▲ ചാരിതാർത്ഥ്യം ഓണപ്പൂക്കൾ

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ചാരിതാർത്ഥ്യം ഓണപ്പൂക്കൾ

വിമലേ, വിശാലമാം

ലോകത്തി, ലങ്ങിങ്ങായി

വിഹരിച്ചിരുന്ന നാ

മെങ്ങനെ യടുത്തെത്തി?



പനിനീർപ്പൂമൊട്ടുപോൽ,

കൌതുകം കസവിട്ട

പരിശുദ്ധിയി, ലെന്റെ

കൌമാരം വിടർന്നപ്പോൾ.



ആലകളോളംവെട്ടും

ഹൃത്തുമായ്, വിജയത്തിൻ

പേശലകരാശ്ലേഷ

മേൽക്കുവാനുഴറീ ഞാൻ.



വെളിച്ചം തളിച്ചെത്തും

പകലിൻ, സൌഭാഗ്യത്തിൻ

കളിവാർമലർക്കാവിൽ,

ചാഞ്ചാടീ നിഴലുകൾ!



കിളരും പ്രതീക്ഷകൾ

സർവ്വവും തഴച്ചുയർ

ന്നിളകിച്ചേർന്നൊന്നിച്ചു

പൂത്തു കായ്ക്കുവാൻ പോയാൽ,



പൂവനമാവില്ലല്ലോ

ജീവിത, മതുപിന്നെ

ക്കേവലം വനം മാത്രം

സമ്പൂർണ്ണ സംതൃപ്തൻ ഞാൻ!



വൻപിച്ച ഫലവൃക്ഷ

മൊന്നുമി, ല്ലെന്നാലെന്തീ

ച്ചെമ്പനീർപ്പുന്തോപ്പെനി

യ്ക്കേകിയല്ലോ, ഹാ, ദൈവം!



അത്ഭുതമെനിയ്ക്കെന്റെ

ജീവിതഗതിഭേദ

മത്ഭുതമാണേവം നി

ന്നാഗമോത്സവവും മേ!





മർത്ത്യതയുടെ മായയ്ക്കുമപ്പുറം

നൃത്തമാടും സനാതനസത്യമേ!

വിശ്വമൊട്ടുക്കണച്ചു തഴുകിടും

വിസ്മയാവഹനിത്യസൌന്ദര്യമേ!

തുച്ഛമാകുമീ മൺകുടിലിങ്കലും

തുഷ്ടിയാൽ,നിൻവിളക്കു കൊളുത്തി നീ!

Manglish Transcribe ↓


Changampuzha krushnapilla=>▲ chaarithaarththyam onappookkal

vimale, vishaalamaam

lokatthi, langingaayi

viharicchirunna naa

mengane yadutthetthi? Panineerppoomottupol,

kouthukam kasavitta

parishuddhiyi, lente

koumaaram vidarnnappol. Aalakalolamvettum

hrutthumaayu, vijayatthin

peshalakaraashlesha

melkkuvaanuzharee njaan. Veliccham thalicchetthum

pakalin, soubhaagyatthin

kalivaarmalarkkaavil,

chaanchaadee nizhalukal! Kilarum pratheekshakal

sarvvavum thazhacchuyar

nnilakicchernnonnicchu

pootthu kaaykkuvaan poyaal,



poovanamaavillallo

jeevitha, mathupinne

kkevalam vanam maathram

sampoornna samthrupthan njaan! Vanpiccha phalavruksha

monnumi, llennaalenthee

cchempaneerppunthoppeni

ykkekiyallo, haa, dyvam! Athbhuthameniykkente

jeevithagathibheda

mathbhuthamaanevam ni

nnaagamothsavavum me! Martthyathayude maayaykkumappuram

nrutthamaadum sanaathanasathyame! Vishvamottukkanacchu thazhukidum

vismayaavahanithyasoundaryame! Thuchchhamaakumee mankudilinkalum

thushdiyaal,ninvilakku kolutthi nee!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution