▲ എന്‍റെ സഖി ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ എന്‍റെ സഖി ബാഷ്പാഞ്ജലി
ഇളമരുത്തേറ്റു കൊച്ചലച്ചാർത്തുക
ളിളകിടുന്നൊരിത്താമരപ്പൊയ്കയിൽ,
സഖികളോടുചേർന്നാടിക്കുഴഞ്ഞവ
ളണവതെന്നിനി കേളിനീരാട്ടിനായ്?
അവളെയിന്നൊന്നു കാണാൻ കൊതിക്കയാ
ണിവിടെയുള്ളീ മണൽത്തരിപോലുമേ!
പരിണയം കഴിഞ്ഞന്നൊരു നാളവൾ
പിരിയുവാൻവന്നു യാത്രചൊല്ലീടവെ,
ഇവിടെ നിൽക്കുമിപ്പുൽക്കൊടികൂടിയും
വിവശിതയായതിന്നു മോർക്കുന്നു ഞാൻ!
പവിഴമല്ലിക പ്പൂവുതിർന്നെപ്പൊഴും
പരവതാനി വിരിച്ചൊരിപ്പുൽത്തടം ,
പരിണതോജ്ജ്വലമാണെന്നിരിക്കിലും
പരമശൂന്യമായല്ലി തോന്നുന്നുമേ!
ഇവിടെ നിൽക്കുമീ മാതളത്തയ്യിനി
ന്നില പൊടിച്ചോരു നൂതനസംഭവം,
അറിയുവാനിടയാവുകി,ലെത്രയി
ന്നടികയില്ലവളാനന്ദസിന്ധുവിൽ!
അവികലോത്സവമാത്മാധിനാഥനൊ
ത്തകലെയാണവൾ വാഴുന്നതെങ്കിലും,
അലയുവതുണ്ടവളുടെ മാനസ
മനുനിമേഷമീയാരാമ വീഥിയിൽ!
ഒരുവിധവും മറക്കാനരുതവൾ
ക്കരുമയാകുമിപ്പുള്ളിമാൻ കുഞ്ഞിനെ!
കിളികളോരോന്നുണർന്നു, ചിറകടി
ച്ചുദയകാന്തിയിൽ പാറിപ്പറക്കവെ,
ശിശിരസുന്ദരലോലനീഹാരക
യവനിക മന്ദം നീങ്ങിത്തുടങ്ങവെ,
പകുതിയോളം വിടർന്ന പൂവിൻ നവ
പരിമളമിളം കാറ്റിലിളകവെ,
കുസുമസൗരഭമോലുമാക്കാറെതിർ
ക്കുടിലകുന്തളം കെട്ടഴിഞ്ഞങ്ങനെ;
ഇരുവശം നിന്ന ചെമ്പനീർപ്പൂക്കള
ത്തുടുകവിളിൽ പ്രതിഫലിച്ചങ്ങനെ;
ഒരു മൃദുമന്ദഹാസമച്ചെഞ്ചൊടി
ത്തളിരിലൽപംസ്ഫുരിക്കുമാറങ്ങനെ;
ജലഘടവുമായി മലർത്തോപ്പിലേ
ക്കവൾവരും വരവിന്നുമോർക്കുന്നു ഞാൻ!
ചലനചിത്രങ്ങൾ കാണിക്കയാണിദം
ചപലസങ്കൽപമെന്നെപ്പലപ്പൊഴും!
സ്മരണയിങ്കല്ത്തെളിഞ്ഞു ഞാൻ കേൾപ്പിത
ത്തരിവളകൾതൻ സംഗീതമർമ്മരം!!
* * *
പ്രകൃതിമാതെടുത്തോമനിച്ചോളവൾ;
പ്രകൃതിയായ് സദാ സല്ലപിച്ചോളവൾ!
അവളെയാശിച്ചിരുന്നവനല്ല ഞാ
നവളിലൊട്ടനുരക്തനുമല്ല ഞാൻ.
വെറുതെ,യെന്നിട്ടുമെന്തിനോ, കഷ്ട; മീ
വിരഹമോർത്തോർത്തു നീറുന്നിതെന്മനം!
അവളതിമാത്രമാർദ്രുയാ,ണായതാ
ണഴലിനിന്നെനിക്കാദിമകാരണം!
ദിവസവും ഞങ്ങൾ കാണും, പരസ്പര
മകമഴിഞ്ഞൊന്നു പുഞ്ചിരിക്കൊണ്ടിടും;
അമിതമോദമോടൊന്നുരണ്ടക്ഷര
മരുളി, യാത്രപറഞ്ഞു പിരിഞ്ഞുപോം;
പരമനിർമ്മലസൗഹൃദമീവിധ
മനുനിമേഷം വളർന്നു, ഹാ, ഞങ്ങളിൽ!
മധുരശൈശവബന്ധമതറ്റിടാൻ
മമ ജഢമിനി മണ്ണിലടിയണം
അതുമറക്കുവാനോർക്കിൽ മറക്കുമോ?
മതിയിൽനിന്നതു മായ്ക്കുകിൽ മായുമോ?
മിഴികളാലസ്സുരാംഗനാസൗഭഗം
കരളിനാലാപ്പരിശുദ്ധസൗഹൃദം
ഇവയഥേച്ഛ,മൊരുപോൽ നുകരുവാ
നിട ലഭിച്ചല്ലോ! ഞാനെത്ര ഭാഗ്യവാൻ!!
Manglish Transcribe ↓
Changampuzha krushnapilla=>▲ enre sakhi baashpaanjjali
ilamarutthettu kocchalacchaartthuka
lilakidunnoritthaamarappoykayil,
sakhikaloduchernnaadikkuzhanjava
lanavathennini kelineeraattinaay? Avaleyinnonnu kaanaan kothikkayaa
nivideyullee manalttharipolume! Parinayam kazhinjannoru naalaval
piriyuvaanvannu yaathracholleedave,
ivide nilkkumippulkkodikoodiyum
vivashithayaayathinnu morkkunnu njaan! Pavizhamallika ppoovuthirnneppozhum
paravathaani viricchorippultthadam ,
parinathojjvalamaanennirikkilum
paramashoonyamaayalli thonnunnume! Ivide nilkkumee maathalatthayyini
nnila podicchoru noothanasambhavam,
ariyuvaanidayaavuki,lethrayi
nnadikayillavalaanandasindhuvil! Avikalothsavamaathmaadhinaathano
tthakaleyaanaval vaazhunnathenkilum,
alayuvathundavalude maanasa
manunimeshameeyaaraama veethiyil! Oruvidhavum marakkaanaruthaval
kkarumayaakumippullimaan kunjine! Kilikaloronnunarnnu, chirakadi
cchudayakaanthiyil paaripparakkave,
shishirasundaralolaneehaaraka
yavanika mandam neengitthudangave,
pakuthiyolam vidarnna poovin nava
parimalamilam kaattililakave,
kusumasaurabhamolumaakkaarethir
kkudilakunthalam kettazhinjangane;
iruvasham ninna chempaneerppookkala
tthudukavilil prathiphalicchangane;
oru mrudumandahaasamacchenchodi
tthalirilalpamsphurikkumaarangane;
jalaghadavumaayi malartthoppile
kkavalvarum varavinnumorkkunnu njaan! Chalanachithrangal kaanikkayaanidam
chapalasankalpamenneppalappozhum! Smaranayinkaltthelinju njaan kelppitha
ttharivalakalthan samgeethamarmmaram!!
* * *
prakruthimaathedutthomaniccholaval;
prakruthiyaayu sadaa sallapiccholaval! Avaleyaashicchirunnavanalla njaa
navalilottanurakthanumalla njaan. Veruthe,yennittumenthino, kashda; mee
virahamortthortthu neerunnithenmanam! Avalathimaathramaardruyaa,naayathaa
nazhalininnenikkaadimakaaranam! Divasavum njangal kaanum, paraspara
makamazhinjonnu punchirikkondidum;
amithamodamodonnurandakshara
maruli, yaathraparanju pirinjupom;
paramanirmmalasauhrudameevidha
manunimesham valarnnu, haa, njangalil! Madhurashyshavabandhamathattidaan
mama jaddamini manniladiyanam
athumarakkuvaanorkkil marakkumo? Mathiyilninnathu maaykkukil maayumo? Mizhikalaalasuraamganaasaubhagam
karalinaalaapparishuddhasauhrudam
ivayathechchha,morupol nukaruvaa
nida labhicchallo! Njaanethra bhaagyavaan!!