▲ കാമുകനെ കാത്ത് ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ കാമുകനെ കാത്ത് ബാഷ്പാഞ്ജലി

ലോകജീവിതം!ഹാഹാ!ശോകപൂരിതം, വ്യർത്ഥ

മാകുമൊരാശാബദ്ധമാന്ത്രിക മായാസ്വപ്നം!

ഞാനിതിലോരോ തന്ത്രിമീട്ടിനോക്കയാ,ണെന്നാൽ

ഗാനശൂന്യമീവീണ; വിഫലം മമ യത്നം!

ഭാവിതൻചുടുതീയിൽ പൂഞ്ചിറകയേ്യാ, കരി

ഞ്ഞാവിലം പിടയ്ക്കേണ്ട പൂമ്പാറ്റയാണെൻ ചിത്തം!

"ഓമനേ, മടിക്കേണ്ട പോരികെ," ന്നെന്നെ സ്വയം

പ്രേമസല്ലാപത്തിനായ് ക്ഷണിക്കും മരണത്തെ,

ഞാനാദരിച്ചാലോ? പാടില്ല; വേഗം ചെന്നെൻ

പാനഭാജനം കൈയിൽ കൊടുപ്പതത്രേ കാമ്യം.

ഞങ്ങൾ തൻ പരസ്പരപ്രഥമാശ്ലേഷി! ഞാനാ

മംഗളരംഗം വെറും മടിയാൽ വൈകിച്ചല്ലോ!

സംഗീതമയം, നിത്യശാന്തിദം, ഭവദീയ

സംഗമമുഹൂർത്തം, ഞാൻ കാത്തുകാത്തിരിക്കട്ടെ!

Manglish Transcribe ↓


Changampuzha krushnapilla=>▲ kaamukane kaatthu baashpaanjjali

lokajeevitham! Haahaa! Shokapooritham, vyarththa

maakumoraashaabaddhamaanthrika maayaasvapnam! Njaanithiloro thanthrimeettinokkayaa,nennaal

gaanashoonyameeveena; viphalam mama yathnam! Bhaavithanchudutheeyil poonchirakaye്yaa, kari

njaavilam pidaykkenda poompaattayaanen chittham!

"omane, madikkenda porike," nnenne svayam

premasallaapatthinaayu kshanikkum maranatthe,

njaanaadaricchaalo? Paadilla; vegam chennen

paanabhaajanam kyyil koduppathathre kaamyam. Njangal than parasparaprathamaashleshi! Njaanaa

mamgalaramgam verum madiyaal vykicchallo! Samgeethamayam, nithyashaanthidam, bhavadeeya

samgamamuhoorttham, njaan kaatthukaatthirikkatte!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution