▲ എന്‍റെ കൗലശം മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ എന്‍റെ കൗലശം മയൂഖമാല
(ഒരു ജപ്പാൻകവിത കോക്കിനോമോട്ടോ നോ ഹിറ്റൊമാറോ)
ശോണിമവീശിയ പൂങ്കവിൾക്കൂമ്പുമായ്
സായാഹ്നസന്ധ്യ വന്നെത്തിടുമ്പോൾ;
സ്ഫീതാനുമോദമെൻ പൂമണിമച്ചിന്‍റെ
വാതായനം തുറന്നിട്ടിടും ഞാൻ.
രാഗമധുരമാമോരോ കിനാവിലും
മാമകപാർശ്വത്തിലെത്തുമെന്നായ്
സമ്മതം നല്‍കിയിട്ടുള്ളൊരെൻ ദേവനെ
പ്പിന്നെ, ഞാൻ സാദരം കാത്തിരിക്കും!
അല്ലിൽ, പടിപ്പുരവാതില്‍ക്കലെത്തുവാൻ
തെല്ലൊരു കൗശലം ഞാനെടുത്തു.
"ചേലിൽ, മുളകളാൽ മുറ്റത്തു നിർമ്മിച്ച
'വേലി' ഞാൻ ചെന്നൊന്നു നോക്കിടട്ടേ!"
ഏവം കഥിച്ചെഴുനേറ്റു ഞാനങ്കണ
ഭൂവിലേക്കാമന്ദമാഗമിച്ചു.
എന്നാ,ലെൻ നാഥ, ഞാനങ്ങനെ ചെയ്തതു
നിന്നെക്കണ്ടെത്തുവാനായിരുന്നു!...
Manglish Transcribe ↓
Changampuzha krushnapilla=>▲ enre kaulasham mayookhamaala
(oru jappaankavitha kokkinomotto no hittomaaro)
shonimaveeshiya poonkavilkkoompumaayu
saayaahnasandhya vannetthidumpol;
spheethaanumodamen poomanimacchinre
vaathaayanam thurannittidum njaan. Raagamadhuramaamoro kinaavilum
maamakapaarshvatthiletthumennaayu
sammatham nalkiyittulloren devane
ppinne, njaan saadaram kaatthirikkum! Allil, padippuravaathilkkaletthuvaan
thelloru kaushalam njaanedutthu.
"chelil, mulakalaal muttatthu nirmmiccha
'veli' njaan chennonnu nokkidatte!"
evam kathicchezhunettu njaanankana
bhoovilekkaamandamaagamicchu. Ennaa,len naatha, njaanangane cheythathu
ninnekkandetthuvaanaayirunnu!...