▲ പ്രതിജ്ഞ ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പ്രതിജ്ഞ ബാഷ്പാഞ്ജലി

പ്രണയലോലനാ,യമലേ നിന്നടു

ത്തിരവിലിന്നു ഞാനെത്തും;

മണിയറവാതിലടച്ചിരുന്നാലു

മകത്തുവന്നു ഞാൻ നിൽക്കും;

അധരമൽപവുമനങ്ങിടാതെ, ഞാൻ

വിളിച്ചുനിന്നെയുണർത്തും;

അതുലേ, നീപോലുമറിയാതെ നിന്നെ

പ്പുണർന്നു ഞാനുടൻ പോരും!

സാനുമോദം, നിദ്രയിലീ ലോകമാകമാനം

പൂനിലാവോടൊത്തുചേർന്നു ലാലസിക്കും നേരം;

പാതിരാക്കുയിലുണർന്നു പാടിയതിൻശേഷം

പാലപൂത്തു പരിമളം താവിനിൽക്കും നേരം;

ശാരദശശാങ്ക ബിംബം മാഞ്ഞുമാഞ്ഞൊടുവിൽ

താരകകൾപോലുമൊന്നു കണ്ണടയ്ക്കും നേരം

പ്രണയലോലനാ, യമലേ, നിന്നടു

ത്തിരവിലിന്നു ഞാനെത്തും;

മണിയറവാതിലടച്ചിരുന്നാലു

മകത്തുവന്നു ഞാൻ നിൽക്കും;

അധരമൽപവുമനങ്ങിടാതെ, ഞാൻ

വിളിച്ചുനിന്നെയുണർത്തും;

അതുലേ, നീപോലുമറിയാതെ നിന്നെ

പ്പുണർന്നു ഞാനുടൻ പോരും!

പുഷ്പമയതൽപകത്തിൽ പട്ടണിവിരിപ്പിൽ

നിഷ്ക്രമിതദീപികത ന്നൽപരുചിയിങ്കൽ;

നീലമുകിൽച്ചുരുള്‍മുടി ലോലമായഴിഞ്ഞും;

ജാലകത്തിലൂടകത്തു ചേലിലലഞ്ഞെത്തും

ലോലവായുവേറ്റളക രാജികളുലഞ്ഞും;

മാനസം കവർന്നെടുക്കും മാതിരിയിലേവം

മാമകസൗഭാഗ്യമേ, നീ നിദ്രചെയ്യുംനേരം



പ്രണയലോലനാ, യമലേ, നിന്നടു

ത്തിരവിലിന്നു ഞാനെത്തും;

മണിയറവാതിലടച്ചിരുന്നാലു

മകത്തുവന്നു ഞാൻ നിൽക്കും;

അധരമൽപവുമനങ്ങിടാതെ, ഞാൻ

വിളിച്ചുനിന്നെയുണർത്തും;

അതുലേ, നീപോലുമറിയാതെ നിന്നെ

പ്പുണർന്നു ഞാനുടൻ പോരും!

അത്യുദാരമിന്നൊരോമൽ സ്വപ്നമായ് ഞാൻ മാറും

നർത്തനം ചെയ്തൊടുവിൽ നിൻ മെത്തയിലണയും;

പ്രേമസുധയൂറിനിൽക്കും മാമകാത്മസൂന

മോമലേ, നിഞ്ചേവടിയിൽ കാഴ്ചവെയ്ക്കുംനേരം

സ്വാഗതോക്തിമൂലമെന്നെ സ്വീകരിക്കുവാനായ്

ഭാഗധേയവല്ലികേ,നിൻ ഭാവനകൾ പോരും.

നാമിരുവരകലത്തിൽ വാഴ്കയാണെന്നാലും

ഈവിരഹമോർത്തുനമ്മൾ മാഴ്കയാണെന്നാലും

പ്രണയലോലനാ, യമലേ, നിന്നടു

ത്തിരവിലിന്നു ഞാനെത്തും;

മണിയറവാതിലടച്ചിരുന്നാലു

മകത്തുവന്നു ഞാൻ നിൽക്കും;

അധരമൽപവുമനങ്ങിടാതെ, ഞാൻ

വിളിച്ചുനിന്നെയുണർത്തും;

അതുലേ, നീപോലുമറിയാതെ നിന്നെ

പ്പുണർന്നു ഞാനുടൻ പോരും!

Manglish Transcribe ↓


Changampuzha krushnapilla=>▲ prathijnja baashpaanjjali

pranayalolanaa,yamale ninnadu

tthiravilinnu njaanetthum;

maniyaravaathiladacchirunnaalu

makatthuvannu njaan nilkkum;

adharamalpavumanangidaathe, njaan

vilicchuninneyunartthum;

athule, neepolumariyaathe ninne

ppunarnnu njaanudan porum! Saanumodam, nidrayilee lokamaakamaanam

poonilaavodotthuchernnu laalasikkum neram;

paathiraakkuyilunarnnu paadiyathinshesham

paalapootthu parimalam thaavinilkkum neram;

shaaradashashaanka bimbam maanjumaanjoduvil

thaarakakalpolumonnu kannadaykkum neram

pranayalolanaa, yamale, ninnadu

tthiravilinnu njaanetthum;

maniyaravaathiladacchirunnaalu

makatthuvannu njaan nilkkum;

adharamalpavumanangidaathe, njaan

vilicchuninneyunartthum;

athule, neepolumariyaathe ninne

ppunarnnu njaanudan porum! Pushpamayathalpakatthil pattanivirippil

nishkramithadeepikatha nnalparuchiyinkal;

neelamukilcchurul‍mudi lolamaayazhinjum;

jaalakatthiloodakatthu chelilalanjetthum

lolavaayuvettalaka raajikalulanjum;

maanasam kavarnnedukkum maathiriyilevam

maamakasaubhaagyame, nee nidracheyyumneram



pranayalolanaa, yamale, ninnadu

tthiravilinnu njaanetthum;

maniyaravaathiladacchirunnaalu

makatthuvannu njaan nilkkum;

adharamalpavumanangidaathe, njaan

vilicchuninneyunartthum;

athule, neepolumariyaathe ninne

ppunarnnu njaanudan porum! Athyudaaraminnoromal svapnamaayu njaan maarum

nartthanam cheythoduvil nin metthayilanayum;

premasudhayoorinilkkum maamakaathmasoona

momale, ninchevadiyil kaazhchaveykkumneram

svaagathokthimoolamenne sveekarikkuvaanaayu

bhaagadheyavallike,nin bhaavanakal porum. Naamiruvarakalatthil vaazhkayaanennaalum

eevirahamortthunammal maazhkayaanennaalum

pranayalolanaa, yamale, ninnadu

tthiravilinnu njaanetthum;

maniyaravaathiladacchirunnaalu

makatthuvannu njaan nilkkum;

adharamalpavumanangidaathe, njaan

vilicchuninneyunartthum;

athule, neepolumariyaathe ninne

ppunarnnu njaanudan porum!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution