▲ രാഗവ്യഥ ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ രാഗവ്യഥ ബാഷ്പാഞ്ജലി

കരിവാര്‍മുകിൽമാല മൂടവേ, കുറച്ചുഞാൻ

കരയാൻ നോക്കി, സഖീ; കണ്ണുനീർ വരുന്നില്ല.

ഇപ്പരിതാപത്തിന്‍റെ ഘോരമാമെരിതീയി

ലൽപാൽപമായ് നിശ്ശബ്ദം ദഹിച്ചീടണം ചിത്തം.

കണ്ണുനീർ വരുത്താത്ത കദനം, കദനത്തിൻ

കണ്ണീരിനെക്കാളേറ്റം ഭേദിക്കും ഹൃദയത്തെ!

സതതംവിലപിക്കുമാഴിയെക്കാളും ദു:ഖം

ഹതമായ് കാട്ടിൽ പൂത്ത മൂകപുഷ്പത്തിൽ കാണും!

അനുരാഗത്തിന്മലര്മെത്തയിലുറങ്ങുമ്പോ

ളനുവാസരം കാണും സ്വപ്നങ്ങൾ, സുഗന്ധികൾ,

അതിനുണ്ടൊരു മായാദർശിനി; മനോനേത്ര

മതിലേപായുംനേരം പ്രപഞ്ചം മണൽത്തരി!

ഞാനെത്ര ഹതഭാഗ്യയാകിലെ,ന്തിന്നെങ്കിലും

മാനസബാഷ്പത്തിന്‍റെ മാധുര്യമറിഞ്ഞല്ലോ

Manglish Transcribe ↓


Changampuzha krushnapilla=>▲ raagavyatha baashpaanjjali

karivaar‍mukilmaala moodave, kuracchunjaan

karayaan nokki, sakhee; kannuneer varunnilla. Ipparithaapatthin‍re ghoramaameritheeyi

lalpaalpamaayu nishabdam dahiccheedanam chittham. Kannuneer varutthaattha kadanam, kadanatthin

kanneerinekkaalettam bhedikkum hrudayatthe! Sathathamvilapikkumaazhiyekkaalum du:kham

hathamaayu kaattil poottha mookapushpatthil kaanum! Anuraagatthinmalarmetthayilurangumpo

lanuvaasaram kaanum svapnangal, sugandhikal,

athinundoru maayaadarshini; manonethra

mathilepaayumneram prapancham manaltthari! Njaanethra hathabhaagyayaakile,nthinnenkilum

maanasabaashpatthin‍re maadhuryamarinjallo
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution