▲ ആവലാതി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആവലാതി
ബാഷ്പാഞ്ജലി
സുരഭില:
ശ്യാമളേ, സഖി, ഞാനൊരു വെറും
കാനനത്തിലെപ്പൂവല്ലേ?
മാനമാളുന്ന സോമനുണ്ടാമോ
കാണുവാനതിൽകൗതുകം?
ചേലിയലും കുമുദയോടൊത്തു
ലാലസിക്കട്ടേ ഭാഗ്യവാൻ!
എൻ നെടുവീർപ്പുകൊണ്ടിനിക്കഷ്ട
മെന്തു കാര്യമീലോകത്തിൽ?
കണ്ണുനീർകൊണ്ടു തീർത്തുകൊള്ളാം ഞാ
നെണ്ണിയെണ്ണിയെൻ നാളുകൾ!
'ഓമനേ! 'യെന്ന പൂക്കളാൽത്തീത്തർ
പ്രേമലേഖനമാലകൾ,
ഒന്നുരണ്ടല്ല സമ്മാനിച്ചതാ
വന്ദനീയനെനിക്കന്നാൾ.
ഒന്നുമേ വാടാതായവയെല്ലാ
മിന്നുമുണ്ടെന്‍റെ കൈവശം.
ഞാനവനോക്കി ശ്യാമളാ, വീണ്ടു
മാനന്ദാശ്രുക്കൾ തൂകട്ടേ!
പുഞ്ചിരിതൂകിപ്പൊന്നുഷസ്സില
പ്പിഞ്ചുമേഘങ്ങളെത്തുമ്പോൾ,
ആരു ശങ്കിക്കുമായവയ്ക്കുള്ളിൽ
ക്കൂരിരുൾപ്പടപ്പുർണ്ടെന്നായ്?
ഞാനശരണ, പൂജിച്ചേൻ മന
സ്സൂനങ്ങളാലെൻ ദേവനെ;
ലോകമെന്തെന്നറിഞ്ഞിട്ടില്ലാത്ത
ചാതകിയായ ഞാനേവം
ചെയ്തുപോയതെൻസാഹസമായി
ച്ചൊല്ലുകയാണിന്നേവരും.
ഹന്ത്, സന്തപ്തചിത്ത ഞാൻ,കഷ്ട
മെന്തതിനോതുമുത്തരം?
സ്നേഹമെന്നതീ ലോകത്തിലൊരു
സാഹസത്തിന്‍റെ നാമമായ്,
നിർണ്ണയമെന്മനസ്സിലിന്നോള
മെണ്ണിയില്ല ഞാൻ,സോദരി!
പ്രേമനൈരാശ്യമാർന്നിടുമൊരു
കാമിനിയുടെ ജീവിതം,
ആഴിയാൽ പരിത്യക്തയായൊരു
ചോലയെക്കാളും ദാരുണം!
ആരെനിക്കുണ്ടെന്നന്തരംഗത്തി
ലാളും തീയൽപമാറ്റുവാൻ?
ഓമനേ, നിന്നോടല്ലാതാരോടെൻ
ഭീമതാപം ഞാനോതേണ്ടു?
തമ്മിൽ നമ്മൾ മറച്ചുവെച്ചിട്ടി
ല്ലിന്നോളമേതുമ്മൊന്നുമേ!....
ചമ്പകഗന്ധമെത്തിടുമ്പോൾ, ഞാൻ
കമ്പിതാംഗിയായ് ത്തീരുന്നു.
പൂനിലാവു പൊഴിയുമ്പോ,ളയ്യോ ,
മാനസം ദ്രവിക്കുന്നു മേ!
വന്നിടുന്നുണ്ടു വാസന്തരാത്രി
യെന്നെത്തേങ്ങിക്കരയിക്കാൻ!
എങ്ങുപോയി, ഹാ,കഷ്ട,മെന്നെ വി
ട്ടെന്മനോരഥനായകൻ?
അൽപകാലമെൻ കൺകുളുർപ്പിച്ച
സ്വപ്നവുമെന്‍റെതല്ലാതായ്!
ശ്യാമളേ,സഖി, ഞാനൊരുവെറും
കാനനത്തിലെപ്പൂവല്ലേ.....
അവനെച്ചവിട്ടി നീ താഴ്ത്തിടൊല്ലേ!
അവനും നിൻസോദരനേകനല്ലേ?
Manglish Transcribe ↓
Changampuzha krushnapilla=>▲ aavalaathi
baashpaanjjali
surabhila:
shyaamale, sakhi, njaanoru verum
kaananatthileppoovalle? Maanamaalunna somanundaamo
kaanuvaanathilkauthukam? Cheliyalum kumudayodotthu
laalasikkatte bhaagyavaan! En neduveerppukondinikkashda
menthu kaaryameelokatthil? Kannuneerkondu theertthukollaam njaa
nenniyenniyen naalukal!
'omane! 'yenna pookkalaalttheetthar
premalekhanamaalakal,
onnurandalla sammaanicchathaa
vandaneeyanenikkannaal. Onnume vaadaathaayavayellaa
minnumundenre kyvasham. Njaanavanokki shyaamalaa, veendu
maanandaashrukkal thookatte! Punchirithookipponnushasila
ppinchumeghangaletthumpol,
aaru shankikkumaayavaykkullil
kkoorirulppadappurndennaay? Njaanasharana, poojicchen mana
soonangalaalen devane;
lokamenthennarinjittillaattha
chaathakiyaaya njaanevam
cheythupoyathensaahasamaayi
cchollukayaaninnevarum. Hanthu, santhapthachittha njaan,kashda
menthathinothumuttharam? Snehamennathee lokatthiloru
saahasatthinre naamamaayu,
nirnnayamenmanasilinnola
menniyilla njaan,sodari! Premanyraashyamaarnnidumoru
kaaminiyude jeevitham,
aazhiyaal parithyakthayaayoru
cholayekkaalum daarunam! Aarenikkundennantharamgatthi
laalum theeyalpamaattuvaan? Omane, ninnodallaathaaroden
bheemathaapam njaanothendu? Thammil nammal maracchuvecchitti
llinnolamethummonnume!.... Champakagandhametthidumpol, njaan
kampithaamgiyaayu ttheerunnu. Poonilaavu pozhiyumpo,layyo ,
maanasam dravikkunnu me! Vannidunnundu vaasantharaathri
yennetthengikkarayikkaan! Engupoyi, haa,kashda,menne vi
ttenmanorathanaayakan? Alpakaalamen kankulurppiccha
svapnavumenrethallaathaayu! Shyaamale,sakhi, njaanoruverum
kaananatthileppoovalle..... Avanecchavitti nee thaazhtthidolle! Avanum ninsodaranekanalle?