1.മൂന്ന് തലസ്ഥാനങ്ങൾ ഉള്ള ലോകത്തിലെ ഏക രാജ്യം?
2.'സിറ്റി ഓഫ് റോസസ്’ എന്നറിയപ്പെടുന്ന ദക്ഷി ണാഫ്രിക്കയുടെ നിയമതലസ്ഥാനമേത്?
3."ലോകത്തിന്റെ ഫാഷൻ തലസ്ഥാനം' എന്നറിയപ്പെടുന്ന നഗരമേത്?
4.ലോകത്തിന്റെ നിയമതലസ്ഥാനം?
5.മറ്റൊരു രാജ്യത്തിന്റെ തലസ്ഥാന നഗരത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏക രാജ്യമേത്?
6.ലോകത്ത് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരങ്ങൾ ഏതൊക്കെ?
7.ഒരേ നദിയുടെ ഇരുകരകളിലുമായുള്ള തലസ്ഥാനനഗരങ്ങൾ ഏതൊക്കെ?
8.ഭൂമധ്യരേഖ, ഗ്രീൻവിച്ച് മെറിഡിയൻ എന്നിവ സന്ധിക്കുന്നതിന്റെ ഏറ്റവും സമീപത്തുള്ള തലസ്ഥാനമേത്?
9.സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരമേത്?
10.ശ്രീലങ്കയുടെ ഭരണതലസ്ഥാനമേത്?
11.ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്തുള്ള തലസ്ഥാനനഗരം?
12.ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്തെ തലസ്ഥാനനഗരം?
13.അമേരിക്കയ്ക്കു പുറത്ത് യു.എസ്. പ്രസിഡന്റിന്റെ പേരിലുള്ള ഏക തലസ്ഥാനനഗരമേത്?
14. സാലിസ്ബറി എന്നു മുൻപ് അറിയപ്പെട്ടിരുന്ന തലസ്ഥാന നഗരമേത്?
15.മുഗൾഭരണകാലത്ത് ജഹാംഗീർ നഗർ എന്നറിയപ്പെട്ടിരുന്ന പട്ടണം ഇപ്പോൾ ഇന്ത്യയുടെ അയൽ രാജ്യത്തിന്റെ തലസ്ഥാനമാണ്. ഏതാണിത്?
16.ഏത് തലസ്ഥാനനഗരത്തെയാണ് ഗ്രീൻലൈൻ രണ്ടായി വിഭജിക്കുന്നത്?
ഉത്തരങ്ങൾ
1. ദക്ഷിണാഫ്രിക്ക
2. ബ്ലോംഫോണ്ടേയ്ൻ
3.പാരീസ്
4.നെതർലൻസിലെ ഹേഗ് .
5.വത്തിക്കാൻ(ഇറ്റലിയുടെ തലസ്ഥാനമായ റോമിനുള്ളിൽ)
6.വത്തിക്കാൻ സിറ്റി, റോം
7.കിൻഷാസ്(ഡെമോ. റിപ്പബ്ലിക്ഓഫ് കോംഗോ),ബ്രോസവില്ലെ(റിപ്പബ്ലിക് ഓഫ് കോംഗോ)-കോം ഗോ നദി
8.ആക്ര (ഘാനയുടെ)
9.ലാപാസ്(ബൊളീവിയ)
10.ശ്രീജയവർധനപുര കോട്ട
11.റെയിക് ജെവിക് (ഐസ്‌ലൻഡ് )
12.വില്ലിങ് ടൺ (ന്യൂസിലൻഡ്)
13.മോൺറോവിയ (ലൈബീരിയയുടെ തലസ്ഥാനം )
14. ഹരാരെ (സിംബാബ് വെ)
15.ധാക്ക (ബംഗ്ലാദേശ്)
16.സിംല