▲ നിഗൂഢദർശനം ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നിഗൂഢദർശനം ബാഷ്പാഞ്ജലി

ആകമ്രശീതളചന്ദ്രികാധാര,യ

ന്നാകാശദേശം കവിഞ്ഞൊഴുകി,

ഉത്തമയാകുമൊരംഗനാരത്നത്തി

ലുൾത്തങ്കം നിമ്മർലപ്രേമം പോലെ!

പിന്നെയും പിന്നെയും വിണ്ണിലെല്ലാടവും

മിന്നിത്തിളങ്ങി വെൺതാരകകൾ;

അനുരാഗവിവശരാം കിന്നര

കന്യകമാർതൻകിനാക്കൾപോലെ!

സദ്രസമെൻ മലര്മെത്തപ്പുറത്തു ഞാൻ

നിദ്രയെക്കാത്തു കാത്താവസിക്കെ,

ജാലകദ്വാരത്തിലൂടെയിടക്കിടെ

ബ്ബാലേന്ദുരശ്മികളെത്തിനോക്കി.

* * *

ആരാമലക്ഷ്മിതൻ നിശ്വാസസൗരഭ

മാ രാവിലെന്മണിമച്ചിലെത്തി;

ആയിരം നിശ്ശബ്ദസന്ദേശമാലയൊ

ത്താഗമിച്ചീടും പ്രതീക്ഷപോലെ!

പാതിരാപ്പക്ഷിയൊ,ന്നന്നേരം മുറ്റത്തെ

മാതളക്കൊമ്പിലുണർന്നു പാടി.

ഭാവം പകർന്നു നിരാശയാലക്ഷണം

നാവനക്കാതെ ഞാനോതിപ്പോയി:

"നിത്യവും നിനക്കു വഴിപ്പെടുന്നില്ലേ, ഞാൻ

നിദ്രേ, നിനക്കെന്തീ നിർദ്ദയത്വം?"

* * *

മാണിക്യമഞ്ചത്തിൽ വീണുകിടക്കുമെൻ

പ്രാണാങ്കുരത്തിന്‍റെ പൂങ്കവിളിൽ,

പേർത്തുമിരട്ടിച്ച ശോണമധുരിമ

പാർത്തു ഞാനാ മച്ചിനുള്ളിലെത്തി.

രാഗവിവശയായ് വാഴുമവളുടൻ

സ്വാഗതപ്പുഞ്ചിരി തൂകിത്തൂകി

മന്ദമെഴുന്നേൽക്കും നൂപുരാമന്ത്രണം

മന്മാനസത്തിൽ തുടിപ്പിയറ്റി.

മന്ദാക്ഷഭാരാവനമ്രമത്തൂമുഖം

ചന്ദ്രിക തട്ടിത്തിളങ്ങി മിന്നി.

* * *

മാന്തളിർച്ചെമ്പട്ടു സാരിയുലയവെ

കാന്താളകങ്ങളിടയ്ക്കിളകെ;

അല്ലണിക്കൂന്തലഴിഞ്ഞു,പുറത്തിളം

മുല്ലമലരുകളൂർന്നുവീഴ്കെ;

ചിന്നിപ്പൊടിഞ്ഞ വിയർപ്പിനാൽ നെറ്റിയിൽ

സിന്ദൂരപ്പൊട്ടൽപം മാഞ്ഞുപോകെ;

എന്തോപരിഭവമോതുവാൻ വന്നത

ച്ചെന്തളിർച്ചുണ്ടിൽ തകർന്നുകൊൾകെ;

മാമകസ്വപ്നമാ നിന്ന നിൽപെന്നുടെ

മാനസം മന്ദം കവർന്നു പാടേ !

* * *

സുന്ദരമായൊരച്ചിത്രം ക്ഷണത്തിലെൻ

മന്ദസുഷുപ്തിയിൽ മഗ്നമായി,

.........................................................

എന്നാലുമെന്നെന്നുമോമലിനായിക്കൊ

ണ്ടെന്നാവിലിത്രയും ബാക്കിനിൽപൂ:

"എന്‍റെ മുറിക്കുള്ളിൽ കിടന്നു ഞാൻ നിത്യവും

നിന്മണിപ്പൂമച്ചിലുല്ലസിക്കും.

കാലനക്കേണ്ട, കവാടം തുറക്കേണ്ട,

കാതരേ, നിന്മുന്നിലെത്തിടാൻ മേ...."



താഴുക, താഴുക, തങ്കക്കതിരവ!

പാഴിലീ ലോകം തലോടിടേണ്ട.

നിസ്വാർത്ഥസ്നേഹമില്ലിങ്ങൊരിടത്തുമേ

നിസ്തുലതേജസ്സേ, നിഷ്ക്രമിക്കൂ!

മർത്ത്യനെ മർത്ത്യൻ ചവിട്ടിയരയ്ക്കുന്നു

സത്യപ്രകാശമേ, കണ്ണടയ്ക്കൂ!

Manglish Transcribe ↓


Changampuzha krushnapilla=>▲ nigooddadarshanam baashpaanjjali

aakamrasheethalachandrikaadhaara,ya

nnaakaashadesham kavinjozhuki,

utthamayaakumoramganaarathnatthi

lultthankam nimmarlapremam pole! Pinneyum pinneyum vinnilellaadavum

minnitthilangi venthaarakakal;

anuraagavivasharaam kinnara

kanyakamaarthankinaakkalpole! Sadrasamen malarmetthappuratthu njaan

nidrayekkaatthu kaatthaavasikke,

jaalakadvaaratthiloodeyidakkide

bbaalendurashmikaletthinokki.

* * *

aaraamalakshmithan nishvaasasaurabha

maa raavilenmanimacchiletthi;

aayiram nishabdasandeshamaalayo

tthaagamiccheedum pratheekshapole! Paathiraappakshiyo,nnanneram muttatthe

maathalakkompilunarnnu paadi. Bhaavam pakarnnu niraashayaalakshanam

naavanakkaathe njaanothippoyi:

"nithyavum ninakku vazhippedunnille, njaan

nidre, ninakkenthee nirddhayathvam?"

* * *

maanikyamanchatthil veenukidakkumen

praanaankuratthin‍re poonkavilil,

pertthumiratticcha shonamadhurima

paartthu njaanaa macchinulliletthi. Raagavivashayaayu vaazhumavaludan

svaagathappunchiri thookitthooki

mandamezhunnelkkum noopuraamanthranam

manmaanasatthil thudippiyatti. Mandaakshabhaaraavanamramatthoomukham

chandrika thattitthilangi minni.

* * *

maanthalircchempattu saariyulayave

kaanthaalakangalidaykkilake;

allanikkoonthalazhinju,puratthilam

mullamalarukaloornnuveezhke;

chinnippodinja viyarppinaal nettiyil

sindoorappottalpam maanjupoke;

enthoparibhavamothuvaan vannatha

cchenthalircchundil thakarnnukolke;

maamakasvapnamaa ninna nilpennude

maanasam mandam kavarnnu paade !

* * *

sundaramaayoracchithram kshanatthilen

mandasushupthiyil magnamaayi,

......................................................... Ennaalumennennumomalinaayikko

ndennaavilithrayum baakkinilpoo:

"en‍re murikkullil kidannu njaan nithyavum

ninmanippoomacchilullasikkum. Kaalanakkenda, kavaadam thurakkenda,

kaathare, ninmunniletthidaan me...."



thaazhuka, thaazhuka, thankakkathirava! Paazhilee lokam thalodidenda. Nisvaarththasnehamillingoridatthume

nisthulathejase, nishkramikkoo! Martthyane martthyan chavittiyaraykkunnu

sathyaprakaashame, kannadaykkoo!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution