▲ തുഷാരഗീതി ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ തുഷാരഗീതി ബാഷ്പാഞ്ജലി

സ്വാഗതം സവിതാവേ, നിർമ്മലാത്മാവേ, സ്വാമിൻ,

ഭാഗധേയത്താലെനിക്കങ്ങയെക്കാണാറായി!

ധന്യനാമവിടുത്തെക്കാരുണ്യാതിരേകത്താ

ലെന്നാത്മാവൊരു കൊച്ചുതേജോമണ്ഡലമിപ്പോൾ,

ഞാനൊരുമഞ്ഞുതുള്ളി തെറ്റിപ്പോയ് ക്ഷണികത

നാനാത്വങ്ങളിലൊരു നീർപ്പോളയെക്കാൾ തുച്ഛം.

ഭൂമിക്കും നാകത്തിനുമൊന്നുപോലൊരു രത്ന

സീമയായ് നിലകൊള്ളും ചക്രവാളത്തെപ്പോലെ,

നിത്യമല്ലാത്തോരെന്നിലെന്തിനാണവിടുത്തെ

നിസ്തുലപ്രഭാപൂരം ചൊരിഞ്ഞു പാഴാക്കുന്നു?

ഇത്തേജോഭരം തെല്ലും താങ്ങുവാൻ കെൽപില്ലല്ലോ

സത്വരം, സ്വാമിൻ, രാഗമൂക ഞാൻ മൂർച്ഛിച്ചാലോ?

ഒരുകാലത്തും തല പൊക്കിടാത്തിപ്പുൽക്കൊടി

ക്കൊരുഭാരവുംകൂടിയേറ്റിയെൻജനിയാൽ ഞാൻ!

കമ്മർസാക്ഷിയാം ഭവാനെന്നോടു നിശ്ശബ്ദമായ്

നർമ്മസല്ലാപം ചെയ്വതാരുമിന്നറിയേണ്ടാ,

ഈ നിഗൂഢമാം ദിവ്യപ്രേമമൊന്നല്ലി,തമോ

ലീനമായൊരെൻജന്മം വെളിച്ചമാക്കിത്തീർത്തു?

അകളങ്കാത്മാവാകുമങ്ങയോടെനിക്കൊട്ടും

പ്രകടിപ്പിക്കാനില്ല ശക്തി, യെൻ കൃതഞ്ജത.

നിസ്തുലരാഗത്താലെൻ ഹൃദയം വികസിക്കെ

നിർജ്ജീവ വസ്തുക്കൾക്കും സൗന്ദര്യമായ് ഞാൻപോലും.

അവസാനിച്ചീടാത്ത പുളകാങ്കുരത്തിനാ

ലവനീദേവി നിത്യമൂകയായ് നിലകൊൾകെ,

പരിപാവനയാമജ്ജനനി കാൺകെക്കാൺകെ

പ്പരിപൂർണ്ണതയിങ്കൽ ചെന്നു ഞാൻ ലയിക്കാവൂ!

പക്ഷികൾ മനോജ്ഞമാം പഞ്ചമഗാനങ്ങളാൽ,

വൃക്ഷങ്ങൾ മധുരമാം മർമ്മരാരവത്തിനാൽ,

ലതകൾ നൃത്തത്തിനാൽ, പുഷ്പങ്ങൾ സുഗന്ധത്താൽ,

സതതം ചിത്തം തുടിച്ചെന്നെന്നുമാനന്ദിക്കും.

നിസ്സാരമാകും, ക്ഷണം മാഞ്ഞുപോമൊരു വെറും

നിശ്ശബ്ദ മന്ദസ്മിതം മാത്രമാണെന്നാനന്ദം.

ആയതിൻ പരിധിയാണെന്നുടെ പരിപൂർത്തി;

മായണമതിങ്കൽ ഞാനെത്തിയാലപ്പോൾത്തന്നെ!

അലഘുപ്രഭയോലുംതവ ദിവ്യാംശുവൊന്നി

ലലിഞ്ഞുചേർന്നീടുവാൻ വെമ്പലായി മേ, ദേവ!

മായുന്നതെന്തിനായ് ഞാൻ? തന്മൂലം ഭവദ്രശ്മി

മാമകാഭയാലൽപം മിന്നിക്കാനായാലായി!

രാഗചുംബിയാം തുച്ഛജീവിതം മദീയം ഹാ!

ത്യാഗത്തിലെത്തിപ്പൂ ഞാൻ! വിരമിക്കട്ടെ, നാഥ!!

Manglish Transcribe ↓


Changampuzha krushnapilla=>▲ thushaarageethi baashpaanjjali

svaagatham savithaave, nirmmalaathmaave, svaamin,

bhaagadheyatthaalenikkangayekkaanaaraayi! Dhanyanaamavidutthekkaarunyaathirekatthaa

lennaathmaavoru kocchuthejomandalamippol,

njaanorumanjuthulli thettippoyu kshanikatha

naanaathvangaliloru neerppolayekkaal thuchchham. Bhoomikkum naakatthinumonnupoloru rathna

seemayaayu nilakollum chakravaalattheppole,

nithyamallaatthorennilenthinaanavidutthe

nisthulaprabhaapooram chorinju paazhaakkunnu? Itthejobharam thellum thaanguvaan kelpillallo

sathvaram, svaamin, raagamooka njaan moorchchhicchaalo? Orukaalatthum thala pokkidaatthippulkkodi

kkorubhaaravumkoodiyettiyenjaniyaal njaan! Kammarsaakshiyaam bhavaanennodu nishabdamaayu

narmmasallaapam cheyvathaaruminnariyendaa,

ee nigooddamaam divyapremamonnalli,thamo

leenamaayorenjanmam velicchamaakkittheertthu? Akalankaathmaavaakumangayodenikkottum

prakadippikkaanilla shakthi, yen kruthanjjatha. Nisthularaagatthaalen hrudayam vikasikke

nirjjeeva vasthukkalkkum saundaryamaayu njaanpolum. Avasaaniccheedaattha pulakaankuratthinaa

lavaneedevi nithyamookayaayu nilakolke,

paripaavanayaamajjanani kaankekkaanke

pparipoornnathayinkal chennu njaan layikkaavoo! Pakshikal manojnjamaam panchamagaanangalaal,

vrukshangal madhuramaam marmmaraaravatthinaal,

lathakal nrutthatthinaal, pushpangal sugandhatthaal,

sathatham chittham thudicchennennumaanandikkum. Nisaaramaakum, kshanam maanjupomoru verum

nishabda mandasmitham maathramaanennaanandam. Aayathin paridhiyaanennude paripoortthi;

maayanamathinkal njaanetthiyaalappoltthanne! Alaghuprabhayolumthava divyaamshuvonni

lalinjuchernneeduvaan vempalaayi me, deva! Maayunnathenthinaayu njaan? Thanmoolam bhavadrashmi

maamakaabhayaalalpam minnikkaanaayaalaayi! Raagachumbiyaam thuchchhajeevitham madeeyam haa! Thyaagatthiletthippoo njaan! Viramikkatte, naatha!!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution