▲ ഓമന മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ഓമന മയൂഖമാല
(ഒരു ലാറ്റിൻകവിത കാറ്റല്ലസ്)
നർമ്മസല്ലാപത്തിലുത്സുകയാ,
യെന്മനോനായിക മന്ദമന്ദം
മന്ദഹസിതമനോജ്ഞയായി
സ്സന്തതമെത്തുന്നിതെന്നരികിൽ!
എന്തെല്ലാമായാലു,മോമലാൾത
ന്നന്തരംഗം ഞാൻ കവർന്നുപോയി!
തീരെ പ്രതികൂലം ഭാവിച്ചാലും
താരൊളിമെയ്യതു മാമകീനം.
ഞാനു,മിന്നേറെപ്പരുഷഭാവം
സൂനാംഗിയാളോടു കാട്ടിയാലും,
എത്രയും ഗാഢമായ് സ്നേഹിപ്പു ഞാ
നുത്തമയാകുമവളെ മാത്രം!..
Manglish Transcribe ↓
Changampuzha krushnapilla=>▲ omana mayookhamaala
(oru laattinkavitha kaattallasu)
narmmasallaapatthiluthsukayaa,
yenmanonaayika mandamandam
mandahasithamanojnjayaayi
santhathametthunnithennarikil! Enthellaamaayaalu,momalaaltha
nnantharamgam njaan kavarnnupoyi! Theere prathikoolam bhaavicchaalum
thaarolimeyyathu maamakeenam. Njaanu,minnerepparushabhaavam
soonaamgiyaalodu kaattiyaalum,
ethrayum gaaddamaayu snehippu njaa
nutthamayaakumavale maathram!..