▲ ആരാധിക ഓണപ്പൂക്കൾ

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആരാധിക ഓണപ്പൂക്കൾ

അങ്ങെന്നെ മറക്കില്ലേ

ജീവിതവനികയിൽ

മംഗളവസന്തശ്രീ

വരുന്നനാളിൽ?



താവകനവനവ

ഭാവനകളി, ലൊളി

താവിയെൻതരുണിമ

തളിർത്തുനിൽക്കേ;



മാമകചലനങ്ങ

ളാ മനോമുകുരത്തിൽ

മാരിവിൽ മാറി മാറി

വിരിച്ചു സത്യം,



ഇല്ലറിയില്ല ലോകം,

ഞാനൊരു നിഴലായി

ട്ടല്ലിലടിഞ്ഞു മാഞ്ഞു

മറഞ്ഞു പോകും!



ആ മനം ശതാബ്ദങ്ങൾ

ക്കപ്പുറം, ചക്രവാള

സീമയിൽപ്പുരട്ടുമ

സ്സാന്ധ്യരാഗം.



എൻകരൾത്തുടിപ്പുകൾ

കൊണ്ടു ഞാനിന്നു കൂട്ടും

കുങ്കുമച്ചാറാണെന്ന

ന്നാരറിയും?



അന്ധകാരത്തിൽ ഞാൻ നി

ന്നങ്ങയെ ജ്യോതിർമ്മയ

ഗന്ധർവ്വമേഖലകൾ

തുറന്നുകാട്ടി.

ലോകവും, ഞാനും, എന്തി

നല്ലെങ്കിൽബ്ഭവാൻ പോലും

ഹാ, കഷ്ട, മറിഞ്ഞീല

ന്നാ രഹസ്യം



കാണികൾക്കഖിലവു

മത്ഭുതം തോന്നുമൊരു

ചേണഞ്ചും വാനമ്പാടി

യെന്നപോലെ,



ഗാനത്തിൻ കുളിർത്തെളി

ത്തേനു തിർത്തുതീർത്തുകൊ

ണ്ടാനന്ദലോലനായ

ങ്ങുയർന്നുപോകെ,



ദൂരത്തിക്കാട്ടുപൂവിൻ

മാനസമഭിമാന

ധാരയിൽ തുളുമ്പിയ

താരറിഞ്ഞു?



കിന്നരമേഖലയിൽ

പൊന്നിൽക്കുളിച്ചു പല

മിന്നൽക്കൊടികൾ മുന്നിൽ

കുണുങ്ങിനിൽക്കെ,

ദൂരത്തിപ്പുൽക്കൊടിതൻ

നാമ്പിൽനിന്നുയർന്നൊരാ

നേരിയനേടുവീർപ്പ

താരറിഞ്ഞൂ?



പൂമൊട്ടിൻകിനാവുകൾ,

പൂവിന്റെ നിരാശകൾ

സോമലേഖകൾ മാഞ്ഞ

പാതിരകൾ!



അല്ലെങ്കിലാശകൾക്കെ

ന്തർത്ഥമിപ്പൂഴിമണ്ണിൽ?

ഇല്ല മേ പരിഭവം

തെല്ലുപോലും!



കഷ്ട, മീയെന്നെപ്പോലി

ക്കനനപ്പച്ചകൾക്കും

മൊട്ടിട്ടില്ലനുദിന

മെത്ര മോഹം!



എന്നാലെങ്ങവയിപ്പോൾ?

ഒന്നൊന്നായടർന്നടർ

ന്നൊന്നൊഴിയാതഖിലം

മണ്ണടിഞ്ഞൂ.



എന്നാലതിമേന്മ

വർണ്ണിച്ചു പുകഴ്ത്തിയോ

രന്നത്തെപ്പൂങ്കുയിലി

ന്നെങ്ങുപോയി?



ഇല്ലില്ലൊരർത്ഥവുമി

ങ്ങാശകൾക്ക, വിടുത്തോ

ടില്ല മേ പരിഭവം

തെല്ലുപോലും!



പോവുക, വിജയശ്രീ

പൂമാലയേന്തിനിൽപൂ

മേവിടാം ഞാൻ തനിച്ചീ

മൂടൽമഞ്ഞിൽ!



അങ്ങെന്നെക്കുറിച്ചിനി

യോർത്തിടേണ്ടൊരു നാളും

മംഗളാശംസ ചെയ്തു

മടങ്ങുന്നേൻ ഞാൻ!





അഴലിൻ ഗീഷ്മാന്തത്തി

ലാകിലെ, ന്താത്തോദാര

മഴകിൻ നിലാവുമാ

യെത്തി നീ ശശിലേഖേ!



ഇത്രനേരവുമൂഷ്മാ

വുയർന്നു പരന്നൊരി

ത്താപ്താന്തരീക്ഷത്തിൽ, നീ

യമൃതം തളിച്ചല്ലോ!



ആശകൾ നക്ഷത്രങ്ങൾ

ചൂടി നിന്നിതാ, നിന

ക്കാശിസ്സു നേരും നേരം

ചിരിപ്പൂ വെൺമേഘങ്ങൾ!

Manglish Transcribe ↓


Changampuzha krushnapilla=>▲ aaraadhika onappookkal

angenne marakkille

jeevithavanikayil

mamgalavasanthashree

varunnanaalil? Thaavakanavanava

bhaavanakali, loli

thaaviyentharunima

thalirtthunilkke;



maamakachalananga

laa manomukuratthil

maarivil maari maari

viricchu sathyam,



illariyilla lokam,

njaanoru nizhalaayi

ttalliladinju maanju

maranju pokum! Aa manam shathaabdangal

kkappuram, chakravaala

seemayilppurattuma

saandhyaraagam. Enkaraltthudippukal

kondu njaaninnu koottum

kunkumacchaaraanenna

nnaarariyum? Andhakaaratthil njaan ni

nnangaye jyothirmmaya

gandharvvamekhalakal

thurannukaatti. Lokavum, njaanum, enthi

nallenkilbbhavaan polum

haa, kashda, marinjeela

nnaa rahasyam



kaanikalkkakhilavu

mathbhutham thonnumoru

chenanchum vaanampaadi

yennapole,



gaanatthin kulirttheli

tthenu thirtthutheertthuko

ndaanandalolanaaya

nguyarnnupoke,



dooratthikkaattupoovin

maanasamabhimaana

dhaarayil thulumpiya

thaararinju? Kinnaramekhalayil

ponnilkkulicchu pala

minnalkkodikal munnil

kununginilkke,

dooratthippulkkodithan

naampilninnuyarnnoraa

neriyaneduveerppa

thaararinjoo? Poomottinkinaavukal,

poovinte niraashakal

somalekhakal maanja

paathirakal! Allenkilaashakalkke

ntharththamippoozhimannil? Illa me paribhavam

thellupolum! Kashda, meeyenneppoli

kkananappacchakalkkum

mottittillanudina

methra moham! Ennaalengavayippol? Onnonnaayadarnnadar

nnonnozhiyaathakhilam

mannadinjoo. Ennaalathimenma

varnnicchu pukazhtthiyo

rannattheppoonkuyili

nnengupoyi? Illillorarththavumi

ngaashakalkka, viduttho

dilla me paribhavam

thellupolum! Povuka, vijayashree

poomaalayenthinilpoo

mevidaam njaan thanicchee

moodalmanjil! Angennekkuricchini

yortthidendoru naalum

mamgalaashamsa cheythu

madangunnen njaan! Azhalin geeshmaanthatthi

laakile, nthaatthodaara

mazhakin nilaavumaa

yetthi nee shashilekhe! Ithraneravumooshmaa

vuyarnnu parannori

tthaapthaanthareekshatthil, nee

yamrutham thalicchallo! Aashakal nakshathrangal

choodi ninnithaa, nina

kkaashisu nerum neram

chirippoo venmeghangal!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution