▲ എന്‍റെ ദേവിയോട് മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ എന്‍റെ ദേവിയോട് മയൂഖമാല
(ഒരു ഇംഗ്ലീഷ് കവിത കോളറിഡ്ജ്)
"ഒരു ചുംബനം നാഥേ!" ചൊല്ലി നിശ്വസിച്ചേൻ ഞാൻ
പരുഷം നിൻവാക്യമീയർത്ഥന, നിരസിച്ചു!
എന്തിനായ് ത്യജിപ്പതീക്കുറ്റമറ്റതാം ഭാഗ്യ
മെന്തൊരു ചുംബനത്തിലാപത്തിനൊളിക്കാമോ?
ആ മലഞ്ചെരുവിങ്കലദൃഷ്ടമലയുവോൻ
തൂമയിലണഞ്ഞീടും വാരുണസമീരണൻ
സുപ്രഭാതാരംഭത്തിൽ, സന്ധ്യതൻ സമാപ്തിയിൽ
പൊൽപനീരലരിന്‍റെ സൗരഭം നുകരുന്നു;
ഹാനിപറ്റാത്തോരവൾതന്നുടെ ചുറ്റും പറ്റി
യാനന്ദനിശ്വാസംപൂണ്ടായവൻ നൃത്തംചെയ്‌വൂ.
സുവനാനിലബാലലോലപക്ഷത്തിൽ, ബല
മവൾതൻ, തേനോലുന്ന ചുംബനം തളിക്കുന്നു.
അനുരാഗത്താൽ പനിനീർമലരിതളിങ്ക
ലവനോ തൂമഞ്ഞിന്‍റെ മിന്നിച്ച ചിതറുന്നു.
നാണത്താ,ലതാ കാണ്ക, തൻ തലകുനിച്ചവൾ
ശോണവർണ്ണമാം ഛായ നീളവേ വീശീടുന്നു.
ആ രമ്യാധരോഷ്ഠങ്ങൾ, വിരിയുന്നതാം പനിനീർ
ത്താരിന്‍റെ വിജയത്തിൻ ഭേരികൾ മറയ്ക്കുന്നു!
ഹാ, മനോഹരേ, ശുഭേ, തെളിയിച്ചാലും നീയി
പ്രേമനിശ്വാസത്തിനെയവതൻ വികാരത്തെ !
നീ മന്ത്രിച്ചതാം 'ഇല്ല' പൂർണ്ണമോദം ഞാൻ കേട്ടേ
നാ മന്ത്രസ്ഥിതമായോ'രില്ല' യില്ലതിനർത്ഥം !
മധുഭാഷിണി, മന്ദമന്ദം നീയരുളിയ
'മധുരക്കള'വതു സമ്മതം ദ്യോതിപ്പിപ്പു!
എന്തെന്നാലച്ചെഞ്ചൊടി രണ്ടിലുമുദിപ്പതു
ണ്ടഞ്ചിതമാകുമൊരു പൂമന്ദഹാസാങ്കുരം
അല്പലജ്ജമായീടുമപ്രിയോക്തിയാൽ പ്രേരി
പ്പിപ്പു നീ, 'യാനന്ദ'ത്തെയാമന്ദം കുതികൊൾവാൻ !....
മെയ് 1933
Manglish Transcribe ↓
Changampuzha krushnapilla=>▲ enre deviyodu mayookhamaala
(oru imgleeshu kavitha kolaridju)
"oru chumbanam naathe!" cholli nishvasicchen njaan
parusham ninvaakyameeyarththana, nirasicchu! Enthinaayu thyajippatheekkuttamattathaam bhaagya
menthoru chumbanatthilaapatthinolikkaamo? Aa malancheruvinkaladrushdamalayuvon
thoomayilananjeedum vaarunasameeranan
suprabhaathaarambhatthil, sandhyathan samaapthiyil
polpaneeralarinre saurabham nukarunnu;
haanipattaatthoravalthannude chuttum patti
yaanandanishvaasampoondaayavan nrutthamcheyvoo. Suvanaanilabaalalolapakshatthil, bala
mavalthan, thenolunna chumbanam thalikkunnu. Anuraagatthaal panineermalarithalinka
lavano thoomanjinre minniccha chitharunnu. Naanatthaa,lathaa kaanka, than thalakunicchaval
shonavarnnamaam chhaaya neelave veesheedunnu. Aa ramyaadharoshdtangal, viriyunnathaam panineer
tthaarinre vijayatthin bherikal maraykkunnu! Haa, manohare, shubhe, theliyicchaalum neeyi
premanishvaasatthineyavathan vikaaratthe ! Nee manthricchathaam 'illa' poornnamodam njaan kette
naa manthrasthithamaayo'rilla' yillathinarththam ! Madhubhaashini, mandamandam neeyaruliya
'madhurakkala'vathu sammatham dyothippippu! Enthennaalacchenchodi randilumudippathu
ndanchithamaakumoru poomandahaasaankuram
alpalajjamaayeedumapriyokthiyaal preri
ppippu nee, 'yaananda'ttheyaamandam kuthikolvaan !.... Meyu 1933