▲ പ്രഭാതബാഷ്പം ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പ്രഭാതബാഷ്പം ബാഷ്പാഞ്ജലി

ഉലകിനെച്ചുംബിച്ചുണർത്തും വിണ്ണിൻ

മഹനീയതേജോവിലാസം,

മമ നയനങ്ങളിൽ മന്ദം

മഴവില്ലിൻ ചാറുതളിച്ചു.

സുഖദസുഷുപ്തിയിൽനിന്നെൻ ജീവൻ

സുരപഥത്തോളമുയർന്നു.

ഉദയപ്രഭയിൽകുളിച്ചു മന്നി

ന്നുടലാകെക്കോരിത്തരിച്ചു.

പറവകൾപാടിപ്പറന്നു പുഷ്പ

പരിമളമെങ്ങും പരന്നു.

പുലർകാലപ്പൂന്തെന്നല്വീശി പ്പിഞ്ചു

മലരണിവല്ലികളാടി.

ഇളവെയിലേറ്റു സുഖിച്ചു ചിത്ര

ശലഭങ്ങൾ പാറിക്കളിച്ചു.

ഒളിചിന്നും പൂക്കളെപ്പുൽകി പ്പുൽകി

യളികുലമങ്ങിങ്ങിളകി.

* * *

അവികലാനന്ദതരംഗ സംഗ

മവനിയിലെങ്ങും ഞാൻ കാണ്മൂ.

ഹിമകണവൈഢൂര്യമാല്യം പിഞ്ചു

തൃണരാജിക്കേകുമിക്കാലം

അതിദിവ്യനവ്യചൈതന്യം ഒന്നി

ക്ഷിതിയിങ്കലെങ്ങും പൊഴിപ്പൂ.

എവിടെയുമാനന്ദനൃത്തം മന്നി

ലെതിനുമൊരുന്മേഷഭാവം.

ഹതനായി ഞാന്മാത്രമല്ലേ എന്‍റെ

ഹൃദയം തകരുകയല്ലേ?

മിഴിനീരിൽമുങ്ങി ഞാനെന്നും ഏവം

കഴിയണമെന്നാണോ യോഗം?

ഇനിയുമിതെത്രനാൾ താങ്ങും തീരെ

സ്സഹിയാനാകാത്തൊരിത്താപം?

സതതം സമാധാനമൂകം അയേ്യാ!

സഹതാപശൂന്യമീലോകം!!

* * *

കവനസ്വരൂപിണി, നീയും കഷ്ടം !

നിഹതനാമെന്നെ മറന്നോ?

വെറുമൊരുചുംബനം മാത്രം തന്നാ

ലമലേ, നിനക്കെന്തു ചേതം?

ഒരുപക്ഷേ, ഞാനതുമൂലം ഒരു

പൊലിയാത്തതാരമായ് തീരാം.

മമ ജീവനാളം ക്ഷണത്തിൽ ഒരു

മധുരസംഗീതമായ് മാറാം.

കമനീയസ്വപ്നമേ, ഞാനും നിന്‍റെ

കമിതാക്കന്മാരിലൊന്നല്ലേ?

അനുനയലോലനാമെന്നിൽ നിന

ക്കനുകമ്പയില്ലാത്തതെന്തേ?

കപടതമാത്രം നിറഞ്ഞീ ടുമീ

ബ്ഭുവനമെനിക്കുമുഷിഞ്ഞു.

ഇവിടെനിന്നിക്ഷണമയേ്യാ! ഞാനി

ന്നെവിടെയൊന്നോടിയൊളിക്കും?

* * *

പലപല ചിന്തകളെന്നും ഉള്ളിൽ

അലതല്ലിപ്പൊങ്ങുന്നനേരം,

തല ചായ്ക്കുവാനെൻതണലും ദേവി

തവ മടിത്തട്ടായിരുന്നു!

അതുമിനിലഭ്യമല്ലെങ്കിൽ പിന്നി

ക്ഷിതിയിലെനിക്കെന്തുഭാഗ്യം?

അതിശുഷ്കം ജീവിതപത്രം എനി

ക്കതുകൊണ്ടിനിയെന്തുകാര്യം?

പരമാർത്ഥസ്നേഹമിപ്പാരിൽ ഇത്ര

വിരളമാണെന്നാരറിഞ്ഞു?

അതിലൊരുതുള്ളിക്കായെത്ര കാലം

സതതമെന്നാത്മാവെരിഞ്ഞു!

ഒരുഫലമില്ലാതൊടുവിൽ ഞാനി

ക്കൊടിയനിരാശയിൽനിൽപൂ.

ഇവിടെയെല്ലാടമിരുട്ടാ ണയേ്യാ!

എവിടെ ,യെവിടെ വെളിച്ചം?

* * *

മയിലുകൾ ചാഞ്ചാടിയാടും നീല

ക്കുയിലുകൾ പഞ്ചമം പാടും;

തരുനിര പൂത്തും തളിർത്തും നിന്നു

സുരഭിലമർമ്മരം തൂകും;

ക്ഷിതിയിങ്കലെന്തിനും മോദ പൂരം

മതിയിൽ നിറഞ്ഞു തുളുമ്പും;

ഇതുമട്ടാണെന്നാലുമെന്നും ഒരു

ഹൃദയമിരുന്നുകരയും!!



ഇനിയും ഞാൻ കേവലമന്യനായി

ക്കഴിയണമെന്നാൽക്കഴിഞ്ഞുകൊള്ളാം;

പലതും ചപലത ചൊല്ലുമെന്നിൽ

പ്പരിഭവിക്കേണ്ട നീയോമലാളേ!

Manglish Transcribe ↓


Changampuzha krushnapilla=>▲ prabhaathabaashpam baashpaanjjali

ulakinecchumbicchunartthum vinnin

mahaneeyathejovilaasam,

mama nayanangalil mandam

mazhavillin chaaruthalicchu. Sukhadasushupthiyilninnen jeevan

surapathattholamuyarnnu. Udayaprabhayilkulicchu manni

nnudalaakekkorittharicchu. Paravakalpaadipparannu pushpa

parimalamengum parannu. Pularkaalappoonthennalveeshi ppinchu

malaranivallikalaadi. Ilaveyilettu sukhicchu chithra

shalabhangal paarikkalicchu. Olichinnum pookkaleppulki ppulki

yalikulamangingilaki.

* * *

avikalaanandatharamga samga

mavaniyilengum njaan kaanmoo. Himakanavyddooryamaalyam pinchu

thrunaraajikkekumikkaalam

athidivyanavyachythanyam onni

kshithiyinkalengum pozhippoo. Evideyumaanandanruttham manni

lethinumorunmeshabhaavam. Hathanaayi njaanmaathramalle en‍re

hrudayam thakarukayalle? Mizhineerilmungi njaanennum evam

kazhiyanamennaano yogam? Iniyumithethranaal thaangum theere

sahiyaanaakaatthoritthaapam? Sathatham samaadhaanamookam aye്yaa! Sahathaapashoonyameelokam!!

* * *

kavanasvaroopini, neeyum kashdam ! Nihathanaamenne maranno? Verumoruchumbanam maathram thannaa

lamale, ninakkenthu chetham? Orupakshe, njaanathumoolam oru

poliyaatthathaaramaayu theeraam. Mama jeevanaalam kshanatthil oru

madhurasamgeethamaayu maaraam. Kamaneeyasvapname, njaanum nin‍re

kamithaakkanmaarilonnalle? Anunayalolanaamennil nina

kkanukampayillaatthathenthe? Kapadathamaathram niranjee dumee

bbhuvanamenikkumushinju. Ivideninnikshanamaye്yaa! Njaani

nnevideyonnodiyolikkum?

* * *

palapala chinthakalennum ullil

alathallippongunnaneram,

thala chaaykkuvaanenthanalum devi

thava maditthattaayirunnu! Athuminilabhyamallenkil pinni

kshithiyilenikkenthubhaagyam? Athishushkam jeevithapathram eni

kkathukondiniyenthukaaryam? Paramaarththasnehamippaaril ithra

viralamaanennaararinju? Athiloruthullikkaayethra kaalam

sathathamennaathmaaverinju! Oruphalamillaathoduvil njaani

kkodiyaniraashayilnilpoo. Ivideyellaadamiruttaa naye്yaa! Evide ,yevide veliccham?

* * *

mayilukal chaanchaadiyaadum neela

kkuyilukal panchamam paadum;

tharunira pootthum thalirtthum ninnu

surabhilamarmmaram thookum;

kshithiyinkalenthinum moda pooram

mathiyil niranju thulumpum;

ithumattaanennaalumennum oru

hrudayamirunnukarayum!! Iniyum njaan kevalamanyanaayi

kkazhiyanamennaalkkazhinjukollaam;

palathum chapalatha chollumennil

pparibhavikkenda neeyomalaale!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution