▲ മുകരുക ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മുകരുക ബാഷ്പാഞ്ജലി

പരിഭവസ്വരം മാത്രം നിറഞ്ഞൊരി

പ്പരമശൂന്യമാം ലോകത്തിലൊക്കെയും,

വിഫലമോമലേ, നിന്നെത്തിരിഞ്ഞുകൊ

ണ്ടിതുവരേയുംമലഞ്ഞുനടന്നു ഞാൻ.

ഒളിവിൽ, നാണിച്ചു നാണിച്ചനാരത

മവനതാസ്യയായെങ്ങിരിക്കുന്നു നീ?

ഇരുളിലുമിത്ര ലജ്ജയോ? മന്ദമാ

മുഖപടമൊന്നു മാറ്റു മനോരമേ!

ഗഗനസീമയ്ക്കുമപ്പുറമെപ്പൊഴും

ചിറകടിച്ചു പറക്കുമെൻ ചിന്തകൾ,

തവ സുശോഭനസങ്കേതരംഗമാ

ണവിടെയെങ്ങും തിരഞ്ഞതിന്നോളവും!

മഹിതനിർവ്വാണദായിനിയായിടും

മധുരദർശനേ, നിന്നാഗമോത്സവം,

കലിതകൗതുകം ഘോഷിക്കുമെന്നു, മെൻ

ഹൃദയരക്തം പുരണ്ട പതാകകൾ!

* * *

ഇരുളിൽ നിന്നു കരയുകയാണു ഞാൻ;

വരിക വേഗ,മെൻ ജീവിതാനന്ദമേ!

തകരുമീ ജീവനാശ്വസിക്കട്ടെ, നീ

മുകരുകെന്നെ, യെൻ ദിവ്യപ്രണയമേ!



എനിക്കുവേണ്ടത്

മരതകാഭ വഴിഞ്ഞൊഴുകീടുമീ

ത്തൃണസമാകുലമൈതാനഭൂമിയിൽ,

മലരണിവളർവല്ലികൾ ചൂഴുമീ

മലയജാമലശീതള ച്ഛായയിൽ,

കലിതകൗതുകമാടുമേച്ചീവിധം

കഴിയുവാനെന്നുഭാഗ്യംലഭിച്ചിടും?

വിജനതകൾക്കു ജീവൻ കൊടുക്കുമെൻ

മുരളികാനന്ദഗാനലഹരിയിൽ,

മതിമറന്നെത്ര കാനനവല്ലികൾ

തലകുലുക്കി രസിക്കയില്ലെപ്പൊഴും!

ഉദയകൗതുകം കാണുവാനായ് സ്വയം

മിഴിതുറകും മുകുളമുഗ്ദ്ധാംഗിമാർ,

ഭരിതമോദമെന്മുന്നിലാത്താദരം

ചൊരിയുകയില്ലെത്ര രാഗപരിമളം!

മൃദുലമംഗള സംഗീതലോലയാ

യൊഴുകിടുന്നൊരിക്കൊച്ചുപൂഞ്ചോലയിൽ,

സമയമെത്ര കഴിക്കില്ല നിത്യവും

സലിലകേളിയിൽ ഞാനും സഖാക്കളും!

അകലെ നീന്തിക്കളിച്ചിടും സുന്ദര

വിഭവറാണിമാർ, കാനനദേവിമാർ

ഒളിവിൽ,ലെൻ നേർക്കെറിയും പലപ്പൊഴും

ലളിതലജ്ജപുരണ്ട കൺകോണുകൾ!

സുഖസുഷുപ്തിപുലരും സുശീതള

സുമവിരാജിത സുന്ദര ശയ്യയിൽ

മധുരചിന്താലഹരിയിൽ മഗ്നനാ

യമരുമാച്ചൂടുമദ്ധ്യാഹ്ന വേളയിൽ,

വയലിൽനിന്നും മടങ്ങുമൊരോമലാ

ളണയുമെന്മുന്നിലാനതമൗലിയായ്!

ചുരുൾമുടിക്കെട്ടഴിച്ചു വിതുർത്തുകൊ

ണ്ടരികിൽ നിൽക്കുമവളോടു സസ്പൃഹം

ഹരിതദീപ്രമക്കാനനമണ്ഡല

ചരിതമോരോന്നു ചോദിച്ചനാകുലം,

കരിപിടിക്കാത്ത കന്യാഹൃദന്തര

കവനഭംഗി നുകർന്നു ഞാൻ വാണിടും!

കുളിരണിഞ്ഞ നിലാവിൽക്കുളിച്ചിടും

ലളിതമോഹനഹേമന്ത രാത്രിയിൽ,

പൊഴിയുമെൻ മൂളിപ്പാട്ടുകൾ കേട്ടു കേ

ട്ടലിയുമോരോരോ വെൺമണൽത്തിട്ടുകൾ!

മലയമാരുതനേറ്റേറ്റു, കോകില

മധുരപഞ്ചമം കേട്ടു കേട്ടങ്ങനെ,

മലരണിവളർവല്ലികൾ ചൂഴുമീ

മലയജാമലശീതളച്ഛായയിൽ,

കലിതകൗതുകമാടുമേച്ചീവിധം

കഴിയുവാനെനിക്കാകിൽ ഞാൻ ഭാഗ്യവാൻ!!

Manglish Transcribe ↓


Changampuzha krushnapilla=>▲ mukaruka baashpaanjjali

paribhavasvaram maathram niranjori

pparamashoonyamaam lokatthilokkeyum,

viphalamomale, ninnetthirinjuko

ndithuvareyummalanjunadannu njaan. Olivil, naanicchu naanicchanaaratha

mavanathaasyayaayengirikkunnu nee? Irulilumithra lajjayo? Mandamaa

mukhapadamonnu maattu manorame! Gaganaseemaykkumappurameppozhum

chirakadicchu parakkumen chinthakal,

thava sushobhanasanketharamgamaa

navideyengum thiranjathinnolavum! Mahithanirvvaanadaayiniyaayidum

madhuradarshane, ninnaagamothsavam,

kalithakauthukam ghoshikkumennu, men

hrudayaraktham puranda pathaakakal!

* * *

irulil ninnu karayukayaanu njaan;

varika vega,men jeevithaanandame! Thakarumee jeevanaashvasikkatte, nee

mukarukenne, yen divyapranayame! Enikkuvendathu

marathakaabha vazhinjozhukeedumee

tthrunasamaakulamythaanabhoomiyil,

malaranivalarvallikal choozhumee

malayajaamalasheethala chchhaayayil,

kalithakauthukamaadumeccheevidham

kazhiyuvaanennubhaagyamlabhicchidum? Vijanathakalkku jeevan kodukkumen

muralikaanandagaanalahariyil,

mathimarannethra kaananavallikal

thalakulukki rasikkayilleppozhum! Udayakauthukam kaanuvaanaayu svayam

mizhithurakum mukulamugddhaamgimaar,

bharithamodamenmunnilaatthaadaram

choriyukayillethra raagaparimalam! Mrudulamamgala samgeethalolayaa

yozhukidunnorikkocchupooncholayil,

samayamethra kazhikkilla nithyavum

salilakeliyil njaanum sakhaakkalum! Akale neenthikkalicchidum sundara

vibhavaraanimaar, kaananadevimaar

olivil,len nerkkeriyum palappozhum

lalithalajjapuranda kankonukal! Sukhasushupthipularum susheethala

sumaviraajitha sundara shayyayil

madhurachinthaalahariyil magnanaa

yamarumaacchoodumaddhyaahna velayil,

vayalilninnum madangumoromalaa

lanayumenmunnilaanathamauliyaayu! Churulmudikkettazhicchu vithurtthuko

ndarikil nilkkumavalodu saspruham

harithadeepramakkaananamandala

charithamoronnu chodicchanaakulam,

karipidikkaattha kanyaahrudanthara

kavanabhamgi nukarnnu njaan vaanidum! Kuliraninja nilaavilkkulicchidum

lalithamohanahemantha raathriyil,

pozhiyumen moolippaattukal kettu ke

ttaliyumororo venmanaltthittukal! Malayamaaruthanettettu, kokila

madhurapanchamam kettu kettangane,

malaranivalarvallikal choozhumee

malayajaamalasheethalachchhaayayil,

kalithakauthukamaadumeccheevidham

kazhiyuvaanenikkaakil njaan bhaagyavaan!!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution