▲ എന്‍റെ ചോദ്യം ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ എന്‍റെ ചോദ്യം ബാഷ്പാഞ്ജലി
അനുനിമിഷമാത്മാവിലങ്കുരിക്കു
മതിചപല നിശ്ശബ്ദരോദനങ്ങൾ,
പരവശയായോമലേ, നീയിരിക്കും
മണിയറയിലെങ്ങനെ വന്നു ചേരും?
സുമസുരഭിലാനിലൻ സഞ്ചരിക്കും
വനികകളിലേകാന്തം വാണിടുമ്പോൾ;
ചെറുകിളികൾ മാമരക്കൊമ്പുകളിൽ
മധുമധുരമെത്രമേൽ പാടിയാലും,
ഒരുവിധവും ചിത്തം കുളുത്തർിടാതി
ന്നതിവിവശമെന്തോ തിരഞ്ഞിടുന്നു.
അകലെയൊരു മേടയി, ലാളിമാരൊ
ത്തമിതരുചി വീശിയ പള്ളിമച്ചിൽ,
മൃദുകുസുമശയ്യയിലുല്ലസിക്കു
മൊരു കനകവല്ലിയെത്തേടിത്തേടി,
മമ ഹൃദയരംഗം വികാരമൂകം
ചിറകുവിരിച്ചെത്തുന്നു വേഗവേഗം!
അയി മധുരഭാഷിണി, നിന്നെയോർത്തോർ
ത്തനവരതം നീറുമെന്നാർദ്രചിത്തം,
തവ നികടവർത്തിയായ് നിൽക്കവേ, ഞാ
നിവിടെയിരുന്നെമ്മട്ടൊന്നാശ്വസിക്കും?
Manglish Transcribe ↓
Changampuzha krushnapilla=>▲ enre chodyam baashpaanjjali
anunimishamaathmaavilankurikku
mathichapala nishabdarodanangal,
paravashayaayomale, neeyirikkum
maniyarayilengane vannu cherum? Sumasurabhilaanilan sancharikkum
vanikakalilekaantham vaanidumpol;
cherukilikal maamarakkompukalil
madhumadhuramethramel paadiyaalum,
oruvidhavum chittham kuluttharidaathi
nnathivivashamentho thiranjidunnu. Akaleyoru medayi, laalimaaro
tthamitharuchi veeshiya pallimacchil,
mrudukusumashayyayilullasikku
moru kanakavalliyettheditthedi,
mama hrudayaramgam vikaaramookam
chirakuviricchetthunnu vegavegam! Ayi madhurabhaashini, ninneyortthor
tthanavaratham neerumennaardrachittham,
thava nikadavartthiyaayu nilkkave, njaa
nivideyirunnemmattonnaashvasikkum?