▲ മോഹിനി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മോഹിനി
"കമനീയകധാമമായെന്നെ
ക്കാണണമിന്നെൻ കാമുകൻ.
ആ മദനനെയിന്നെനിക്കൊരു
രോമഹർഷത്തിൽ മൂടണം.
വിസ്മയാധീനചിത്തനായാത്മ
വിസ്മൃതിയിലാക്കോമളൻ
മാമകാഗമചിത്രമോർത്തൊരു
പ്രേമഗാനം രചിക്കണം.
സാനന്ദമതു സാധിതമാക്കാൻ
ഞാനണിഞ്ഞൊരുങ്ങീടട്ടെ..."
മഞ്ജുവാസന്തവാസരോത്സവ
രഞ്ജിതോദയം, ശ്രീമയം,
ഉല്ലാസാമലസൗരഭോജ്ജ്വല
ഫുല്ലസൂനസമാകുലം,
ബാലമാരുതചാലിതലതാ
ജാലനൃത്തസമ്മേളിതം,
കോകിലാലാപലോലകല്ലോല
കോമളാരാവപൂരിതം,
മോദസമ്പൂർണ്ണമാകുമാ രംഗം
മോഹനം, മനോമൊഹനം!
സോമശേഖരൻ ധീരമാനസൻ
പ്രേമചിന്താപരവശൻ
വാണിടുന്നു തൻ പൂമണിമച്ചിൽ
ക്ഷീണിതാവിലപ്രജ്ഞനായ്;
കമ്രആയൊരാ ദൃശ്യമൊന്നിലും
കണ്ണയച്ചിടാതേകനായ്!
നിത്യമെത്തിടാറിപ്പൊഴാണടു
ത്തപ്രണയസ്വരൂപിണി
തൻ പവിത്രോപഹാരമായൊരു
ചെമ്പനീരലർച്ചെണ്ടുമായ്!
"നേരമാകുന്നു, നേരമാകുന്നു,
നീയെവിടെ, യെൻ സ്വപ്നമേ?
തപ്തമായൊരൻ ജീവിതത്തിലെ
സ്സുപ്രഭാതവിലാസമേ!
എങ്ങൊളിച്ചിരിക്കുന്നു നീ കാവ്യ
രംഗമേ, വിശ്വമഞ്ജിമേ?
ഇപ്രകൃതിതന്നപ്രമേയമാം
സുപ്രഭാകേന്ദ്രമൊന്നിലും,
ചെന്നിടുന്നതില്ലെന്മനമിപ്പോൾ
നിന്നുദയപ്രതീക്ഷയാൽ!
വേഗമിങ്ങു വരേണമേ നീ, യെൻ
ഭാഗധേയവിലാസമേ!..."
(തോന്നുന്നു സോമനോരോ മാത്രയും
നീങ്ങിടാത്ത യുഗങ്ങളായ്)
എങ്ങുപോകുന്നി, തേകയായ് പോവ
തെങ്ങു നീയേവം മോഹിനീ?
ലോകസൗഭാഗ്യവല്ലികേ, ദിവ്യ
രാഗനിർമ്മലദീപികേ!
ഒന്നു കാണട്ടെ ഞങ്ങളും നിന്നെ
യൊന്നവിടെ നീ നിൽക്കണേ!
ഹന്ത, ദൈവമേ, മുന്നിലിക്കാണ്മ
തെന്തൊരത്ഭുതസൗഭഗം!
കേവലമൊരു തന്വിയല്ലേതോ
ദേവകന്യകയാണു നീ!
മന്നിലെന്നല്ല വിണ്ണിലും കാണി
ല്ലിന്നിലയ്ക്കൊരു താരകം.
എത്രകാലം ഭജിച്ചിരിക്കണ
മിദ്ധരയിതു നേടുവാൻ?
ലഭ്യമല്ലല്ലൊരപ്സരസ്സിനു
മിത്തരമൊരു ചൈതന്യം!
ചെമ്പനീരലർ പെറ്റതാകു, മൊ
രമ്പിളിക്കതിരല്ല നീ
ഏതു വാർമഴവില്ലിലും കാണി
ല്ലീവിധമൊരു കൗതുകം
ദിവ്യവൃന്ദാവനീയരാഗത്തിൻ
ഭവ്യദോന്മദരശ്മികൾ,
സഞ്ചരിപ്പതുണ്ടോമലേ, നിന്റെ
പുഞ്ചിരികളിൽപ്പോലുമേ!
നിർണ്ണയ, മെത്ര ഭാവനകൾക്കും
വർണ്ണനാതീതയാണു നീ!
പൂനിലാവൊളിയാളിടും പരി
ലോലമാമൊരു സാരിയാൽ,
നിഹ്നുതാംഗിയായ് മിന്നിടുന്നിതാ
നിർമ്മലസ്വപ്നരൂപിണി!
കാലടിവെയ്പിൽ, കാലടിവെയ്പിൽ,
ചേലിലേകാന്തവീഥിയിൽ,
ലോലനൂപുരാരാവവീചികാ
മാലയോരോന്നിളകവേ;
കുഞ്ചുകാഞ്ചലാച്ഛാദിതകുച
കുംഭങ്ങൾ കുലുങ്ങവേ;
മാറിലാളിന പൊന്മയമണി
മാലികകൾ കിലുങ്ങവേ;
ചാലേ പിന്നിലായ് ക്കെട്ടിയിട്ടൊരാ
നീലക്കാറണിവേണിയിൽ,
ചൂടിയ നറും മുല്ലമാലത
ന്നീടെഴുന്ന പരിമളം
സുന്ദരാളകചുംബനാർത്ഥിയാം
മന്ദവായുവിലോലവേ;
തന്മുഖോദ്യന്മധുരശൃംഗാര
ബിംബിതസ്മിതധാരയാൽ,
വെൺ'നുണക്കുഴി' വീശി, യാക്കവിൾ
പ്പൊന്നലർ തുടുത്തീടവേ;
ലോലലോചനാഗങ്ങൾ തൂമിന്നൽ
മാലയാഞ്ഞാഞ്ഞെറിയവേ;
വിശ്വസൗന്ദര്യ സാരമങ്ങൊരു
വിഗഹമാർന്നമാതിരി,
കണ്ടില്ലേ, നിങ്ങൾ കണ്ടില്ലേ? നോക്കൂ,
മൺകവരുമാറങ്ങനെ
പോകയാണവൾ, പോകയാണവൾ
രാഗലോലയാ, യേകയായ്!
കോവണിപ്പടി സഞ്ജനിപ്പിപ്പൂ
കോമളമാമൊരു ശിഞ്ജിതം.
സോമ, നെന്തോ, പിടഞ്ഞെഴുന്നേൽപൂ
രോമഹർഷവിവശനായ്!
വന്നണയുന്നു മന്ദമന്ദമ
ത്തെന്നലിലൊരു സൗരഭം.
സാദരമതു സൂചിപ്പിക്കുവ
തേതു ദിവ്യസമാഗമം?
ഭൂമിയിൽ സ്വർഗ്ഗനിർവൃതി നേടും
സോമ, നീയെത്ര ഭാഗ്യവാൻ
ജന്മസാഫല്യം നേടുവാനിട
വന്ന നീയെത്ര പുണ്യവാൻ!
"ഹാ, മനസ്സേ, ചൊരിഞ്ഞീടായ്കനിൻ
പ്രേമഗദ്ഗദനിർഝരം!
ആ മനോഹരസ്വപ്നസാന്നിധ്യം
നീമുകരുക മൂകമായ്!
നിർവ്വിശങ്കം നീ നീന്തിയാലുമാ
നിർവൃതിതൻ തിരകളിൽ!"
സ്തബ്ധനായതാ മാരുന്നൂ സോമ
നത്ഭുതോദ്വേഗവിഹ്വലൻ
"എന്തു കാണ്മൂ ഞാൻ മുന്നി, ലിക്കാണ്മ
തെന്തൊരത്ഭുതസ്വപ്നമോ?
ഓമലാളല്ലേ, മോഹിനിയല്ലേ,
ഹാ, മമ മുന്നിൽക്കാണ്മു ഞാൻ?
വിശ്വസിക്കാനരുതെനിക്കെന്റെ
വിഹ്വലനയനങ്ങളെ.
മുമ്പൊരിക്കലും കണ്ടിട്ടില്ലിത്ര
സുന്ദരിയായിവളെ ഞാൻ
നിർഗ്ഗളിപ്പിതക്കണ്ണിൽനിന്നൊരു
സ്വർഗ്ഗചൈതന്യവിസ്മയം
മുഗ്ദ്ധമാ മുഖത്തൊന്നു ചുംബിക്കാ
നെത്ര ദുർബ്ബലനിന്നു ഞാൻ!
ഇത്രനാളുമൊളിച്ചിരുന്നതെ
ങ്ങിസ്സമാരാധ്യസൗഭഗം?
എന്തുചൈതന്യസാരകേന്ദ്ര, മി
തെന്തു സായൂജ്യമണ്ഡലം?
അൽപനേരത്തേക്കെന്നെയീവിധം
വിഭ്രമിപ്പിക്കാൻ മാത്രമോ,
ജീവനായികേ, നീ വഹിക്കുന്ന
തീവിലാസചൈത്രോത്സവം?
ഇന്നലേവരെ നിന്നിലിത്രമേൽ
മിന്നിടാത്തൊരിസ്സൗഭഗം
മായികമാ, ണതാരറിഞ്ഞു ഹാ,
മായുകില്ലെന്നു ഭാവിയിൽ!
ഓർക്കിലാരംഗംദുസ്സഹ, മതൊ
ന്നോർക്കുവാൻപോലും വയ്യ, മേ!
ഇന്നു ഗണ്യ നീ, യിന്നു ധന്യ നീ
യിന്നത്തേതിന്റെയാണു നീ!
കാണുവാന്മേല നാളെയെന്നൊരു
കാർനിഴൽ നിന്നെ നിർമ്മലേ
വായ്ക്കുമിക്കാന്തി മായ്ക്കുവാന്മേല
വാർദ്ധകത്തിന്റെ കൈയുകൾ
ഒക്കരുതു കാലത്തിനർപ്പിക്കാ
നക്കവിളിൽച്ചുളുക്കുകൾ
മഞ്ജിമതൻ പരിധിയിൽ നീയാം
മഞ്ഞുതുള്ളി മറയണം.
മാഅകാത്മാവിൽ നീയണിയിച്ച
രോമഹർഷങ്ങളൊക്കെയും
എന്നുമീവിധം നിൽക്കണമെങ്കി
ലെന്നെവിട്ടു നീ പോകണം
സിദ്ധിമൂലം മുഷിവുതട്ടാത്ത
സക്തിയെന്തുണ്ടീയൂഴിയിൽ?
ഏതമൃതും ചെടിച്ചുപോകുന്ന
ചേതനയാണു മർത്ത്യനിൽ!
നിന്നഴകിനാൽ നീ ജനിപ്പിച്ചൊ
രെന്നിലുള്ളൊരീയുത്സവം,
മാലിനാലംബമാക്കിടാം, പക്ഷേ
നാളെനിൻ പരിവർത്തനം
കാണുമോ നിന്നെയീവിധംതന്നെ
ഞാനുലകിലെന്നെന്നുമേ?
ഇല്ല, കാണില്ല, പിന്നെ ഞാനതു
ചൊല്ലിമോഹിപ്പതെന്തിനായ്?
പൊള്ളയാം നിഷ്ഫലതയിൽ തല
തല്ലിടുന്നോരെൻ കാമിതം
ശാശ്വതാനന്ദദിവ്യപീയൂഷ
മാസ്വദിക്കുവതെങ്ങനെ?
പാൽക്കതിരണിത്താരകം നാളെ
പ്പാഴ്ക്കരിക്കട്ടയാവുകിൽ
എന്തു ദാരുണമായിരിക്കു, മ
ച്ചിന്തപോലും മേ ദുസ്സഹം!
ആകയാലിന്നു നീ മറയണം,
നാകഹീരകദീപികേ!
അത്യനഘമാമീ മുഹൂർത്തത്തി
ലുത്തമേ, നീ മരിക്കണം,
മാമകാശയം ക്രൂരമാണെങ്കി
ലോമനേ, നീ പൊറുക്കണേ!...."
കൊണ്ടുവന്നൊരച്ചെമ്പനീരലർ
ച്ചെണ്ടുതൻ നാഥനാദ്യമായ്,
"എന്റെ സമ്മാന" മെന്നു പുഞ്ചിരി
ക്കൊണ്ടവൾ മന്ദമേകിനാൾ.
മിണ്ടിയില്ലവൻ; തന്മുഖത്താർക്കും
കണ്ടിടാമൊരു സങ്കടം.
തൽക്ഷണം തല താഴ്ത്തിടുന്നവൻ
തപ്തരാഗാർദ്രമാനസൻ.
മഞ്ജുശൃംഗാരസാന്ദ്രമാമൊരു
മന്ദഹാസം പൊഴിച്ചവൾ
ആടിയാടികുഴഞ്ഞടുത്തുവ
ന്നാദരാലിദമോതിനാൾ:
"എന്താണിന്നിത്ര മൗന, മീ മുഖ
ത്തെന്താണിന്നിത്ര സങ്കടം?
സന്തതം ഹർഷരശ്മികൾമാത്രം
സഞ്ചരിക്കുമീയാനനം
ഇന്നുമാത്രമെന്തേവമല്ലലാൽ
മങ്ങിക്കാണുവാൻ കാരണം?
അത്തലാലങ്കിരിച്ചീടുന്നൊരീ
യശ്രുബിന്തുക്കളൊക്കെ ഞാൻ
ഉൾപ്പുളകമാർന്നെന്നധരത്താ
ലൊപ്പിയൊപ്പിക്കളഞ്ഞിടാം!"
ജീവിതേശന്തന്നാനതാനനം
പൂവിതളെതിർകൈകളാൽ,
ചഞ്ചലഹേമകങ്കണാരവം
സംക്രമിക്കുമാറോമലാൾ,
ആത്തരാഗമുയർത്തി, മംദമാ
നേത്രഫാലാധരങ്ങളിൽ,
മാറി മാറിപ്പൊഴിച്ചിതായിരം
മാദകാമൃതചുംബനം.
പ്രേമസാന്ദ്രമതേൽക്കെ, യക്ഷണം
കോൾമയിർക്കൊണ്ടു കോമളൻ.
എന്നിട്ടും മാഞ്ഞീലാർത്തിതൻ നിഴ
ലമ്മുഖത്തുനിന്നൽപവും.
ഉദ്ഭവിക്കയാണപ്പൊഴുമവ
നുൾത്തളിരിലീ മർമ്മരം;
'അത്യനഘമാമീ മുഹൂർത്തത്തി
ലുത്തമേ, നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കി
ലോമനേ, നീ പൊറുക്കണേ!...'
രണ്ടു ഭാഗമായ് ചീകിവെച്ചൊരാ
ക്കൊണ്ടൽനേർച്ചുരുൾകുന്തളം
മെല്ലെമെല്ലെത്തെരുപ്പിടിച്ചുകൊ
ണ്ടല്ലണിവേണി ചൊല്ലിനാൾ:
"കാണട്ടേ ഞാനിന്നീമുഖത്തൊരു
ചേണിയലുന്ന സുസ്മിതം.
പേണ്ണിനാണൂഴിയിൽപ്പുമാനല്ല
കണ്ണുനീരും കരച്ചിലും
എന്തുകാരണമീവിധം ഭവാൻ
ചിന്തയിൽ വീണടിയുവാൻ?
കണ്ടിട്ടില്ലല്ലോ മുൻപൊരിക്കലും
കുണ്ഠിതമേവമങ്ങയിൽ.
എന്തുതാനാട്ടെ, സർവ്വവും തുറ
ന്നെന്നോടൊന്നു പറയണേ!
ഹന്ത, തപ്തമാമീ മുഖം കാൺകെ
നൊന്തിടുന്നു മന്മാനസം.
താവകാധീനമല്ലയോ, നാഥ,
ജീവിതത്തിലെൻ സർവ്വവും?
കാഴ്ചവെച്ചില്ലേ സാനുരാഗമ
ക്കാൽത്തളിരിങ്കലെന്നെ ഞാൻ?
പ്രാണനായക, സാദരം തവ
മാനസാമലവേദിയിൽ,
ഗാനസാന്ദ്രമായുള്ളതാമൊരു
കോണെനിക്കു ലഭിക്കുകിൽ,
നിർണ്ണയ, മതിന്മീതെ മറ്റൊരു
ജന്മസാഫല്യമില്ല മേ!..."
കണ്മണിയേവമോതിക്കൊണ്ടൊരു
ചുംബനമവനേകിനാൾ,
എന്നിട്ടും മാഞ്ഞീലല്ലലിൻ നിഴ
ലമ്മുഖത്തുനിന്നൽപവും.
ഉൽപതിക്കയാണപ്പൊഴുമവ
നുൾത്തളിരിലീ മർമ്മരം:
'അത്യനഘമാമീ മുഹൂർത്തത്തി
ലുത്തമേ, നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കി
ലോമനേ, നീ പൊറുക്കണേ!...'
പുഷ്പമാലകൾപോലെഴും കൈകൾ
സസ്പൃഹം നീട്ടിയോമലാൾ
മാരതുല്യനാമപ്പുമാനെത്തൻ
മാറോടുചേർത്തു നിർത്തിനാൾ.
തൽക്കുളിർമുലപ്പൊൽക്കുടങ്ങൾത
ന്നുൾക്കുളിരാകും സ്പർശനം;
കഞ്ജലോലമക്കൈകളേകിടും
മഞ്ജുമംഗളാലിംഗനം;
അപ്പവിഴാധരങ്ങൾ സപ്രേമ
മർപ്പണംചെയ്യും ചുംബനം;
വീണക്കമ്പികൾ സഞ്ജനിപ്പിക്കും
ഗാനബിന്ദുക്കൾമാതിരി
ജീവനാളത്തിൽ ചേർന്നലിഞ്ഞുപോ
മാ വിനയാർദ്രഭാഷണം;
എന്തൊരാനന്ദരംഗമാ, ണതിൽ
സന്തപിക്കയോ, സോമ, നീ?
ഏതുശപത്താലീവിധം, തവ
ജാതകം പ്രതികൂലമായ്?
പിന്നെയുമെന്തോ ചൊൽകയാണവൾ
നിന്നൊടൊ, ന്നതു കേൾക്കനീ:
എന്തുവന്നാലും ഞാനില്ലേ? പോരേ?
സന്തപിക്കരുതീവിധം.
അന്ത്യനിശ്വാസമായിടുംവരെ
യ്ക്കങ്ങയെപ്പിരിയില്ല ഞാൻ
താവകാനന്ദം മാത്രമേ വേണ്ടൂ
ഭൂവിലെൻ സ്വർഗ്ഗമെത്തുവാൻ.
അങ്ങയെ ധ്യാനിച്ചെന്നുമെൻ മന
സ്പന്ദനങ്ങൾ മറയണം.
മാനസേശ, ഭവത്സുഖത്തിനായ്
ഞാനൊരുക്കമാണെന്തിനും,
സങ്കടഭാവമെന്തിനാ, ണിതു
കണ്ടുനിൽക്കാനരുതു മേ!
ഒന്നുണർന്നൊരു ചുംബനം ൻൽക്കു
കെന്നരുണാധരങ്ങളിൽ!
ഇന്നലേവരെ, ക്കാണുമ്പോഴേക്കും
മന്ദഹാസോജ്ജ്വലാസ്യനായ്,
ഓടിവന്നുമ്മവെച്ചുവെച്ചോരോ
ചാടുവാക്കുകളോതുവോൻ,
ഇന്നൊരുവെറും സാലഭഞ്ജിക
യെന്നപോ, ലേവം നിൽക്കയോ!
ജീവനാഥ, വിഷാദമഗ്നമാം
ഭാവമൊന്നിതു മാറ്റണേ!
തന്നിടാമല്ലോ വേണമെങ്കിൽ ഭവാ
നിന്നു മൽ പ്രാണൻപോലും ഞാൻ!"
മിന്നി തൽക്ഷണമപ്പുമാനൊരു
മിന്നൽ തന്മനോഭിത്തിയിൽ.
വേണെങ്കിൽത്തനിക്കേകിടാംപോലും
പ്രാണൻപോലുമത്തയ്യലാൾ,
ആത്തകൗതുകമർപ്പണം ചെയ്വ
താക്രമിക്കേണ്ട ഘട്ടമോ?
ഉൽപതിക്കയാണപ്പൊഴുമവ
നുൾത്തളിരിലീ മർമ്മരം!
'അത്യനഘമാമീ മുഹൂർത്തത്തി
ലുത്തമേ, നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കി
ലോമനേ, നീ പൊറുക്കണേ!...'
മാത്രനേരത്തിനുള്ളിലാ മുഖം
ക്ഷാത്രതേജോഭരിതമായ്
സങ്കടം പോയീ, സംശയം പോയീ,
ചെങ്കനൽ പാറീ കൺകളിൽ
എന്തുമാറ്റമി, താ മിഴിയതാ
ചിന്തിടുന്നോരോ കൊള്ളിമീൻ.
എന്തക്കാണ്മതു ദൈവമേ, കഷ്ട
മെന്തിതെന്തൊരു സംഭവം!
എന്തു പൈശാചയജ്ഞസംരംഭ
മെന്തൊരാസുരതാണ്ഡവം?
എന്തെല്ലാമാകാം ലോകത്തിൽ മർത്ത്യ
നെന്ത, തെന്തൊരു സാഹസം!
താഴ്ത്തിടുന്നു കുഠാരമോമലിൻ
മാർത്തടത്തിലാ രാക്ഷസൻ.
ചിന്നിച്ചീറിത്തെറിക്കയാണതാ
ചെന്നിണത്തിൻ കണികകൾ.
എന്തുസാഹസ, മെന്തു ഘോര, മി
തെന്തുവേതാളതാണ്ഡവം!
രക്തരംഗമതെത്തിനോക്കുവാൻ
ശക്തരല്ല നാമാരുമേ!
കാണുവാനരുതാ ദയനീയ
പ്രാണവാദന ലേശവും!
വേഗമയ്യോ, യവനികയിട്ടാ
വേദനാരംഗം മൂടണേ!
കയ്യടിച്ചില്ല, കാലടിച്ചില്ല,
തയ്യലാളാർത്തുകേണില്ല.
ആഗമിച്ചില്ലവളിൽനിന്നൊരു
ദീനരോദനം പോലുമേ.
ഇപ്പൊഴുമാ മുഖത്തുദിപ്പിതൊ
രുൾപ്പുളകദസുസ്മിതം!
എങ്കിലും രണ്ടു കൊച്ചരുവിക
ളങ്കുരിപ്പിതക്കൺകളിൽ.
"പ്രാണനായകാ!..." ശേഷമോതുവാൻ
ത്രാണിയറ്റവൾ വീണുപോയ്.
'കാരണമെന്തു തന്നെയീവിധം
ഘോരനിഗഹം ചെയ്യുവാൻ?'
ഉദ്ഭവിച്ചിതക്കണ്ണിണയിലി
ശ്ശബ്ദശൂന്യമാം സംശയം.
ആ ദയനീയരംഗദർശനം
വേദനിപ്പിച്ച മാനസം
നൂറുനൂറായ് നുറുങ്ങി, ത്തൻ കൈകൾ
മാറിലാഞ്ഞടിച്ചങ്ങതാ,
കേണുകേണുച്ചരിയ്ക്കയാണെന്തോ
സോമനും ഹാ, സഗദ്ഗദം:
"ചയ്തിട്ടില്ലപരാധമൊന്നും നീ
ചൈതന്യത്തിൻ വികാസമേ!
സങ്കടമെനിക്കുണ്ടിതു കാണാ
നെങ്കിലും നീ മരിക്കണം!
നിഗഹിച്ചു നിനക്കുവേണ്ടി ഞാൻ
നിർദ്ദയം നിന്നെയോമലേ!
ജീവിതാനുഭോഗത്തിലും കാമ്യം
പാവനേ, ഹാ, നിൻ സൗന്ദര്യം!
മന്നിൽനിന്നു മറഞ്ഞിദം നിന്റെ
മഞ്ജിമ നിത്യമാക്കി നീ!
പ്രേമത്തിൻ പാത്രം പൂർണ്ണമാക്കി നി
ന്നീ മരണത്തിൻ മാധുര്യം.
വിണ്ണിലെന്നും വിളക്കുവെയ്ക്കണം
നിന്നനുപമജീവിതം!
മിഥ്യയാം നിഴൽ വിട്ടുയർന്നു നീ
നിത്യതയിലേക്കോമലേ!
അത്യനഘമുഹൂർത്തത്തിൽത്തന്നെ
യുത്തമേ, ഹാ, മരിച്ചു നീ!
മാമകകൃത്യം സാഹസമെങ്കി
ലോമനേ, നീപൊറുക്കണേ!"
Manglish Transcribe ↓
Changampuzha krushnapilla=>▲ mohini
"kamaneeyakadhaamamaayenne
kkaananaminnen kaamukan. Aa madananeyinnenikkoru
romaharshatthil moodanam. Vismayaadheenachitthanaayaathma
vismruthiyilaakkomalan
maamakaagamachithramortthoru
premagaanam rachikkanam. Saanandamathu saadhithamaakkaan
njaananinjorungeedatte..."
manjjuvaasanthavaasarothsava
ranjjithodayam, shreemayam,
ullaasaamalasaurabhojjvala
phullasoonasamaakulam,
baalamaaruthachaalithalathaa
jaalanrutthasammelitham,
kokilaalaapalolakallola
komalaaraavapooritham,
modasampoornnamaakumaa ramgam
mohanam, manomohanam! Somashekharan dheeramaanasan
premachinthaaparavashan
vaanidunnu than poomanimacchil
ksheenithaavilaprajnjanaayu;
kamraaayoraa drushyamonnilum
kannayacchidaathekanaayu! Nithyametthidaarippozhaanadu
tthapranayasvaroopini
than pavithropahaaramaayoru
chempaneeralarcchendumaayu!
"neramaakunnu, neramaakunnu,
neeyevide, yen svapname? Thapthamaayoran jeevithatthile
suprabhaathavilaasame! Engolicchirikkunnu nee kaavya
ramgame, vishvamanjjime? Iprakruthithannaprameyamaam
suprabhaakendramonnilum,
chennidunnathillenmanamippol
ninnudayapratheekshayaal! Vegamingu varename nee, yen
bhaagadheyavilaasame!..."
(thonnunnu somanoro maathrayum
neengidaattha yugangalaayu)
engupokunni, thekayaayu pova
thengu neeyevam mohinee? Lokasaubhaagyavallike, divya
raaganirmmaladeepike! Onnu kaanatte njangalum ninne
yonnavide nee nilkkane! Hantha, dyvame, munnilikkaanma
thenthorathbhuthasaubhagam! Kevalamoru thanviyalletho
devakanyakayaanu nee! Mannilennalla vinnilum kaani
llinnilaykkoru thaarakam. Ethrakaalam bhajicchirikkana
middharayithu neduvaan? Labhyamallallorapsarasinu
mittharamoru chythanyam! Chempaneeralar pettathaaku, mo
rampilikkathiralla nee
ethu vaarmazhavillilum kaani
lleevidhamoru kauthukam
divyavrundaavaneeyaraagatthin
bhavyadonmadarashmikal,
sancharippathundomale, ninte
punchirikalilppolume! Nirnnaya, methra bhaavanakalkkum
varnnanaatheethayaanu nee! Poonilaavoliyaalidum pari
lolamaamoru saariyaal,
nihnuthaamgiyaayu minnidunnithaa
nirmmalasvapnaroopini! Kaaladiveypil, kaaladiveypil,
chelilekaanthaveethiyil,
lolanoopuraaraavaveechikaa
maalayoronnilakave;
kunchukaanchalaachchhaadithakucha
kumbhangal kulungave;
maarilaalina ponmayamani
maalikakal kilungave;
chaale pinnilaayu kkettiyittoraa
neelakkaaraniveniyil,
choodiya narum mullamaalatha
nneedezhunna parimalam
sundaraalakachumbanaarththiyaam
mandavaayuvilolave;
thanmukhodyanmadhurashrumgaara
bimbithasmithadhaarayaal,
ven'nunakkuzhi' veeshi, yaakkavil
pponnalar thuduttheedave;
lolalochanaagangal thoominnal
maalayaanjaanjeriyave;
vishvasaundarya saaramangoru
vigahamaarnnamaathiri,
kandille, ningal kandille? Nokkoo,
mankavarumaarangane
pokayaanaval, pokayaanaval
raagalolayaa, yekayaayu! Kovanippadi sanjjanippippoo
komalamaamoru shinjjitham. Soma, nentho, pidanjezhunnelpoo
romaharshavivashanaayu! Vannanayunnu mandamandama
tthennaliloru saurabham. Saadaramathu soochippikkuva
thethu divyasamaagamam? Bhoomiyil svargganirvruthi nedum
soma, neeyethra bhaagyavaan
janmasaaphalyam neduvaanida
vanna neeyethra punyavaan!
"haa, manase, chorinjeedaaykanin
premagadgadanirjharam! Aa manoharasvapnasaannidhyam
neemukaruka mookamaayu! Nirvvishankam nee neenthiyaalumaa
nirvruthithan thirakalil!"
sthabdhanaayathaa maarunnoo soma
nathbhuthodvegavihvalan
"enthu kaanmoo njaan munni, likkaanma
thenthorathbhuthasvapnamo? Omalaalalle, mohiniyalle,
haa, mama munnilkkaanmu njaan? Vishvasikkaanaruthenikkente
vihvalanayanangale. Mumporikkalum kandittillithra
sundariyaayivale njaan
nirggalippithakkannilninnoru
svarggachythanyavismayam
mugddhamaa mukhatthonnu chumbikkaa
nethra durbbalaninnu njaan! Ithranaalumolicchirunnathe
ngisamaaraadhyasaubhagam? Enthuchythanyasaarakendra, mi
thenthu saayoojyamandalam? Alpaneratthekkenneyeevidham
vibhramippikkaan maathramo,
jeevanaayike, nee vahikkunna
theevilaasachythrothsavam? Innalevare ninnilithramel
minnidaatthorisaubhagam
maayikamaa, nathaararinju haa,
maayukillennu bhaaviyil! Orkkilaaramgamdusaha, matho
nnorkkuvaanpolum vayya, me! Innu ganya nee, yinnu dhanya nee
yinnatthethinteyaanu nee! Kaanuvaanmela naaleyennoru
kaarnizhal ninne nirmmale
vaaykkumikkaanthi maaykkuvaanmela
vaarddhakatthinte kyyukal
okkaruthu kaalatthinarppikkaa
nakkavililcchulukkukal
manjjimathan paridhiyil neeyaam
manjuthulli marayanam. Maaakaathmaavil neeyaniyiccha
romaharshangalokkeyum
ennumeevidham nilkkanamenki
lennevittu nee pokanam
siddhimoolam mushivuthattaattha
sakthiyenthundeeyoozhiyil? Ethamruthum chedicchupokunna
chethanayaanu martthyanil! Ninnazhakinaal nee janippiccho
rennilulloreeyuthsavam,
maalinaalambamaakkidaam, pakshe
naalenin parivartthanam
kaanumo ninneyeevidhamthanne
njaanulakilennennume? Illa, kaanilla, pinne njaanathu
chollimohippathenthinaay? Pollayaam nishphalathayil thala
thallidunnoren kaamitham
shaashvathaanandadivyapeeyoosha
maasvadikkuvathengane? Paalkkathiranitthaarakam naale
ppaazhkkarikkattayaavukil
enthu daarunamaayirikku, ma
cchinthapolum me dusaham! Aakayaalinnu nee marayanam,
naakaheerakadeepike! Athyanaghamaamee muhoortthatthi
lutthame, nee marikkanam,
maamakaashayam krooramaanenki
lomane, nee porukkane!...."
konduvannoracchempaneeralar
cchenduthan naathanaadyamaayu,
"ente sammaana" mennu punchiri
kkondaval mandamekinaal. Mindiyillavan; thanmukhatthaarkkum
kandidaamoru sankadam. Thalkshanam thala thaazhtthidunnavan
thaptharaagaardramaanasan. Manjjushrumgaarasaandramaamoru
mandahaasam pozhicchaval
aadiyaadikuzhanjadutthuva
nnaadaraalidamothinaal:
"enthaaninnithra mauna, mee mukha
tthenthaaninnithra sankadam? Santhatham harsharashmikalmaathram
sancharikkumeeyaananam
innumaathramenthevamallalaal
mangikkaanuvaan kaaranam? Atthalaalankiriccheedunnoree
yashrubinthukkalokke njaan
ulppulakamaarnnennadharatthaa
loppiyoppikkalanjidaam!"
jeevitheshanthannaanathaananam
poovithalethirkykalaal,
chanchalahemakankanaaravam
samkramikkumaaromalaal,
aattharaagamuyartthi, mamdamaa
nethraphaalaadharangalil,
maari maarippozhicchithaayiram
maadakaamruthachumbanam. Premasaandramathelkke, yakshanam
kolmayirkkondu komalan. Ennittum maanjeelaartthithan nizha
lammukhatthuninnalpavum. Udbhavikkayaanappozhumava
nultthalirilee marmmaram;
'athyanaghamaamee muhoortthatthi
lutthame, nee marikkanam. Maamakaashayam krooramaanenki
lomane, nee porukkane!...'
randu bhaagamaayu cheekivecchoraa
kkondalnercchurulkunthalam
mellemellettheruppidicchuko
ndallaniveni chollinaal:
"kaanatte njaaninneemukhatthoru
cheniyalunna susmitham. Penninaanoozhiyilppumaanalla
kannuneerum karacchilum
enthukaaranameevidham bhavaan
chinthayil veenadiyuvaan? Kandittillallo munporikkalum
kundtithamevamangayil. Enthuthaanaatte, sarvvavum thura
nnennodonnu parayane! Hantha, thapthamaamee mukham kaanke
nonthidunnu manmaanasam. Thaavakaadheenamallayo, naatha,
jeevithatthilen sarvvavum? Kaazhchavecchille saanuraagama
kkaaltthalirinkalenne njaan? Praananaayaka, saadaram thava
maanasaamalavediyil,
gaanasaandramaayullathaamoru
konenikku labhikkukil,
nirnnaya, mathinmeethe mattoru
janmasaaphalyamilla me!..."
kanmaniyevamothikkondoru
chumbanamavanekinaal,
ennittum maanjeelallalin nizha
lammukhatthuninnalpavum. Ulpathikkayaanappozhumava
nultthalirilee marmmaram:
'athyanaghamaamee muhoortthatthi
lutthame, nee marikkanam. Maamakaashayam krooramaanenki
lomane, nee porukkane!...'
pushpamaalakalpolezhum kykal
saspruham neettiyomalaal
maarathulyanaamappumaanetthan
maaroduchertthu nirtthinaal. Thalkkulirmulappolkkudangaltha
nnulkkuliraakum sparshanam;
kanjjalolamakkykalekidum
manjjumamgalaalimganam;
appavizhaadharangal saprema
marppanamcheyyum chumbanam;
veenakkampikal sanjjanippikkum
gaanabindukkalmaathiri
jeevanaalatthil chernnalinjupo
maa vinayaardrabhaashanam;
enthoraanandaramgamaa, nathil
santhapikkayo, soma, nee? Ethushapatthaaleevidham, thava
jaathakam prathikoolamaay? Pinneyumentho cholkayaanaval
ninnodo, nnathu kelkkanee:
enthuvannaalum njaanille? Pore? Santhapikkarutheevidham. Anthyanishvaasamaayidumvare
ykkangayeppiriyilla njaan
thaavakaanandam maathrame vendoo
bhoovilen svarggametthuvaan. Angaye dhyaanicchennumen mana
spandanangal marayanam. Maanasesha, bhavathsukhatthinaayu
njaanorukkamaanenthinum,
sankadabhaavamenthinaa, nithu
kandunilkkaanaruthu me! Onnunarnnoru chumbanam nlkku
kennarunaadharangalil! Innalevare, kkaanumpozhekkum
mandahaasojjvalaasyanaayu,
odivannummavecchuvecchoro
chaaduvaakkukalothuvon,
innoruverum saalabhanjjika
yennapo, levam nilkkayo! Jeevanaatha, vishaadamagnamaam
bhaavamonnithu maattane! Thannidaamallo venamenkil bhavaa
ninnu mal praananpolum njaan!"
minni thalkshanamappumaanoru
minnal thanmanobhitthiyil. Venenkiltthanikkekidaampolum
praananpolumatthayyalaal,
aatthakauthukamarppanam cheyva
thaakramikkenda ghattamo? Ulpathikkayaanappozhumava
nultthalirilee marmmaram!
'athyanaghamaamee muhoortthatthi
lutthame, nee marikkanam. Maamakaashayam krooramaanenki
lomane, nee porukkane!...'
maathraneratthinullilaa mukham
kshaathrathejobharithamaayu
sankadam poyee, samshayam poyee,
chenkanal paaree kankalil
enthumaattami, thaa mizhiyathaa
chinthidunnoro kollimeen. Enthakkaanmathu dyvame, kashda
menthithenthoru sambhavam! Enthu pyshaachayajnjasamrambha
menthoraasurathaandavam? Enthellaamaakaam lokatthil martthya
nentha, thenthoru saahasam! Thaazhtthidunnu kudtaaramomalin
maartthadatthilaa raakshasan. Chinniccheerittherikkayaanathaa
chenninatthin kanikakal. Enthusaahasa, menthu ghora, mi
thenthuvethaalathaandavam! Raktharamgamathetthinokkuvaan
shaktharalla naamaarume! Kaanuvaanaruthaa dayaneeya
praanavaadana leshavum! Vegamayyo, yavanikayittaa
vedanaaramgam moodane! Kayyadicchilla, kaaladicchilla,
thayyalaalaartthukenilla. Aagamicchillavalilninnoru
deenarodanam polume. Ippozhumaa mukhatthudippitho
rulppulakadasusmitham! Enkilum randu koccharuvika
lankurippithakkankalil.
"praananaayakaa!..." sheshamothuvaan
thraaniyattaval veenupoyu.
'kaaranamenthu thanneyeevidham
ghoranigaham cheyyuvaan?'
udbhavicchithakkanninayili
shabdashoonyamaam samshayam. Aa dayaneeyaramgadarshanam
vedanippiccha maanasam
noorunooraayu nurungi, tthan kykal
maarilaanjadicchangathaa,
kenukenucchariykkayaanentho
somanum haa, sagadgadam:
"chaythittillaparaadhamonnum nee
chythanyatthin vikaasame! Sankadamenikkundithu kaanaa
nenkilum nee marikkanam! Nigahicchu ninakkuvendi njaan
nirddhayam ninneyomale! Jeevithaanubhogatthilum kaamyam
paavane, haa, nin saundaryam! Mannilninnu maranjidam ninte
manjjima nithyamaakki nee! Prematthin paathram poornnamaakki ni
nnee maranatthin maadhuryam. Vinnilennum vilakkuveykkanam
ninnanupamajeevitham! Mithyayaam nizhal vittuyarnnu nee
nithyathayilekkomale! Athyanaghamuhoortthatthiltthanne
yutthame, haa, maricchu nee! Maamakakruthyam saahasamenki
lomane, neeporukkane!"