▲ കാമുകൻ മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ കാമുകൻ മയൂഖമാല
(ഒരു ജർമ്മൻ കവിതㅡഹീനോ)
അഴലുമാനന്ദവുമേകിയേകി
യണയുന്നു പോകുന്നു വത്സരങ്ങൾ;
അടിയുന്നു പട്ടടക്കാടുതോറു
മനുദിനമായിരം മാനസങ്ങൾ.
അതുവിധം നശ്വരമല്ലയെന്നാ
ലനഘാനുരാഗമതൊന്നുമാത്രം!
ഒരുദിനം മാത്രംㅡഒരിക്കൽമാത്രം
ഭവതിയെക്കാണാൻ കഴിഞ്ഞുവെങ്കിൽㅡ
തവഹസിതാർദ്രമാമാനനം ക
ണ്ടിവനു മരിക്കാൻ കഴിഞ്ഞുവെങ്കിൽㅡ
അമലേ, ഞാനാനന്ദതുന്ദിലനാ
യരുളീടും നിന്നോടന്നിപ്രകാരം:
"അവനിയിലിന്നോളം നിന്നെ മാത്ര
മനുരാഗാരാധനചെയ്തു, നാഥേ!"
Manglish Transcribe ↓
Changampuzha krushnapilla=>▲ kaamukan mayookhamaala
(oru jarmman kavithaㅡheeno)
azhalumaanandavumekiyeki
yanayunnu pokunnu vathsarangal;
adiyunnu pattadakkaaduthoru
manudinamaayiram maanasangal. Athuvidham nashvaramallayennaa
lanaghaanuraagamathonnumaathram! Orudinam maathramㅡorikkalmaathram
bhavathiyekkaanaan kazhinjuvenkilㅡ
thavahasithaardramaamaananam ka
ndivanu marikkaan kazhinjuvenkilㅡ
amale, njaanaanandathundilanaa
yaruleedum ninnodanniprakaaram:
"avaniyilinnolam ninne maathra
manuraagaaraadhanacheythu, naathe!"