▲ എന്നെ നീ ധന്യനാക്കണേ! മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ എന്നെ നീ ധന്യനാക്കണേ! മയൂഖമാല
(ഒരു ഇംഗ്ലീഷ് കവിത ഡ്രൈഡൻ)
വിജയം നിഴലിച്ചീടും
നിൻ നീലനയനത്തിനായ്
വിധുനേർമുഖി, കൈക്കൊൾകി
ന്നൊരു സമ്മാന,മോമനേ!
തല ചേവടിതൻമുന്നിൽ
തലതാഴ്ത്തുന്നിതൊട്ടുപേർ
എന്നാലവരിൽനിന്നെന്നെ
വേർതിരിച്ചറിയേണമേ!
ആയിരം കാന്തവസ്തുക്കൾ
കാമണ്മതുണ്ടിവനെങ്കിലും
നിന്നെമാത്രം വിശേഷിച്ചു
വീക്ഷിച്ചീടുന്നതുണ്ടു ഞാൻ
വെൽവു നിൻ വദനാംഭോജം
സർവ്വസൗന്ദര്യസഞ്ചിതം
തവ ചേഷ്ടകളോരോന്നു
മാകർഷിക്കുന്നു മന്മനം.
നീ നിശ്ശബ്ദത ഭഞ്ജിച്ചു
നിലകൊള്ളുന്നവേളയിൽ
തൂമരന്ദം തുളിച്ചീടും
തവ വാക്കുകൾ കേൾക്കുവാൻ.
തങ്ങൾ പാടുന്ന സൂക്തങ്ങൾ
സർവ്വവും വിസ്മരിച്ചുടൻ
ആകാശദേവിമാരെല്ലാ
മാഗമിപ്പൂ തവാന്തികേ! (യുഗ്മകം)
എന്നാലവർ, ശുഭേ, നിന്നെ
ക്കണ്ടു, നിൻമൊഴി കേൾക്കവേ;
പിരിയാൻ മടിപൂണ്ടാശി
ച്ചിരിക്കാമൊത്തു വാഴുവാൻ!
ഒരു സൗന്ദര്യവും നിന്നി
ലിനിയില്ലൊത്തുചേരുവാൻ
എന്നാലവ വെറും ശൂന്യം
സ്നേഹിച്ചീടായ്കിലെന്നെ നീ.
നീയെന്നെ നിരസിച്ചാകിൽ
നിലച്ചൂ നിന്‍റെ മാധുരി
തേന്മാവിൽ പടരാതുള്ള
തൈമുല്ലയ്ക്കെന്തു കൗതുകം?
എന്‍റെ നേരെയടിച്ചീടും
ദുർവിധിക്കാറ്റിനെ ക്ഷണം
തടുത്തുനിർത്തിയാലും നീ
സദയം സാരസേക്ഷണേ!
മരണം വരുമെന്നോടു
മല്ലടിച്ചു ജയിക്കുവാൻ
അതിൻമുൻ,പമലേ വൈകാ
തെന്നെ നീ ധന്യനാക്കണേ!...
Manglish Transcribe ↓
Changampuzha krushnapilla=>▲ enne nee dhanyanaakkane! Mayookhamaala
(oru imgleeshu kavitha drydan)
vijayam nizhaliccheedum
nin neelanayanatthinaayu
vidhunermukhi, kykkolki
nnoru sammaana,momane! Thala chevadithanmunnil
thalathaazhtthunnithottuper
ennaalavarilninnenne
verthiricchariyename! Aayiram kaanthavasthukkal
kaamanmathundivanenkilum
ninnemaathram visheshicchu
veekshiccheedunnathundu njaan
velvu nin vadanaambhojam
sarvvasaundaryasanchitham
thava cheshdakaloronnu
maakarshikkunnu manmanam. Nee nishabdatha bhanjjicchu
nilakollunnavelayil
thoomarandam thuliccheedum
thava vaakkukal kelkkuvaan. Thangal paadunna sookthangal
sarvvavum vismaricchudan
aakaashadevimaarellaa
maagamippoo thavaanthike! (yugmakam)
ennaalavar, shubhe, ninne
kkandu, ninmozhi kelkkave;
piriyaan madipoondaashi
cchirikkaamotthu vaazhuvaan! Oru saundaryavum ninni
liniyillotthucheruvaan
ennaalava verum shoonyam
snehiccheedaaykilenne nee. Neeyenne nirasicchaakil
nilacchoo ninre maadhuri
thenmaavil padaraathulla
thymullaykkenthu kauthukam? Enre nereyadiccheedum
durvidhikkaattine kshanam
thadutthunirtthiyaalum nee
sadayam saarasekshane! Maranam varumennodu
malladicchu jayikkuvaan
athinmun,pamale vykaa
thenne nee dhanyanaakkane!...