▲ മനുഷ്യൻ ഓണപ്പൂക്കൾ

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മനുഷ്യൻ ഓണപ്പൂക്കൾ

ജന്മജന്മാന്തരപുണ്യപ്പൂവല്ലിതൻ

പൊൻമലരാണത്രേ മർത്ത്യജന്മ.

തുഷ്ടിയാർന്നീശ്വരൻ തൻപ്രതിരൂപമായ്

സൃഷ്ടിച്ചതാണുപോൽ മാനുഷനെ.

നേരാണതെങ്കിലോ, നൂന, മാദൈവത്തിൻ

പേരുകേട്ടാൽ മതി പേടിയാവാൻ.

നിസ്സാരനീ നരനുപോലുമിമ്മട്ടൊരു

നിസ്സീമസംഹാരമൂർത്തിയായാൽ,

ശപ്തമാം തൽസർഗ്ഗസിദ്ധിയ്ക്കു താങ്ങായ

ശക്തിതൻശക്തിയെന്തായിരിയ്ക്കും!



പാഷാണമാത്രാത്മസത്ത്വനാം ഭികര

പാതകമൂർത്തിയാമിമ്മനുഷ്യൻ,

ദൈവപ്രതിരൂപമാണെങ്കി, ലത്തരം

ദൈവത്തിനെപ്പിന്നെയാർക്കുവേണം?

മർത്ത്യനോ മൂഢനാ, ണായിട, ട്ടൊന്നോർക്കിൽ

മർത്ത്യനേക്കാൾ മൂഢനീശ്വരന്താൻ;

ആ മർക്കടത്തിന്‍റെ കൈയി, ലീലോകമാം

പൂമാല, യല്ലെങ്കി, ലെന്തിനേകി?

ആ വെട്ടുപോത്തിൻചെവിയിലോ, ശാന്തിതൻ

പാവനവേദമേ, നിൻപതനം?



മണ്ണട്ടതൊട്ടു പലേപലേ ജന്മങ്ങൾ

മന്നിലെടുത്തെടുത്തങ്ങൊടുവിൽ,

മർത്ത്യരൂപത്തെയാത്മാവു കൈക്കൊൾവതീ

രക്തപാനത്തിനാണെന്നിരിയ്ക്കിൽ,

ജന്മങ്ങൾതൻചങ്ങലയിലൊടുവിലെ

ക്കണ്ണിയായെണ്ണുമീ മർത്ത്യജന്മം,

മറ്റൊരു ജീവിയും ചെയ്യാത്തധർമ്മങ്ങൾ

മുറ്റിത്തഴയ്ക്കുവാൻ മാത്രമെങ്കിൽ,

ദിഗ്ജയംചെയ്തു മദിച്ചിടും മർത്ത്യതേ,

ലജ്ജതോന്നുന്നു നിൻനേരെ നോക്കാൻ!



ജീവജാലങ്ങളിലൊക്കെയൽപാൽപമായ്

താവിയിട്ടുള്ളത്തമോമയാംശം

ഒന്നിച്ചുകൂട്ടിക്കലർത്തിക്കരുപ്പിടി

ച്ചൊന്നദ്യമീശ്വരൻ വാർത്തുനോക്കി

ഒത്തി,ല്ലതാണു ചെകുത്താ, നവനില

ന്നൊട്ടിപ്പിടിച്ചില്ലസൂയമാത്രം!

എന്ന, 'ല്ലിളമ്പത' മാകയാ, ലുള്ളിനു

വന്നീല വേണ്ടത്ര കാഠിന്യവും!

അക്കുറവൊക്കെപ്പരിഹരി, ച്ചന്ത്യത്തി

ലിക്കാണും മർത്ത്യനെത്തീർത്തു ദൈവം.

ചെന്നായ, ചീങ്കണ്ണി, പോത്തു, ചീറ്റപ്പുലി,

പന്നി, പാ, മ്പോന്തൊ, ക്കെയുണ്ടവനിൽ!

സ്രഷ്ടാവുപോലും ഭയം മൂലമായിടാം

വിട്ടുകൊടുത്തവനു വിശ്വം!



ആദർശഗംഗയ്ക്കുറവായിവർത്തിച്ചൊ

രാദികവിതൻ വിശുദ്ധ ചിത്തം,

ബന്ധുരരാഘവസീതാദി ചിത്രങ്ങ

ലേന്തിനീ മണ്ണിൽ വരച്ചുകാട്ടി?

എല്ലാരു കണ്ടിട്ടു, ണ്ടെല്ലാരും കാണുന്നു

ണ്ടുല്ലാസപൂർവ്വമാ രാഘവനെ;

എന്നാൽ, ശ്ശതാബ്ദങ്ങളെത്ര ശ്രീരാമനെ

മന്നിലിതുവരെക്കണ്ടുമുട്ടി?

ഒന്നല്ല, പത്തല്ലൊ, രായിരം രാവണ

നന്നുമുണ്ടിന്നുമുണ്ടിജ്ജഗത്തിൽ!

ലാലസിച്ചീടുന്നിതായിരം വേശ്യകൾ

ശീലാവതീകഥ പാടിപ്പാടി!

ജീവൻ മദിപ്പൂ സുഖമദിരാപ്തിയിൽ

നാവിലോ, ഗീത തപസ്സുചെയ്വൂ!

മഗളാദർശമയൂഖശതങ്ങളേ,

നിങ്ങളലയുന്നു കൂരിരുളിൽ!

ആളില്ല നിങ്ങളെ പ്രാണനിൽച്ചേർത്തണ

ച്ചാലിംഗനംചെയ്യാനിന്നുലകിൽ!



ചെന്നായകൂടിയും മറ്റു ചെന്നായിനെ

ക്കൊന്നുതിന്നട്ടഹസിപ്പതില്ല.

മർത്ത്യനൊ, മർത്ത്യനു രക്തം കുടിയ്ക്കണം

മർത്ത്യന്‍റെ ബുദ്ധിമാനല്ലി മർത്ത്യൻ?

എല്ലാമവന്‍റെ യാ, ണീശ്വരൻകൂടിയും

പുല്ലാണവ, നെന്തു കേമൻ!

ആകാശദേശത്തു, മാഴിയ്ക്കടിയിലു

മാകുമവന്നു പോയ് വേട്ടയാടാൻ!

രക്തം കടയ്ക്കലൊഴിച്ചൊഴിച്ചങ്ങനെ

ശക്തിദ്രുമത്തിനു വേരുറച്ചാൽ,

ചന്തത്തിൽ ശാഖോപശാഖകൾ ചേർന്നതു



പന്തലിച്ചങ്ങനെ ലാലസിച്ചാൽ,

വിശ്രമിയ്ക്കാമല്ലോ ലോകത്തി, നായതിൻ

വിദ്രുമശീതളച്ഛായയിങ്കൽ!

എന്തിത്ര വെമ്പൽ, നിനക്കായി ലോകമേ,

സുന്ദരസ്വപ്നങ്ങൾ കാത്തുനിൽപൂ!

അൽപവും കൂടി ക്ഷമിയ്ക്കു, കുൽക്കർഷത്തിൻ

തൽപമവനിപ്പോൾ സജ്ജമാക്കും

ശാന്തിതൻപട്ടു വിരിയ്ക്കുവാനാണവ

നേന്തി നിൽക്കുന്നതാ രക്തഖഡ്ഗം.

സുന്ദരസ്വപ്നങ്ങൾ കാൺകെ, യവനോടു

നന്ദിയോതാൻ, നീ മറക്കരുതേ! ....







അടിയന്‍റെ വീട്ടിലെപ്പട്ടിണി തീർക്കുവാ

നവിടുത്തേയ്ക്കാവില്ല തമ്പുരാനേ!

അതുപോക്കാൻ കഴിവുള്ളോൻ മുകളിലാ, ണദ്ദേഹ

മറിയില്ലതെങ്കിലോ, വേണ്ട പോട്ടെ!

അഗതികളടിയങ്ങളടിയട്ടേ ചുടുകാട്ടി

ലതുകൊണ്ടീ ലോകത്തിനെന്തു ചേതം?

അവിടുത്തേയ്ക്കിതുവിധം തിരുവുള്ളക്കേടിനൊ

രപരാധമടിയനെന്താചരിച്ചു?

പരമാർത്ഥമറിയാതെ പലരോതും മൊഴിക്കേട്ടി

പ്പഴിയെല്ലാമടിയന്‍റെ തലയിൽ വെച്ചാൽ,

സകലതും കാണുവാൻ മിഴിയുള്ളോരുടയോനു

സഹിയില്ലതൊരുനാളും തമ്പുരാനേ!

Manglish Transcribe ↓


Changampuzha krushnapilla=>▲ manushyan onappookkal

janmajanmaantharapunyappoovallithan

ponmalaraanathre martthyajanma. Thushdiyaarnneeshvaran thanprathiroopamaayu

srushdicchathaanupol maanushane. Neraanathenkilo, noona, maadyvatthin

perukettaal mathi pediyaavaan. Nisaaranee naranupolumimmattoru

niseemasamhaaramoortthiyaayaal,

shapthamaam thalsarggasiddhiykku thaangaaya

shakthithanshakthiyenthaayiriykkum! Paashaanamaathraathmasatthvanaam bhikara

paathakamoortthiyaamimmanushyan,

dyvaprathiroopamaanenki, lattharam

dyvatthineppinneyaarkkuvenam? Martthyano mooddanaa, naayida, ttonnorkkil

martthyanekkaal mooddaneeshvaranthaan;

aa markkadatthin‍re kyyi, leelokamaam

poomaala, yallenki, lenthineki? Aa vettupotthincheviyilo, shaanthithan

paavanavedame, ninpathanam? Mannattathottu palepale janmangal

manniledutthedutthangoduvil,

martthyaroopattheyaathmaavu kykkolvathee

rakthapaanatthinaanenniriykkil,

janmangalthanchangalayiloduvile

kkanniyaayennumee martthyajanmam,

mattoru jeeviyum cheyyaatthadharmmangal

muttitthazhaykkuvaan maathramenkil,

digjayamcheythu madicchidum martthyathe,

lajjathonnunnu ninnere nokkaan! Jeevajaalangalilokkeyalpaalpamaayu

thaaviyittullatthamomayaamsham

onnicchukoottikkalartthikkaruppidi

cchonnadyameeshvaran vaartthunokki

otthi,llathaanu chekutthaa, navanila

nnottippidicchillasooyamaathram! Enna, 'llilampatha' maakayaa, lullinu

vanneela vendathra kaadtinyavum! Akkuravokkepparihari, cchanthyatthi

likkaanum martthyanettheertthu dyvam. Chennaaya, cheenkanni, potthu, cheettappuli,

panni, paa, mpontho, kkeyundavanil! Srashdaavupolum bhayam moolamaayidaam

vittukodutthavanu vishvam! Aadarshagamgaykkuravaayivartthiccho

raadikavithan vishuddha chittham,

bandhuraraaghavaseethaadi chithranga

lenthinee mannil varacchukaatti? Ellaaru kandittu, ndellaarum kaanunnu

ndullaasapoorvvamaa raaghavane;

ennaal, shathaabdangalethra shreeraamane

mannilithuvarekkandumutti? Onnalla, patthallo, raayiram raavana

nannumundinnumundijjagatthil! Laalasiccheedunnithaayiram veshyakal

sheelaavatheekatha paadippaadi! Jeevan madippoo sukhamadiraapthiyil

naavilo, geetha thapasucheyvoo! Magalaadarshamayookhashathangale,

ningalalayunnu koorirulil! Aalilla ningale praananilcchertthana

cchaalimganamcheyyaaninnulakil! Chennaayakoodiyum mattu chennaayine

kkonnuthinnattahasippathilla. Martthyano, martthyanu raktham kudiykkanam

martthyan‍re buddhimaanalli martthyan? Ellaamavan‍re yaa, neeshvarankoodiyum

pullaanava, nenthu keman! Aakaashadeshatthu, maazhiykkadiyilu

maakumavannu poyu vettayaadaan! Raktham kadaykkalozhicchozhicchangane

shakthidrumatthinu veruracchaal,

chanthatthil shaakhopashaakhakal chernnathu



panthalicchangane laalasicchaal,

vishramiykkaamallo lokatthi, naayathin

vidrumasheethalachchhaayayinkal! Enthithra vempal, ninakkaayi lokame,

sundarasvapnangal kaatthunilpoo! Alpavum koodi kshamiykku, kulkkarshatthin

thalpamavanippol sajjamaakkum

shaanthithanpattu viriykkuvaanaanava

nenthi nilkkunnathaa rakthakhadgam. Sundarasvapnangal kaanke, yavanodu

nandiyothaan, nee marakkaruthe! .... Adiyan‍re veettileppattini theerkkuvaa

naviduttheykkaavilla thampuraane! Athupokkaan kazhivullon mukalilaa, naddheha

mariyillathenkilo, venda potte! Agathikaladiyangaladiyatte chudukaatti

lathukondee lokatthinenthu chetham? Aviduttheykkithuvidham thiruvullakkedino

raparaadhamadiyanenthaacharicchu? Paramaarththamariyaathe palarothum mozhikketti

ppazhiyellaamadiyan‍re thalayil vecchaal,

sakalathum kaanuvaan mizhiyullorudayonu

sahiyillathorunaalum thampuraane!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution