1.'കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?
Ans: പാകിസ്താൻ
2.ഏതൊക്കെ രാജ്യങ്ങളെയാണ് 38-ാം സമാന്തര രേഖ വേർതിരിക്കുന്നത്?
Ans: ഉത്തര കൊറിയ, ദക്ഷിണ കൊറിയ
3.ഏത് രാജ്യത്തിന്റെ ഔദ്യോഗികഭാഷയാണ്.ഉറുദു?
Ans: പാകിസ്താൻ
4.'ഏഷ്യയുടെ കവാടം' എന്നറിയപ്പെടുന്ന രാജ്യമേത്?
Ans: ഫിലിപ്പീൻസ്
5.അമേരിക്കയിൽനിന്നും സ്വാതന്ത്ര്യം നേടിയ ഏക ഏഷ്യൻരാജ്യമേത്?
Ans: ഫിലിപ്പീൻസ്
6.ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ സിരിമാവോ ബണ്ഡാരനായകെ ഭരണം നടത്തിയ രാജ്യം?
Ans: ശ്രീലങ്ക
7.യൂറോപ്യൻമാർ ‘ഫോർമോസ’ എന്നുവിളിച്ച ദ്വീപ രാജ്യത്തിന്റെ ഇപ്പോഴത്തെ പേര്?
Ans: തയ്വാൻ
8.യൂറോപ്യൻശക്തികൾക്ക് അടിപ്പെടാത്ത തെക്കുകിഴക്കൻ ഏഷ്യയിലെ ഏകരാജ്യം?തായ്ലൻഡ്
9.'വെള്ളാനകളുടെ നാട്, പുഞ്ചിരിയുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം?
Ans: തായ്ലൻഡ്
10.ഒരേസമയം ഭൂഖണ്ഡവും രാജ്യവുമായ പ്രദേശം?
Ans: ഓസ്ട്രേലിയ
11.ജനവരി 26 ദേശീയദിനമായ രാജ്യങ്ങൾ?
Ans: ഇന്ത്യ,ഓസ്ട്രേലിയ
12.ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുതിട്ടയായ ഗ്രേറ്റ് ബാരിയർ റീഫ് ഏതു രാജ്യത്തിന്റെ ഭാഗമാണ്?
Ans: ഓസ്ട്രേലിയ
13. 'കംഗാരുവിന്റെ നാട്, സുവർണകമ്പിളിയുടെ നാട്' എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം?
Ans: ഓസ്ട്രേലിയ
14.ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?
Ans: വത്തിക്കാൻസിറ്റി
15.‘ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന രാജ്യം?
Ans: ന്യൂസീലൻഡ്
16.അബോർജിനുകൾ ഏതുരാജ്യത്തെ ആദിമനിവാസികൾ ആയിരുന്നു?
Ans: ഓസ്ട്രേലിയ
17.'വെളുത്ത റഷ്യ’ എന്നറിയപ്പെടുന്ന രാജ്യം?
Ans: ബെലാറസ്
18.യൂറോപ്പിന്റെ പോർക്കളം' എന്നറിയപ്പെട്ട രാജ്യം?
Ans: ബെൽജിയം.
19.'ഏഷ്യയിലെ നൊബേൽസമ്മാനം' എന്നറിയപ്പെടുന്ന മഗ്സാസെ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ള രാജ്യം?
Ans: ഫിലിപ്പീൻസ്
20.‘അൽ ജസീറ' ടെലിവിഷൻ ചാനൽ സംപ്രേഷണം നടത്തുന്നത് ഏതു രാജ്യത്തുനിന്നുമാണ്?
Ans: ഖത്തർ
21.ഭൂമിയുടെ ഏറ്റവും കിഴക്കുള്ള രാജ്യമായി അറിയപ്പെടുന്നതേത്?
Ans: കിരിബാത്തി
22.ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്ക്?
Ans: നൗറു
23.ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായ രാജ്യം?
Ans: ജർമനി
24.രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായ രാജ്യം?
Ans: സോവിയറ്റ് യൂണിയൻ
25.ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് ഏതുരാജ്യത്തിന്റെ നിയന്ത്രണത്തിലാണ്?
Ans: ഡാൻമാർക്ക്
26.'ആയിരക്കണക്കിന് തടാകങ്ങളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യം?
Ans: ഫിൻലൻഡ്
27.‘ഉരുക്കുമനുഷ്യൻ' എന്നറിയപ്പെട്ട ബിസ്മാർക്ക് ഏതുരാജ്യത്തെ ഭരണാധികാരി ആയിരുന്നു?
Ans: ജർമനി
28.'കെൽറ്റിക്ക് കടുവ' എന്നറിയപ്പെടുന്ന രാജ്യം?
Ans: അയർലൻഡ്
29.‘ഈസ്റ്റർ കലാപം' നടന്ന രാജ്യം?
Ans: അയർലൻഡ്
30.'ബോക്സർ ലഹള’ നടന്ന രാജ്യം?
Ans: ചൈന
31.ബൂട്ടിന്റെ ആകൃതിയിലുള്ള രാജ്യം?
Ans: ഇറ്റലി
32.യൂറോപ്പിലെ നവോത്ഥാനം ആരംഭിച്ചത് ഏതു രാജ്യത്താണ്?
Ans: ഇറ്റലി
33.'പാതിരാസൂര്യന്റെ നാട്'എന്നറിയപ്പെടുന്ന രാജ്യം?
Ans: നോർവേ
34.ലോകത്തിലെ ഏറ്റവും വലിയ രാജ്യം?
Ans: റഷ്യ
35.1991-ൽ ശിഥിലമായ ലോകത്തെ വൻശക്തി?
Ans: സോവിയറ്റ് യൂണിയൻ
36.'കാളപ്പോരിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
Ans: സ്പെയിൻ
37.'യൂറോപ്പിന്റെ കളിസ്ഥലം' എന്നറിയപ്പെടുന്ന രാജ്യം?
Ans: സ്വിറ്റ്സർലൻഡ്
38.'പാർലമെൻറുകളുടെ മാതാവ്' എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെതാണ്?
Ans: ബ്രിട്ടൻ
39.'യൂണിയൻ ജാക്ക്’ എന്നറിയപ്പെടുന്ന ദേശീയപാതക ഏതുരാജ്യത്തിന്റേതാണ്?
Ans: യുണൈറ്റഡ് കിങ്ഡം