▲ പ്രതീക്ഷ ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പ്രതീക്ഷ ബാഷ്പാഞ്ജലി

കരിമുകിൽമാല മൂടിയ വാനി,ലെൻ

കനകതാരയെക്കാത്തിരിക്കുന്നു ഞാൻ.

പ്രണയഗാനം മറന്ന മുരളി,യെൻ

മടിയി,ലയേ്യാ,കിടക്കുന്നു മൂകമായ്!

ക്ഷണിക കാന്തി പൊഴിഞ്ഞു പൊലിഞ്ഞി,തെൻ

മണിവിളക്കിലെ സ്വർണ്ണദീപാങ്കുരം!

കലിതഗദ്ഗതമാമൊരു ദാരുണ

കദന സന്ദേശമേകിയേകി, സ്വയം

ഇരുളിലേകാന്ത ബാഷ്പാഭിഷിക്തമാം

നിമിഷങ്ങളെ യാത്രയാക്കുന്നു ഞാൻ!

വ്രണിതജീവൻ പിടഞ്ഞുണർന്നാരെയോ

വിജനഭീരുവായ്, ചോദിപ്പൂ, പിന്നെയും:

'എവിടെ? യെന്നെ, വിളിപ്പതാ,രെങ്ങു നീ?

വരിക നേരെ,യെൻജീവസർവ്വസ്വമേ!!



ചാരിതാഥർതന്നെ ഞാൻ

സുഷമ:

നിശിതമാകുമീ വജ്രായുധത്തിനാൽ

നിഹത ഞാൻ,വിഭോ, നാശമടയുകിൽ,

ഒരുനിഴൽകൂടി മാഞ്ഞുപോ,മല്ലാതെ

വരുവാനില്ലിപ്രപഞ്ചത്തിനൊന്നുമേ!

കതിർപൊഴിച്ചു പ്രഭാതപ്രഭാകരൻ

പതിവുപോൽക്കിഴക്കെത്തിടും പിന്നെയും;

അതുലഹേമന്തയാമിനി മുന്നെപ്പോൽ

പുതുനിലാവിൽ കളിച്ചുല്ലസിച്ചിടും;

കിളികൾ പാടിടും, വല്ലികളാടിടും,

കുളിരിളംതെന്നൽ പിന്നെയും വീശിടും;

കമനീയാകൃതേ, ഹാ, ഭവാനെക്കാൺകെ

ക്കമനിമാർ വീണ്ടും കൺകോണെറിഞ്ഞിടും,

വിരളസൗഭഗ ഞാൻ വിരമിക്കിലും

വിരസതയ്ക്കില്ല മാർഗ്ഗമൊരിക്കലും!

ഭരിതവേദനം, നിസ്സാരമാമൊരു

ചെറിയ നീർപ്പോള പൊട്ടിത്തകരുകിൽ,

നിയമിതോത്സുകം മുന്നോട്ടു പായുമീ

നിയതിനിംനഗയെന്തിനു നിൽക്കണം?

പരിഭവപ്പാഴ്പുകയാലൊരിക്കലും

കരിപിടിക്കുകില്ലെന്മനോദർപ്പണം.

അഴലടക്കുവാനാകാതെയോതുമെൻ

മൊഴിയിതെല്ലാം ഭവാൻ പൊറുക്കേണമേ!

സരളമേഘകദംബപ്രചുംബിത

തരളമാമൊരു വാര്മഴവില്ലിനെ,

അടവിയിൽപ്പൂത്ത നിർഗ്ഗന്ധപുഷ്പമൊ

ന്നഭിലഷിച്ചുപോയ് മാറോടുചേർക്കുവാൻ!

സുരഭിലസ്വപ്നമോരോന്നു കണ്ടുക

ണ്ടരനിമിഷം മയങ്ങിയ കാരണം,

നിരുപമാംഗ, നിരാശാഭരിതയായ്

നിരസിതയായ് മടങ്ങുമാറായി മേ!

പുതുമ പൂണുമെന്നാത്മവിപഞ്ചിയിൽ

പ്പരിലസിച്ചോരദൃശ്യമാം തന്ത്രികൾ,

പ്രണയഗീതങ്ങൾ പിന്നെയും പിന്നെയും

പ്രണവനിർത്ധരിപോലെ വർഷിക്കവെ;

തവ ലിഖിതമെന്മാറോടു ചേർത്തുകൊ

ണ്ടവനതാസ്യയായ് ഞാനിരുന്നീടവെ;

മധുരലോലവികാരവിജൃംഭിത

വിധുരമാമെൻഹൃദന്തത്തുടിപ്പുകൾ,

ചെവിയിലേറ്റേറ്റു വിസ്മയസ്തബ്ധരായ്

ദിവി തിളങ്ങുന്ന വാടാവിളക്കുകൾ!!

അവരുമാത്രമാണെൻ ചിത്തമുഗ്ദ്ധത

യ്ക്കവനിയിങ്കലെനിക്കുള്ള സാക്ഷികൾ!!

കരയുവാനിടയാകരുതെങ്കിലോ

വിരിയരുതൊരു പൂമൊട്ടു പുഷ്പമായ്;

വികൃതഭൃംഗകസ്പർശമേൽക്കാതതു

സുകൃതിയായ്ത്തന്നെ ഞെട്ടറ്റുവീഴണം!!

കരുണയിത്രമേൽ ദുർല്ലഭവസ്തുവായ്

കരുതിയില്ല ഞാനിന്നോളമേതുമേ.

കുരരിയെപ്പോൽക്കരഞ്ഞു കരഞ്ഞിനി

ദ്ധരയിൽ വാഴുവാനാശിപ്പതില്ല ഞാൻ.

കൊടിയ വിസ്മൃതിയിങ്ക,ലെൻരാഗവും

ഝടിതി വീണടിഞ്ഞേയ്ക്കാം, മഹാമതേ!

മുകുളിതകരം യാത്രചോദിക്കുമീ

സ്സുഷമയെത്തെല്ലനുഗഹിക്കേണമേ!

* * *

ഹൃദയനാഥ, മലീമസം മജ്ജഢം

ചിതയിൽവീണു ദഹിക്കുമ്പൊളെങ്കിലും,

കരുണയാർന്നു, നിങ്കണ്ണുനീർത്തുള്ളിയൊ

ന്നുതിരുമങ്കിൽ, ചരിതാർത്ഥതന്നെ ഞാൻ!

Manglish Transcribe ↓


Changampuzha krushnapilla=>▲ pratheeksha baashpaanjjali

karimukilmaala moodiya vaani,len

kanakathaarayekkaatthirikkunnu njaan. Pranayagaanam maranna murali,yen

madiyi,laye്yaa,kidakkunnu mookamaayu! Kshanika kaanthi pozhinju polinji,then

manivilakkile svarnnadeepaankuram! Kalithagadgathamaamoru daaruna

kadana sandeshamekiyeki, svayam

irulilekaantha baashpaabhishikthamaam

nimishangale yaathrayaakkunnu njaan! Vranithajeevan pidanjunarnnaareyo

vijanabheeruvaayu, chodippoo, pinneyum:

'evide? Yenne, vilippathaa,rengu nee? Varika nere,yenjeevasarvvasvame!! Chaarithaatharthanne njaan

sushama:

nishithamaakumee vajraayudhatthinaal

nihatha njaan,vibho, naashamadayukil,

orunizhalkoodi maanjupo,mallaathe

varuvaanilliprapanchatthinonnume! Kathirpozhicchu prabhaathaprabhaakaran

pathivupolkkizhakketthidum pinneyum;

athulahemanthayaamini munneppol

puthunilaavil kalicchullasicchidum;

kilikal paadidum, vallikalaadidum,

kulirilamthennal pinneyum veeshidum;

kamaneeyaakruthe, haa, bhavaanekkaanke

kkamanimaar veendum kankonerinjidum,

viralasaubhaga njaan viramikkilum

virasathaykkilla maarggamorikkalum! Bharithavedanam, nisaaramaamoru

cheriya neerppola pottitthakarukil,

niyamithothsukam munnottu paayumee

niyathinimnagayenthinu nilkkanam? Paribhavappaazhpukayaalorikkalum

karipidikkukillenmanodarppanam. Azhaladakkuvaanaakaatheyothumen

mozhiyithellaam bhavaan porukkename! Saralameghakadambaprachumbitha

tharalamaamoru vaarmazhavilline,

adaviyilppoottha nirggandhapushpamo

nnabhilashicchupoyu maaroducherkkuvaan! Surabhilasvapnamoronnu kanduka

ndaranimisham mayangiya kaaranam,

nirupamaamga, niraashaabharithayaayu

nirasithayaayu madangumaaraayi me! Puthuma poonumennaathmavipanchiyil

pparilasicchoradrushyamaam thanthrikal,

pranayageethangal pinneyum pinneyum

pranavanirthdharipole varshikkave;

thava likhithamenmaarodu chertthuko

ndavanathaasyayaayu njaanirunneedave;

madhuralolavikaaravijrumbhitha

vidhuramaamenhrudanthatthudippukal,

cheviyilettettu vismayasthabdharaayu

divi thilangunna vaadaavilakkukal!! Avarumaathramaanen chitthamugddhatha

ykkavaniyinkalenikkulla saakshikal!! Karayuvaanidayaakaruthenkilo

viriyaruthoru poomottu pushpamaayu;

vikruthabhrumgakasparshamelkkaathathu

sukruthiyaaytthanne njettattuveezhanam!! Karunayithramel durllabhavasthuvaayu

karuthiyilla njaaninnolamethume. Kurariyeppolkkaranju karanjini

ddharayil vaazhuvaanaashippathilla njaan. Kodiya vismruthiyinka,lenraagavum

jhadithi veenadinjeykkaam, mahaamathe! Mukulithakaram yaathrachodikkumee

sushamayetthellanugahikkename!

* * *

hrudayanaatha, maleemasam majjaddam

chithayilveenu dahikkumpolenkilum,

karunayaarnnu, ninkannuneertthulliyo

nnuthirumankil, charithaarththathanne njaan!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution