▲ ആശ ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആശ ബാഷ്പാഞ്ജലി
ഒരുവെൺമുകിൽ മാലയായിരുന്നെങ്കിൽ, ചെന്ന
ച്ചെറുതാരയെ ഞാനിക്ഷണം ചുംബിച്ചേനെ.
കൊതിയുണ്ടെല്ലായ്പൊഴും ചിത്തത്തിനാകാശത്തിൻ
മതിലേഖയെ മന്ദം മാറിലേയ്ക്കണയ്ക്കുവാൻ!
വഴിയേവന്നെൻകാൽക്കൽ നിൽപവകൈവിട്ടു, ഞാൻ
വഴുതും വസ്തുക്കളിൽ കയറിപ്പിടിക്കുന്നു.
കാലത്തിൻ കണ്ണാടിയിലൂടെ ഞാൻ നോക്കീടുമ്പോൾ
കാണുന്നു നാനാവർണ്ണമയമായ് മജ്ജീവിതം.
ഹരിതപ്രഭം പോയതി,പ്പോഴുള്ളതു പീതം,
വരുവാനിരിക്കുന്നതൊക്കെയും തമോമയം!
നാളെ,യിന്നലെയെന്ന പേരെഴുമിരുവർതൻ
തോളിൽ കൈപിടിച്ചെത്തുമിന്നേ, നീ ബലഹീന!
നിന്നെപ്പോൽ,നിശ്ശൂന്യതയ്ക്കുള്ളിലെത്രപേരിനി
ച്ചെന്നെത്തിക്കഴിഞ്ഞാലെന്നാശയ്ക്കു വിരമിക്കാം?
Manglish Transcribe ↓
Changampuzha krushnapilla=>▲ aasha baashpaanjjali
oruvenmukil maalayaayirunnenkil, chenna
ccheruthaaraye njaanikshanam chumbicchene. Kothiyundellaaypozhum chitthatthinaakaashatthin
mathilekhaye mandam maarileykkanaykkuvaan! Vazhiyevannenkaalkkal nilpavakyvittu, njaan
vazhuthum vasthukkalil kayarippidikkunnu. Kaalatthin kannaadiyiloode njaan nokkeedumpol
kaanunnu naanaavarnnamayamaayu majjeevitham. Harithaprabham poyathi,ppozhullathu peetham,
varuvaanirikkunnathokkeyum thamomayam! Naale,yinnaleyenna perezhumiruvarthan
tholil kypidicchetthuminne, nee balaheena! Ninneppol,nishoonyathaykkullilethraperini
cchennetthikkazhinjaalennaashaykku viramikkaam?