▲ നഷ്ടഭാഗ്യസ്മൃതി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നഷ്ടഭാഗ്യസ്മൃതി
ബാഷ്പാഞ്ജലി
മഞ്ജുകരങ്ങളാൽ മന്നിലെങ്ങും
പൊന്നലുക്കിട്ടിടും സുപ്രഭാതം
ആനന്ദനിദ്രയിൽനിന്നു മന്ദ
മാലിങ്ങനം ചെയ്തുണർത്തിയെന്നെ!
ചന്ദനത്തോപ്പിലെപ്പൂങ്കുയിലിൻ
സംഗീതധാരയിൽ മുങ്ങിമുങ്ങി,
മന്മനോഭൃംഗം ക്ഷണത്തിലേതോ
വിണ്മലർ തേടിപ്പറന്നുപോയി!
മഞ്ജരീപുഞ്ജങ്ങളുമ്മവെച്ചും
മമ്മർരഗാനരസം പൊഴിച്ചും
മന്ദസമീരൻ മദാലസനായ്
മന്ദിരവാടിയിൽ സഞ്ചരിച്ചു.
കണ്ണീക്കർണങ്ങൾ തുളുമ്പി വീഴും
കണ്ണിണ പിന്നെയുമൊപ്പിയൊപ്പി,
ആരബ്ധഖേദനായ് നിൽക്കുമെന്നെ
യോരോ കുസുമവുമുറ്റു നോക്കി!
* * *
ജീവിതഭാരം ശിരസ്സിലേന്തി
ക്കേവലം ചിന്താപരവശനായ്,
ഹാ, മമ സങ്കേതരംഗമെത്താൻ
ഞാനിനിപ്പോകണമെത്ര ദൂരം?
രാവും പകലുമിടകലർത്തി
ലോകം രചിക്കും ചലനചിത്രം,
മന്ദസ്മിതം തൂകി മന്ദമന്ദ
മെന്നെൻമിഴികളിൽനിന്നകലും?
എന്മനം നീറുനു, സന്തതം ഞാ
നെന്തിനെന്നില്ലാതെ കേണിടുന്നു.
കാലമേ, നിന്റെ യവനികയാൽ
ചേലിലൊന്നെന്നെയും മൂടുമോനീ?
എത്ര പുലരികളിപ്രകാര
മുദ്രസം വന്നെന്നെത്തൊട്ടുണർത്തി?
എന്നിട്ടുമെന്തായി? നിഷ്ഫലം ഞാ
നിന്നുമിരുളിലിരിക്കയല്ലേ?
മാമക മാനസം ദീനദീനം
ധപ്രമത്തെപ്പേർത്തും തിരഞ്ഞു കേണാൽ
അന്ധകാരത്തിൽ ഞാനാഞ്ഞടിഞ്ഞാൽ
എന്താണോചേതം ജഗത്തിനാവോ!
ആയിരം രാഗാദ്രർമാനസങ്ങ
ളാഴക്കു ചാമ്പലായ് മാറിയാലും
ആദിത്യൻ നാളെയും വന്നുദിക്കും;
ആനന്ദം വീണ്ടും തിരയടിക്കും!
ഇന്നോളമെത്രയോ പിഞ്ചുപൂക്കൽ
മണ്ണായിമണ്ണിലടിഞ്ഞുപോയി?
ഇന്നോളമെത്ര വസന്ത മാസം
കണ്ണീരിൽ മുങ്ങി മറഞ്ഞു പോയി?
കോകിലമെന്നിട്ടും പാടുന്നില്ലേ?
കോരകം, വീണ്ടും, വിരിയുന്നില്ലേ?
വിസ്മൃതി, വിസ്മൃതി! സർവ്വവു, മാ
നിശ്ശൂന്യഗത്തർത്തിൽത്താണുപോണം
ദീനഹൃദയനായ് ച്ചെന്നൊരുനാൾ
ഞാനതിൽ ത്താഴുമ്പോളാരുകേഴും?
* * *
സാന്ത്വന ശീതളച്ഛായയി,ലെൻ
താന്തഹൃദയം പോയ് വിശ്രമിക്കേ,
മാമകാത്മാവിന്റെ മൗനഗാന
മോമനേ, നിന്നെയുണർത്തിയില്ലേ?
അന്നെന്റെ ചുംബനം നിന്നെയാരാ
ലംബരത്തോളമുയർത്തിയില്ലേ?
ആനന്ദതുന്ദിലനായി ഞാന
ന്നാകാശപ്പൂക്കളാൽ മാലകോക്കെർ;
നീയൊരു മോഹനസ്വപ്നമായെൻ
ഭാവനയിങ്കൽത്തെളിഞ്ഞിരുന്നു.
നീയെന്റെ നിമ്മർലമാനസ്സത്തിൽ
നീലനിലാവായലിഞ്ഞിരുന്നു.
ഇന്നേവം തേങ്ങിക്കരഞ്ഞിടും ഞാ
നന്നൊരു സംഗീതമായിരുന്നു!
ഹാ, മരണത്തിൻ തണുത്തഹസ്തം
മാമകസുസ്മിതം മായ്ക്കുവോളം,
ധന്യേ, നിനക്കുള്ള ചുംബനങ്ങ
ളെന്നധരത്തില്ത്തുളുമ്പിനിൽക്കും.
നിസ്സാരജീവി ഞാനിപ്രകാരം
ദുസ്സഹവേദനം ദീനദീനം,
എത്രനാൾ കണ്ണീർ പൊഴിച്ചിടേണം,
നിസ്തുലേ, നിന്നടുത്തെത്തുവാനായ്?....
* * *
എന്മനം നീറുന്നു, സന്തതം ഞാ
നെന്തിനെന്നില്ലാതെ കേണിടുന്നു.
കാലമേ, നിന്റെ യവനികയാൽ
ചേലിലൊന്നെന്നെയും മൂടുമോനീ?.....
വാടുന്ന പുഞ്ചിരിപ്പൂവൊന്നുമെന്മുഖ
വാടിയിൽ വന്നു വിടരേണ്ടൊരിക്കലും
ചാരിതാർത്ഥ്യത്തെപ്പുലർത്താൻ, മിഴിയിണ
തോരാതിരുന്നാൽ മതി, മരിപ്പോളവും!
Manglish Transcribe ↓
Changampuzha krushnapilla=>▲ nashdabhaagyasmruthi
baashpaanjjali
manjjukarangalaal mannilengum
ponnalukkittidum suprabhaatham
aanandanidrayilninnu manda
maalinganam cheythunartthiyenne! Chandanatthoppileppoonkuyilin
samgeethadhaarayil mungimungi,
manmanobhrumgam kshanatthiletho
vinmalar thedipparannupoyi! Manjjareepunjjangalummavecchum
mammarragaanarasam pozhicchum
mandasameeran madaalasanaayu
mandiravaadiyil sancharicchu. Kanneekkarnangal thulumpi veezhum
kannina pinneyumoppiyoppi,
aarabdhakhedanaayu nilkkumenne
yoro kusumavumuttu nokki!
* * *
jeevithabhaaram shirasilenthi
kkevalam chinthaaparavashanaayu,
haa, mama sanketharamgametthaan
njaaninippokanamethra dooram? Raavum pakalumidakalartthi
lokam rachikkum chalanachithram,
mandasmitham thooki mandamanda
mennenmizhikalilninnakalum? Enmanam neerunu, santhatham njaa
nenthinennillaathe kenidunnu. Kaalame, ninte yavanikayaal
chelilonnenneyum moodumonee? Ethra pularikaliprakaara
mudrasam vannennetthottunartthi? Ennittumenthaayi? Nishphalam njaa
ninnumirulilirikkayalle? Maamaka maanasam deenadeenam
dhapramattheppertthum thiranju kenaal
andhakaaratthil njaanaanjadinjaal
enthaanochetham jagatthinaavo! Aayiram raagaadrarmaanasanga
laazhakku chaampalaayu maariyaalum
aadithyan naaleyum vannudikkum;
aanandam veendum thirayadikkum! Innolamethrayo pinchupookkal
mannaayimanniladinjupoyi? Innolamethra vasantha maasam
kanneeril mungi maranju poyi? Kokilamennittum paadunnille? Korakam, veendum, viriyunnille? Vismruthi, vismruthi! Sarvvavu, maa
nishoonyagatthartthiltthaanuponam
deenahrudayanaayu cchennorunaal
njaanathil tthaazhumpolaarukezhum?
* * *
saanthvana sheethalachchhaayayi,len
thaanthahrudayam poyu vishramikke,
maamakaathmaavinte maunagaana
momane, ninneyunartthiyille? Annente chumbanam ninneyaaraa
lambarattholamuyartthiyille? Aanandathundilanaayi njaana
nnaakaashappookkalaal maalakokker;
neeyoru mohanasvapnamaayen
bhaavanayinkaltthelinjirunnu. Neeyente nimmarlamaanasatthil
neelanilaavaayalinjirunnu. Innevam thengikkaranjidum njaa
nannoru samgeethamaayirunnu! Haa, maranatthin thanutthahastham
maamakasusmitham maaykkuvolam,
dhanye, ninakkulla chumbananga
lennadharatthiltthulumpinilkkum. Nisaarajeevi njaaniprakaaram
dusahavedanam deenadeenam,
ethranaal kanneer pozhicchidenam,
nisthule, ninnadutthetthuvaanaay?....
* * *
enmanam neerunnu, santhatham njaa
nenthinennillaathe kenidunnu. Kaalame, ninte yavanikayaal
chelilonnenneyum moodumonee?..... Vaadunna punchirippoovonnumenmukha
vaadiyil vannu vidarendorikkalum
chaarithaarththyattheppulartthaan, mizhiyina
thoraathirunnaal mathi, marippolavum!