▲ കാരാഗൃഹത്തിൽ ഓണപ്പൂക്കൾ

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ കാരാഗൃഹത്തിൽ ഓണപ്പൂക്കൾ

സങ്കൽപം ഹൃദയത്തിൻ

ഭിത്തിമേലെഴുതുന്നി

തെൻ കളിത്തോഴിയുടെ

മോഹനചിത്രം വീണ്ടും,



ഇനിയും കുട്ടിക്കാലം

വീണ്ടുകിട്ടുകയില്ല

ക്കനകക്കിനാവിന്‍റെ

നിഴലായ് പിൻപേ പോകാൻ.



താരുണ്യം പ്രശംസതൻ

രത്നകോടീരം ചൂടി

ച്ചരുസുസ്മിതം തൂകി

ച്ചാരെ നിന്നാശ്ലേഷിപ്പൂ.



ഇക്കൊടുംതുറുങ്കിൽ ഞാ

നെന്നെന്നും കഴിയാനോ

കർക്കശപ്രപഞ്ചമേ,

നീയെന്നെ യുവാവാക്കി?



വേണ്ടെനിക്കുൽക്കർഷത്തിൻ

പൊൻമണിക്കിരീടം പൊ

ന്നാണ്ടുകൾ പറന്നല്ലോ,

വെളിച്ചം മറഞ്ഞല്ലോ!



നിഴലിൽത്തപ്പിത്തപ്പി

നിങ്ങളെത്തിരക്കുന്നൂ

നിഹതൻ ഞാനിന്നെന്‍റെ

ശൈശവസ്വപ്നങ്ങളേ!



എങ്കിലും, നിരുപമേ,

നിൻ ചിത്രം വരയ്ക്കു, മി

സ്സങ്കൽപം പിരിയുകി

ല്ലെന്നെ ഞാൻ ചരിതാർത്ഥൻ!







അവനിയി, ലെൻകാമുകനാമധേയം

അയി സഖീ, നീയാരോടും ചൊല്ലരുതേ!

ഒരു നിമിഷം നീയൊന്നു കണ്ണടയ്ക്കൂ

വിരവിലതീ മണ്ണിലെഴുതിടാം ഞാൻ.

അതിചപലതാരകളന്തിവാനി

ലതു ശകലമെങ്ങാനും കണ്ടൂപോയാൽ,

അതിലധികം വേണ്ടൊന്നും ലോകമൊട്ടു

ക്കതു മുഴുവൻ നാളെപ്പരസ്യമാകാൻ!

ഇവിടെ, മണിക്കൂട്ടിലെത്തത്തപോലും

കളിമൊഴിയാൽപ്പിന്നെന്നെക്കല്ലെറിയും!

Manglish Transcribe ↓


Changampuzha krushnapilla=>▲ kaaraagruhatthil onappookkal

sankalpam hrudayatthin

bhitthimelezhuthunni

then kalitthozhiyude

mohanachithram veendum,



iniyum kuttikkaalam

veendukittukayilla

kkanakakkinaavin‍re

nizhalaayu pinpe pokaan. Thaarunyam prashamsathan

rathnakodeeram choodi

ccharususmitham thooki

cchaare ninnaashleshippoo. Ikkodumthurunkil njaa

nennennum kazhiyaano

karkkashaprapanchame,

neeyenne yuvaavaakki? Vendenikkulkkarshatthin

ponmanikkireedam po

nnaandukal parannallo,

veliccham maranjallo! Nizhaliltthappitthappi

ningaletthirakkunnoo

nihathan njaaninnen‍re

shyshavasvapnangale! Enkilum, nirupame,

nin chithram varaykku, mi

sankalpam piriyuki

llenne njaan charithaarththan! Avaniyi, lenkaamukanaamadheyam

ayi sakhee, neeyaarodum chollaruthe! Oru nimisham neeyonnu kannadaykkoo

viravilathee mannilezhuthidaam njaan. Athichapalathaarakalanthivaani

lathu shakalamengaanum kandoopoyaal,

athiladhikam vendonnum lokamottu

kkathu muzhuvan naalepparasyamaakaan! Ivide, manikkoottiletthatthapolum

kalimozhiyaalppinnennekkalleriyum!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution