊരുമിച്ചടുപ്പിച്ച സുപ്രഭാതം,

അതിദൂരമെത്തിക്കഴിഞ്ഞു, വെന്നാ

ലവരിന്നുമാബദ്ധരാണു തമ്മിൽ



പരമാർത്ഥസ്നേഹമിപ്പാരിലെങ്ങും

പരമസുദുർല്ലഭമായിരിക്കാം;

ശരി, യെന്നാലായതിൻ ലാളനങ്ങ

ളനുഭവിപ്പോരെത്ര ഭാഗ്യവാന്മാർ!

ഹൃദയങ്ങൾതമ്മിൽപ്പുണർന്നിടുമ്പോ

ളുദിതമാം വിദ്യുത്പ്രവാഹമലേ,

ക്ഷണികമാമീ ലോകജീവിതാങ്കം

കനകാഭമാക്കുന്നൊരിന്ദ്രജാലം?

ഭുവനസൌഭാഗ്യങ്ങളാകമാന

മതിൽനിന്നുതിരുന്ന രശ്മിമാത്രം!



വിജയനു സോമനും, സോമനേവം

വിജയനും പ്രാണനായ്‌ത്തീർന്നുപോയി;

മരണത്തിനെക്കൊണ്ടുമവുകില്ലൊ

ന്നവരെയന്യോന്യമകറ്റിമാറ്റാൻ.

മദനമനോഹരമംഗളാംഗൻ

വിജയകുമാരൻ വിമലശീലൻ.

പലപല കായികമത്സരത്തിൽ

പരമവിചക്ഷണനാർദ്രചിത്തൻ,

സരസഗുണാങ്കിതൻ സോമനാഥൻ

സുവിദിതനാമൊരു ചിത്രകാരൻ.



ഒരു നിമിഷത്തെ വിരഹംപോലും

യുഗശതമാക്കുന്നൊരാത്മബന്ധം

ഹൃദയതന്തുക്കളെക്കോർത്തുകെട്ടി

ക്ഷിതിയിലവർക്കൊരു നാമമേകി.

വിജയൻ വിജയനെവിസ്മരിച്ചു

വിബുധനാം സോമനിൽച്ചേർന്നലിഞ്ഞു.

അതുവിധം സോമനും സോമനേയു

മവഗണിച്ചാത്മസുഹൃത്തിലാണ്ടു.

അഴലെന്നതെന്തെന്നറിഞ്ഞിടാത

ന്നവരത്ര സംതൃപ്തരായ് സുഖിച്ചു.



അനുദിനമന്തിമസന്ധ്യയിങ്ക

ലയൽനാട്ടിലുള്ള നദീതടത്തിൽ

പ്രകൃതിസൌന്ദര്യം സമാസ്വദിക്കാ

നവരിരുപേരും സവാരിപോകും.

ഒരു സുന്ദരാശയം മാത്രമേന്തും

സരളമാം രണ്ടീരടികൾപോലെ,

ഒരു ദിവ്യചേതസ്സെഴുന്നതാം ര

ണ്ടുടലുകളായവരുല്ലസിച്ചു.

അവനിയിൽ സ്വർഗ്ഗവിശുദ്ധി ചേർക്കു

മവരോർക്കി, ലുത്ഭിന്നഭാഗധേയർ!



പതിവുപോലന്നും ദിനാന്തരംഗം

പരിണിതകാന്തിയണിഞ്ഞു മിന്നി.

പലപല പുഷ്പങ്ങൾ തിങ്ങിനിൽക്കും

പനിമലർത്തോപ്പിൻ പകർപ്പുപോലെ;

കമിതാവെക്കാണുന്ന കാമിനിതൻ

കവിളിണക്കൂമ്പിൻ തുടുപ്പുപോലെ;

സുലളിതവാർമണിമേഘജാലം

വിലസിയാ വാരുണദിക്കിലെല്ലാം.

ചിരിയടക്കിക്കൊണ്ടവയ്ക്കിടയിൽ

ചിലവെള്ളിനക്ഷത്രമെത്തിനോക്കി.



വിജയനും സോമനും വീതതാപം

വിഹരിച്ചിരുന്നു നദീതടത്തിൽ.

അകലെത്തിളങ്ങുന്ന ചക്രവാള

മതിലംഘിച്ചീടും തൻ ഭാവനയിൽ

അഴകിൻതിരകളിലങ്ങുമിങ്ങു

മൊഴുകിനാനായുവചിത്രകാരൻ.

പ്രകൃതിയവനെയണച്ചുപുൽകി

പ്രകൃതിയവനിലലിഞ്ഞൊഴുകി,

സിരകളുണർന്നവനപ്പൊഴേതോ

സുരതരുച്ഛായയിൽച്ചെന്നുപറ്റി.



അവികലാശ്ചര്യത്തിനാസ്പദമാ

യവരൊരു സൌന്ദര്യം കാണ്മു മുന്നിൽ;

അരയൊടടുക്കിപ്പിടിച്ചിരുന്ന

ജലഘടഭാരത്താൽച്ചെറ്റു ചാഞ്ഞും;

കുറുമൊഴിമുല്ലപ്പൂമാല ചൂടി

ച്ചുരുൾമുടി പിന്നിലഴിഞ്ഞുലഞ്ഞും;

നറുവണ്ണിലാവിൻ വിലാസലേശ

മരുണാധരത്തിൽ പൊടിഞ്ഞുതിർന്നും;

അതിലൂടണയുന്നു മന്ദമന്ദം

കുളിരണിയുന്നൊരു ദീപനാളം!



നവയൌവനാശ്ലേഷിതാംഗിയാകു

മവളൊരു സംഗീതമായിരുന്നു.

ഉലകിലുടലെടുത്തുല്ലസിക്കു

മൊരു മുരളീഗാനമായിരുന്നു! ...

അവളപാംഗത്താലുഴിഞ്ഞെറിഞ്ഞോ

രനഘവിദ്യുല്ലതാബീജലേശം,

അവരിലിന്നാരുടെ മാനസത്തി

ലധികാരപൂർവ്വം പടർന്നതാവോ!

ഭുവനമറിഞ്ഞില്ലുടനെ രണ്ടു

യുവഹൃദയങ്ങൾ തുടിച്ച കാര്യം!



കനകാംഗി പോയി; മറഞ്ഞു സൂര്യൻ

കമനീയസന്ധ്യ മയങ്ങിമങ്ങി,

കുളിർവെണ്ണിലാവെങ്ങും വാരിവീശി

ശ്ശിശിരാംശുലേഖ കിളർന്നു പൊങ്ങി.

മലയമന്ദാനിലനേറ്റു മന്ദം

മലരണിവല്ലികൾ നൃത്തമാടി.

അരുവിയും, തീരവും, മൺകുടവു

മതു വഹിച്ചെത്തിയ പൊൻകിനാവും!



വിവിധവിചാരതരളിതരായ്

വിജയനും സോമനും പിന്മടങ്ങി!



രണ്ട്

വേനലും മഞ്ഞും മഴയുമായി

ക്കാലം പതുക്കെക്കടന്നുപോയി.

ആയിരം മൊട്ടുകൾ പൂക്കളായി;

ആയിരം പൂക്കളടർന്നുപോയി.

ഏതെല്ലാം മാറ്റങ്ങളേശിയാലും

ലോകത്തിനെല്ലാം വെറും വിനോദം!

എന്നാൽ, വിജയനും സോമനുമായ്

നിന്നിടും ബന്ധത്തിനില്ല ഭേദം.

പണ്ടു കഴിഞ്ഞ തരത്തിലിന്നു

മിണ്ടലകന്നവർ ലാലസിപ്പൂ!



മുൻപൊരു സന്ധ്യയിൽനമ്മൾ കണ്ട

ചമ്പകമേനിയാമോമലാളും

ഈ രണ്ടു ജീവസഖാക്കളുമാ

യോരോദിവസവും കണ്ടുമുട്ടി.

ചേലിലൽപാൽപമായ് തമ്മിലന്നാ

ളേറിത്തുടങ്ങി പരിചയവും.

അത്തടിനീതടമായവർതൻ

നിത്യസന്ദർശനരംഗമായി.

നിർമ്മലസ്നേഹം തുളുമ്പുമോരോ

നർമ്മസല്ലാപസങ്കേതമായി.



സാമോദമേകശിലാതലത്തിൽ

സോമനും തോഴനും ചേർന്നിരിക്കും.

മുൻപിലായ് പൂത്തോരു രാജമല്ലി

ക്കൊമ്പുചേർന്നോമലാൾ ചാഞ്ഞുനിൽക്കും.

വാരുണാങ്കത്തിലണഞ്ഞ സൂര്യൻ

വാരൊളിയങ്ങെങ്ങും വാരിവീശും.

അത്യന്തവാചാലനാം വിജയൻ

നിർത്തിടാതോരോ വിശേഷമോതും.

പൊന്മണിനാദംപോലപ്പൊഴപ്പോൾ

പെണ്മണി പൊട്ടിച്ചിരിച്ചുപോകും!



മിത്രത്തെപ്പോലെ, യസ്സാധു സോമ

നത്ര വാചാലനല്ലായിരുന്നു.

ഗൌനിക്കുമെങ്കിലും മിക്കവാറും

മൌനിയായ്ത്തന്നെ കഴിച്ചിരുന്നു.

വല്ലതുമൽപമൊന്നോതിയാലും

തെല്ലതിൽ നാണം പൊടിച്ചിരുന്നു!

പാറപ്പടർപ്പിൽപ്പുളഞ്ഞൊഴുകും

നീരോട്ടമാണാ വിജയനെങ്കിൽ,

സോമനോ നൽത്തെളിനീർ തുളുമ്പും

താമരപ്പൂമ്പൊയ്കയായിരുന്നു!



ഓരോദിനങ്ങൾ കഴിഞ്ഞുപോന്നു;

പ്രേമം പതുക്കെപ്പൊടിച്ചുവന്നു.

ഉല്ലാസലോലൻ വിജയനെന്നും

സല്ലാപവീചിയിൽത്താണുമുങ്ങി.

മാലെഴാതാ മനമെപ്പൊഴുതും

മാലതീമന്ത്രമുരുക്കഴിക്കെ,

സോമഹൃദന്തരമെന്തുകൊണ്ടോ

ദീനമായ്ത്തേങ്ങിക്കരഞ്ഞതാവോ!

ആ മുഖത്തെന്തൊരു മന്ദഹാസം!

ആ മനസ്സിങ്കലൊരഗ്നികുണ്ഡം! ...



മാലതി, നീയൊരു മാനസത്തിൽ

മാലിൻദുരന്തമാം വിത്തുപാകി.

ആ രണ്ടു കൽപകശാഖികളും

ഹാ, നിന്നെത്തന്നെ ഭജിക്കയല്ലേ?

ഹന്ത, യവനിയിലിന്നൊന്നിൽമാത്ര

മെന്തിനുപിന്നെ നീ ചേർന്നു പറ്റി?

ആടലിൽനിന്നുമുയർന്നുതിരും

ചൂടിലത്തൈമരം വാടിയാലോ?

എത്രവസന്തം കഴിഞ്ഞു വേണ

മക്കലാസൌരഭം പൂർണ്ണമാവാൻ!



വാർമുറ്റുമക്കലാകല്പവൃക്ഷം

വാടിയാൽ ലോകത്തിനെന്തുചേതം?

ആവുംവിധത്തിലതിങ്കൽനിന്നും

നേടേണ്ടതൊക്കെയും നേടിയല്ലോ?

അച്ചെറുതൂലിക കാഴ്ചവെച്ച

ചിത്രങ്ങൾ, ജീവരക്താങ്കിതങ്ങൾ.

രാഗാർദ്രമാമൊരു മാനസത്തിൻ

ശോകപ്രകടനമായിരുന്നു!

ഉദ്വേഗങ്ങളുതിർക്കുമോരോ

വിദ്യുല്ലതികകളായിരുന്നു!



മാലതീചിത്രം രചിക്കുവാന

ത്തൂലികയൊന്നു പിടഞ്ഞുണർന്നു.

അന്തരീക്ഷത്തിലവിടെയെല്ലാം

സൌന്ദര്യസാരം തിരയടിച്ചു.

നിശ്ശബ്ദസങ്കടംകൊണ്ടൊരോമൽ

സ്വപ്നപശ്ചാത്തലം സജ്ജമായി

നാനാവികാരങ്ങൾ വെമ്പിയെത്തി

ച്ചായങ്ങൾ ചാലിച്ചു പിന്മടങ്ങി.

പ്രേമസങ്കോചം വിലക്കിയാലും

ഭാവന പക്ഷപുടം വിടുർത്തി.



ജീവിതലോലധവളപത്രം

സാവധാനത്തിൽ നിവർത്തിനോക്കി

മാലതീചിത്രരചനയിങ്കൽ

സോമഹൃദയം വിരണ്ടു മണ്ടി.

യൌവനസ്വപ്നങ്ങൾ മാറിമാറി

സ്സൌവർണ്ണവർണ്ണങ്ങൾ വീശിവീശി,

നാലഞ്ചുനാളുകൾക്കുള്ളിലേതോ

നാകാംഗനാചിത്രം ജാതമായി!

ശോകാർദ്രരായതിൽസാക്ഷിനിന്നോ

രേകാന്തമാത്രകൾ ധന്യരായി!



ഒന്നതിൻ നെറ്റിയിലുമ്മവെയ്ക്കാ

നുന്നി, മുന്നോട്ടു തെല്ലാഞ്ഞു സോമൻ.

എന്നാലും, പെട്ടെന്നു ഞെട്ടിമാറി

ദ്ധന്യനപ്പൂരുഷൻ പിന്മടങ്ങി.

ആ ദിവ്യസ്നേഹത്തിൻസന്നിധിയിൽ

ത്താനത്രനീചനായ് മാറുകെന്നോ!

ആത്മപുഷ്പത്താൽത്താനാചരിക്കു

മാരാധനകൾ ദുഷിക്കുകെന്നോ!

വെൽക നീ, നിർമ്മലസൌഹൃദമേ!

വെൽക നീ, നിർവ്വാണകന്ദളമേ!



മൂന്ന്

ജനിതകൌതുകം സംഭവസഞ്ചയം

ജയപതാക പറപ്പിച്ചു പോകവേ;

ചകിതചിത്തങ്ങൾ തേങ്ങിക്കരകിലും

നിയതി നോക്കിച്ചിരിക്കയാണദ്ഭുതം.

പിടയുകയാണു പിന്നെയും പിന്നെയും

കൊടുനിരാശയിൽ ജീവിതമെന്തിനോ!

ക്ഷണികഭാഗ്യങ്ങൾ പിന്നിട്ടറുതിയിൽ

പ്രണയമയ്യോ, കരയുന്നു ദീനമായ്!

ഇവിടെയെന്തിനീയാദർശകാഹളം;

ഇവിടെയെന്തിനീമാതൃകാജീവിതം?



വിജയമാലതീരാഗതരംഗിണി

ക്കൊരുവിളംബവുമേശീലൊരൽപവും.

അതു യഥോചിതം മന്ദയാനം തുട

ർന്നതുലമോദമവർക്കേകി നിത്യവും.

ഹൃദയവേദന താങ്ങാനശക്തനായ്

പ്രണയചിന്ത മറക്കാനസാധ്യമായ്,

നിപതിതനായി ഹാ, ദീനശയ്യയിൽ

നിഹതനായൊരസ്സോമനും തൽക്ഷണം.

അവനു കേൾക്കായവനിൽ പലപ്പൊഴും

ശിഥിലമാം ചില ചിത്തത്തുടിപ്പുകൾ!



സതതമോരോ പരിചര്യചെയ്തുകൊ

ണ്ടരികിൽ നിൽക്കും വിജയനെക്കാൺകവേ,

അവനടക്കാൻ കഴിഞ്ഞതില്ലക്ഷിയി

ലവതരിക്കുന്നൊരശ്രുകണങ്ങളെ!

അവരിരുവരുമൊന്നിച്ചനാൾമുതൽ

ക്കതുവരെയ്ക്കും കഴിഞ്ഞതഖിലവും,

ചലനചിത്രത്തിലെന്നപോൽ, ക്കാൺകയാ

യവനനുക്രമം ഭൂതസ്മരണയിൽ.

അവ സമസ്തവും സ്നേഹസാന്ദ്രോജ്ജ്വല

മനഘമാനന്ദതുന്ദിലം നിർമ്മലം!



അരുതരുതു സഹിക്കുവാൻ സോമന

സ്മരണയുള്ളിൽക്കൊളുത്തുന്ന സങ്കടം.

അവരിരുവരുമന്യോന്യമോതിടാ

തവനിയിലില്ലൊരാത്മരഹസ്യവും.

വിജയനെപ്പോഴുമോതുന്നു തന്നൊടാ

വിമലരാഗവിശേഷങ്ങളൊക്കെയും.

അവനറിവീല, താനുമത്തന്വിയി

ലഭിനിഷ്ടനാണെന്നുള്ള വാസ്തവം!

ചുടുചിതയിൽ, പ്രപഞ്ചമറിഞ്ഞിടാ

തടിയണം, ഹന്ത സോമരാഗാങ്കുരം!



വിജനതയിൽ, വിറയ്ക്കും കരങ്ങളിൽ

ഹൃദയനാഥതൻ ചിത്രവുമായവൻ,

തരളചിത്തം തകർന്നു, കണ്ണീരിനാൽ

ത്തലയണയും നനച്ചുകൊണ്ടങ്ങനെ

ശിലയുമേതാണ്ടലിഞ്ഞുപോകുംവിധം

ചലനമറ്റുകിടക്കും പലപ്പൊഴും.

പ്രണയസാരപരിമളം വീശിടു

മൊരു സനാതനസങ്കൽപനന്ദനം

അവനൊരുക്കിക്കൊടുക്കുമിടയ്ക്കിട

യ്ക്കമലമാമൊരു പുഷ്പശയ്യാതലം!



പരിചിലേറെനാളാശിച്ചിരുന്ന, തൻ

പരിണയോത്സവമാസന്നമാകയായ്!

വിവിധലോലവികാരതരംഗിത

വിധുരമായി വുജയഹൃദന്തരം.

കുസുമകാലമായ്, മൊട്ടിട്ടു മുല്ലകൾ

കുളിരിളംതെന്നൽ വീശിയെല്ലാടവും,

മൃദുഹിരണ്മയധൂളികാപാളി ചേർ

ന്നതിമനോജ്ഞം തെളിഞ്ഞിതഷ്ടാശകൾ!

എവിടെയും കേൾപ്പതാനന്ദമർമ്മരം

എവിടെയാണിനി ദുസ്സഹഗദ്ഗദം?



ഒരു മയക്കത്തിൽനിന്നും പൊടുന്നനെ

ക്കരളു ഞെട്ടിപ്പിടഞ്ഞുണർന്നേൽക്കവേ.

അരികിലായ്ക്കണ്ടു സോമൻ വിജയനൊ

ത്തവിടെ നിൽക്കുന്ന മാലതീദേവിയെ!

ഞൊടിയിലായിരം മിന്നാൽപ്പിണരുക

ളിടറി, വീങ്ങിത്തുടിക്കും മനസ്സുമായ്,

മറവി മായ്ക്കിലും മായാത്തമാതിരി

ക്കവനവരെയൊന്നുറ്റുനോക്കീടിനാൻ.

മിഴിയിണയിൽ നിറഞ്ഞു, കവിളിലൂ

ടൊഴുകി ധാരയായ് ക്കണ്ണീർക്കണികകൾ!



അരുതു കാണാ, നിതെന്തൊരു സംഭവം?

ക്ഷണികലോകമേ, നീയെത്ര നിഷ്ഠുരം!

പ്രളയ, മെങ്ങാ പ്രളയം? അതിനക

ത്തവനി താണിടാനെന്തിനിത്താമസം?

മരുമരീചികൾ! ദാഹങ്ങൾ! ചൂടുകൾ!

എരിപൊരിക്കൊണ്ടിടും കൊടും തൃഷ്ണകൾ!

അനുനിമേഷമെരിഞ്ഞു പടർന്നടർ

ന്നലറിയേറുന്ന തീപ്പൊരിക്കാടുകൾ!

ഇവിടമല്ലേ സുഖം? കനൽക്കട്ടയാ

മിവിടമല്ലേ കുസുമശയ്യാതലം? ...



മതി ജഗത്തേ, മതി നിൻ പരിഭവം;

മതി തെളിഞ്ഞിനി മന്ദഹസിക്ക നീ!

അവിടെനിന്നിതാ കേൾപ്പിതവ്യക്തമാ

യിളകീടും ചില മാരണമർമ്മരം!

"വിവശിതാത്മനായ്, വിശ്വം വെടിഞ്ഞിതാ

വിജയ, സോദര, പോവുകയായി ഞാൻ!

ഇവനെ നിങ്ങൾ മറക്കിലു, മെന്‍റെയി

ച്ചപലചിത്രം വെടിയായ്കൊരിക്കലും!

ഒരു സുനിർമ്മലസ്നേഹാർദ്രമാനസ

സ്മരണയായിതു കാത്തുകൊള്ളേണമേ!"



വിജയമാലതീപാദപങ്കേരുഹ

യുഗളചുംബിയായക്കലാപാടവം!

വിവരമില്ലാത്തൊരോമനപ്പൈതൽപോൽ

വിജയനക്ഷണം വാവിട്ടുകേണുപോയ്!

അതിദയനീയശോകാദ്ഭുതങ്ങളാ

ലകമഴിഞ്ഞുടൻ മാഴ്കിനാൾ മാലതി.

..........................

..........................



മഹിതകാന്തി പൊലിഞ്ഞു! കൊടുമിരുൾ

മരണവസ്ത്രം വിരിച്ചിതെല്ലാടവും!

തരുശിഖരിയിൽത്താന്തസ്വരങ്ങളിൽ

ച്ചിറകടിച്ചു കരകയായ് മൂങ്ങകൾ! ...

Manglish Transcribe ↓


Changampuzha krushnapilla=>▲ aaraadhakan



onnu

vijayanum somanum youvanatthil

vikasithakaanthiyaninjirunnu. Oru njettilankuricchaatthashobham

vilasidum randomalppookkalpole,

avariruperumoraalayatthi

laviralaanandam samullasicchu. Aparichithanmaaravareyeva

morumicchaduppiccha suprabhaatham,

athidoorametthikkazhinju, vennaa

lavarinnumaabaddharaanu thammil



paramaarththasnehamippaarilengum

paramasudurllabhamaayirikkaam;

shari, yennaalaayathin laalananga

lanubhavipporethra bhaagyavaanmaar! Hrudayangalthammilppunarnnidumpo

ludithamaam vidyuthpravaahamale,

kshanikamaamee lokajeevithaankam

kanakaabhamaakkunnorindrajaalam? Bhuvanasoubhaagyangalaakamaana

mathilninnuthirunna rashmimaathram! Vijayanu somanum, somanevam

vijayanum praananaayttheernnupoyi;

maranatthinekkondumavukillo

nnavareyanyonyamakattimaattaan. Madanamanoharamamgalaamgan

vijayakumaaran vimalasheelan. Palapala kaayikamathsaratthil

paramavichakshananaardrachitthan,

sarasagunaankithan somanaathan

suvidithanaamoru chithrakaaran. Oru nimishatthe virahampolum

yugashathamaakkunnoraathmabandham

hrudayathanthukkalekkortthuketti

kshithiyilavarkkoru naamameki. Vijayan vijayanevismaricchu

vibudhanaam somanilcchernnalinju. Athuvidham somanum somaneyu

mavaganicchaathmasuhrutthilaandu. Azhalennathenthennarinjidaatha

nnavarathra samthruptharaayu sukhicchu. Anudinamanthimasandhyayinka

layalnaattilulla nadeethadatthil

prakruthisoundaryam samaasvadikkaa

navariruperum savaaripokum. Oru sundaraashayam maathramenthum

saralamaam randeeradikalpole,

oru divyachethasezhunnathaam ra

ndudalukalaayavarullasicchu. Avaniyil svarggavishuddhi cherkku

mavarorkki, luthbhinnabhaagadheyar! Pathivupolannum dinaantharamgam

parinithakaanthiyaninju minni. Palapala pushpangal thinginilkkum

panimalartthoppin pakarppupole;

kamithaavekkaanunna kaaminithan

kavilinakkoompin thuduppupole;

sulalithavaarmanimeghajaalam

vilasiyaa vaarunadikkilellaam. Chiriyadakkikkondavaykkidayil

chilavellinakshathrametthinokki. Vijayanum somanum veethathaapam

viharicchirunnu nadeethadatthil. Akaletthilangunna chakravaala

mathilamghiccheedum than bhaavanayil

azhakinthirakalilangumingu

mozhukinaanaayuvachithrakaaran. Prakruthiyavaneyanacchupulki

prakruthiyavanilalinjozhuki,

sirakalunarnnavanappozhetho

suratharuchchhaayayilcchennupatti. Avikalaashcharyatthinaaspadamaa

yavaroru soundaryam kaanmu munnil;

arayodadukkippidicchirunna

jalaghadabhaaratthaalcchettu chaanjum;

kurumozhimullappoomaala choodi

cchurulmudi pinnilazhinjulanjum;

naruvannilaavin vilaasalesha

marunaadharatthil podinjuthirnnum;

athiloodanayunnu mandamandam

kuliraniyunnoru deepanaalam! Navayouvanaashleshithaamgiyaaku

mavaloru samgeethamaayirunnu. Ulakiludaledutthullasikku

moru muraleegaanamaayirunnu! ... Avalapaamgatthaaluzhinjerinjo

ranaghavidyullathaabeejalesham,

avarilinnaarude maanasatthi

ladhikaarapoorvvam padarnnathaavo! Bhuvanamarinjilludane randu

yuvahrudayangal thudiccha kaaryam! Kanakaamgi poyi; maranju sooryan

kamaneeyasandhya mayangimangi,

kulirvennilaavengum vaariveeshi

shishiraamshulekha kilarnnu pongi. Malayamandaanilanettu mandam

malaranivallikal nrutthamaadi. Aruviyum, theeravum, mankudavu

mathu vahicchetthiya ponkinaavum! Vividhavichaaratharalitharaayu

vijayanum somanum pinmadangi! Randu

venalum manjum mazhayumaayi

kkaalam pathukkekkadannupoyi. Aayiram mottukal pookkalaayi;

aayiram pookkaladarnnupoyi. Ethellaam maattangaleshiyaalum

lokatthinellaam verum vinodam! Ennaal, vijayanum somanumaayu

ninnidum bandhatthinilla bhedam. Pandu kazhinja tharatthilinnu

mindalakannavar laalasippoo! Munporu sandhyayilnammal kanda

champakameniyaamomalaalum

ee randu jeevasakhaakkalumaa

yorodivasavum kandumutti. Chelilalpaalpamaayu thammilannaa

leritthudangi parichayavum. Atthadineethadamaayavarthan

nithyasandarshanaramgamaayi. Nirmmalasneham thulumpumoro

narmmasallaapasankethamaayi. Saamodamekashilaathalatthil

somanum thozhanum chernnirikkum. Munpilaayu pootthoru raajamalli

kkompuchernnomalaal chaanjunilkkum. Vaarunaankatthilananja sooryan

vaaroliyangengum vaariveeshum. Athyanthavaachaalanaam vijayan

nirtthidaathoro visheshamothum. Ponmaninaadampolappozhappol

penmani potticchiricchupokum! Mithrattheppole, yasaadhu soma

nathra vaachaalanallaayirunnu. Gounikkumenkilum mikkavaarum

mouniyaaytthanne kazhicchirunnu. Vallathumalpamonnothiyaalum

thellathil naanam podicchirunnu! Paarappadarppilppulanjozhukum

neerottamaanaa vijayanenkil,

somano naltthelineer thulumpum

thaamarappoompoykayaayirunnu! Orodinangal kazhinjuponnu;

premam pathukkeppodicchuvannu. Ullaasalolan vijayanennum

sallaapaveechiyiltthaanumungi. Maalezhaathaa manameppozhuthum

maalatheemanthramurukkazhikke,

somahrudantharamenthukondo

deenamaaytthengikkaranjathaavo! Aa mukhatthenthoru mandahaasam! Aa manasinkaloragnikundam! ... Maalathi, neeyoru maanasatthil

maalinduranthamaam vitthupaaki. Aa randu kalpakashaakhikalum

haa, ninnetthanne bhajikkayalle? Hantha, yavaniyilinnonnilmaathra

menthinupinne nee chernnu patti? Aadalilninnumuyarnnuthirum

choodilatthymaram vaadiyaalo? Ethravasantham kazhinju vena

makkalaasourabham poornnamaavaan! Vaarmuttumakkalaakalpavruksham

vaadiyaal lokatthinenthuchetham? Aavumvidhatthilathinkalninnum

nedendathokkeyum nediyallo? Accheruthoolika kaazhchaveccha

chithrangal, jeevarakthaankithangal. Raagaardramaamoru maanasatthin

shokaprakadanamaayirunnu! Udvegangaluthirkkumoro

vidyullathikakalaayirunnu! Maalatheechithram rachikkuvaana

tthoolikayonnu pidanjunarnnu. Anthareekshatthilavideyellaam

soundaryasaaram thirayadicchu. Nishabdasankadamkondoromal

svapnapashchaatthalam sajjamaayi

naanaavikaarangal vempiyetthi

cchaayangal chaalicchu pinmadangi. Premasankocham vilakkiyaalum

bhaavana pakshapudam vidurtthi. Jeevithaloladhavalapathram

saavadhaanatthil nivartthinokki

maalatheechithrarachanayinkal

somahrudayam virandu mandi. Youvanasvapnangal maarimaari

souvarnnavarnnangal veeshiveeshi,

naalanchunaalukalkkulliletho

naakaamganaachithram jaathamaayi! Shokaardraraayathilsaakshininno

rekaanthamaathrakal dhanyaraayi! Onnathin nettiyilummaveykkaa

nunni, munnottu thellaanju soman. Ennaalum, pettennu njettimaari

ddhanyanappoorushan pinmadangi. Aa divyasnehatthinsannidhiyil

tthaanathraneechanaayu maarukenno! Aathmapushpatthaaltthaanaacharikku

maaraadhanakal dushikkukenno! Velka nee, nirmmalasouhrudame! Velka nee, nirvvaanakandalame! Moonnu

janithakouthukam sambhavasanchayam

jayapathaaka parappicchu pokave;

chakithachitthangal thengikkarakilum

niyathi nokkicchirikkayaanadbhutham. Pidayukayaanu pinneyum pinneyum

koduniraashayil jeevithamenthino! Kshanikabhaagyangal pinnittaruthiyil

pranayamayyo, karayunnu deenamaayu! Ivideyenthineeyaadarshakaahalam;

ivideyenthineemaathrukaajeevitham? Vijayamaalatheeraagatharamgini

kkoruvilambavumesheeloralpavum. Athu yathochitham mandayaanam thuda

rnnathulamodamavarkkeki nithyavum. Hrudayavedana thaangaanashakthanaayu

pranayachintha marakkaanasaadhyamaayu,

nipathithanaayi haa, deenashayyayil

nihathanaayorasomanum thalkshanam. Avanu kelkkaayavanil palappozhum

shithilamaam chila chitthatthudippukal! Sathathamoro paricharyacheythuko

ndarikil nilkkum vijayanekkaankave,

avanadakkaan kazhinjathillakshiyi

lavatharikkunnorashrukanangale! Avariruvarumonnicchanaalmuthal

kkathuvareykkum kazhinjathakhilavum,

chalanachithratthilennapol, kkaankayaa

yavananukramam bhoothasmaranayil. Ava samasthavum snehasaandrojjvala

managhamaanandathundilam nirmmalam! Arutharuthu sahikkuvaan somana

smaranayullilkkolutthunna sankadam. Avariruvarumanyonyamothidaa

thavaniyililloraathmarahasyavum. Vijayaneppozhumothunnu thannodaa

vimalaraagavisheshangalokkeyum. Avanariveela, thaanumatthanviyi

labhinishdanaanennulla vaasthavam! Chuduchithayil, prapanchamarinjidaa

thadiyanam, hantha somaraagaankuram! Vijanathayil, viraykkum karangalil

hrudayanaathathan chithravumaayavan,

tharalachittham thakarnnu, kanneerinaal

tthalayanayum nanacchukondangane

shilayumethaandalinjupokumvidham

chalanamattukidakkum palappozhum. Pranayasaaraparimalam veeshidu

moru sanaathanasankalpanandanam

avanorukkikkodukkumidaykkida

ykkamalamaamoru pushpashayyaathalam! Parichilerenaalaashicchirunna, than

parinayothsavamaasannamaakayaayu! Vividhalolavikaaratharamgitha

vidhuramaayi vujayahrudantharam. Kusumakaalamaayu, mottittu mullakal

kulirilamthennal veeshiyellaadavum,

mruduhiranmayadhoolikaapaali cher

nnathimanojnjam thelinjithashdaashakal! Evideyum kelppathaanandamarmmaram

evideyaanini dusahagadgadam? Oru mayakkatthilninnum podunnane

kkaralu njettippidanjunarnnelkkave. Arikilaaykkandu soman vijayano

tthavide nilkkunna maalatheedeviye! Njodiyilaayiram minnaalppinaruka

lidari, veengitthudikkum manasumaayu,

maravi maaykkilum maayaatthamaathiri

kkavanavareyonnuttunokkeedinaan. Mizhiyinayil niranju, kavililoo

dozhuki dhaarayaayu kkanneerkkanikakal! Aruthu kaanaa, nithenthoru sambhavam? Kshanikalokame, neeyethra nishdturam! Pralaya, mengaa pralayam? Athinaka

tthavani thaanidaanenthinitthaamasam? Marumareechikal! Daahangal! Choodukal! Eriporikkondidum kodum thrushnakal! Anunimeshamerinju padarnnadar

nnalariyerunna theepporikkaadukal! Ividamalle sukham? Kanalkkattayaa

mividamalle kusumashayyaathalam? ... Mathi jagatthe, mathi nin paribhavam;

mathi thelinjini mandahasikka nee! Avideninnithaa kelppithavyakthamaa

yilakeedum chila maaranamarmmaram!

"vivashithaathmanaayu, vishvam vedinjithaa

vijaya, sodara, povukayaayi njaan! Ivane ningal marakkilu, men‍reyi

cchapalachithram vediyaaykorikkalum! Oru sunirmmalasnehaardramaanasa

smaranayaayithu kaatthukollename!"



vijayamaalatheepaadapankeruha

yugalachumbiyaayakkalaapaadavam! Vivaramillaatthoromanappythalpol

vijayanakshanam vaavittukenupoyu! Athidayaneeyashokaadbhuthangalaa

lakamazhinjudan maazhkinaal maalathi.

..........................

.......................... Mahithakaanthi polinju! Kodumirul

maranavasthram viricchithellaadavum! Tharushikhariyiltthaanthasvarangalil

cchirakadicchu karakayaayu moongakal! ...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution