▲ നിഴലുകൾ
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നിഴലുകൾ
ഗീതിക 1
വിജയദേവതേ! മൽ ജീവിതത്തിലെ
വിജനതകളെപ്പുൽകാത്തതെന്തു നീ?
അവയെ മുടുന്നൊ രന്ധകാരങ്ങളെ
അവനലോലുപേ, പുൽകാത്തതെന്തു നീ?
വ്രണിത ചിത്തത്തിൽ വിങ്ങിത്തുളുമ്പുമെൻ
പ്രണയഗദ്ഗദം കേൾക്കാത്തതെന്തു നീ?
നിരുപമോജ്വലേ, നിന്നാഗമോത്സവം
കരുതിയെന്തും സഹിക്കാനൊരുങ്ങി ഞാൺ.
പരിധിയില്ലേ മനസ്സുപൊള്ളിക്കുമി,
പ്പരമഘോരപരീക്ഷയ്ക്കൊരിക്കലും?
പരിഹസിച്ചു ചിരിക്കയാണെന്നെ, യെൻ
പരിസരത്തിൻ ഹൃദയമില്ലായ്മകൾ!
അവശനാണുഞാ, നാലംബഹീനനാ
ണെവിടെ, യെങ്ങെങ്ങൊളിച്ചിരിക്കുന്നു നീ?
ഗീതിക 2
കാലമിമ്മട്ടു കടന്നുപോകും
കാണുന്നതോരോന്നകന്നുമായും;
അത്രയ്ക്കടുത്തവർ നമ്മൾപോലു
മശ്രു വാർത്തങ്ങനെ വേർപിരിയും,
ജീവിതം, ജീവിതം, സ്വപ്നമാത്രം!
കേവലമേതോ നിഴലുമാത്രം!
ഉൽക്കടചിന്തയും കണ്ണുനീരു
മുഗവിഷാദവും വേദനയും;
എന്നാലവയ്ക്കിടയ്ക്കങ്ങുമിങ്ങും
മിന്നിപ്പൊലിയുന്ന പുഞ്ചിരിയും!
ആരാരിപ്രശ്നമപഗഥിക്കും?
ആരിതിൻസത്യം തിരെഞ്ഞെടുക്കും?
ഈമണൽക്കാട്ടിലീമൂടൽമഞ്ഞിൽ
നാമെന്തിനന്യോന്യംകണ്ടുമുട്ടി? ...
ഗീതിക 3
പൂതാനുരാഗാർദ്രചിന്താശതങ്ങളാൽ
പൂവിട്ടു പൂവിട്ടു പൂജിച്ചു നിന്നെ ഞാൻ.
ചൊല്ലാതറിയാമെനിക്ക,പ്പരമാർത്ഥ
മെല്ലാം ഗഹിക്കാതിരുന്നവളല്ലനീ.
നിർദ്ദയ, മെന്നിട്ടു, മെന്നെ, നിശ്ശൂന്യമാം
നിത്യനിരാശയ്ക്കടിമപ്പെടുത്തി നീ!
"എന്നോടരുതിതെ',ന്നെത്രകേണിട്ടുമെ
ന്തൊന്നുമറിയാത്ത ഭാവം നടിച്ചു നീ.
ഹാ, കഷ്ട, മൊറ്റയ്ക്കിരുന്നുപലപ്പൊഴും
ലോകമറിയാതെപൊട്ടിക്കരഞ്ഞു ഞാൻ
സങ്കൽപസായൂജ്യഭാഗ്യവുംകൂടി, വ
ന്നെൻകൈയ്യിൽനിന്നിതാ തട്ടിപ്പറിച്ചു നീ!
എങ്കിലും നിസ്തുലനിത്യാനുഭൂതികൾ
തങ്കക്കിനാവേ!, നിനക്കു നേരുന്നു ഞാൻ!! ...
ഗീതിക 4
അഴകൊരുപൊൻപൂവുടലാർന്നു വന്നാ
ലവളുടെപേരാകും വിളിച്ചുപോകും.
അമരപുരിതന്നിലുംകൂടിയെങ്ങു
മതിലുപരിയായില്ലൊരോമനത്തം.
വനകുസുമം പോലതുനിന്നുവാടാ
നനുമതിയേകീടുന്നതാരുലകിൽ?
സ്വയമുദയരശ്മിയൊന്നാടിയെത്തി
"പ്രിയകരമേ!",യെന്നു വിളിച്ചീടുമ്പോൾ
വിരസത കാണിച്ചുപിൻമാറിടുന്ന
തൊരുവലിയസാഹസമായിരിക്കും.
ഹരിതരുചി പാണ്ഡുരമാക്കിമാറ്റാൻ
വിരുതിയലും വഞ്ചകനാണുകാലം!
അരുതരുത, തോർക്കാതെചൊന്നതാംഞാ
നണയരുതാമാറ്റം നിനക്കുമാത്രം!! ...
ഗീതിക 5
നിശ്ശേഷമെന്നെ നീ വിസ്മരിച്ചീടി,ലീ
നിശ്ശബ്ദദു:ഖം പിന്നാരറിയും?
ഉണ്ടൊരാളെല്ലാമറിയുവാനെങ്കി,ലേ
തിണ്ടലും പാതി ശമിച്ചുപോകും.
അസ്സമാശ്വാസവും നൽകാൻകനിവെന്നി
ലപ്സരസ്സേ! നിനക്കില്ലയെന്നോ?
ദുസ്സഹംതന്നെയാണീയനുവർത്തനം
മത്സഖീ! നീയിതുകൈവെടിയൂ!
ആനന്ദിച്ചാനന്ദിച്ചൊന്നിച്ചിരിക്കേണ്ട
താണീ മനോജ്ഞവസന്തമാസം!
മുല്ലപ്പൂപോലുള്ളീപ്പൂനിലാവിന്നു, നീ
യില്ലെങ്കി,ലില്ലൊരുവശ്യതയും!
പാഴി,ലതൊക്കെക്കൊതിപ്പതെന്തിന്നു ഞാൻ
പാടേ നീയെന്നെ മറന്നുവെങ്കിൽ? ....
ഗീതിക 6
അനുഭവങ്ങളേ! നിങ്ങളിനിമേ
ലനുവദിക്കില്ലാസ്വപ്നംരചിക്കാൻ!
മധുര ചിന്തകൾ ചാലിച്ച ചായം
വിധി മുഴുവനും തട്ടിക്കളഞ്ഞു.
സതതമെൻ മനം നോവിച്ചു മാത്രം
സഹകരിപ്പതുണ്ടിപ്പൊഴും കാലം!
വെറുതെയാണിപ്പരിഭവം മേലിൽ
ശരി, യൊരിക്കലും ദു:ഖിച്ചിടാ ഞാൻ!
ഹതനെനിക്കതു സാദ്ധ്യമോ? വീണ്ടു
മിതളുതിർന്നതാ വീഴുന്നു പൂക്കൾ!
ഇവിടെ യെല്ലാ മിരുട്ടാണു, കഷ്ട
മെവിടെ, നിത്യതേ! നിൻ രത്നദീപം?
നിയതിയെങ്കാതിൽ മന്ത്രിപ്പു പേർത്തും:
"നിഖില,മയ്യോ,നിഴലുകൾ മാത്രം!! ...."
ഗീതിക 7
ഓർക്കുമ്പോഴേയ്ക്കും പുളകമുണ്ടാക്കുന്ന
പൂക്കാലമെന്നുവിളിക്കിലോനിന്നെ ഞാൻ?
തുംഗാനുഭൂതിയിൽമുക്കും മുരളികാ
സംഗീതമെന്നുവിളിക്കിലോനിന്നെ ഞാൻ?
മാനത്തു മൊട്ടിട്ടുനിന്നു ചിരിക്കുന്ന
മാരിവില്ലെന്നു വിളിക്കിലോനിന്നെ ഞാൻ?
പോരവയെല്ലാമപൂർണ്ണങ്ങളെങ്ങുനിൻ
ചാരിമ,പാടി;ല്ലനുപമയാണു നീ!
ഇത്രയ്ക്കുലുബ്ധോ നിനക്കസ്സുഷമയി
ലിത്തിരിപോലുമൊന്നാസ്വദിപ്പിക്കുവാൻ?
ലോഭമില്ലായ്മയാണംബപ്രകൃതി നി
ന്നാഭയേകുന്നതിൽകാണിച്ചതേമാമലേ!
ഈലുബ്ധുമൂലമവളൊടും നീടുറ്റ
കാലത്തിനോടും കൃതഘ്നയാകൊല്ലനീ!! ...
ഗീതിക 8
പോയതാണിനിവീണ്ടുമെത്താത്തവിധംവിട്ടു
പോയതാണാരമ്യമാമുന്മാദോജ്വലരംഗം!
എന്നെന്നുമെൻകാൽച്ചോട്ടിലമർത്തിപ്പിടിക്കാമ
തെന്ന വിശ്വാസമ്മൂലം ഞാനഹങ്കരിച്ചല്ലോ!
വിമലേ! നീയെൻനേർക്കുകാട്ടിയ വിധേയത്വം
വിഗണിച്ചുഞാൻ വെറും ദാസ്യഭാവത്തെപ്പോലെ!
അധികാരത്താലന്നുകീഴടക്കിഞാൻ നിന്നെ
വിധിയോ തരം നോക്കിക്കാത്തുകാത്തിരിപ്പായി
ഇന്നിതാവിധിയുടെചവിട്ടേറ്റടിതെറ്റി
മണ്ണിൽവീണടിഞ്ഞെന്റെജീവിതമ്പിടയ്ക്കുന്നു.
നിർജ്ജിതനാണാർക്കുമെന്നുള്ളൊരെന്നൗദ്ധത്യത്തെ
മൽജീവരക്തത്തിനാൽ കുങ്കുമം ചാർത്തിപ്പൂ ഞാൻ!
കനിവിങ്കണ്ണീരിനാലിനിയെന്നപരാധം
കഴിയുംനിനക്കെങ്കിൽകഴുകിക്കളഞ്ഞേയ്ക്കു!! ...
ഗീതിക 9
ജീവിതത്തിൻവനികയെപ്പുൽകി
പ്പൂവണിയിച്ചോളാണു നീ.
ഗാനരൂപിണി! മോഹിനി! മമ
പ്രാണനുംപ്രാണനാണു നീ.
എന്നിട്ടീവിധമെന്തിനായ്സ്വയ
മെന്നെവിട്ടുപിരിഞ്ഞു നീ?
ഉണ്ടെനിക്കു നീതന്നൊരാമലർ
ച്ചെണ്ടുകളൊക്കെയിപ്പൊഴും.
വാടിവാടിക്കരിഞ്ഞുവെങ്കിലും
വാസന നശിച്ചെങ്കിലും,
കാത്തുസൂക്ഷിച്ചിട്ടുണ്ടവയെല്ലാം
കാഞ്ചന നിധിപോലെ ഞാൻ!
പാരി,ലോമലേ, നിൻപ്രണയത്തിൻ
സ്മാരകമാണപ്പൂവുകൾ!! ...
ഗീതിക 10
അനുമതി മാത്രംതരികപോകുവാ
നനുപമേ! വേഗമിവനു നീ!
ഹരിതകാന്തികൾവിതറിവീശിയ
സുരഭിലസ്വപ്നവനികയിൽ
വിരഹഭീതി വിട്ടഴകിൽകൈകോർത്തു
വിഹരിച്ചില്ലേ നാം ചിരകാലം?
ഉലകിതിൽസ്വർഗ്ഗംവിരചിച്ചങ്ങനെ
പുളകംകൊണ്ടില്ലേചിരകാലം?
പലപോതും നമ്മൾ മുഴുകിമുങ്ങീലേ
പരമനിർവ്വാണലഹരിയിൽ?
ഹതവിധിമൂലമ്പിരികിലെന്തു? നാം
കൃതകൃത്യന്മാരാണവനിയിൽ!
അതിനാ,ലോമലേ! തടയല്ലേ, തരി
കനുമതി പോകാനിവനു നീ!
ഗീതിക 11
കമനീയതയാലൊരൽപനേരം
കവിതകാണിച്ചുനീയെന്റെ മുൻപിൽ!
ക്ഷണികമാണെങ്കിലെ ന്താനിമേഷം
പ്രണയപ്രഭാമയമായിരുന്നു.
അതിനുള്ളിലായിരം പൊൻകിനാക്കൾ
കതിർ വീശിവീശിത്തളിർത്തുനിന്നു.
ഉലകിനെപ്പാടേ മറക്കുമാറൊ
രലഘുപ്രശാന്തി ഞാനുമ്മവച്ചു;
പരശതം ജന്മങ്ങൾ കൊണ്ടുനേടും
പരമപുണ്യം ഞാനനുഭവിച്ചു.
ചരിതാർത്ഥതവന്നൊതുങ്ങി നിന്നെൻ
ചരണങ്ങൾ പുൽകിപ്പരിചരിച്ചു!
അനഘനിമേഷമേ!ഹാ, നിനക്കൊ
ന്നിനിയുമെൻചാരത്തു വന്നുകൂടേ? ...
ഗീതിക 12
കണ്ണുപോൽ കരൾക്കാമ്പും കവരാൻ കഴിയുന്ന
വെണ്ണിലാവെന്നോണമെൻ ജീവിതത്തിൽ നീയെത്തി.
തെല്ലിടയ്ക്കുള്ളിൽ കൊടുംതിമിരംനീങ്ങി, പ്രഭാ
തല്ലജമൊന്നങ്ങെല്ലാംകുളിർക്കൈക്കളിയാടി.
കണ്ടുഞാൻ ശരിയായിട്ടാവെളിച്ചത്തിൽ, തങ്ക
ച്ചെണ്ടിട്ടുനൃത്തംചെയ്യുമായിരമുൽക്കർഷങ്ങൾ!
അവയത്തപ്താശ്രുക്കളിറ്റിറ്റുവീഴുംകണ്ണാ
ലവലോകനംചെയ്കെ പ്പുളകാങ്കിതനായ് ഞാൻ!
ലജ്ജിക്കും നവോഢയെപ്പോലെയെൻ നേരേനോക്കാ
തുജ്വലാംഗിയാം ഭാഗ്യം നമ്രശീർഷമായ് നിൽപൂ!
എന്റെകാൽപ്പെരുമാറ്റമെങ്ങാനും കേട്ടാൽപക്ഷേ
തന്റേടമറ്റാപ്പാവമങ്ങോടിക്കളഞ്ഞാലോ!
ദൂരത്തുനിന്നുംകൊണ്ടുനിന്റെ സൗന്ദര്യംകണ്ടു
ചാരിതാർത്ഥ്യത്തിൻ മണിവീണ ഞാൻ മീട്ടിക്കൊള്ളാം!! ...
ഗീതിക 13
ലോകമേ! വെറുംഭിക്ഷുവെപ്പോ,ലെന്നെ
"പ്പോക,പോക,' യെന്നാട്ടിയോടിച്ചു നീ!
ഒന്നുവിശ്രമിച്ചീടുവാൻകൂടിയും
തന്നതില്ലെനിക്കു നീ സമ്മതം.
ജീവിതത്തിന്തെരുവി, ലവശനാ
യാവെയിലത്തലഞ്ഞുനടന്നു ഞാൻ!
അന്തിമാരുണനായിരംരശ്മികൾ
ചിന്തിയെന്നെത്തഴുകുന്നവേളയിൽ,
ചന്ദ്രലേഖകിളർന്നെന്റെമേനിയിൽ
ചന്ദനച്ചാറുപൂശുന്നവേളയിൽ,
നീ കുശലംതിരക്കിവരുന്നുവോ
നീതിയില്ലാത്ത നിഷ്ഠൂരലോകമേ?
പോക,പോകെനിക്കാവശ്യമില്ല, നീ
യേകുവാൻ നീട്ടുമിക്കീർത്തിമുദ്രകൾ!
ഗീതിക 14
സ്വർല്ലോകഹർഷംനുകർന്നു നാം വാണൊരാ
നല്ലകാലം, നീ മറന്നുപോയോ, സഖീ?
രാവുമ്പകലും കളിയും ചിരിയുമായ്
മേവിയതെല്ലാം മറന്നുപോയോ, സഖീ?
ആവിർഭവിച്ചതൊട്ടത്ഭുതംതോന്നിയോ
രാവസന്തം, നീ മറന്നുപോയോ, സഖീ?
സല്ലീലമായിരം സ്വപ്നങ്ങൾ കണ്ടൊരാ
സ്സല്ലാപരംഗം, മറന്നുപോയോ, സഖീ?
അന്നെന്നൊടായിരം പ്രേമശപഥങ്ങൾ
ചൊന്നതെല്ലാം, നീ മറന്നുപോയോ, സഖീ?
സ്വർഗ്ഗലോകത്തും സുലഭമല്ലാത്തൊരാ
സ്വപ്നോത്സവം, നീ മറന്നുപോയോ, സഖീ?
ഇല്ല, നീമായ്ക്കിലും മായുന്ന
ത, ല്ലാലസൽച്ചിത്രമൊന്നുമൊരിക്കലും!! ...
ഗീതിക 15
നമിച്ചുനിന്നെ ഞാൻ തിരിച്ചവേളയിൽ
വമിച്ചു ലോകമൊരസൂയ തൻ വിഷം.
പതിച്ചുമേൽക്കുമേലുയർന്നെരിഞ്ഞിടു
മതിൻ ചിതയിലെൻ ശിഥില ശാന്തികൾ!
അവ തൻജീർണ്ണിച്ച ശവത്തറയിന്മേ
ലവഗണിതനായിരിക്കയാണു ഞാൻ!
കടന്നുപോകുന്നു ദിനങ്ങളോരോന്നെൻ
പടിക്കൽക്കൂടിയൊരലസഭാവത്തിൽ.
കരുണയില്ലവയ്ക്കെനിക്കുനൽകുവാ
നൊരു സമാധാനകണികയെങ്കിലും.
പലപലജോലിത്തിരക്കുകൾമൂലം
പരതന്ത്രന്മാരുമിവന്റെ കൂട്ടുകാർ!
വിഷാദമഗ്നമാം വിജനതമാത്രം
വിലാപപൂർണ്ണമാം വിവശതമാത്രം!! ....
ഗീതിക 16
സന്തതമീവിധമെൻ മനമോരോരോ
സന്തപ്ത ചിന്തയിൽ നീറിനീറി,
മന്നിന്റെ നിർദ്ദയഭാവംകണ്ടെപ്പൊഴും
കണ്ണിണപേർത്തും നിറഞ്ഞൊഴുകി,
പാഴിലീ നശ്വര നാടകശാലയിൽ
ഞാനുമെൻ രംഗമഭിനയിപ്പൂ!
ഒന്നല്ല, രണ്ടല്ല കാണികളായിരം
മുന്നിലുണ്ടെന്നെത്തുറിച്ചുനോക്കാൻ.
ഇല്ലെനിക്കൊട്ടുമഭിനയപാടവ
മില്ലൊരുലേശവും ഗാനഭാഗ്യം
നിസ്തുലകാഞ്ചനകല്ലോലിതോജ്വല
വസ്ത്രവിഭൂഷിതഗാത്രനല്ല!
ഇമ്മട്ടിലാണെങ്കിൽ ഞാനെന്റെഭാഗംപി
ന്നെങ്ങിനെയൊന്നുകഴിച്ചുകൂട്ടും?
ഗീതിക 17
അനുപദം മണിനൂപുരശിഞ്ജിത
മനുഗമിക്കുമാറാടിക്കുഴഞ്ഞിദം,
ക്ഷണികമാമൊരു നിർവൃതിതൻ കുളിർ
ത്തണലിലെന്നെ ത്തലോടിയുറക്കുവാൻ
അലസ, മേകയാ, യെങ്ങുപോകുന്നു നീ
യലഘുസൗന്ദര്യസാരസർവ്വസ്വമേ?
പ്രണയലോലയായ് സ്വർഗ്ഗലോകത്തുനി
ന്നണയുമത്ഭുതസ്വപ്നമല്ലല്ലി നീ?
അനഘമാമിപ്രപഞ്ചമതേപടി
ക്കരഞൊടിക്കുള്ളിലെന്നിലടക്കുവാൻ,
കഴിവെഴുമാറൊളിഞ്ഞുകിടപ്പതാ
ക്കടമിഴിക്കോണിലേതു ശാകുന്തളം?
ഹൃദയ പൂർവ്വകം പ്രാർത്ഥിപ്പു ഞാൻ, നിന
ക്കതുലസൗഭാഗ്യദിവ്യാനുഭൂതികൾ!! ....
ഗീതിക 18
ചിന്തകൾ സൗരഭമെമ്പാടും വീശിയോ
രന്തരീക്ഷത്തിങ്കലങ്ങുമിങ്ങും
പാടിപ്പറക്കുകെൻ ചിത്ത വിഹംഗമേ!
പാടിപ്പറക്കു, നീ, വീതശങ്കം!
കാർമുകിലോരോന്നൊഴിഞ്ഞൊഴിഞ്ഞുജ്വല
വാർമതിലേഖ കിളർന്നുപൊങ്ങി
ശാന്തി,പരിപൂർണ്ണശാന്തി, നിരഘമാം
കാന്തിപ്രസരം പരക്കെ വീശി.
പൊൻ ചിറകേവമൊതുക്കിയിരുന്നിനി
സ്സന്തപിച്ചൊട്ടും നീ കേണിടേണ്ട.
പാടിപ്പറക്കുകെൻ ചിത്തവിഹംഗമേ!
പാടിപ്പറക്കു നീ, നിർവിശങ്കം!
നിർഗ്ഗളിച്ചീടട്ടേ, നിന്നിൽനിന്നായിരം
നിസ്തുലരാഗത്തിൻ ഗാനപൂരം!! ....
ഗീതിക 19
മരണമെത്തിയലങ്കരിക്കട്ടെയെൻ
മഹിതശോഭമാം കല്ല്യാണമണ്ഡപം!
വരസമാഗമം കാത്തുകാത്തക്ഷമം
വരണമാലയുമേന്തി വാഴുന്നു ഞാൻ.
കലിതകൗതുകം ഞങ്ങൾ പരസ്പരം
കരപുടംകോർത്തുനിൽക്കുമാരംഗവും;
അമിതരാഗമാർന്നന്യോന്യവിക്ഷണ
മനുഭവിക്കുമാനന്ദശാന്തിയും,
ഉടലെടുക്കുമാറുണ്ടുപലപ്പൊഴു
മുലകിൽ മാമക സങ്കൽപവേദിയിൽ!
ഉണരുമാദരാൽ ഞങ്ങൾതൻ ശാശ്വത
പ്രണയസാന്ദ്രപ്രഭാതാഗമത്തിൽ ഞാൻ!
ഇരുളിൽ നിന്നിതാമുക്തയാ, യുജ്വല
കിരണധാരയിൽ മുങ്ങുകയായി ഞാൻ!!
Manglish Transcribe ↓
Changampuzha krushnapilla=>▲ nizhalukal
geethika 1
vijayadevathe! Mal jeevithatthile
vijanathakaleppulkaatthathenthu nee? Avaye mudunno randhakaarangale
avanalolupe, pulkaatthathenthu nee? Vranitha chitthatthil vingitthulumpumen
pranayagadgadam kelkkaatthathenthu nee? Nirupamojvale, ninnaagamothsavam
karuthiyenthum sahikkaanorungi njaan. Paridhiyille manasupollikkumi,
pparamaghorapareekshaykkorikkalum? Parihasicchu chirikkayaanenne, yen
parisaratthin hrudayamillaaymakal! Avashanaanunjaa, naalambaheenanaa
nevide, yengengolicchirikkunnu nee? Geethika 2
kaalamimmattu kadannupokum
kaanunnathoronnakannumaayum;
athraykkadutthavar nammalpolu
mashru vaartthangane verpiriyum,
jeevitham, jeevitham, svapnamaathram! Kevalametho nizhalumaathram! Ulkkadachinthayum kannuneeru
mugavishaadavum vedanayum;
ennaalavaykkidaykkangumingum
minnippoliyunna punchiriyum! Aaraariprashnamapagathikkum? Aarithinsathyam thirenjedukkum? Eemanalkkaattileemoodalmanjil
naamenthinanyonyamkandumutti? ... Geethika 3
poothaanuraagaardrachinthaashathangalaal
poovittu poovittu poojicchu ninne njaan. Chollaathariyaamenikka,pparamaarththa
mellaam gahikkaathirunnavalallanee. Nirddhaya, mennittu, menne, nishoonyamaam
nithyaniraashaykkadimappedutthi nee!
"ennodaruthithe',nnethrakenittume
nthonnumariyaattha bhaavam nadicchu nee. Haa, kashda, mottaykkirunnupalappozhum
lokamariyaathepottikkaranju njaan
sankalpasaayoojyabhaagyavumkoodi, va
nnenkyyyilninnithaa thattipparicchu nee! Enkilum nisthulanithyaanubhoothikal
thankakkinaave!, ninakku nerunnu njaan!! ... Geethika 4
azhakoruponpoovudalaarnnu vannaa
lavaludeperaakum vilicchupokum. Amarapurithannilumkoodiyengu
mathilupariyaayilloromanattham. Vanakusumam polathuninnuvaadaa
nanumathiyekeedunnathaarulakil? Svayamudayarashmiyonnaadiyetthi
"priyakarame!",yennu viliccheedumpol
virasatha kaanicchupinmaaridunna
thoruvaliyasaahasamaayirikkum. Haritharuchi paanduramaakkimaattaan
viruthiyalum vanchakanaanukaalam! Arutharutha, thorkkaathechonnathaamnjaa
nanayaruthaamaattam ninakkumaathram!! ... Geethika 5
nisheshamenne nee vismariccheedi,lee
nishabdadu:kham pinnaarariyum? Undoraalellaamariyuvaanenki,le
thindalum paathi shamicchupokum. Asamaashvaasavum nalkaankanivenni
lapsarase! Ninakkillayenno? Dusahamthanneyaaneeyanuvartthanam
mathsakhee! Neeyithukyvediyoo! Aanandicchaanandicchonnicchirikkenda
thaanee manojnjavasanthamaasam! Mullappoopolulleeppoonilaavinnu, nee
yillenki,lilloruvashyathayum! Paazhi,lathokkekkothippathenthinnu njaan
paade neeyenne marannuvenkil? .... Geethika 6
anubhavangale! Ningalinime
lanuvadikkillaasvapnamrachikkaan! Madhura chinthakal chaaliccha chaayam
vidhi muzhuvanum thattikkalanju. Sathathamen manam novicchu maathram
sahakarippathundippozhum kaalam! Verutheyaanipparibhavam melil
shari, yorikkalum du:khicchidaa njaan! Hathanenikkathu saaddhyamo? Veendu
mithaluthirnnathaa veezhunnu pookkal! Ivide yellaa miruttaanu, kashda
mevide, nithyathe! Nin rathnadeepam? Niyathiyenkaathil manthrippu pertthum:
"nikhila,mayyo,nizhalukal maathram!! ...."
geethika 7
orkkumpozheykkum pulakamundaakkunna
pookkaalamennuvilikkiloninne njaan? Thumgaanubhoothiyilmukkum muralikaa
samgeethamennuvilikkiloninne njaan? Maanatthu mottittuninnu chirikkunna
maarivillennu vilikkiloninne njaan? Poravayellaamapoornnangalengunin
chaarima,paadi;llanupamayaanu nee! Ithraykkulubdho ninakkasushamayi
litthiripolumonnaasvadippikkuvaan? Lobhamillaaymayaanambaprakruthi ni
nnaabhayekunnathilkaanicchathemaamale! Eelubdhumoolamavalodum needutta
kaalatthinodum kruthaghnayaakollanee!! ... Geethika 8
poyathaaniniveendumetthaatthavidhamvittu
poyathaanaaramyamaamunmaadojvalaramgam! Ennennumenkaalcchottilamartthippidikkaama
thenna vishvaasammoolam njaanahankaricchallo! Vimale! Neeyennerkkukaattiya vidheyathvam
viganicchunjaan verum daasyabhaavattheppole! Adhikaaratthaalannukeezhadakkinjaan ninne
vidhiyo tharam nokkikkaatthukaatthirippaayi
innithaavidhiyudechavittettadithetti
mannilveenadinjentejeevithampidaykkunnu. Nirjjithanaanaarkkumennullorennauddhathyatthe
maljeevarakthatthinaal kunkumam chaartthippoo njaan! Kanivinkanneerinaaliniyennaparaadham
kazhiyumninakkenkilkazhukikkalanjeykku!! ... Geethika 9
jeevithatthinvanikayeppulki
ppoovaniyiccholaanu nee. Gaanaroopini! Mohini! Mama
praananumpraananaanu nee. Ennitteevidhamenthinaaysvaya
mennevittupirinju nee? Undenikku neethannoraamalar
cchendukalokkeyippozhum. Vaadivaadikkarinjuvenkilum
vaasana nashicchenkilum,
kaatthusookshicchittundavayellaam
kaanchana nidhipole njaan! Paari,lomale, ninpranayatthin
smaarakamaanappoovukal!! ... Geethika 10
anumathi maathramtharikapokuvaa
nanupame! Vegamivanu nee! Harithakaanthikalvithariveeshiya
surabhilasvapnavanikayil
virahabheethi vittazhakilkykortthu
viharicchille naam chirakaalam? Ulakithilsvarggamvirachicchangane
pulakamkondillechirakaalam? Palapothum nammal muzhukimungeele
paramanirvvaanalahariyil? Hathavidhimoolampirikilenthu? Naam
kruthakruthyanmaaraanavaniyil! Athinaa,lomale! Thadayalle, thari
kanumathi pokaanivanu nee! Geethika 11
kamaneeyathayaaloralpaneram
kavithakaanicchuneeyente munpil! Kshanikamaanenkile nthaanimesham
pranayaprabhaamayamaayirunnu. Athinullilaayiram ponkinaakkal
kathir veeshiveeshitthalirtthuninnu. Ulakineppaade marakkumaaro
ralaghuprashaanthi njaanummavacchu;
parashatham janmangal kondunedum
paramapunyam njaananubhavicchu. Charithaarththathavannothungi ninnen
charanangal pulkipparicharicchu! Anaghanimeshame! Haa, ninakko
nniniyumenchaaratthu vannukoode? ... Geethika 12
kannupol karalkkaampum kavaraan kazhiyunna
vennilaavennonamen jeevithatthil neeyetthi. Thellidaykkullil kodumthimiramneengi, prabhaa
thallajamonnangellaamkulirkkykkaliyaadi. Kandunjaan shariyaayittaavelicchatthil, thanka
cchendittunrutthamcheyyumaayiramulkkarshangal! Avayatthapthaashrukkalittittuveezhumkannaa
lavalokanamcheyke ppulakaankithanaayu njaan! Lajjikkum navoddayeppoleyen nerenokkaa
thujvalaamgiyaam bhaagyam namrasheershamaayu nilpoo! Entekaalpperumaattamengaanum kettaalpakshe
thantedamattaappaavamangodikkalanjaalo! Dooratthuninnumkonduninte saundaryamkandu
chaarithaarththyatthin maniveena njaan meettikkollaam!! ... Geethika 13
lokame! Verumbhikshuveppo,lenne
"ppoka,poka,' yennaattiyodicchu nee! Onnuvishramiccheeduvaankoodiyum
thannathillenikku nee sammatham. Jeevithatthintheruvi, lavashanaa
yaaveyilatthalanjunadannu njaan! Anthimaarunanaayiramrashmikal
chinthiyennetthazhukunnavelayil,
chandralekhakilarnnentemeniyil
chandanacchaarupooshunnavelayil,
nee kushalamthirakkivarunnuvo
neethiyillaattha nishdtooralokame? Poka,pokenikkaavashyamilla, nee
yekuvaan neettumikkeertthimudrakal! Geethika 14
svarllokaharshamnukarnnu naam vaanoraa
nallakaalam, nee marannupoyo, sakhee? Raavumpakalum kaliyum chiriyumaayu
meviyathellaam marannupoyo, sakhee? Aavirbhavicchathottathbhuthamthonniyo
raavasantham, nee marannupoyo, sakhee? Salleelamaayiram svapnangal kandoraa
sallaaparamgam, marannupoyo, sakhee? Annennodaayiram premashapathangal
chonnathellaam, nee marannupoyo, sakhee? Svarggalokatthum sulabhamallaatthoraa
svapnothsavam, nee marannupoyo, sakhee? Illa, neemaaykkilum maayunna
tha, llaalasalcchithramonnumorikkalum!! ... Geethika 15
namicchuninne njaan thiricchavelayil
vamicchu lokamorasooya than visham. Pathicchumelkkumeluyarnnerinjidu
mathin chithayilen shithila shaanthikal! Ava thanjeernniccha shavattharayinme
lavaganithanaayirikkayaanu njaan! Kadannupokunnu dinangaloronnen
padikkalkkoodiyoralasabhaavatthil. Karunayillavaykkenikkunalkuvaa
noru samaadhaanakanikayenkilum. Palapalajolitthirakkukalmoolam
parathanthranmaarumivante koottukaar! Vishaadamagnamaam vijanathamaathram
vilaapapoornnamaam vivashathamaathram!! .... Geethika 16
santhathameevidhamen manamororo
santhaptha chinthayil neerineeri,
manninte nirddhayabhaavamkandeppozhum
kanninapertthum niranjozhuki,
paazhilee nashvara naadakashaalayil
njaanumen ramgamabhinayippoo! Onnalla, randalla kaanikalaayiram
munnilundennetthuricchunokkaan. Illenikkottumabhinayapaadava
milloruleshavum gaanabhaagyam
nisthulakaanchanakallolithojvala
vasthravibhooshithagaathranalla! Immattilaanenkil njaanentebhaagampi
nnengineyonnukazhicchukoottum? Geethika 17
anupadam maninoopurashinjjitha
manugamikkumaaraadikkuzhanjidam,
kshanikamaamoru nirvruthithan kulir
tthanalilenne tthalodiyurakkuvaan
alasa, mekayaa, yengupokunnu nee
yalaghusaundaryasaarasarvvasvame? Pranayalolayaayu svarggalokatthuni
nnanayumathbhuthasvapnamallalli nee? Anaghamaamiprapanchamathepadi
kkaranjodikkullilenniladakkuvaan,
kazhivezhumaarolinjukidappathaa
kkadamizhikkonilethu shaakunthalam? Hrudaya poorvvakam praarththippu njaan, nina
kkathulasaubhaagyadivyaanubhoothikal!! .... Geethika 18
chinthakal saurabhamempaadum veeshiyo
ranthareekshatthinkalangumingum
paadipparakkuken chittha vihamgame! Paadipparakku, nee, veethashankam! Kaarmukiloronnozhinjozhinjujvala
vaarmathilekha kilarnnupongi
shaanthi,paripoornnashaanthi, niraghamaam
kaanthiprasaram parakke veeshi. Pon chirakevamothukkiyirunnini
santhapicchottum nee kenidenda. Paadipparakkuken chitthavihamgame! Paadipparakku nee, nirvishankam! Nirggaliccheedatte, ninnilninnaayiram
nisthularaagatthin gaanapooram!! .... Geethika 19
maranametthiyalankarikkatteyen
mahithashobhamaam kallyaanamandapam! Varasamaagamam kaatthukaatthakshamam
varanamaalayumenthi vaazhunnu njaan. Kalithakauthukam njangal parasparam
karapudamkortthunilkkumaaramgavum;
amitharaagamaarnnanyonyavikshana
manubhavikkumaanandashaanthiyum,
udaledukkumaarundupalappozhu
mulakil maamaka sankalpavediyil! Unarumaadaraal njangalthan shaashvatha
pranayasaandraprabhaathaagamatthil njaan! Irulil ninnithaamukthayaa, yujvala
kiranadhaarayil mungukayaayi njaan!!