▲ എന്തു ഫലം ? മയൂഖമാല

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ എന്തു ഫലം ? മയൂഖമാല

(ഒരു ഇംഗ്ലീഷ് കവിത ഷെല്ലി)

നീലൊരിച്ചോലകൾ ചെന്നു ചേർന്നിടുന്നു തടിനിയിൽ

ചാരുതരംഗിണികൾ ചെന്നംബുധിയോടും;

ഒരു മധുരവികാരതരളതയാർന്നു വിണ്ണിൽ

മരുത്തുകളെന്നെന്നേക്കുമൊരുമിക്കുന്നു;

മന്നിലെങ്ങുമൊറ്റതിരിഞ്ഞൊന്നുമില്ല നിന്നീടുന്ന

തെന്നാ,ലെല്ലാമൊരു ദിവ്യനിയമംമൂലം

ചെന്നുചേർന്നു ലയിക്കയാണൊരാത്മാവി,ലെന്തുകൊണ്ടു

പിന്നെ, നിന്നിലൊന്നെനിക്കും ലയിച്ചുകൂടാ ?



കാണുകതാ ദൂരെയോരോ ഗിരിനിര നീലവിണ്ണിൻ

ചേണണിപ്പൂങ്കവിൾക്കൂമ്പിലുമ്മവയ്ക്കുന്നു;

തിറമൊടു തമ്മിൽത്തമ്മിൽത്തെരുതെരെത്തിരമാല

മുറുകെക്കെട്ടിപ്പിടിച്ചു മുകർന്നീടുന്നു;

തന്നിടാവതല്ല മാപ്പു പെൺമലരൊന്നിനു,മതു

തന്നിണത്തീരനെത്തീരെ നിരസിച്ചെങ്കിൽ;

ദിനനാഥകിരണങ്ങൾ തഴുകുന്നു വസുധയെ

പ്പനിമതി പയോധിയെച്ചുംബനംചെയ്‌വൂ;

ഗുണമെന്താണിവയുടെ മധുരമാം തൊഴിലിനാൽ

പ്രണയമേ, നീയെന്നെയും പുണർന്നിടായ്കിൽ?

Manglish Transcribe ↓


Changampuzha krushnapilla=>▲ enthu phalam ? Mayookhamaala

(oru imgleeshu kavitha shelli)

neeloriccholakal chennu chernnidunnu thadiniyil

chaarutharamginikal chennambudhiyodum;

oru madhuravikaaratharalathayaarnnu vinnil

marutthukalennennekkumorumikkunnu;

mannilengumottathirinjonnumilla ninneedunna

thennaa,lellaamoru divyaniyamammoolam

chennuchernnu layikkayaanoraathmaavi,lenthukondu

pinne, ninnilonnenikkum layicchukoodaa ? Kaanukathaa dooreyoro girinira neelavinnin

chenanippoonkavilkkoompilummavaykkunnu;

thiramodu thammiltthammilttherutheretthiramaala

murukekkettippidicchu mukarnneedunnu;

thannidaavathalla maappu penmalaronninu,mathu

thanninattheeranettheere nirasicchenkil;

dinanaathakiranangal thazhukunnu vasudhaye

ppanimathi payodhiyecchumbanamcheyvoo;

gunamenthaanivayude madhuramaam thozhilinaal

pranayame, neeyenneyum punarnnidaaykil?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution