▲ ഏകാന്തതയിൽ മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ഏകാന്തതയിൽ മയൂഖമാല
(ഒരു ജർമ്മൻ കവിത ഗെഥേ)
അരികിലാ രമ്യഹസിതം വീശി നീ
വരികയില്ലിനിയൊരുനാളും.
കരയുവാനെന്നെത്തനിയേ വിട്ടിദം
കമനീയേ, നീയിന്നെവിടെപ്പോയ്?
ഒരു പദംപോലും മധുരമായിടു
മൊരു രവംപോലും ഒരുനാളും
അണയുന്നീലല്ലോ മമ കർണ്ണത്തിങ്ക
ലമലേ, ഞാനെന്തു പറയട്ടെ ?
സരളസംഗീതലഹരി തൂവിക്കൊ
ണ്ടൊരു വാനമ്പാടി ഗഗനത്തിൽ,
കനകനീരദ നിരകളാൽ മറ
ഞ്ഞെവിടെനില്‍പതെന്നറിയുവാൻ,
പുലർകാലത്തൊരു പഥികനേത്രങ്ങൾ
പലതവണയും വിഫലമായ്,
തരളനീലിമ വഴിയുമാകാശ
ത്തെരുവിലങ്ങിങ്ങായലയുമ്പോൾ;
ഹരിതകാനനനികരവു,മോരോ
വയലും, മഞ്ജുളവനികളും
തരണംചെയ്തിന്നെൻ വിവശവീക്ഷണം
ഭരിതനൈരാശ്യം തിരിയുന്നു.
മധുരികെ, നിന്നെക്കരുതിയാണിന്നെൻ
മധുരഗാനങ്ങളഖിലവും
സദയം വീണ്ടുമെന്നരികിലിന്നൊന്നെൻ
ഹൃദയനായികേ, വരുമോ നീ.
മെയ് 1933
Manglish Transcribe ↓
Changampuzha krushnapilla=>▲ ekaanthathayil mayookhamaala
(oru jarmman kavitha gethe)
arikilaa ramyahasitham veeshi nee
varikayilliniyorunaalum. Karayuvaanennetthaniye vittidam
kamaneeye, neeyinnevideppoy? Oru padampolum madhuramaayidu
moru ravampolum orunaalum
anayunneelallo mama karnnatthinka
lamale, njaanenthu parayatte ? Saralasamgeethalahari thoovikko
ndoru vaanampaadi gaganatthil,
kanakaneerada nirakalaal mara
njevidenilpathennariyuvaan,
pularkaalatthoru pathikanethrangal
palathavanayum viphalamaayu,
tharalaneelima vazhiyumaakaasha
ttheruvilangingaayalayumpol;
harithakaanananikaravu,moro
vayalum, manjjulavanikalum
tharanamcheythinnen vivashaveekshanam
bharithanyraashyam thiriyunnu. Madhurike, ninnekkaruthiyaaninnen
madhuragaanangalakhilavum
sadayam veendumennarikilinnonnen
hrudayanaayike, varumo nee. Meyu 1933