▲ പ്രലോഭനങ്ങൾ ഓണപ്പൂക്കൾ

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പ്രലോഭനങ്ങൾ ഓണപ്പൂക്കൾ

അരുതരുതെന്നു വിലക്കിയിട്ടു

മനുസരിച്ചീടാത്ത വിഭ്രമമേ,

അകലെപ്പോ വേഗം, ഞാ, നല്ലയെങ്കി

ലടിമയാക്കീടും പിടിച്ചു നിന്നെ!

മതി, മതി, മായികമന്ദഹാസം

മലിനതേ, നിൻമുഖത്താരു നോക്കും?



അഴലിൻ മുകിലിനാൽ ബ്ഭവാനത

ന്നമലാന്തരീമിരുണ്ടുകൂടി,

മധുരസങ്കൽപങ്ങളാകമാനം

മരവിച്ചൊതുങ്ങി ദ്രവിച്ചുപോയി.

അകലെ, നിരാശതൻ മൂടൽമഞ്ഞി

ലനുപമസ്വപ്നങ്ങൾ മാഞ്ഞൊടുങ്ങി!



അഴകിൻമൃദുമൌനവേണുഗാനം

തഴുകിത്തളർന്നതാം സാന്ധ്യമേഘം,

ചൊരിയുന്നു മൂകമാ, യാർത്തണയു

മിരുളിനുവേണ്ടിത്തൻജീവരക്തം!

ശിവനേയിതെന്തൊരു ശോചനീയം

ഭുവനമിതയ്യോ, വികാരശൂന്യം!



അനുനയമർമ്മരം വഞ്ചനത

ന്നസുഖാട്ടഹാസമായ് മാറിയാലും,

കപടാനുതാപത്തിൻ കാര്യലാഭം

കനകപതാക പരത്തിയാലും;



കരയുവാൻ കണ്ണിനു കണ്ണുനീരും,

കരളി, നെരിയുവാൻ ചിന്തകളും,

സുലഭമായ് ലോകം തരുന്ന കാലം

പ്രണയത്തിനില്ലൊരധ:പതനം!

സ്വയമതിൽസ്സാന്ത്വനം സഞ്ജനിയ്ക്കും

സ്വയമതിൽസ്സംഗീതം സഞ്ചരിയ്ക്കും!



കരയാതിരിയ്ക്കാമൊരാൾക്കു, പക്ഷേ

കരളിനു കാഠിന്യമേറെ വേണം!

കരുണതൻ വാതിലടച്ചിരുന്നാൽ

കഴിയും ചിരിയ്ക്കാൻ മരിയ്ക്കുവോളം!

ശരി; യെന്നാ, ലാതങ്കവജ്രപാതം

മുറിവുകളെത്രമേലേകിയാലും;

മൃദുലവിമലഹൃദയേ, നിൻ

വദനത്തിൻ സൌന്ദര്യം വിശ്രമിപ്പൂ!

മിഴിനീരിലൂടേ ചരിച്ച ജീവ

നഴകിലാറാടിതായിരിയ്ക്കും!



അകലെപ്പോ മോഹമേ വേഗ, മിന്നെൻ

ഹൃദയത്തിനാവശ്യമില്ല നിന്നെ.

അറിയാമതിനു നിൻകൂട്ടുകൂടാ

തമൃതസ്സരസ്സിലേയ്ക്കുള്ള മാർഗ്ഗം!

ഇടയിൽ പ്രതിബന്ധമേശിയാലു

മൊടുവിലതങ്ങു ചെന്നെത്തിക്കൊള്ളും!

അതുലസായൂജ്യതരംഗകങ്ങൾ

ക്കതിഥിയായ് നീന്തിക്കുളിച്ചുകൊള്ളും!



മുഖപടം മാറ്റിയാ നിത്യസത്യ

മുലകാകെ വീശും നവപ്രകാശം,

കപടാന്ധകാരം തുടച്ചു നീക്കി

ക്കമനീയശാന്തി തളിയ്ക്കുവോളം

എരിയുകെൻ ചിത്തമേ, മേൽക്കുമേലേ!

ചൊരിയുകശ്രുക്കളെൻ കണ്ണുകളേ! ...





അലഘുഭാഗ്യസരിത്തിലെക്കൊച്ചുകൊ

ച്ചലകളിൽ സ്വയം നീന്തിക്കളിച്ച നീ,

അതിരെഴാത്തൊരിപ്പാഴ്മണൽക്കാട്ടിൽ വ

ന്നലയുവാനിന്നിടയായതെങ്ങനെ?

അമൃതവീചികേ, നീ ഞൊടിയ്ക്കുള്ളി, ലൊ

രസിതധൂമികയായതാണത്ഭുതം!



അവമതിയുടെ മൂടുപടവുമി

ട്ടവഗണിതയായ്പ്പോകുന്നതെങ്ങു നീ?

അനുമതികാത്തടിമകളായി, നീ

ന്നരികിലന്നൊക്കെ നിന്നവരെങ്ങുപോയ്?

അനുപമോജ്ജ്വലമാം നിൻമ്ഴിയി, ലീ

യനുശയാശ്രുവിൻഹേതുവെന്തോമലേ?

Manglish Transcribe ↓


Changampuzha krushnapilla=>▲ pralobhanangal onappookkal

arutharuthennu vilakkiyittu

manusariccheedaattha vibhramame,

akaleppo vegam, njaa, nallayenki

ladimayaakkeedum pidicchu ninne! Mathi, mathi, maayikamandahaasam

malinathe, ninmukhatthaaru nokkum? Azhalin mukilinaal bbhavaanatha

nnamalaanthareemirundukoodi,

madhurasankalpangalaakamaanam

maravicchothungi dravicchupoyi. Akale, niraashathan moodalmanji

lanupamasvapnangal maanjodungi! Azhakinmrudumounavenugaanam

thazhukitthalarnnathaam saandhyamegham,

choriyunnu mookamaa, yaartthanayu

mirulinuvenditthanjeevaraktham! Shivaneyithenthoru shochaneeyam

bhuvanamithayyo, vikaarashoonyam! Anunayamarmmaram vanchanatha

nnasukhaattahaasamaayu maariyaalum,

kapadaanuthaapatthin kaaryalaabham

kanakapathaaka paratthiyaalum;



karayuvaan kanninu kannuneerum,

karali, neriyuvaan chinthakalum,

sulabhamaayu lokam tharunna kaalam

pranayatthinilloradha:pathanam! Svayamathilsaanthvanam sanjjaniykkum

svayamathilsamgeetham sanchariykkum! Karayaathiriykkaamoraalkku, pakshe

karalinu kaadtinyamere venam! Karunathan vaathiladacchirunnaal

kazhiyum chiriykkaan mariykkuvolam! Shari; yennaa, laathankavajrapaatham

murivukalethramelekiyaalum;

mrudulavimalahrudaye, nin

vadanatthin soundaryam vishramippoo! Mizhineeriloode chariccha jeeva

nazhakilaaraadithaayiriykkum! Akaleppo mohame vega, minnen

hrudayatthinaavashyamilla ninne. Ariyaamathinu ninkoottukoodaa

thamruthasarasileykkulla maarggam! Idayil prathibandhameshiyaalu

moduvilathangu chennetthikkollum! Athulasaayoojyatharamgakangal

kkathithiyaayu neenthikkulicchukollum! Mukhapadam maattiyaa nithyasathya

mulakaake veeshum navaprakaasham,

kapadaandhakaaram thudacchu neekki

kkamaneeyashaanthi thaliykkuvolam

eriyuken chitthame, melkkumele! Choriyukashrukkalen kannukale! ... Alaghubhaagyasaritthilekkocchuko

cchalakalil svayam neenthikkaliccha nee,

athirezhaatthorippaazhmanalkkaattil va

nnalayuvaaninnidayaayathengane? Amruthaveechike, nee njodiykkulli, lo

rasithadhoomikayaayathaanathbhutham! Avamathiyude moodupadavumi

ttavaganithayaayppokunnathengu nee? Anumathikaatthadimakalaayi, nee

nnarikilannokke ninnavarengupoy? Anupamojjvalamaam ninmzhiyi, lee

yanushayaashruvinhethuventhomale?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution