▲ ബാഷ്പധാര മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ബാഷ്പധാര മയൂഖമാല
(ഒരു ജർമ്മൻകവിത ഷില്ലർ)
ലോലമേചകമേഘമാലകൾ
നീലവാനിൽ നിറയുന്നു!....
ഗർജ്ജനംചെയ്‌വു ഘോരഘോരമായ്
പച്ചക്കാടുകളൊക്കെയും!
വാരിരാശിതൻ തീരഭൂവിലാ
വാരിജാക്ഷിയലയുന്നു!
കല്ലിൽവന്നലച്ചീടുന്നു തുംഗ
കല്ലോലച്ചുരുളോരോന്നായ്.
ഹാ, നിശയിലെക്കൂരിരുളിലാ
ക്കോമളാംഗിതൻ രോദനം
സംക്രമിപ്പു പരിസരങ്ങളിൽ
തങ്കുമേകാന്ത വായുവിൽ!
ദുസ്സഹാതങ്കപൂരിതം, കഷ്ട
മസ്സുമാംഗിതൻ മാനസം!
നീറിടുകയാണെന്മനമയ്യോ
ലോകമിന്നിത്ര ശൂന്യമോ?
ഇല്ലെനിക്കിനി മോഹിപ്പാനില്ലീ
മന്നിടംതന്നിലൊന്നുമേ.
ലോകനായകാ, നിൻകിടാവിനെ
വേഗമങ്ങു വിളിക്കണേ!
ഇന്നോളം മന്നിൽ ജീവിച്ചേനിവൻ
ധന്യധന്യനായ് സ്നേഹിച്ചേൻ,
പോരും നാളേക്കു സജ്ജമാക്കുകെൻ
മാരണാംബരം തോഴരേ
Manglish Transcribe ↓
Changampuzha krushnapilla=>▲ baashpadhaara mayookhamaala
(oru jarmmankavitha shillar)
lolamechakameghamaalakal
neelavaanil nirayunnu!.... Garjjanamcheyvu ghoraghoramaayu
pacchakkaadukalokkeyum! Vaariraashithan theerabhoovilaa
vaarijaakshiyalayunnu! Kallilvannalaccheedunnu thumga
kallolacchuruloronnaayu. Haa, nishayilekkoorirulilaa
kkomalaamgithan rodanam
samkramippu parisarangalil
thankumekaantha vaayuvil! Dusahaathankapooritham, kashda
masumaamgithan maanasam! Neeridukayaanenmanamayyo
lokaminnithra shoonyamo? Illenikkini mohippaanillee
mannidamthannilonnume. Lokanaayakaa, ninkidaavine
vegamangu vilikkane! Innolam mannil jeevicchenivan
dhanyadhanyanaayu snehicchen,
porum naalekku sajjamaakkuken
maaranaambaram thozhare