▲ നിദ്രയിൽ മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നിദ്രയിൽ മയൂഖമാല
(ഒരു ജർമ്മൻ കവിത ആൽഫ്രഡ് മോംബേർ)
എത്രയും ദൂരത്തുനിന്നു, ഞാ,നെൻനാട്ടി
ലെത്തുന്നു സദ്രസം മൽസുഖനിദ്രയിൽ!
ഉത്തുംഗശൈലങ്ങൾ പാറപ്പടർപ്പുക
ളത്യഗാധങ്ങളാമാഴിപ്പരപ്പുകൾ
എന്നിവയെല്ലാം കടന്നുകടന്നു ഞാ
നെൻനാട്ടിലെത്തുന്നു മൽസുഖനിദ്രയിൽ.
ഘോരാന്ധകാരത്തി,ലോരോനിശാചര
വീരരോടേറ്റമെതിർത്തു വിജയിയായ്,
നിഷ്പ്രയാസം ഞാൻ ഗമിക്കുന്നു മുന്നോട്ടു
നിദ്ര വന്നെന്നെയനുനയിപ്പിക്കയാൽ.
കോമളമാമൊരു ഹസ്തം ഗ്രഹിച്ചിതാ
മാമകമന്ദിരോപാന്തത്തിൽ നിൽപു ഞാൻ!
ഘണ്ടാനിനദപ്രതിദ്ധ്വനിവീചികൾ
വിണ്ടലത്തോളമുയരുന്നു മേൽക്കുമേൽ!
ഇത്തെരുവീഥികൾതോറും കുതൂഹല
ചിത്തനായ്, വേച്ചും വിറച്ചു,മൊരുവിധം
മുന്നോട്ടു മുന്നോട്ടു പോവുകയാണിതാ
മന്ദസുഷുപ്തിയിൽ ബന്ധിതനായ ഞാൻ!
Manglish Transcribe ↓
Changampuzha krushnapilla=>▲ nidrayil mayookhamaala
(oru jarmman kavitha aalphradu momber)
ethrayum dooratthuninnu, njaa,nennaatti
letthunnu sadrasam malsukhanidrayil! Utthumgashylangal paarappadarppuka
lathyagaadhangalaamaazhipparappukal
ennivayellaam kadannukadannu njaa
nennaattiletthunnu malsukhanidrayil. Ghoraandhakaaratthi,loronishaachara
veerarodettamethirtthu vijayiyaayu,
nishprayaasam njaan gamikkunnu munnottu
nidra vannenneyanunayippikkayaal. Komalamaamoru hastham grahicchithaa
maamakamandiropaanthatthil nilpu njaan! Ghandaaninadaprathiddhvaniveechikal
vindalattholamuyarunnu melkkumel! Ittheruveethikalthorum kuthoohala
chitthanaayu, vecchum viracchu,moruvidham
munnottu munnottu povukayaanithaa
mandasushupthiyil bandhithanaaya njaan!