▲ ക്ഷാമയക്ഷി ഓണപ്പൂക്കൾ
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ക്ഷാമയക്ഷി ഓണപ്പൂക്കൾ
അടിയട്ടെ, ചെങ്കോലടിയട്ടേ, വേഗ
മരിവാളിൻ കാലമണയട്ടേ!
വറുതികൊണ്ടയ്യോ, വരളുന്നൂ ലോകം
വരിക നീ ധാന്യസുലഭതേ!
കൊടിയ ദുഭിക്ഷരുധിരയക്ഷിതൻ
കുടിലദംഷ്ട്രകൾക്കിടയിലായ്,
പതിതജീവിതം ചിറകൊടിഞ്ഞാർത്തു
പരമദീനമായ്പ്പിടയുന്നു.
തെരുവുകൾതോറും, വരളും തൊണ്ടയിൽ
മരണദണ്ഡം നിന്നലറുന്നു.
വിഷമയങ്ങളാം വിവിധരോഗങ്ങൾ
വിഹരിപ്പൂ വുശ്വം മുഴുവനും.
എവിടെയും ക്ഷാമം, ദുരിതം, ദുർഭിക്ഷ
മെവിടെയാണിവയ്ക്കവസാനം?
മഴ വീഴാതില്ല, വെയിൽ വീശാതില്ല
മഹിമതൻവീട്ടിൽ, മലനാട്ടിൽ,
മകരമഞ്ഞെത്തിത്തഴുകിയാൽപ്പിന്നെ
മലരിടാതില്ല മരമൊന്നും.
ഇടവപ്പാതിതന്നറുതിയിൽ, പ്പച്ച
പ്പുടവ ചാർത്തുന്ന വയലുകൾ;
അവയെപ്പുൽകുമ്പോൾ പുളകം പൂണ്ടപോ
ലലകൾ ചാഞ്ചാടുമരുവികൾ;
അജകിശോരങ്ങളഴകിൽപ്പുല്ലുമേ
ഞ്ഞലയുമോമൽപ്പുൽത്തകിടികൾ;
അരിയ സസ്യശ്രീ കളിയാടും നാനാ
ഹരിതമോഹനവനികകൾ;
കരളിലാനന്ദം പകരുവാൻ, നേർത്ത
കലകളം പെയ്യും പറവകൾ;
മഹിതം സമ്പന്നം മലനാ, ടെന്നിട്ടും
മതിയായില്ലെന്നോ വിഭവങ്ങൾ?
അഴകും, ശാന്തിയും, സുഖഡരോഗ്യവും,
അലരുതിർക്കുന്നോരിവിടത്തിൽ
ഉരിയരിക്കഞ്ഞിക്കൊരുവഴിയില്ലാ
തുരുകുന്നോ, കഷ്ട, മുദരങ്ങൾ?
അരിയകൽപകനിരകൾതൻ നാട്ടി
ലലയുന്നോ മേന്മലഗതികൾ?
ഭുവനത്തിലെങ്ങുണ്ടിവിടുത്തേപ്പോലു
ള്ളവധിയില്ലാത്ത വിഭവങ്ങൾ?
ഫലമെ, ന്തെന്നിട്ടു, മിതുപോൽ മറ്റെങ്ങു
ണ്ടുലകി, ലുൽക്കടദുരിതങ്ങൾ!
ധനഗർവ്വത്തിന്റെ സുഖമദം പ്പോണം
ജനത സസ്യശ്രീ പുണരണം.
അടിമയും പാടില്ലുടയോനും പാടി
ല്ലഖിലരുമൊന്നായമരണം.
തൊഴിലിൻ ക്ഷേത്രത്തിൽസ്സസുഖമെല്ലാരും
തൊഴുകൈയർച്ചിച്ചു കഴിയണം!
അടിയട്ടേ, ചെങ്കോലടിയട്ടേ, വേഗ
മരിവാളിൻ കാലമണയട്ടേ!
യാത്രയോതിബ്ഭവാൻ പോയൊരാ വീഥിയിൽ
പൂത്തുപൂത്താടിയ സായാഹ്നദീപ്തികൾ;
അന്നെന്റെ ചിന്തയിൽ പൂശിയ സൌരഭ
മിന്നും തനിച്ചിരുന്നാസ്വദിയ്ക്കുന്നു ഞാൻ!
ആവഴിത്താരയ്ക്കിരുവക്കിലും, തളിർ
ത്തൂവാലയാട്ടിക്കുണുങ്ങീ ലതികകൾ!
പിന്നാലെയെൻമിഴിക്കോണുകൾ പായിച്ചു
നിന്നിത്തൈമരം ചാരി വീർപ്പിട്ടു ഞാൻ.
ചേലിൽത്തഅലതിരിച്ചെൻനേർക്കിടയ്ക്കിട
യ്ക്കാലക്ഷ്യമാക്കിയെറിഞ്ഞ മിന്നൽപ്പിണർ,
അപ്പൊഴെല്ലാമെൻശിരസ്സുതാഴ്ത്തിച്ചതോ
ടൊപ്പമൊ, ന്നിക്കിളിയാക്കി മൽച്ചിത്തവും!
Manglish Transcribe ↓
Changampuzha krushnapilla=>▲ kshaamayakshi onappookkal
adiyatte, chenkoladiyatte, vega
marivaalin kaalamanayatte! Varuthikondayyo, varalunnoo lokam
varika nee dhaanyasulabhathe! Kodiya dubhiksharudhirayakshithan
kudiladamshdrakalkkidayilaayu,
pathithajeevitham chirakodinjaartthu
paramadeenamaayppidayunnu. Theruvukalthorum, varalum thondayil
maranadandam ninnalarunnu. Vishamayangalaam vividharogangal
viharippoo vushvam muzhuvanum. Evideyum kshaamam, duritham, durbhiksha
mevideyaanivaykkavasaanam? Mazha veezhaathilla, veyil veeshaathilla
mahimathanveettil, malanaattil,
makaramanjetthitthazhukiyaalppinne
malaridaathilla maramonnum. Idavappaathithannaruthiyil, ppaccha
ppudava chaartthunna vayalukal;
avayeppulkumpol pulakam poondapo
lalakal chaanchaadumaruvikal;
ajakishorangalazhakilppullume
njalayumomalppultthakidikal;
ariya sasyashree kaliyaadum naanaa
harithamohanavanikakal;
karalilaanandam pakaruvaan, nerttha
kalakalam peyyum paravakal;
mahitham sampannam malanaa, dennittum
mathiyaayillenno vibhavangal? Azhakum, shaanthiyum, sukhadarogyavum,
alaruthirkkunnorividatthil
uriyarikkanjikkoruvazhiyillaa
thurukunno, kashda, mudarangal? Ariyakalpakanirakalthan naatti
lalayunno menmalagathikal? Bhuvanatthilengundividuttheppolu
llavadhiyillaattha vibhavangal? Phalame, nthennittu, mithupol mattengu
ndulaki, lulkkadadurithangal! Dhanagarvvatthinte sukhamadam pponam
janatha sasyashree punaranam. Adimayum paadilludayonum paadi
llakhilarumonnaayamaranam. Thozhilin kshethratthilsasukhamellaarum
thozhukyyarcchicchu kazhiyanam! Adiyatte, chenkoladiyatte, vega
marivaalin kaalamanayatte! Yaathrayothibbhavaan poyoraa veethiyil
pootthupootthaadiya saayaahnadeepthikal;
annente chinthayil pooshiya sourabha
minnum thanicchirunnaasvadiykkunnu njaan! Aavazhitthaaraykkiruvakkilum, thalir
tthoovaalayaattikkunungee lathikakal! Pinnaaleyenmizhikkonukal paayicchu
ninnitthymaram chaari veerppittu njaan. Cheliltthaalathiricchennerkkidaykkida
ykkaalakshyamaakkiyerinja minnalppinar,
appozhellaamenshirasuthaazhtthicchatho
doppamo, nnikkiliyaakki malcchitthavum!