▲ ആവോ! ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആവോ! ബാഷ്പാഞ്ജലി
ഉദയസൂര്യനെ നോക്കി നോക്കി സ്വയം
ഹിമകണികകൾ മന്ദഹസിക്കവെ;
പ്രണയഗാനങ്ങൾ പാടിയൊഴുകുമീ
ത്തടിനിതൻ തടത്തിങ്കൽ ഞാനേകനായ്,
ഒരു സുമംഗള വിഗഹദർശന
കുതുകിയായിട്ടിരിക്ക,യാണെന്തിനോ!
തരിവളകൾതൻ സംഗീതധാരയിൽ
മമ ഹൃദയം മുഴുകുമാറങ്ങനെ,
ജലഘടവും നിറച്ചുകൊണ്ടീ വഴി
യ്ക്കവൾ വരാത്തതിനെന്തിന്നുകാരണം?
മധുരനിദ്രയിലെന്നെ മയക്കുമാ
മൃദുലമഞ്ജീരശിഞ്ജിതമെങ്ങു പോയ്?
അമലനീലാംബരത്തിൽ പൊടുന്നനെ
ക്കരിമുകിൽമാല മൂടിയതെങ്ങനെ?
Manglish Transcribe ↓
Changampuzha krushnapilla=>▲ aavo! Baashpaanjjali
udayasooryane nokki nokki svayam
himakanikakal mandahasikkave;
pranayagaanangal paadiyozhukumee
tthadinithan thadatthinkal njaanekanaayu,
oru sumamgala vigahadarshana
kuthukiyaayittirikka,yaanenthino! Tharivalakalthan samgeethadhaarayil
mama hrudayam muzhukumaarangane,
jalaghadavum niracchukondee vazhi
ykkaval varaatthathinenthinnukaaranam? Madhuranidrayilenne mayakkumaa
mrudulamanjjeerashinjjithamengu poy? Amalaneelaambaratthil podunnane
kkarimukilmaala moodiyathengane?