▲ ഇരുളിൽ ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ഇരുളിൽ ബാഷ്പാഞ്ജലി
ഇനിയൊരിക്കലും കിട്ടാത്ത മട്ടി,ലെൻ
പിടിയിൽനിന്നും വഴുതിയ ഭാഗ്യമേ!
വിവിധ ചിന്തയാൽ വാടിക്കരിഞ്ഞൊരെൻ
വിമഥിതമായ മാനസവാടിയിൽ,
നവനവോന്മേഷദോക്തികളാ, ലിളം
തളിർ പൊടിപ്പിച്ച ദിവ്യസൗഹാർദ്ദമേ!
എവിടെ , യെങ്ങുനീ? നിന്നെയോത്തേർാത്തർിതാ
വിവശചിത്തനായ് നിന്നു കേഴുന്നു ഞാൻ!
കരളു നൊന്തുനൊന്തത്യന്തദൂനനായ്
കഴിയുമിക്കൊച്ചു നിസ്സാരജീവിയെ,
ഇവിടെ , യിക്കൊടുംകൂരിരുൾപ്പാതയി
ലിതുവിധം വെടിഞ്ഞെങ്ങൊളിച്ചു നീ?
വിജനഭീരു ഞാനത്യുഗമാകുമീ
വിരഹ, മയ്യോ, സഹിക്കുന്നതെങ്ങിനെ?
● ✶ ✶
സിരകളെല്ലാം തളരുന്നു, ശൂന്യമാ
മിരുളിലേയ്ക്കിതാ താഴുന്നു ഭൂതലം.
ഉഡുനിരകൾ നുറുങ്ങി വീഴുന്നു, ഹാ
തരിതരിയായ് ത്തെറിക്കുന്നു വിണ്ടലം!
ഇടിമുഴങ്ങിക്കൊടും കാറ്റടിച്ചടി
ച്ചഖിലവും വീണടിയുന്നു മേൽക്കുമേൽ
കടലിരച്ചിരച്ചേറുന്നു, കൊള്ളിമീ
നിടറിയോടുന്നു വാനിലെല്ലാടവും.
ഇതിനു സാക്ഷ്യംവഹിച്ചു നിൽക്കാനെനി
ക്കരു, തിതെന്തൊരു വേതാളതാണ്ഡവം!
പരമഘോര, മിതുറ്റുനോക്കാനെനി
ക്കരുതിതെന്തൊരു കൽപാന്തസംഭവം!
അടിയുറയ്ക്കുന്നതില്ല ഞാൻ വേച്ചുവേ
ച്ചുടനിവിടത്തിൽ മൂർച്ഛിച്ചു വീണുപോം!
എവിടെയയ്യോ, വെളിച്ചം, വെളിച്ച, മി
ത്തിമിരമെന്നെ വിഴുങ്ങുന്നു നിർദ്ദയം!
● ✶ ✶
ചതവുപറ്റിയ ജീവന്‍റെ ഗദ്ഗദ
ശ്രുതിയിലും, ഹന്ത, താളം പിടിക്കലും,
മനമുരുകിയുതിർന്ന കണ്ണുനീർ
ക്കണികകൾകൊണ്ടു ദാഹമടക്കലും
സ്ഥിതിയിതു തന്നെ പണ്ടു, മിപ്പൊഴു, മി
ക്ഷിതിയിതുവിധം തന്നെയാം മേലിലും!
വിഫലമെന്തിനുപിന്നെ, ഞാനീവിധം
വികൃതഭാഷയിൽ തേങ്ങിക്കരയണം?
പ്രണയതുന്ദിലമാണെന്നിരിക്കിലും
മമ മൊഴികളിന്നാളില്ല കേൾക്കുവാൻ!
ഫലരഹിതമാം വാഗ്വാദഘോഷവും,
പരിഭവങ്ങളും, പാഴ്ക്കലഹങ്ങളും,
ചതിയു, മീർഷ്യയും, വൻപു, മസൂയയും,
ഹൃദയശൂന്യമാം പച്ചച്ചിരികളും,
പരിഹാസവാഞ്ഛയും, വൈരവും,
പരമനീചമായൊരഹങ്കാരവും,
മതി, യിതല്ലല്ലി, സാഭിമാനം സദാ
മഹി പുകഴ്ത്തുന്ന മാനവ ജീവിതം?
അതു, മതു വെറും പാഴ്കിനാവാണതാ
ണതിലുമേറ്റം ദയനീയമോർക്കുകിൽ!
ക്ഷണികതയ്ക്കൊരു പര്യായമാം ഹിമ
കണികമാത്രമാണീ ലോകജിഇവിതം.
അതിസുശക്തമാമായസഹസ്തവു
മടിയുമന്ത്യത്തിലാഴക്കു ചാമ്പലായ്!
വെറുതെയെന്തിനു പിന്നെയീ വ്യർത്ഥമാം
പരിഭവവും, കലഹവും, കോപവും?
അരിയ സൗഹാർദ്ദകൽപകച്ഛായയി
ലണയുകല്ലല്ലി, നമ്മൾക്കൊരുത്സവം?
കലിത സൗഹൃദം, തങ്ങളിൽത്തങ്ങളിൽ
ക്കരളു കൈമാറിയാശ്വസിച്ചങ്ങനെ,
സതതമൊന്നിച്ചു തോളോടുതോളുചേർ
ന്നമരുകല്ലല്ലി, നമ്മൽക്കൊരുത്സവം?
മരണമെത്തി വിളിക്കുംവരേയ്ക്കു, നാം
മഹിയിലെന്തിനു വേറിട്ടു നിൽക്കണം?
വെറുതെ, മത്തര്യ്‍, മദിക്കുന്നതെന്തിനാ
ണൊരുപിടി വെറും പാഴ്മണലല്ലി, നീ?
ഒരു ദിനം നിന്‍റെ കണ്ണൊന്നടയുകി
ലതു മതി, ലോകം നിന്നെ മറക്കുവാൻ!
ഭുവനശാന്തി ഭജിക്ക നീ, സോദര
ഹൃദയരക്തം കൊതിക്കാതിരിക്ക നീ!
നിഹത, നീയു,മീ ഞാനു, മവനു, മി
ന്നൊരുപോ,ലാലംബശൂന്യരാം ജീവികൾ!
വിധിവിഹിതപ്രവാഹത്തി, ലൊന്നുപോ
ലൊഴുകിടും വെറുമോലത്തുരുമ്പുകൾ!
കഴികയില്ല നമുക്കാക്കർുമായതി
ന്നടിയൊഴുക്കിന്നെതിരിട്ടു നീന്തുവാൻ!
എവിടെയെങ്കിലുമെത്തട്ടെ, യാകയാ
ലതിനൊരുപോൽ വിധേയരായ്ത്തീരുക!
പരമ നിർമ്മലസ്നേഹമേ, നിന്നുടെ
പരിധിയില്ലാത്ത നിർവ്വാണമണ്ഡലം
സുലളിതോജ്ജ്വലം, സുപ്രഭാസങ്കുലം,
സുഖദസുന്ദര ചിന്താസുരഭിലം!
മഹിതമാകുമവിടമായീടണം
മഹിയിൽ നമ്മൾ തന്നാത്മലീലാങ്കണം!
● ✶ ✶
ഇതുവരെയും തല ചായ്ചുറങ്ങിയ
തണലിലെൻസുഖസ്വപ്നങ്ങളൊക്കയും,
ഉലകിൽ നാകം രചിച്ചു, പൊടുന്നനെ
ച്ചിറകടിച്ചു പറന്നു മറഞ്ഞുപോയ്!
ചില വിശേഷനിമേഷത്തിലെങ്കിലും
പരമനഗ്നമായ്ക്കാണ്മൂ നാം മായയെ!
അവനിയിലില്ലറിയാനൊരാളു, മെ
ന്നസഹനീയമാം നിശ്ശബ്ദസങ്കടം !
അമിതവാഞ്ച്ഛകളില്ലെനിക്കെങ്കിലു
മശുഭഭാവിക്കടിമയായ്ത്തീർന്നു ഞാൻ!
കപടലോകത്തിലാത്മാർത്ഥമായൊരു
ഹൃദയമുണ്ടായതാണെൻ പരാജയം!
വിമലസൗഹാർദ്ദമാദ്യം ത്യജിക്കുകിൽ
വിജയലക്ഷ്മിതൻ കാമുകനായി ഞാൻ!
ഉദിതരോഷനിഷേധസ്വരങ്ങളിൽ
മുദിതമാനസരെത്ര പഴിക്കിലും,
നിരവധികനിരഘഗുണങ്ങളാൽ
നിരുപമം ഹാ, നിരാശതേ, നിൻ മുഖം!
മുകരുകെന്നെ നീ മേലിലുമീവിധം
വിഗതഗർവ്വനായുല്ലസിക്കട്ടെ ഞാൻ!
● ✶ ✶
ഹൃദയഭാഷകൾ പോലും ഗഹിക്കുവാൻ
കഴിവെഴുന്നൊരെന്നോമൽ സഖാക്കളേ,
പറവതെന്തിനി പ്രത്യേക, മെന്നിലും
പരമഭിജ്ഞരാം, നിങ്ങളൊടൊക്കെ, ഞാൻ?
ഒരു യഥാർത്ഥ സുഹൃത്തിനേക്കാളും,മീ
യുലകിലില്ലെനി ക്കൊന്നുമുപരിയായ്;
മടിയെഴാതവനായിസ്സകൗതുകം
വെടിയുവേനെന്‍റെ ജീവനും കൂടി ഞാൻ!
ചിറകെനിക്കില്ല! , ദേവനുമല്ല, ഞാ
നൊരുവെറും തുച്ഛമാനവകീടകം;
അറിവതുണ്ടു ഞാനെങ്കിലും സ്പഷ്ടമായ്
പരമനിർമ്മലസ്നേഹമഹിമയെ!
● ✶ ✶
മരണരംഗമായ് മാറിയ മജ്ജഢം
മറവുചെയ്യുന്ന കല്ലറയിങ്കലായ്,
നിഹതനെന്നെയോർത്തോമത്സഖാക്കളേ,
സദയമീവിധമാരചിക്കേണമേ:
'ഇതിനകത്തു കിടക്കുന്നതു,ണ്ടൊരു
ശിഥിലരാഗസുരഭിലമാനസം;
അതുപലപ്പൊഴും മന്ത്രിച്ചു: 'നിർമ്മല
പ്രണയശൂന്യമീ ലോകം, തമോമയം!
ഇവിടെയില്ലാ വെളിച്ചം, മലിനമാ
മിവിടെയില്ലാ സഹതാപമർമ്മരം!'
അതിനുവേണ്ടിക്കരഞ്ഞുകരഞ്ഞൊരു
കണികപോലും ലഭിച്ചിടാതാകുലം,
പരമഘോര നിരാശയിലെപ്പൊഴു
മെരിപൊരിക്കൊണ്ടടിഞ്ഞതാണാ മനം!
പഥിക, നീയൊരു കണ്ണുനീർത്തുള്ളി,യീ
മഥിത ചിത്തത്തിനായുതിർക്കേണമേ!
അതു സമാശ്വസിക്കട്ടെ തെല്ലെങ്കിലും
മിവിടെ വന്നൊന്നിരുന്നിട്ടു പോക നീ!! '
● ✶ ✶
വരിക വീണ്ടു,മിച്ചന്ദനച്ഛായയിൽ
പരിചിൽ നമ്മൾക്കൊരുമിച്ചിരുന്നിടാം!
പരിഭവങ്ങളഖിലം മറന്നിടാം,
പലകഥകൾ പറഞ്ഞു രസിച്ചിടാം!
ഹൃദയബാഷ്പത്തിനുള്ളൊരനഘമാം
മധുരിമ നമുക്കൊന്നിച്ചശിച്ചിടാം!
ഭുവനജീവിതവാഹിനിയെപ്പൊഴും
ദ്രുതഗതിയിൽക്കുതിക്കുകയല്ലയോ?
വരിക,യെന്തും ക്ഷണികമാ, ണൊക്കയും
മറിയു, മീ നമ്മളെല്ലാം പിരിഞ്ഞിടും!
അതിനുമുൻപു, പറയേണ്ടതൊക്കയു
മതിമധുരം പറഞ്ഞുനാം തീർക്കുക!
മരണ,മയ്യോ, മരണം! വരു, നമു
ക്കിനിയുമുണ്ടെത്ര കാര്യങ്ങളോതുവാൻ .....
അതിഘോരശൂന്യത വാപിളർത്തി
ബ്ഭുവനം വിഴുങ്ങുവാൻ കാത്തിരിക്കെ;
അതിലൊരു മൺതരിക്കെത്രനേരം
പൊഴിയാൻ കഴിയും തന്മൗനഗീതം?
Manglish Transcribe ↓
Changampuzha krushnapilla=>▲ irulil baashpaanjjali
iniyorikkalum kittaattha matti,len
pidiyilninnum vazhuthiya bhaagyame! Vividha chinthayaal vaadikkarinjoren
vimathithamaaya maanasavaadiyil,
navanavonmeshadokthikalaa, lilam
thalir podippiccha divyasauhaarddhame! Evide , yengunee? Ninneyottheraattharithaa
vivashachitthanaayu ninnu kezhunnu njaan! Karalu nonthunonthathyanthadoonanaayu
kazhiyumikkocchu nisaarajeeviye,
ivide , yikkodumkoorirulppaathayi
lithuvidham vedinjengolicchu nee? Vijanabheeru njaanathyugamaakumee
viraha, mayyo, sahikkunnathengine?
● ✶ ✶
sirakalellaam thalarunnu, shoonyamaa
mirulileykkithaa thaazhunnu bhoothalam. Udunirakal nurungi veezhunnu, haa
tharithariyaayu ttherikkunnu vindalam! Idimuzhangikkodum kaattadicchadi
cchakhilavum veenadiyunnu melkkumel
kadaliracchiraccherunnu, kollimee
nidariyodunnu vaanilellaadavum. Ithinu saakshyamvahicchu nilkkaaneni
kkaru, thithenthoru vethaalathaandavam! Paramaghora, mithuttunokkaaneni
kkaruthithenthoru kalpaanthasambhavam! Adiyuraykkunnathilla njaan vecchuve
cchudanividatthil moorchchhicchu veenupom! Evideyayyo, veliccham, veliccha, mi
tthimiramenne vizhungunnu nirddhayam!
● ✶ ✶
chathavupattiya jeevanre gadgada
shruthiyilum, hantha, thaalam pidikkalum,
manamurukiyuthirnna kannuneer
kkanikakalkondu daahamadakkalum
sthithiyithu thanne pandu, mippozhu, mi
kshithiyithuvidham thanneyaam melilum! Viphalamenthinupinne, njaaneevidham
vikruthabhaashayil thengikkarayanam? Pranayathundilamaanennirikkilum
mama mozhikalinnaalilla kelkkuvaan! Phalarahithamaam vaagvaadaghoshavum,
paribhavangalum, paazhkkalahangalum,
chathiyu, meershyayum, vanpu, masooyayum,
hrudayashoonyamaam pacchacchirikalum,
parihaasavaanjchhayum, vyravum,
paramaneechamaayorahankaaravum,
mathi, yithallalli, saabhimaanam sadaa
mahi pukazhtthunna maanava jeevitham? Athu, mathu verum paazhkinaavaanathaa
nathilumettam dayaneeyamorkkukil! Kshanikathaykkoru paryaayamaam hima
kanikamaathramaanee lokajiivitham. Athisushakthamaamaayasahasthavu
madiyumanthyatthilaazhakku chaampalaayu! Verutheyenthinu pinneyee vyarththamaam
paribhavavum, kalahavum, kopavum? Ariya sauhaarddhakalpakachchhaayayi
lanayukallalli, nammalkkoruthsavam? Kalitha sauhrudam, thangaliltthangalil
kkaralu kymaariyaashvasicchangane,
sathathamonnicchu tholodutholucher
nnamarukallalli, nammalkkoruthsavam? Maranametthi vilikkumvareykku, naam
mahiyilenthinu verittu nilkkanam? Veruthe, matthary, madikkunnathenthinaa
norupidi verum paazhmanalalli, nee? Oru dinam ninre kannonnadayuki
lathu mathi, lokam ninne marakkuvaan! Bhuvanashaanthi bhajikka nee, sodara
hrudayaraktham kothikkaathirikka nee! Nihatha, neeyu,mee njaanu, mavanu, mi
nnorupo,laalambashoonyaraam jeevikal! Vidhivihithapravaahatthi, lonnupo
lozhukidum verumolatthurumpukal! Kazhikayilla namukkaakkarumaayathi
nnadiyozhukkinnethirittu neenthuvaan! Evideyenkilumetthatte, yaakayaa
lathinorupol vidheyaraayttheeruka! Parama nirmmalasnehame, ninnude
paridhiyillaattha nirvvaanamandalam
sulalithojjvalam, suprabhaasankulam,
sukhadasundara chinthaasurabhilam! Mahithamaakumavidamaayeedanam
mahiyil nammal thannaathmaleelaankanam!
● ✶ ✶
ithuvareyum thala chaaychurangiya
thanalilensukhasvapnangalokkayum,
ulakil naakam rachicchu, podunnane
cchirakadicchu parannu maranjupoyu! Chila visheshanimeshatthilenkilum
paramanagnamaaykkaanmoo naam maayaye! Avaniyilillariyaanoraalu, me
nnasahaneeyamaam nishabdasankadam ! Amithavaanchchhakalillenikkenkilu
mashubhabhaavikkadimayaayttheernnu njaan! Kapadalokatthilaathmaarththamaayoru
hrudayamundaayathaanen paraajayam! Vimalasauhaarddhamaadyam thyajikkukil
vijayalakshmithan kaamukanaayi njaan! Uditharoshanishedhasvarangalil
mudithamaanasarethra pazhikkilum,
niravadhikaniraghagunangalaal
nirupamam haa, niraashathe, nin mukham! Mukarukenne nee melilumeevidham
vigathagarvvanaayullasikkatte njaan!
● ✶ ✶
hrudayabhaashakal polum gahikkuvaan
kazhivezhunnorennomal sakhaakkale,
paravathenthini prathyeka, mennilum
paramabhijnjaraam, ningalodokke, njaan? Oru yathaarththa suhrutthinekkaalum,mee
yulakililleni kkonnumupariyaayu;
madiyezhaathavanaayisakauthukam
vediyuvenenre jeevanum koodi njaan! Chirakenikkilla! , devanumalla, njaa
noruverum thuchchhamaanavakeedakam;
arivathundu njaanenkilum spashdamaayu
paramanirmmalasnehamahimaye!
● ✶ ✶
maranaramgamaayu maariya majjaddam
maravucheyyunna kallarayinkalaayu,
nihathanenneyortthomathsakhaakkale,
sadayameevidhamaarachikkename:
'ithinakatthu kidakkunnathu,ndoru
shithilaraagasurabhilamaanasam;
athupalappozhum manthricchu: 'nirmmala
pranayashoonyamee lokam, thamomayam! Ivideyillaa veliccham, malinamaa
mivideyillaa sahathaapamarmmaram!'
athinuvendikkaranjukaranjoru
kanikapolum labhicchidaathaakulam,
paramaghora niraashayileppozhu
meriporikkondadinjathaanaa manam! Pathika, neeyoru kannuneertthulli,yee
mathitha chitthatthinaayuthirkkename! Athu samaashvasikkatte thellenkilum
mivide vannonnirunnittu poka nee!! '
● ✶ ✶
varika veendu,micchandanachchhaayayil
parichil nammalkkorumicchirunnidaam! Paribhavangalakhilam marannidaam,
palakathakal paranju rasicchidaam! Hrudayabaashpatthinulloranaghamaam
madhurima namukkonnicchashicchidaam! Bhuvanajeevithavaahiniyeppozhum
druthagathiyilkkuthikkukayallayo? Varika,yenthum kshanikamaa, nokkayum
mariyu, mee nammalellaam pirinjidum! Athinumunpu, parayendathokkayu
mathimadhuram paranjunaam theerkkuka! Marana,mayyo, maranam! Varu, namu
kkiniyumundethra kaaryangalothuvaan ..... Athighorashoonyatha vaapilartthi
bbhuvanam vizhunguvaan kaatthirikke;
athiloru mantharikkethraneram
pozhiyaan kazhiyum thanmaunageetham?