▲ ക്ഷമാപണം ഓണപ്പൂക്കൾ
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ക്ഷമാപണം ഓണപ്പൂക്കൾ
സേവനോൽക്കൃഷ്ടമാം സ്നേഹത്തിൽ വാടാത്ത
ഭാവുക ദീപം കൊളുത്തിയ നിൻഗൃഹം,
നിത്യവൃത്തിക്കുള്ള ജോലിത്തിരക്കിനാ
ലത്യന്തതാന്തമാമെഞീവിതത്തിനെ,
കാത്തുനിൽക്കുന്നൂ വിദൂരത്തു, ചുറ്റിലും
പൂത്ത മരങ്ങളാമാളിമാരൊത്തതാ!
മാപ്പെനിക്കേകൂ മനസ്വിനി, ജീവിത
ത്തോപ്പിൽ ഞാൻ നിന്നെത്തനിച്ചുനിർത്തുന്നതിൽ!
പങ്കെടുക്കാനാശയില്ലായ്കയല്ലെനി
യ്ക്കൻ പോടതിന്റെ വസന്തോത്സവങ്ങളിൽ.
എന്തുചെയ്യട്ടേ പരതന്ത്രതവന്നു
മുൻപിൽ നിൽക്കുന്നൂ ശകുനം മുടക്കുവാൻ!
സംതൃപ്തനാണു ഞാ, നെങ്കിലും സാദ്ധ്വി, നിൻ
സമ്പൂതരാഗവിഭവസമൃദ്ധിയിൽ!
ആഗമിച്ചില്ലായിരുന്നു നീയെങ്കി, ലെ
ന്താശാരഹിതമായ്ത്തീർന്നേനെ ജീവിതം!
എന്നിട്ടു, മൊറ്റക്കൊഴിച്ചു നിർത്തുന്നു, ഹാ,
നിന്നെ ഞാൻ ഭദ്രേ, പൊറുക്കുകെൻ സാഹസം!
വാരിവിതറി വിരിച്ചുതരിക നീ
വാടാമലരുകളെൻ വഴിത്താരയിൽ!
നീരാളസാരിയുലഞ്ഞും, നിരുപമ
നീലാളകങ്ങളിളകിയൂർന്നും!
മുത്തണിമാലകൾ മിന്നിയ മാറിലെ
നൽത്തങ്കത്താമരമൊട്ടുലഞ്ഞും;
ഓരോ കാൽവയ്പിലും മഞ്ജിരശിഞ്ജിത
ധാരകളങ്ങനെ നിർഗ്ഗളിച്ചും;
താളമേളങ്ങൾക്കിടയി, ലിളങ്കാറ്റി
ലാലോലമാലതീവല്ലിപോലെ;
ആരും മയങ്ങുമാറാനന്ദലോലയാ
യാ രാവിലുർവ്വശി നൃത്തമാടി!
നാണത്തുടുതുടുപ്പോമൽക്കവിൾക്കൂമ്പിൽ
മാണിക്യരശ്മികൾ വീശിനിൽക്കേ;
മന്ദ്രമധുരമായ് മീട്ടിനാർ വീണകൾ
സുന്ദരകിന്നരകന്യകകൾ!
കേവലമാനന്ദസ്തബ്ധനായ് ദേവേന്ദ്രൻ
ദേവസദസ്സൊന്നിളകിപ്പോയീ.
മൽക്കലാസങ്കൽപകൽപകപ്പൂമൊട്ടി
നക്കാഴ്ചയേകീ വികാസഹാസം!...
Manglish Transcribe ↓
Changampuzha krushnapilla=>▲ kshamaapanam onappookkal
sevanolkkrushdamaam snehatthil vaadaattha
bhaavuka deepam kolutthiya ningruham,
nithyavrutthikkulla jolitthirakkinaa
lathyanthathaanthamaamenjeevithatthine,
kaatthunilkkunnoo vidooratthu, chuttilum
poottha marangalaamaalimaarotthathaa! Maappenikkekoo manasvini, jeevitha
tthoppil njaan ninnetthanicchunirtthunnathil! Pankedukkaanaashayillaaykayalleni
ykkan podathinte vasanthothsavangalil. Enthucheyyatte parathanthrathavannu
munpil nilkkunnoo shakunam mudakkuvaan! Samthrupthanaanu njaa, nenkilum saaddhvi, nin
sampootharaagavibhavasamruddhiyil! Aagamicchillaayirunnu neeyenki, le
nthaashaarahithamaayttheernnene jeevitham! Ennittu, mottakkozhicchu nirtthunnu, haa,
ninne njaan bhadre, porukkuken saahasam! Vaarivithari viricchutharika nee
vaadaamalarukalen vazhitthaarayil! Neeraalasaariyulanjum, nirupama
neelaalakangalilakiyoornnum! Mutthanimaalakal minniya maarile
naltthankatthaamaramottulanjum;
oro kaalvaypilum manjjirashinjjitha
dhaarakalangane nirggalicchum;
thaalamelangalkkidayi, lilankaatti
laalolamaalatheevallipole;
aarum mayangumaaraanandalolayaa
yaa raavilurvvashi nrutthamaadi! Naanatthuduthuduppomalkkavilkkoompil
maanikyarashmikal veeshinilkke;
mandramadhuramaayu meettinaar veenakal
sundarakinnarakanyakakal! Kevalamaanandasthabdhanaayu devendran
devasadasonnilakippoyee. Malkkalaasankalpakalpakappoomotti
nakkaazhchayekee vikaasahaasam!...