▲ നിരാശ
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നിരാശ
ബാഷ്പാഞ്ജലി
ശാരദാംബരം ചാരുചന്ദ്രികാ
ധാരയിൽ മുഴുകിടവേ,
പ്രാണനായക, താവകാഗമ
പ്രാർത്ഥിനിയായിരിപ്പൂ ഞാൻ!
എൻമണിയറയ്ക്കുള്ളിലുള്ളൊരീ
നിർമ്മലരാഗസൗരഭം,
ഇങ്ങുനിന്നുപോം മന്ദവായുവു
മങ്ങു വന്നരുളീലെന്നോ!
കഷ്ടമെന്തിനുപിന്നെ,യീവിധം
വ്യർത്ഥസന്ദേശമേകി ഞാൻ?
ഇന്നു രാത്രിയിലെങ്കിലും ഭവാൻ
വന്നിടുമെന്നൊരാശയാൽ,
ഉൾപ്പുളകമാർന്നത്യുദാരമി
പ്പുഷ്പതൽപമൊരുക്കി ഞാൻ!
മഞ്ജുതാംബൂലതാലവുമേന്തി
മന്മഥോപമ, ഞാനിദം,
ത്വത്പദന്യാസദത്തകർണ്ണയാ
യെത്ര കാക്കണമിന്നിയും?...
. . . . . . . . . . . . . . .
പ്രാണനാഥ, ഞാൻ പോകട്ടേയിനി
പ്പാതിരാപ്പൂ വിരികയായ്!.....
Manglish Transcribe ↓
Changampuzha krushnapilla=>▲ niraasha
baashpaanjjali
shaaradaambaram chaaruchandrikaa
dhaarayil muzhukidave,
praananaayaka, thaavakaagama
praarththiniyaayirippoo njaan! Enmaniyaraykkullilulloree
nirmmalaraagasaurabham,
inguninnupom mandavaayuvu
mangu vannaruleelenno! Kashdamenthinupinne,yeevidham
vyarththasandeshameki njaan? Innu raathriyilenkilum bhavaan
vannidumennoraashayaal,
ulppulakamaarnnathyudaarami
ppushpathalpamorukki njaan! Manjjuthaamboolathaalavumenthi
manmathopama, njaanidam,
thvathpadanyaasadatthakarnnayaa
yethra kaakkanaminniyum?...
. . . . . . . . . . . . . . . Praananaatha, njaan pokatteyini
ppaathiraappoo virikayaayu!.....