▲ വനബാല ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വനബാല ബാഷ്പാഞ്ജലി

കാനനച്ഛായയിൽത്തന്നെ കഴിച്ചൂ

കാതരേ, നീ നിന്‍റെ ശൈശവകാലം;

പച്ചച്ചെടികളും പൂക്കളുമോരോ

കൊച്ചുകിളികളുമൊത്തു നീ വാണു;

ചന്ദനക്കാടിനു രോമാഞ്ചമേകും

മന്ദസമീരണൻ നിന്നെപ്പുണർന്നു.

അന്നവയ്ക്കുള്ളൊരകൃത്രിമമാകും

സൗന്ദര്യമൊക്കയും നിന്നിൽ പകർന്നു.

മിന്നുന്നതെന്തു നിൻപൊന്നിളംമെയ്യി

ലിന്നാ നിരഘസുഷമയല്ലാതെ?



അന്നു പടിഞ്ഞാറു ചായുന്ന സൂര്യൻ

ചിന്നിച്ചിതറുന്ന പൊന്നിൻപൊടികൾ

നൽത്തളിച്ചാർത്തിൽ പൊഴിഞ്ഞതുതന്നെ

യിത്തുടുപൂങ്കവിൾത്തട്ടിലും കാണ്മൂ;

കാന്താളകേ, നിന്നെ മന്ദം നടക്കാൻ

പൂന്തെന്നലാകാം പഠിപ്പിച്ചതാദ്യം;

കൊച്ചുപൂഞ്ചേലയെപ്പോൽ, നീ ചിരിക്കെ,

മച്ചിത്തമിന്നുംതുടിക്കുന്നു ബാലേ!

അന്നാവനത്തിന്‍റെ സൗന്ദര്യമെല്ലാ

മിന്നും തെളിഞ്ഞു ഞാൻ കാണുന്നു നിന്നിൽ.



നീലാംബരത്തിൻപ്രതിബിംബമേന്തും

നീരണിത്താമരപ്പൂമ്പൊയ്കപോലെ,

അത്രതെളിഞ്ഞതാണാരോമലേ,നി

ന്നുത്തമപ്രേമം തുളുമ്പും ഹൃദയം.

അൻപോടനുരാഗസൗരഭംവീശും

ചെമ്പനിനീരലർതന്നെ നീനൂനം.

വാനിന്വിശുദ്ധിയും ഭൂവിൻ ക്ഷമയും

കാനനപുഷ്പമേ, കാണ്മൂ ഞാൻ നിന്നിൽ!

ഹാ, 'വനബാല'യാം നീമാത്രമാണെൻ

ജീവിതാനന്ദം; ജയിച്ചു ഞാൻ ധന്യൻ!

Manglish Transcribe ↓


Changampuzha krushnapilla=>▲ vanabaala baashpaanjjali

kaananachchhaayayiltthanne kazhicchoo

kaathare, nee nin‍re shyshavakaalam;

pacchacchedikalum pookkalumoro

kocchukilikalumotthu nee vaanu;

chandanakkaadinu romaanchamekum

mandasameeranan ninneppunarnnu. Annavaykkullorakruthrimamaakum

saundaryamokkayum ninnil pakarnnu. Minnunnathenthu ninponnilammeyyi

linnaa niraghasushamayallaathe? Annu padinjaaru chaayunna sooryan

chinnicchitharunna ponninpodikal

naltthalicchaartthil pozhinjathuthanne

yitthudupoonkaviltthattilum kaanmoo;

kaanthaalake, ninne mandam nadakkaan

poonthennalaakaam padtippicchathaadyam;

kocchupoonchelayeppol, nee chirikke,

macchitthaminnumthudikkunnu baale! Annaavanatthin‍re saundaryamellaa

minnum thelinju njaan kaanunnu ninnil. Neelaambaratthinprathibimbamenthum

neeranitthaamarappoompoykapole,

athrathelinjathaanaaromale,ni

nnutthamapremam thulumpum hrudayam. Anpodanuraagasaurabhamveeshum

chempanineeralarthanne neenoonam. Vaaninvishuddhiyum bhoovin kshamayum

kaananapushpame, kaanmoo njaan ninnil! Haa, 'vanabaala'yaam neemaathramaanen

jeevithaanandam; jayicchu njaan dhanyan!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution