▲ നിർവൃതി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നിർവൃതി



ഒന്ന്‍

എങ്കി,ലെന്നോടു നീയത്രമേലാർദ്രയാ

ണെങ്കിൽ, നിനക്കിതാ നേരുന്നു നന്മ ഞാൻ.

ഇപ്പത്തു നീണ്ട സംവത്സരമാശയ്ക്കു

തൽപമൊരുക്കിത്തളർന്ന മൽജ്ജീവനെ,

ഇന്നെങ്കിലുമൊന്നു വിശ്രമിപ്പിക്കുവാ

നുന്നിയല്ലോ നീ കൃതാർത്ഥനായ്ത്തീർന്നു ഞാൻ!

കൈക്കൊള്ളുകോമനേ,മുറ്റുമാത്മാർത്ഥത

യുൾക്കൊള്ളു മീ മൽക്കൃതജ്ഞതാശംസ നീ.

നീ തന്നൊരാശാസുമങ്ങൾ സമസ്തവും

നീതന്നെയിന്നു മടക്കി വാങ്ങിയ്ക്കണേ!

ലോകത്തിൽ മേലിലെനിയ്ക്കവയിങ്കൽനി

ന്നേകമധുരസ്മരണമാത്രം മതി

പോര, ഞാനർത്ഥിപ്പതന്യായമല്ലെങ്കി

ലാരോമലേ, നിന്നരികിലിന്നിങ്ങനെ,

സല്ലാപലോലനായൽപനേരംകൂടി

യുല്ലസിച്ചീടാനുമുണ്ടെനിക്കാഗഹം.

സമ്മതം മൂളലാലിന്ദ്രധനുസ്സൊന്നു

സഞ്ജനിപ്പിക്കുകെന്മോഹമേഘത്തിൽ നീ!



രണ്ട്

ചൊല്ലിഞാനേവം ഞൊടിക്കുള്ളി,ലോമലിൻ

ചില്ലിക്കൊടികൾ ചുളിഞ്ഞതായ്ക്കണ്ടു ഞാൻ.

പേശലനീലനേത്രങ്ങളിൽ ജ്വാലകൾ

വീശുമഹങ്കാരമൽപാൽപമങ്ങനെ,

കേട്ടുകെട്ടൊന്നോടടങ്ങീ,യനുഭാവ

പുഷ്ടി വർഷിയ്ക്കും സഹതാപവൃഷ്ടിയിൽ!

എന്നിട്ടുമത്യന്തരൂക്ഷമാം കൺമുന

യെന്നിൽത്തറച്ചൊട്ടൊഴിഞ്ഞുനിന്നാളവൾ.

ജീവിതത്തിനും മരണത്തിനും നടു

ക്കാവിധം തത്തിത്രസിച്ചിതെൻ മാനസം.

ഒറ്റയ്ക്കൊരൊറ്റനിമേഷത്തൊടമ്മട്ടു

പറ്റിപ്പിടിച്ചു കിടപ്പു മൽസർവ്വവും . ...

ഭാഗ്യം! ജയിച്ചു ഞാൻ! രക്തത്തുടുതുടു

പ്പേൽക്കുമാറായ് വീണ്ടുമെൻകവിൾത്തട്ടുകൾ.

ഒന്നുമില്ലെങ്കിലുമെന്നന്ത്യവാഞ്ഛിത

മിന്നു പാഴാകാതിരുന്നുവല്ലോ, മതി!

തോളോടുതോൾ ചേർന്നു, സല്ലപിച്ചിക്കുളിർ

നീലശിലാതലത്തിന്മേലനാകുലം,

ഒന്നിച്ചിരിക്കാമെനിക്കുമെൻപ്രാണനാം

പൊന്നോമലാൾക്കും ജയിച്ചു ഞാൻ ഭാഗ്യവാൻ!

ഇത്രയും കാലം സഹിച്ച ജീവവ്യഥ

യ്ക്കത്രയ്ക്കുചിതമി പ്രത്യൗഷധാമൃതം.

പ്രത്യഹം നിന്നെത്തപസ്സുചെയ്തെങ്കിലും

പ്രത്യക്ഷയാകാതിരുന്നില്ലൊടുവിൽ നീ!

സ്വർഗ്ഗമെൻ മുന്നിൽത്തുറന്നു കാണിക്കുവാൻ

സ്വപ്നോപമം നീയണഞ്ഞൂ സുദിനമേ!

ആസ്വദിക്കട്ടെ ഞാനാകണ്ഠമിന്നു നീ

യാർദ്രയായേകുമിദ്ദിവ്യസുധാമൃതം.

ആരറിയുന്നതൊടുങ്ങാതിരിക്കുകി

ല്ലീ രാത്രികൊണ്ടിപ്രപഞ്ചമെ,ന്നോമനേ!....





മൂന്ന്

ചക്രവാളത്തിലകലെപ്പടിഞ്ഞാറു

പൊൽക്കതിർപ്പൂക്കൾ ചൊരിഞ്ഞുകൊണ്ടങ്ങനെ,

ചന്ദ്രകലയും ചരമദിനേശനും

മന്ദഹസിയ്ക്കും മണിത്താരകകളും,

ഒന്നിച്ചനുഗഹി,ച്ചാകർഷകാഭമായ്

മിന്നിത്തിളങ്ങുന്ന പൊന്മുകിൽ മാതിരി,

ഏതോമഹിതപരിവർത്തനമെന്റെ

ചേതന ചുംബിച്ചു മറ്റൊരാളായി ഞാൻ!

നിർമ്മലേ, നിന്മനം നേടിയകാരണം

മന്മനമാടുന്നു ഗന്ധർവ്വനർത്തനം.

മായികസ്മേരോജ്ജ്വലാനനേ, മോഹനേ,

മാമകപ്രാണനും പ്രാണനാമോമനേ,

എന്നോടു നിന്നനുഭാവമിതോർക്കുമ്പോ

ഴെന്നെയുംകൂടി മറന്നുപോകുന്നു ഞാൻ!

സൂര്യാസ്തമനവും, ചന്ദ്രോദയവു, മ

ത്താരപ്രഭയും,വലാഹകദീപ്തിയും,

ഒന്നിച്ചു കൂട്ടിയിണക്കി നിർത്തീടുന്നി

തിന്നിതാ, നിൻ മനോഭാവപ്രകടനം.

ആവേശകോൽക്കടമായാത്മകാഭമാ

മാ വലയത്തിനകത്താണു നിൽപൂ ഞാൻ.

ദൂരസാമീപ്യങ്ങളില്ലിതിൽ, സർവ്വവും

ചേരുന്നിതെന്നിൽ ഞാനാവിധമെന്തിലും!

ഈ മഹൽസ്വർഗ്ഗമിതാത്മാവിനുള്ളതാ

ണോമനേ, മാംസമകന്നു മറയണം.

ഏകനിമേഷമിതിൻ നീണ്ടുനിൽപാണു

നാകം നിരുപമേ, നിർവൃതിയാണു മേ!

ചേർന്നു നിൽക്കുന്നു നാം മോദവും ഭീതിയും

ചേർന്നു, നിൽക്കുന്നിതെൻ മാറോടു ചേർന്നു നീ! ...



നാല്

ചുറ്റും കുളുർക്കെക്കുറുമൊഴിമുല്ലകൾ

മുറ്റി മൊട്ടിട്ടൊരി ശ്യാമളകാനനം,

കോകിലാലാപത്തിലാകമാനം സദാ

കോരിത്തരിക്കിലും കേവലം നിർജ്ജനം.

കാലമോ,കാമുകർക്കേറ്റം പ്രിയപ്പെട്ട

കാമദഹേമന്തകാന്തസായന്തനം.

തൈമണിത്തെന്നലിൻ സൗരഭ്യസാന്ദ്രമാം

കൈ മെയ് മറന്നുള്ള മംഗളാലിംഗനം

എന്തി,നല്ലെങ്കി,ലിക്കാടും മലയുമ

ല്ലെന്തും നവീനം പരം മനോമോഹനം!

ചെന്നിരിക്കാമാശ്ശിലാതളിമത്തിങ്ക

ലൊന്നിച്ചുതോൾ ചേർന്നിനി നമുക്കോമനേ!

കാറകന്നാദിത്യകാന്തിയാറാടിയ

താരാപഥംപോൽത്തെളിഞ്ഞിതിന്നെൻ മനം.

കാല്ലത്തു തൈമണിക്കാറ്റിൽ പ്പനീരലർ

പോലതാടുന്നൂ ചിരിച്ചുകൊണ്ടങ്ങനെ.

പിന്നിലകലെക്കിടപ്പൂ വെറുങ്ങലി

ച്ചൊന്നോടെയെൻ ഭൂതകാലനിരാശകൾ!

മുള്ളാണു നീളെ നിറഞ്ഞു കിടപ്പതു

മുല്ലമലരല്ല ജീവിതപ്പാതയിൽ.

ആവശ്യമെന്തെനിക്കമ്മട്ടിലായതി

ലാവേശപൂർവ്വം പരിഭവിച്ചീടുവാൻ?



അന്നതു ചൊന്നെങ്കി,ലന്നിതു ചെയ്തെങ്കി

ലന്നതു നേടാ,നതന്നു നഷ്ടപ്പെടാൻ,

ഒത്തീടുമായിരുന്നെന്നുള്ള ചിന്തയേ

ചിത്തത്തിൽനിന്നു ബഹിഷ്ക്കരിക്കുന്നു ഞാൻ!

മോഹിച്ചു ഞാനിത്രകാലവു,മെങ്കിലും

സ്നേഹമെന്നോടവൽക്കുണ്ടായിരുന്നുവോ?

ഏവമുണ്ടായിരുന്നെങ്കിൽ വെറുക്കാനു

മാവാമവൾക്കതേമട്ടിലെന്നെ സ്വയം.

ആർക്കുസാധിക്കും പറയാ,നതൊന്നുമി

ന്നോർക്കുവാനിപ്പോളൊരുമ്പെടുന്നില്ല ഞാൻ.

ആകയാ,ലാവക യാതൊന്നുമോർക്കുവാൻ

പാകാതിരിപ്പതാണേറ്റവുമുത്തമം!

ഒക്കയുമ്പോട്ടെ കവിളിൽ കവിൾ ചേർത്തു

നിൽക്കുന്നിതിങ്ങിതാ ഞാനുമെൻ പ്രാണനും! ...



അഞ്ച്

കർമ്മോക്തികളിൽ പരാജിതനാകുന്ന

തിമ്മന്നിൽ ഞാൻ മാത്രമാണോ, നിനയ്ക്കുകിൽ?

എന്തി,നെല്ലാവരും യത്നിപ്പൂ തീവ്രമാ

യെന്തിലു,മെന്നാൽ ജയിക്കുവോരാരതിൽ?

സല്ലപിപ്പൂ ഞങ്ങളൊന്നിച്ചിരുന്നു, ഞാ

നല്ലീ ജഗത്തിലവരിലും ഭാഗ്യവാൻ?

അന്യലോകങ്ങൾ നവീനനഗരങ്ങ

ളന്യൂനശോഭങ്ങൾ കണ്ടുകണ്ടങ്ങനെ,

പൊന്നിൻ ചിറകടിച്ചെന്നന്തരാത്മാവു

പൊങ്ങിപ്പറന്നുപോംപോലെ തോന്നുന്നു മേ!

രണ്ടുവശത്തും പ്രപഞ്ചമിരച്ചാർത്തു

കൊണ്ടു കുതിക്കെ, ഞാൻ ചിന്തിക്കയാണിദം:

യത്നം, പതനം, പരാജയം പിന്നെയും

യത്നം സഹനസമരമിതത്ഭുതം!

കർമ്മപ്രപഞ്ചം കുതിപ്പു മുന്നോട്ടു, നീ

കണ്ണൊന്നയയ്ക്കുകാക്കർമ്മസമാപ്തിയിൽ.

നിർവ്വഹിക്കപ്പെട്ടതായ നിസ്സാരവും

നിർവ്വഹിക്കപ്പെടാതുള്ള നിസ്സീമവും;

ഇന്നത്തെയീ വർത്തമാനവു,മാശതൻ

പൊന്നൊളി പൂശി മറഞ്ഞൊരാഭൂതവും;

തമ്മിലെന്നിട്ടൊന്നു താരതമ്യം ചെയ്തു

നിർണ്ണയിച്ചാലുമവയ്ക്കെഴുമന്തരം.

സ്നേഹിക്കുമെന്നുമാത്മാർത്ഥമായീ വിശ്വ

മോഹിനിയെന്നെ,യെന്നാശിച്ചിരുന്നു ഞാൻ.

ഇല്ല പരിഭവം തെല്ലു,,മെന്തി,ന്നിതാ

സല്ലപിപ്പൂ ഞങ്ങൾ ഭാഗ്യവാനല്ലി ഞാൻ! ....



ആറ്

എന്തു കൈയും തലച്ചോറുമാണൊന്നിച്ചു

സന്തതം ചേർന്നു പോയിട്ടുള്ളതൂഴിയിൽ?

എന്തുമനസ്സിനൊത്തിട്ടുണ്ടിണക്കുവാൻ

ചിന്തയോടൊന്നിച്ചുതന്നെ സംരംഭവും?

എന്തു കർമ്മം വെളിവാക്കിയിട്ടുണ്ടതിൻ

ചിന്താശതങ്ങൾതൻ പൂർണ്ണരൂപങ്ങളെ?

ഹന്ത, മാംസത്തിൻ യവനികാബാധവി

ട്ടെന്താത്മശക്തി നിന്നിട്ടുണ്ടവനിയിൽ?

ഞങ്ങളോന്നിച്ചിരിക്കുന്നു, നെടുവീർപ്പു

പൊങ്ങിയുലയുന്നിതോമലിൻ മാർത്തടം.

ഒന്നല്ലൊരായിരം രത്നകിരീടങ്ങൾ

മന്നിലു,ണ്ടെത്തിപ്പിടിക്കുവാനൊക്കുകിൽ:

എന്തി,ന്നവയും ചുമന്നു നിന്നിട്ടു, ചെ

ന്നന്ത്യത്തിൽ വിസ്മൃതിക്കുള്ളിലടിയുവാൻ!

പത്തുവരിക,ളടങ്ങിയവയില

ത്യുത്തമരാജ്യതന്ത്രജ്ഞന്റെ ജീവിതം.

അസ്ഥികൾകൊണ്ടു പടുത്തുള്ളൊരദ്രിത

ന്നഗഭാഗത്തൊരു ചഞ്ചൽപ്പൊൻകൊടി

എന്തെന്നോ? വാൾത്തലച്ചൊരിത്തീപ്പൊരി

ചിന്തിയോരുഗഭടാഗിമവിക്രമം

എന്തവൻ നേടി? വെറുമൊരു കാറ്റുവ

ന്നുന്തിയാൽ വീഴുമൊരു വെറും ചെങ്കൊടി!

കൂട്ടക്കൊലയിൽ വിറയ്ക്കാത്തൊരക്കരം

കൂട്ടൊന്നുമില്ലാതടിഞ്ഞുപോയ്പ്പൂഴിയിൽ.

ചാരം, സമസ്തവും ചാരം, ചിരിക്കുന്നു

ചാരെ ശ്മശാനം കുതിക്കുന്നു ജീവിതം!

സമ്മതിക്കാതിരിക്കില്ലിവ,രെൻ നർമ്മ

സല്ലാപമാണിവയെക്കാളുമുത്തമം! ...



ഏഴ്

വ്യർത്ഥമീ യത്ന,മിക്കാണുന്നവയ്ക്കൊക്കെ

യർത്ഥമെന്താ,ണൊന്നു ചൊല്ലിത്തരൂ, കവേ!

സംഗീതസാന്ദ്രമായ് സ്പന്ദിപ്പതല്ലി, ഹാ,

മംഗളാത്മൻ, ഭവൽദിവ്യമസ്തിഷ്കകം?

ഞങ്ങളനുഭവിക്കുന്നവമാത്രമാ

ണങ്ങു വർഷിപ്പതീ വാങ്മയധാരയിൽ,

അന്തരാത്മാവിലങ്ങാഞ്ഞുപുൽകുന്നൊരാ

സ്സുന്ദരവസ്തുക്കളൊക്കെയുമൊന്നുപോൽ,

വിട്ടിട്ടുപോകുമാ മായികമുദ്രകൾ

പട്ടുനൂലിൽക്കോർത്തു മാല തീർപ്പൂ ഭവാൻ.

അർത്ഥവും വാക്കും കരംകോർത്തു സംഗീത

തൽപത്തിലങ്ങിരുത്തുന്നൂ യഥോചിതം;

ഈ മഞ്ജുനീലശിലാതലത്തിങ്കലെ

ന്നോമലും ഞാനും ലസിക്കുന്നമാതിരി!

അൽപമേതാണ്ടൊരു സാരവത്താണ,ത

ല്ലത്യന്തമാണതിൻ പ്രാധാന്യമോർക്കുകിൽ.

എന്നാലഖിലരുമാശിച്ചു യത്നിപ്പൊ

രന്നിധി കൈവശം നേടിവെച്ചോ ഭവാൻ?

ദീനൻ, ദരിദ്ര, നകാലവാർദ്ധക്യവാ

നാണവരെപ്പോൽ ഭവാനും മഹാമതേ!

കഷ്ട,മൊരൊറ്റവരിയെങ്കിലുമൊന്നു

കുത്തിക്കുറിക്കാത്ത ഞങ്ങളെക്കാട്ടിലും,

എന്തെന്തു മേന്മയ്ക്കു പാത്രവാനായ് ഭവാൻ?

ഹന്ത, വിഫലം, വിഫലം സമസ്തവും!

ഈ നർമ്മസല്ലാപ,മെന്നാ,ലനുഭൂതി

യാണെനിയ്ക്കേകുന്ന, താസ്വദിക്കട്ടെ ഞാൻ!! ...





എട്ട്

ശിൽപതന്ത്രജ്ഞ, ഭവൽ സിദ്ധിയും വെറും

സ്വപ്നം ജയിച്ചതില്ലെങ്ങും പരീക്ഷയിൽ.

അക്കലാലക്ഷ്മിയ്ക്കടിമയായ്ജ്ജീവിതം

മുക്കാലുമർപ്പിച്ചധ:പതിച്ചൂ ഭവാൻ.

മന്ദാക്ഷലോലയായ്പ്പന്തടിച്ചുംകൊണ്ടു

മന്ദസ്മിതംചെയ്തു നിൽപൂ തിലോത്തമ.

തർപ്പിച്ചു തൻജീവരക്തം മുഴുവനും

കൽപനാതീതമാശ്ശിൽപത്തിനായ് ഭവാൻ.

എന്നാലതിൻ നേർക്കു കണ്ണൊന്നെറിഞ്ഞിട്ടു

പിന്നെയും ഞങ്ങൾ തിരിപ്പൂ ശിരസ്സുകൾ;

അപ്പുഴവക്കിൽക്കടത്തുവള്ളത്തിലു

ള്ളപ്പെൺകിടാവിനെ നോക്കി രസിക്കുവാൻ!

അത്രനിസ്സാരമാം സിദ്ധിയിൽസംതൃപ്തി

ചിത്തത്തിലങ്ങയ്ക്കു തോന്നുമോ? തോന്നുകിൽ,

എന്നാത്മവാഞ്ഛിതം സാധിച്ചതായ ഞാൻ

പിന്നെപ്പരിതപ്തനായിച്ചമയുമോ? ...

ഗായക, സന്തതാലാപത്തിലങ്ങത

ന്നായുസ്സു പാടേ നരച്ചിട്ടുമിപ്പൊഴും,

കഷ്ട,മിന്നേകസുഹൃത്തിൽനിന്നങ്ങേയ്ക്കു

കിട്ടിയിട്ടുള്ളതീയാശംസ മാത്രമോ?

"ഗന്ധർവ്വനെപ്പോലെ പാടു,മാ വീണയിൽ

ബന്ധുരഗാനം തുളുമ്പിയ്ക്കുമാ മഹാൻ!

എങ്കിലും നാളത്തെ ലോകം മതിക്കുന്ന

തെന്തെന്നു ഞങ്ങൾക്കറിഞ്ഞിടാം സ്പഷ്ടമായ്.

ഗാനകലയിലക്കാലഗതിക്കൊത്തു

നൂനമണയും പല പരിവർത്തനം!"

ഞാനും പറയാ,മതേ,വിസ്മൃതന്തന്നെ

ഗാനാത്മകൻ ഭവാൻ നാളെ, മഹാമതേ!

ഞാനുമെൻയൗവനം നൽകീ നിരാശയി

ല്ലാനന്ദമല്ലീ പകരം ലഭിച്ചു മേ!

സല്ലപിപ്പൂ ഞങ്ങൾ ഞാനുമെന്നോമലും

നല്ലതു, നിങ്ങളേക്കാട്ടിൽ ഞാൻ ഭാഗ്യവാൻ!! ...





ഒൻപത്

ആർക്കുസാധിക്കും നമുക്കു വേണ്ടുന്നതി

ലേറ്റവുമുത്തമമിന്നതെന്നോതുവാൻ?

ഈ നർമ്മസല്ലാപരംഗം മതി യിതാ

ണാനന്ദരംഗം മഹൽസ്വർഗ്ഗമണ്ഡപം.

ഇങ്ങുവെച്ചിങ്ങുവെച്ചാസ്വദിക്കട്ടെയീ

മംഗലാപാംഗിതൻ മാധുരിയൊക്കെ ഞാൻ.

ഏകനിമേഷമിതിൻ നീണ്ടുനിൽപാണു

ലോകം പുകഴ്ത്തുന്ന നാകം വിജയി ഞാൻ!

ഇല്ല പരലോകചിന്തയ്ക്കണുപോലു

മില്ലിടമീയന്ത്യസല്ലാപവേദിയിൽ

ആസ്വാദനം, വെറുമാസ്വാദനം മാത്ര

മാശ്രയിച്ചാണിതിൻ സർവ്വസാഫല്യവും! ...





പത്ത്

ഇല്ല കളയാനൊരു നിമേഷംപോലു

മല്ലല്ലിതെ, ന്താക്കഥയേ മറന്നു ഞാൻ!

ഇത്രയും നേരമായിട്ടുമൊരക്ഷരം

ശബ്ദിക്കുവാനൊന്നൊരുങ്ങിയിട്ടില്ലിവൾ!

മൗനം നതാനനം, വിഹ്വലാലോകനം.

യൗവനത്തിങ്കൽ നാം നോക്കുന്നു ചുറ്റിലും

നിർവ്വാണദത്തിൽ മിഴിയുറപ്പിക്കുവാൻ.

ആയതുകണ്ടെത്തിയെന്നാ,ലധീനത്തി

ലായാ,ലതുതന്നെ നാകത്തിലെസ്സുഖം!

ഹാ, നാകസൗഖ്യം മുഴുവനെനിക്കിങ്ങു

വേണമെന്നാണോ വിധിമതമെങ്കിലോ

ആവിധം ഞാനൊരുടമ്പടി ചെയ്താണു

ഭൂവിതിലാഗമിച്ചിട്ടുള്ളതെങ്കിലോ!

എന്നിരുന്നാലും നയിക്കേണ്ടതാണൊരാൾ

ക്കന്യലോകത്തും കുറച്ചൊരു ജീവിതം!

ദൂരെയാണാ മഹത്സ്വർഗ്ഗം സ്വയം മൃതി

ദ്വാരം തുറക്കപ്പെടേണം ക്ഷമിക്കണം.

അങ്ങുചെന്നീടിലും വിശ്വസിച്ചീടുന്ന

തെങ്ങനെ സിദ്ധിയ്ക്കുമീസ്സുഖമെന്നു ഞാൻ?

നിസ്തുലസ്വർഗ്ഗത്തെ നേടിയിട്ടാവണം

നിൽക്കേണ്ടതാ മരണത്തെയും കാത്തു നാം.

ഇന്നീ മനോജ്ഞവിജയമാല്യത്തിനാ

ലെന്നാത്മരംഗം വിലാസഹാസോജ്ജ്വലം

നിർമ്മലമാകുമീ നിർവൃതിപൂണുമോ

നിങ്ങൾ പുകഴ്ത്തുമസ്വർഗ്ഗലോകത്തു ഞാൻ?

ഒന്നു പരീക്ഷിച്ചു നോക്കിയാലോ? വേണ്ട

പിന്നോട്ടു ഞെട്ടിത്തിരിഞ്ഞൊഴിയുന്നു ഞാൻ.

ഈ ലൊകമിത്രയ്ക്കു നന്നാണിതിലേറെ

മേലെയായ്ത്തോന്നുമോ നാകം നമുക്കിനി?

സ്വർഗ്ഗത്തിൽ വെച്ചിസ്സുഭഗയെക്കാണുവാ

നൊക്കുമെന്നോ വീണ്ടു,മെന്തു മിഥ്യാഭ്രമം!

ഭാവപ്രസന്നസുശക്താഭിരാമരായ്

ജീവിതത്തിന്റെ സുവർണ്ണഘട്ടത്തിൽ നാം

നിൽക്കുമ്പൊളഗിമസ്ഥാനസ്ഥമാ,യത്ര

നിസ്തുലമാ,യെന്തിനെക്കൊതിക്കുന്നുവോ,

നമ്മോടതൊത്തുചേർന്നീടുകിൽ, സ്വർഗ്ഗമ

തിമ്മന്നിലെത്തി ഹാ, നേടി നാം നിർവൃതി!

എന്തായിരിക്കും കരത്തിൽ കരം കോർത്തു

സന്തതമിങ്ങനെ സല്ലാപലോലരായ്,

ആകൽപകാലം, മരിക്കാതെ, യൗവ്വനം

പോകാതെ, നിത്യം പുലരും പുതുമയിൽ,

സന്തുഷ്ടരായ്, ബാഹ്യതയൊഴിച്ചൊന്നിലു

മന്തരമേശാതെ ഞങ്ങൾ ജീവിക്കുകിൽ?

എന്തായിരിക്കും ക്ഷണികനിമേഷമി

തന്തമറ്റങ്ങനെ നീണ്ടുപോയീടുകിൽ?

സാക്ഷിനിന്നീടുകെൻ സ്വർഗ്ഗമേ, നീയെന്റെ

മോക്ഷത്തി,ലീ മമ സായൂജ്യപൂർത്തിയിൽ!

എന്നെന്നുമിങ്ങനെ ഞാനുമെന്നോമലു

മൊന്നിച്ചിരുന്നു രസിച്ചു സുഖിപ്പതിൽ!

മോക്ഷ,മിതാണെന്റെ മോക്ഷ,മിതിനൊന്നു

സാക്ഷിനിൽക്കേണമേ നീ മഹൽസ്വർഗ്ഗമേ! ....

Manglish Transcribe ↓


Changampuzha krushnapilla=>▲ nirvruthi



onnu‍

enki,lennodu neeyathramelaardrayaa

nenkil, ninakkithaa nerunnu nanma njaan. Ippatthu neenda samvathsaramaashaykku

thalpamorukkitthalarnna maljjeevane,

innenkilumonnu vishramippikkuvaa

nunniyallo nee kruthaarththanaayttheernnu njaan! Kykkollukomane,muttumaathmaarththatha

yulkkollu mee malkkruthajnjathaashamsa nee. Nee thannoraashaasumangal samasthavum

neethanneyinnu madakki vaangiykkane! Lokatthil melileniykkavayinkalni

nnekamadhurasmaranamaathram mathi

pora, njaanarththippathanyaayamallenki

laaromale, ninnarikilinningane,

sallaapalolanaayalpaneramkoodi

yullasiccheedaanumundenikkaagaham. Sammatham moolalaalindradhanusonnu

sanjjanippikkukenmohameghatthil nee! Randu

chollinjaanevam njodikkulli,lomalin

chillikkodikal chulinjathaaykkandu njaan. Peshalaneelanethrangalil jvaalakal

veeshumahankaaramalpaalpamangane,

kettukettonnodadangee,yanubhaava

pushdi varshiykkum sahathaapavrushdiyil! Ennittumathyantharookshamaam kanmuna

yennilttharacchottozhinjuninnaalaval. Jeevithatthinum maranatthinum nadu

kkaavidham thatthithrasicchithen maanasam. Ottaykkorottanimeshatthodammattu

pattippidicchu kidappu malsarvvavum . ... Bhaagyam! Jayicchu njaan! Rakthatthuduthudu

ppelkkumaaraayu veendumenkaviltthattukal. Onnumillenkilumennanthyavaanjchhitha

minnu paazhaakaathirunnuvallo, mathi! Tholoduthol chernnu, sallapicchikkulir

neelashilaathalatthinmelanaakulam,

onnicchirikkaamenikkumenpraananaam

ponnomalaalkkum jayicchu njaan bhaagyavaan! Ithrayum kaalam sahiccha jeevavyatha

ykkathraykkuchithami prathyaushadhaamrutham. Prathyaham ninnetthapasucheythenkilum

prathyakshayaakaathirunnilloduvil nee! Svarggamen munniltthurannu kaanikkuvaan

svapnopamam neeyananjoo sudiname! Aasvadikkatte njaanaakandtaminnu nee

yaardrayaayekumiddhivyasudhaamrutham. Aarariyunnathodungaathirikkuki

llee raathrikondiprapanchame,nnomane!.... Moonnu

chakravaalatthilakaleppadinjaaru

polkkathirppookkal chorinjukondangane,

chandrakalayum charamadineshanum

mandahasiykkum manitthaarakakalum,

onnicchanugahi,cchaakarshakaabhamaayu

minnitthilangunna ponmukil maathiri,

ethomahithaparivartthanamente

chethana chumbicchu mattoraalaayi njaan! Nirmmale, ninmanam nediyakaaranam

manmanamaadunnu gandharvvanartthanam. Maayikasmerojjvalaanane, mohane,

maamakapraananum praananaamomane,

ennodu ninnanubhaavamithorkkumpo

zhenneyumkoodi marannupokunnu njaan! Sooryaasthamanavum, chandrodayavu, ma

tthaaraprabhayum,valaahakadeepthiyum,

onnicchu koottiyinakki nirttheedunni

thinnithaa, nin manobhaavaprakadanam. Aaveshakolkkadamaayaathmakaabhamaa

maa valayatthinakatthaanu nilpoo njaan. Doorasaameepyangalillithil, sarvvavum

cherunnithennil njaanaavidhamenthilum! Ee mahalsvarggamithaathmaavinullathaa

nomane, maamsamakannu marayanam. Ekanimeshamithin neendunilpaanu

naakam nirupame, nirvruthiyaanu me! Chernnu nilkkunnu naam modavum bheethiyum

chernnu, nilkkunnithen maarodu chernnu nee! ... Naalu

chuttum kulurkkekkurumozhimullakal

mutti mottittori shyaamalakaananam,

kokilaalaapatthilaakamaanam sadaa

korittharikkilum kevalam nirjjanam. Kaalamo,kaamukarkkettam priyappetta

kaamadahemanthakaanthasaayanthanam. Thymanitthennalin saurabhyasaandramaam

ky meyu marannulla mamgalaalimganam

enthi,nallenki,likkaadum malayuma

llenthum naveenam param manomohanam! Chennirikkaamaashilaathalimatthinka

lonnicchuthol chernnini namukkomane! Kaarakannaadithyakaanthiyaaraadiya

thaaraapathampoltthelinjithinnen manam. Kaallatthu thymanikkaattil ppaneeralar

polathaadunnoo chiricchukondangane. Pinnilakalekkidappoo verungali

cchonnodeyen bhoothakaalaniraashakal! Mullaanu neele niranju kidappathu

mullamalaralla jeevithappaathayil. Aavashyamenthenikkammattilaayathi

laaveshapoorvvam paribhaviccheeduvaan? Annathu chonnenki,lannithu cheythenki

lannathu nedaa,nathannu nashdappedaan,

ottheedumaayirunnennulla chinthaye

chitthatthilninnu bahishkkarikkunnu njaan! Mohicchu njaanithrakaalavu,menkilum

snehamennodavalkkundaayirunnuvo? Evamundaayirunnenkil verukkaanu

maavaamavalkkathemattilenne svayam. Aarkkusaadhikkum parayaa,nathonnumi

nnorkkuvaanippolorumpedunnilla njaan. Aakayaa,laavaka yaathonnumorkkuvaan

paakaathirippathaanettavumutthamam! Okkayumpotte kavilil kavil chertthu

nilkkunnithingithaa njaanumen praananum! ... Anchu

karmmokthikalil paraajithanaakunna

thimmannil njaan maathramaano, ninaykkukil? Enthi,nellaavarum yathnippoo theevramaa

yenthilu,mennaal jayikkuvoraarathil? Sallapippoo njangalonnicchirunnu, njaa

nallee jagatthilavarilum bhaagyavaan? Anyalokangal naveenanagaranga

lanyoonashobhangal kandukandangane,

ponnin chirakadicchennantharaathmaavu

pongipparannupompole thonnunnu me! Randuvashatthum prapanchamiracchaartthu

kondu kuthikke, njaan chinthikkayaanidam:

yathnam, pathanam, paraajayam pinneyum

yathnam sahanasamaramithathbhutham! Karmmaprapancham kuthippu munnottu, nee

kannonnayaykkukaakkarmmasamaapthiyil. Nirvvahikkappettathaaya nisaaravum

nirvvahikkappedaathulla niseemavum;

innattheyee vartthamaanavu,maashathan

ponnoli pooshi maranjoraabhoothavum;

thammilennittonnu thaarathamyam cheythu

nirnnayicchaalumavaykkezhumantharam. Snehikkumennumaathmaarththamaayee vishva

mohiniyenne,yennaashicchirunnu njaan. Illa paribhavam thellu,,menthi,nnithaa

sallapippoo njangal bhaagyavaanalli njaan! .... Aaru

enthu kyyum thalacchorumaanonnicchu

santhatham chernnu poyittullathoozhiyil? Enthumanasinotthittundinakkuvaan

chinthayodonnicchuthanne samrambhavum? Enthu karmmam velivaakkiyittundathin

chinthaashathangalthan poornnaroopangale? Hantha, maamsatthin yavanikaabaadhavi

ttenthaathmashakthi ninnittundavaniyil? Njangalonnicchirikkunnu, neduveerppu

pongiyulayunnithomalin maartthadam. Onnalloraayiram rathnakireedangal

mannilu,ndetthippidikkuvaanokkukil:

enthi,nnavayum chumannu ninnittu, che

nnanthyatthil vismruthikkulliladiyuvaan! Patthuvarika,ladangiyavayila

thyutthamaraajyathanthrajnjante jeevitham. Asthikalkondu padutthulloradritha

nnagabhaagatthoru chanchalpponkodi

enthenno? Vaaltthalacchorittheeppori

chinthiyorugabhadaagimavikramam

enthavan nedi? Verumoru kaattuva

nnunthiyaal veezhumoru verum chenkodi! Koottakkolayil viraykkaatthorakkaram

koottonnumillaathadinjupoyppoozhiyil. Chaaram, samasthavum chaaram, chirikkunnu

chaare shmashaanam kuthikkunnu jeevitham! Sammathikkaathirikkilliva,ren narmma

sallaapamaanivayekkaalumutthamam! ... Ezhu

vyarththamee yathna,mikkaanunnavaykkokke

yarththamenthaa,nonnu chollittharoo, kave! Samgeethasaandramaayu spandippathalli, haa,

mamgalaathman, bhavaldivyamasthishkakam? Njangalanubhavikkunnavamaathramaa

nangu varshippathee vaangmayadhaarayil,

antharaathmaavilangaanjupulkunnoraa

sundaravasthukkalokkeyumonnupol,

vittittupokumaa maayikamudrakal

pattunoolilkkortthu maala theerppoo bhavaan. Arththavum vaakkum karamkortthu samgeetha

thalpatthilangirutthunnoo yathochitham;

ee manjjuneelashilaathalatthinkale

nnomalum njaanum lasikkunnamaathiri! Alpamethaandoru saaravatthaana,tha

llathyanthamaanathin praadhaanyamorkkukil. Ennaalakhilarumaashicchu yathnippo

rannidhi kyvasham nediveccho bhavaan? Deenan, daridra, nakaalavaarddhakyavaa

naanavareppol bhavaanum mahaamathe! Kashda,morottavariyenkilumonnu

kutthikkurikkaattha njangalekkaattilum,

enthenthu menmaykku paathravaanaayu bhavaan? Hantha, viphalam, viphalam samasthavum! Ee narmmasallaapa,mennaa,lanubhoothi

yaaneniykkekunna, thaasvadikkatte njaan!! ... Ettu

shilpathanthrajnja, bhaval siddhiyum verum

svapnam jayicchathillengum pareekshayil. Akkalaalakshmiykkadimayaayjjeevitham

mukkaalumarppicchadha:pathicchoo bhavaan. Mandaakshalolayaayppanthadicchumkondu

mandasmithamcheythu nilpoo thilotthama. Tharppicchu thanjeevaraktham muzhuvanum

kalpanaatheethamaashilpatthinaayu bhavaan. Ennaalathin nerkku kannonnerinjittu

pinneyum njangal thirippoo shirasukal;

appuzhavakkilkkadatthuvallatthilu

llappenkidaavine nokki rasikkuvaan! Athranisaaramaam siddhiyilsamthrupthi

chitthatthilangaykku thonnumo? Thonnukil,

ennaathmavaanjchhitham saadhicchathaaya njaan

pinnepparithapthanaayicchamayumo? ... Gaayaka, santhathaalaapatthilangatha

nnaayusu paade naracchittumippozhum,

kashda,minnekasuhrutthilninnangeykku

kittiyittullatheeyaashamsa maathramo?

"gandharvvaneppole paadu,maa veenayil

bandhuragaanam thulumpiykkumaa mahaan! Enkilum naalatthe lokam mathikkunna

thenthennu njangalkkarinjidaam spashdamaayu. Gaanakalayilakkaalagathikkotthu

noonamanayum pala parivartthanam!"

njaanum parayaa,mathe,vismruthanthanne

gaanaathmakan bhavaan naale, mahaamathe! Njaanumenyauvanam nalkee niraashayi

llaanandamallee pakaram labhicchu me! Sallapippoo njangal njaanumennomalum

nallathu, ningalekkaattil njaan bhaagyavaan!! ... Onpathu

aarkkusaadhikkum namukku vendunnathi

lettavumutthamaminnathennothuvaan? Ee narmmasallaaparamgam mathi yithaa

naanandaramgam mahalsvarggamandapam. Inguvecchinguvecchaasvadikkatteyee

mamgalaapaamgithan maadhuriyokke njaan. Ekanimeshamithin neendunilpaanu

lokam pukazhtthunna naakam vijayi njaan! Illa paralokachinthaykkanupolu

millidameeyanthyasallaapavediyil

aasvaadanam, verumaasvaadanam maathra

maashrayicchaanithin sarvvasaaphalyavum! ... Patthu

illa kalayaanoru nimeshampolu

mallallithe, nthaakkathaye marannu njaan! Ithrayum neramaayittumoraksharam

shabdikkuvaanonnorungiyittillival! Maunam nathaananam, vihvalaalokanam. Yauvanatthinkal naam nokkunnu chuttilum

nirvvaanadatthil mizhiyurappikkuvaan. Aayathukandetthiyennaa,ladheenatthi

laayaa,lathuthanne naakatthilesukham! Haa, naakasaukhyam muzhuvanenikkingu

venamennaano vidhimathamenkilo

aavidham njaanorudampadi cheythaanu

bhoovithilaagamicchittullathenkilo! Ennirunnaalum nayikkendathaanoraal

kkanyalokatthum kuracchoru jeevitham! Dooreyaanaa mahathsvarggam svayam mruthi

dvaaram thurakkappedenam kshamikkanam. Anguchenneedilum vishvasiccheedunna

thengane siddhiykkumeesukhamennu njaan? Nisthulasvarggatthe nediyittaavanam

nilkkendathaa maranattheyum kaatthu naam. Innee manojnjavijayamaalyatthinaa

lennaathmaramgam vilaasahaasojjvalam

nirmmalamaakumee nirvruthipoonumo

ningal pukazhtthumasvarggalokatthu njaan? Onnu pareekshicchu nokkiyaalo? Venda

pinnottu njettitthirinjozhiyunnu njaan. Ee lokamithraykku nannaanithilere

meleyaaytthonnumo naakam namukkini? Svarggatthil vecchisubhagayekkaanuvaa

nokkumenno veendu,menthu mithyaabhramam! Bhaavaprasannasushakthaabhiraamaraayu

jeevithatthinte suvarnnaghattatthil naam

nilkkumpolagimasthaanasthamaa,yathra

nisthulamaa,yenthinekkothikkunnuvo,

nammodathotthuchernneedukil, svarggama

thimmanniletthi haa, nedi naam nirvruthi! Enthaayirikkum karatthil karam kortthu

santhathamingane sallaapalolaraayu,

aakalpakaalam, marikkaathe, yauvvanam

pokaathe, nithyam pularum puthumayil,

santhushdaraayu, baahyathayozhicchonnilu

mantharameshaathe njangal jeevikkukil? Enthaayirikkum kshanikanimeshami

thanthamattangane neendupoyeedukil? Saakshininneeduken svarggame, neeyente

mokshatthi,lee mama saayoojyapoortthiyil! Ennennumingane njaanumennomalu

monnicchirunnu rasicchu sukhippathil! Moksha,mithaanente moksha,mithinonnu

saakshinilkkename nee mahalsvarggame! ....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution