▲ ഗൃഹലക്ഷ്മി ഓണപ്പൂക്കൾ

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ഗൃഹലക്ഷ്മി ഓണപ്പൂക്കൾ

അകളങ്കാനന്ദത്താ

ലിത്ര നാളെന്നാത്മാവി

ലമലേ, പേർത്തും പേർത്തും

പുളകം പൂശിച്ചു നീ!



എങ്ങനെ മറക്കും ഞാൻ

പ്രാണനാളത്തോടൊട്ടി

ത്തങ്ങിനിന്നീടും നിത്യ

മംഗളാസ്പദേ, നിന്നെ?



ദിവ്യാത്മബന്ധം ലോകം

മറ്റൊന്നായ് വ്യാഖ്യാനിയ്ക്കാം

ദൈവത്തിൻ മുന്നിൽ, പക്ഷേ

തെറ്റുകാരല്ലല്ലോ നാം!



അതിനാലധീരമ

ല്ലെൻമനമൊട്ടും ലോക

ഗതികണ്ടിടയ്ക്കിട

യ്ക്കല്ലലിലടിഞ്ഞാലും.



ഭൂവിൽ ഞാൻ നിന്നെക്കണ്ടു

മുട്ടിടാതിരുന്നെങ്കിൽ

ജ്ജീവിതസൌന്ദര്യം ഞാ

നറിയാതിരുന്നേനേ!



നിസ്വാർത്ഥസ്നേഹാമൃത

മാധുര്യം, നീയാണാദ്യം

നിസ്വനാമെന്നെ സ്വദി

പ്പിച്ചതി പ്രപഞ്ചത്തിൽ.



നിന്നിലൂടീക്ഷിപ്പൂ ഞാൻ

സ്ത്രീത്വത്തിൻ മാഹാത്മ്യത്തെ

നിന്നിലൂടാരാധിപ്പൂ

ശക്തിയെസ്സഹർഷം ഞാൻ!



സന്തതം നവരക്ത

പുഷ്പസഞ്ചയമെന്‍റെ

സങ്കൽപം, നിൻതൃക്കാൽക്ക

ലർച്ചിച്ചുനിൽപൂ, ദേവി! ...







വനനീലിമയെപ്പുണർന്നടു

ത്തണയും കോകിലകൂജനങ്ങളേ,

പ്രണയാകുല ഞാ, നശേഷമി

ന്നനുമോദിക്കുകയില്ല നിങ്ങളെ!

വികസിച്ചു വിലാസസുസ്മിതം

വിതറീടും നവകോരകങ്ങളേ,

വിരഹാകുല ഞാൻ, ക്ഷമിക്കുവിൻ

വിഗണിച്ചീടുകിലിന്നു നിങ്ങളെ!

അനുഭൂതികൾ വീശി നിന്നൊര

ക്കനകപ്പൂങ്കതിരസ്തമിച്ചിതോ?

ഇനിവീണ്ടുമുദിയ്ക്കയില്ലയോ

തനിയേ നീ തളിരിട്ട ഭാഗ്യമേ?

Manglish Transcribe ↓


Changampuzha krushnapilla=>▲ gruhalakshmi onappookkal

akalankaanandatthaa

lithra naalennaathmaavi

lamale, pertthum pertthum

pulakam pooshicchu nee! Engane marakkum njaan

praananaalatthodotti

tthangininneedum nithya

mamgalaaspade, ninne? Divyaathmabandham lokam

mattonnaayu vyaakhyaaniykkaam

dyvatthin munnil, pakshe

thettukaarallallo naam! Athinaaladheerama

llenmanamottum loka

gathikandidaykkida

ykkallaliladinjaalum. Bhoovil njaan ninnekkandu

muttidaathirunnenkil

jjeevithasoundaryam njaa

nariyaathirunnene! Nisvaarththasnehaamrutha

maadhuryam, neeyaanaadyam

nisvanaamenne svadi

ppicchathi prapanchatthil. Ninniloodeekshippoo njaan

sthreethvatthin maahaathmyatthe

ninniloodaaraadhippoo

shakthiyesaharsham njaan! Santhatham navaraktha

pushpasanchayamen‍re

sankalpam, ninthrukkaalkka

larcchicchunilpoo, devi! ... Vananeelimayeppunarnnadu

tthanayum kokilakoojanangale,

pranayaakula njaa, nasheshami

nnanumodikkukayilla ningale! Vikasicchu vilaasasusmitham

vithareedum navakorakangale,

virahaakula njaan, kshamikkuvin

viganiccheedukilinnu ningale! Anubhoothikal veeshi ninnora

kkanakappoonkathirasthamicchitho? Iniveendumudiykkayillayo

thaniye nee thaliritta bhaagyame?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution