▲ മരിച്ചിട്ട് മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മരിച്ചിട്ട് മയൂഖമാല
(ഒരു ഗ്രീക്ക്കവിത പ്ലേറ്റോ)
ജീവനായികേ, നിൻ മുഖത്തിങ്കലെ
ത്തൂവെളിച്ചം മറവതിൻമുൻപു, നീ
സുപ്രഭാതസുരുചിരതാരപോ
ലപ്രമേയരുചി പൊഴിച്ചീടിനാൾ!
ഇന്നു നീ മരിച്ചീടവേ, മൃത്യുവിൻ
സുന്ദരാരാമമാർന്നു സുഖിച്ചിടും,
ജീവികളെക്കുളുർപ്പിക്കുമസ്സാന്ധ്യ
താരകപോൽ വിളങ്ങുകയാം, ശുഭേ!
Manglish Transcribe ↓
Changampuzha krushnapilla=>▲ maricchittu mayookhamaala
(oru greekkkavitha pletto)
jeevanaayike, nin mukhatthinkale
tthooveliccham maravathinmunpu, nee
suprabhaathasuruchirathaarapo
laprameyaruchi pozhiccheedinaal! Innu nee mariccheedave, mruthyuvin
sundaraaraamamaarnnu sukhicchidum,
jeevikalekkulurppikkumasaandhya
thaarakapol vilangukayaam, shubhe!