▲ മുഗ്ദ്ധരാഗം ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മുഗ്ദ്ധരാഗം ബാഷ്പാഞ്ജലി

മജ്ജീവനായക, കേളിയറയ്ക്കകം

ലജ്ജാവനമ്രമുഖിയായിരിക്കിലും,

താവകവിഗഹം മാത്രമാണെപ്പൊഴും

താവുന്ന ഭക്തിയാൽ ധ്യാനിപ്പതോമനേ!

കാലം കരാംഗുലി നീട്ടിപ്പതുക്കെ, യെൻ

ലോലമുഖപടം നീക്കിയാൽ പിന്നെ ഞാൻ

മുഗ്ദ്ധയ,ല്ലക്ഷണം നിന്നടുത്തെത്തി നിൻ

സ്നിഗ്ദ്ധാനനം ഞാൻ മുകർന്നുകൊള്ളാം സ്വയം.

* * *

ദേവ, നിൻചിത്രം വരച്ചും തുടച്ചു, മെൻ

ജീവിതച്ചായം പകുതിയും തീർന്നുപോയ്;

എന്നാലിനിയുമായിട്ടില്ലെനി,ക്കതിൻ

സൗന്ദര്യമെല്ലാം പ്രതിഫലിപ്പിക്കുവാൻ.

ആശങ്കയില്ലായ്കയി, ല്ലിതെങ്ങാനുമെ

ന്നാശയിലൽപം പുകപിടിച്ചെങ്കിലോ!

അന്തരംഗത്തിലെനിക്കാളുമുൽക്കണ്ഠ

യെന്തിനിനിയും വളർത്തുനു നീ, വിഭോ?

* * *

നാമിരുവർക്കുംനടുക്കൊരു നേരിയ

ധൂമിക നിൽക്കുന്നതുണ്ടതു നീങ്ങിയാൽ,

പിന്നെ നാമങ്ങിങ്ങു നിൽക്കില്ലൊരിക്കലും;

പിന്നെ നാമൊന്നിച്ചു തന്നെയാണെപ്പൊഴും!

* * *

മംഗളസ്വപ്നങ്ങൾ കണ്ടുകണ്ടെന്നെന്നു

മങ്ങതന്മാറിൽ തലചായ്ച്ചുറങ്ങുവാൻ,

ആരാലിവളിതാ പോരികയായിനി

ന്നാരോമൽ നിത്യാനുരാഗം നുകരുവാൻ!



ആയിരമായിരം മുല്ലമൊട്ടാ

ലാകാശപ്പന്തലലങ്കരിക്കാൻ

ആമന്ദമാദരാലാഗമിക്കും

ഹേമന്തയാമിനി നോക്കിനിൽക്കെ,

സ്വപ്നസങ്കേതം ഞാനെത്തിയിട്ടും

മൽപ്രിയനെന്തിത്ര താമസിപ്പൂ?

Manglish Transcribe ↓


Changampuzha krushnapilla=>▲ mugddharaagam baashpaanjjali

majjeevanaayaka, keliyaraykkakam

lajjaavanamramukhiyaayirikkilum,

thaavakavigaham maathramaaneppozhum

thaavunna bhakthiyaal dhyaanippathomane! Kaalam karaamguli neettippathukke, yen

lolamukhapadam neekkiyaal pinne njaan

mugddhaya,llakshanam ninnadutthetthi nin

snigddhaananam njaan mukarnnukollaam svayam.

* * *

deva, ninchithram varacchum thudacchu, men

jeevithacchaayam pakuthiyum theernnupoyu;

ennaaliniyumaayittilleni,kkathin

saundaryamellaam prathiphalippikkuvaan. Aashankayillaaykayi, llithengaanume

nnaashayilalpam pukapidicchenkilo! Antharamgatthilenikkaalumulkkandta

yenthininiyum valartthunu nee, vibho?

* * *

naamiruvarkkumnadukkoru neriya

dhoomika nilkkunnathundathu neengiyaal,

pinne naamangingu nilkkillorikkalum;

pinne naamonnicchu thanneyaaneppozhum!

* * *

mamgalasvapnangal kandukandennennu

mangathanmaaril thalachaaycchuranguvaan,

aaraalivalithaa porikayaayini

nnaaromal nithyaanuraagam nukaruvaan! Aayiramaayiram mullamottaa

laakaashappanthalalankarikkaan

aamandamaadaraalaagamikkum

hemanthayaamini nokkinilkke,

svapnasanketham njaanetthiyittum

malpriyanenthithra thaamasippoo?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution