▲ നിർവൃതി ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നിർവൃതി ബാഷ്പാഞ്ജലി



തിങ്ങിനിറയുന്ന കൂരിരുളിൽ

നിന്നുഞാൻ തേങ്ങിക്കരഞ്ഞിരുന്നു.

ആനന്ദച്ഛായയിലുല്ലസിക്കും

മാമകസങ്കേതമെത്തുവാനായ്,

ആരുമില്ലെന്നെനയിച്ചുകൊൾവാ

നാതങ്കഭീരു ഞാനെന്തു ചെയ്യും?

    താന്തനായ് നിൽക്കുമൊരെന്നെനോക്കി

ത്താരാകുമാരികൾ കണ്ണുചിമ്മി,

ഞാനുമൊരിക്കലാ മാനനീയ

സ്ഥാനത്തിരുന്നവനായിരുന്നു.

കണ്ണുനീരെന്തെന്നറിയുവാനായ്

വിണ്ണിൽനിന്നും ഞാനിറങ്ങിപ്പോന്നു.

താഴെവന്നെത്തിയോരെന്നെ, മോദാൽ

സ്വാഗതംചെയ്തു നിരാശവേഗം.

പിന്നെയും, കഷ്ട;മവിടെയൊന്നു

ചെന്നുചേർന്നീടുവാൻ ഞാൻ കൊതിപ്പൂ!

* * *

    ആശയാം നൂലിൽപ്പിടിച്ചുതൂങ്ങി

യാകാശത്തോളമിഴഞ്ഞു കേറി.

എന്നാൽ ഞാനങ്ങെങ്ങുമെത്തിയി,ല്ലെൻ

കണ്ണുനീരൽപവും വറ്റിയില്ല.

വാനിലേയ്ക്കെന്നെ വലിച്ചുയത്തർു

മാനൂലിടയ്ക്കു മുറിഞ്ഞുപോയി.

മുന്നേപ്പോൽത്താഴത്തെക്കൂരിരുളിൽ

പിന്നെയും ഞാനതാ വന്നടിഞ്ഞു.

    കല്ലിന്മേലൊന്നിലലച്ചുവീണെ

ന്നെല്ലുകളൊക്കെത്തകന്നർിരുന്നു.

മാമകാത്മാവിൻ മുറിവിലെല്ലാം

ജീവരക്തം വാർന്നൊലിച്ചിരുന്നു.

ആവിധം ഘോരവിജനതയിൽ

ബോധരഹിതനായ് ഞാൻ കിടന്നു

അന്നിമേഷത്തിലുമശ്രുപോലും

കണ്മുന നിന്നോടിടഞ്ഞിരുന്നു.

സത്യപ്രകാശമേ, നിന്നെയോത്തെർൻ

ചിത്തമപ്പോഴും മടിച്ചിരുന്നു.

* * *

    സ്വർണ്ണസിംഹാസനം വിട്ടുവേഗ

മെന്നരികത്തു നീ വന്നണഞ്ഞു;

ആനന്ദദായിനിയായിടും നിൻ

വേണുഗാനം കേട്ടു ഞാനുണർന്നു.

എന്തൊരുവിസ്മയം! ചുറ്റുമാന്നേർാ

രന്ധതാമിസ്രമതെങ്ങു പോയി?

ഇത്രയും വേഗത്തിലെങ്ങുനിന്നി

ങ്ങെത്തി, യിദ്ദിവ്യമാം വിൺവെളിച്ചം?

മാമകമേനിയിലാകമാനം

രോമഞ്ചപൂരമിതാരു ചാർത്തി?

    ആനിമിഷംവരെ, മന്നിലയേ്യാ

ഞാനൊരു പാഴ്നിഴലായിരുന്നു;

ഏതോകരാംഗുലിസ്പർശനത്തിൻ

മായയാൽ ഞാനൊരു ദീപമായി!

തഞ്ചുമെൻകണ്ണീർക്കണങ്ങളെല്ലാം

പുഞ്ചിരിപ്പൂവുകളായി മാറി!

* * *

    സുന്ദരമായിടുമാ വെളിച്ച

മെന്നെയെടുത്തോരു ദേവനാക്കി.

മാനവദൃഷ്ടിക്കതീതമാകു

മോമൽച്ചിറകു വിടത്തർിമന്ദം,

മന്നിൽനിന്നിഷ്ടം പോൽ വിണ്ണിലേയ്ക്കും

വിണ്ണിൽനിന്നിഷ്ടം പോൽ മന്നിലേയ്ക്കും

ആരുമൊരാളുമറിഞ്ഞിടാതെ

പാറിപ്പറന്നിന്നു ഞാൻ കളിപ്പൂ!

Manglish Transcribe ↓


Changampuzha krushnapilla=>▲ nirvruthi baashpaanjjali



thinginirayunna koorirulil

ninnunjaan thengikkaranjirunnu. Aanandachchhaayayilullasikkum

maamakasankethametthuvaanaayu,

aarumillennenayicchukolvaa

naathankabheeru njaanenthu cheyyum?

    thaanthanaayu nilkkumorennenokki

tthaaraakumaarikal kannuchimmi,

njaanumorikkalaa maananeeya

sthaanatthirunnavanaayirunnu. Kannuneerenthennariyuvaanaayu

vinnilninnum njaanirangipponnu. Thaazhevannetthiyorenne, modaal

svaagathamcheythu niraashavegam. Pinneyum, kashda;mavideyonnu

chennuchernneeduvaan njaan kothippoo!

* * *

    aashayaam noolilppidicchuthoongi

yaakaashattholamizhanju keri. Ennaal njaanangengumetthiyi,llen

kannuneeralpavum vattiyilla. Vaanileykkenne valicchuyattharu

maanoolidaykku murinjupoyi. Munneppoltthaazhatthekkoorirulil

pinneyum njaanathaa vannadinju.

    kallinmelonnilalacchuveene

nnellukalokketthakannarirunnu. Maamakaathmaavin murivilellaam

jeevaraktham vaarnnolicchirunnu. Aavidham ghoravijanathayil

bodharahithanaayu njaan kidannu

annimeshatthilumashrupolum

kanmuna ninnodidanjirunnu. Sathyaprakaashame, ninneyotthern

chitthamappozhum madicchirunnu.

* * *

    svarnnasimhaasanam vittuvega

mennarikatthu nee vannananju;

aanandadaayiniyaayidum nin

venugaanam kettu njaanunarnnu. Enthoruvismayam! Chuttumaanneraa

randhathaamisramathengu poyi? Ithrayum vegatthilenguninni

ngetthi, yiddhivyamaam vinveliccham? Maamakameniyilaakamaanam

romanchapooramithaaru chaartthi?

    aanimishamvare, mannilaye്yaa

njaanoru paazhnizhalaayirunnu;

ethokaraamgulisparshanatthin

maayayaal njaanoru deepamaayi! Thanchumenkanneerkkanangalellaam

punchirippoovukalaayi maari!

* * *

    sundaramaayidumaa veliccha

menneyedutthoru devanaakki. Maanavadrushdikkatheethamaaku

momalcchiraku vidattharimandam,

mannilninnishdam pol vinnileykkum

vinnilninnishdam pol mannileykkum

aarumoraalumarinjidaathe

paaripparanninnu njaan kalippoo!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution