▲ വയ്യ! ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വയ്യ! ബാഷ്പാഞ്ജലി
ഒന്ന്
പല പല വല്ലികൾ പൂത്തു പൂത്തു
പരമളം തിങ്ങിയ പൂനിലാവിൽ
ഒരുകൊച്ചരുവിതൻ തീരഭൂവി
ലൊരുനല്ല നീലശിലാതലത്തിൽ,
തിരകളിളക്കുന്നചിന്തകളാൽ
തരളിതചിത്തനായ് ഞാനിരിപ്പൂ!
രണ്ട്
സുഖദസുഷുപ്തി പകർന്നുനൽകും
സുരസുധാസ്വാദനലോലുപരായ്
മതിമറന്നാനന്ദതുന്ദിലരായ്
മരുവുന്നു മാലോകരാകമാനം.
പരിമിതമാമൊരു ശാന്തതയെൻ
പരിസരമെല്ലാം നിറഞ്ഞുകാണ്മൂ!
മൂന്ന്
ഇളകുമിലകൾക്കിടയിലൂടെ
ത്തെളുതെളെച്ചോരുന്ന ചന്ദ്രികയാൽ,
നിഴലും വെളിച്ചവുമൊത്തു ചേർന്നു
നിറയുമീ രമ്യനിശീഥരംഗം
അലിയിക്കയാണെന്നെ മന്ദമന്ദ
മനുപമാനന്ദസരസ്സിലൊന്നിൽ!
നാല്
പരിചിലൊരേകാന്തസ്വപ്നംപോലീ
യരുവിയെന്മുന്നിലൊലിച്ചിടുന്നു.
വളർവെള്ളിമേഘങ്ങളങ്ങുമിങ്ങു
മലയുന്ന നിമ്മർലനീലവാനിൽ,
വിലസുന്ന സുന്ദരതാരകളാ
യനുരാഗചിന്തതന്നങ്കുരങ്ങൾ!
അഞ്ച്
അകതാരിൽവന്നു തുളുമ്പുമേതോ
പരമാനന്ദത്തിലെപ്പാതിയോളം,
ഒരു നീണ്ട നേരിയ ഗാനമായി
പ്പതറും സ്വരത്തിൽ പകന്നർശേഷം,
അകലെയപ്പാതിരാപ്പക്ഷിപോലും
ചിറകുമൊതുക്കിയുറക്കമായി!
ആറ്
അവിടെ,യക്ഷേത്രത്തിന്മുന്നിൽ,നിൽക്കു
മരയാലിൻ കൊമ്പത്തുമാറിമാറി,
തുരുതുരെത്തൂങ്ങിപ്പിടഞ്ഞു കൂകി,
ച്ചിറകടിച്ചാർത്തു പറന്നുപാറി,
സമയംകഴിപ്പൂ സരസമായി
ട്ടമിതകൗതുഹലമാവലുകൾ
ഏഴ്
ഇവയോരോന്നായി ഞാൻ നോക്കിനോക്കി
യവികലാനന്ദമനുഭവിപ്പൂ.
അരികി,ലെന്നാൽ,കഷ്ട,മാരുമില്ലെൻ
ഹൃദയോത്സവത്തിനു സാക്ഷി നിൽക്കാൻ!
ഉലകിടമെല്ലാമുറക്കമായി
തരുനിരപോലുമനങ്ങാതായി!
എട്ട്
ഇവിടെ, യീ ഞാൻ മാത്രമേകനായി
ട്ടിതുവിധം നിർന്നിദ്രനായിരിപ്പൂ
സകലചരാചരമൊന്നുപോലി
സ്സമുദിതശാന്തിയിൽ വിശ്രമിക്കേ,
നിഹതനാമെന്നെയതിങ്കൽനിന്നു
മകലത്തു നിർത്തുന്ന ശക്തിയേതോ!!
ഒമ്പത്
സഹതാപശൂന്യമീ മന്നിടത്തിൽ
സകലതുമിപ്പോളതീവശാന്തം;
ശരി,യെന്നാൽ,ത്തെലിടയ്ക്കുള്ളി,ലിന്നീ
ശ്ശരദിന്ദു മാഞ്ഞുമറയുകില്ലേ?
ഉദയം, കിഴക്കു കരങ്ങൾ നീട്ടി
ക്ഷിതിയെക്കുലുക്കിയുണത്തർുകില്ലേ?
പത്ത്
മനുജരെല്ലാരുമുണരുമല്ലോ!
മമ മനം വീണ്ടും തകരുമല്ലോ!
പരിഭവത്തിന്റെ ശരങ്ങൾ വീണ്ടും
തുരുതുരെയെന്നിൽത്തറയ്ക്കുമല്ലോ!
പരുഷമാം രാത്രിയാണെന്തുകൊണ്ടും
പകലിനെക്കാളെനിക്കേറെയിഷ്ടം !!
പതിനൊന്ന്
ഉദയമില്ലാത്തോരു നീണ്ട രാവു
മുണരേണ്ടാത്തോരു സുഷുപ്തിയുമായ്,
ഒരുമനശ്ശല്യവും വന്നുചേരാ
ത്തൊരുനിത്യവിശ്രമം ഞാൻ കൊതിപ്പൂ!
ധരയി,ലിജ്ജീവിതഭാരമൊട്ടു
മരുതയ്യോ, താങ്ങാനെനിക്കിനിയും.
പ്രണയസർവ്വമേ, പോരും പരിഭവം!
ഹൃദയഗദ്ഗതം കേൾക്കാത്തതെന്തുനീ?
Manglish Transcribe ↓
Changampuzha krushnapilla=>▲ vayya! Baashpaanjjali
onnu
pala pala vallikal pootthu pootthu
paramalam thingiya poonilaavil
orukoccharuvithan theerabhoovi
lorunalla neelashilaathalatthil,
thirakalilakkunnachinthakalaal
tharalithachitthanaayu njaanirippoo! Randu
sukhadasushupthi pakarnnunalkum
surasudhaasvaadanaloluparaayu
mathimarannaanandathundilaraayu
maruvunnu maalokaraakamaanam. Parimithamaamoru shaanthathayen
parisaramellaam niranjukaanmoo! Moonnu
ilakumilakalkkidayiloode
ttheluthelecchorunna chandrikayaal,
nizhalum velicchavumotthu chernnu
nirayumee ramyanisheetharamgam
aliyikkayaanenne mandamanda
manupamaanandasarasilonnil! Naalu
parichilorekaanthasvapnampolee
yaruviyenmunnilolicchidunnu. Valarvellimeghangalangumingu
malayunna nimmarlaneelavaanil,
vilasunna sundarathaarakalaa
yanuraagachinthathannankurangal! Anchu
akathaarilvannu thulumpumetho
paramaanandatthileppaathiyolam,
oru neenda neriya gaanamaayi
ppatharum svaratthil pakannarshesham,
akaleyappaathiraappakshipolum
chirakumothukkiyurakkamaayi! Aaru
avide,yakshethratthinmunnil,nilkku
marayaalin kompatthumaarimaari,
thuruthuretthoongippidanju kooki,
cchirakadicchaartthu parannupaari,
samayamkazhippoo sarasamaayi
ttamithakauthuhalamaavalukal
ezhu
ivayoronnaayi njaan nokkinokki
yavikalaanandamanubhavippoo. Ariki,lennaal,kashda,maarumillen
hrudayothsavatthinu saakshi nilkkaan! Ulakidamellaamurakkamaayi
tharunirapolumanangaathaayi! Ettu
ivide, yee njaan maathramekanaayi
ttithuvidham nirnnidranaayirippoo
sakalacharaacharamonnupoli
samudithashaanthiyil vishramikke,
nihathanaamenneyathinkalninnu
makalatthu nirtthunna shakthiyetho!! Ompathu
sahathaapashoonyamee mannidatthil
sakalathumippolatheevashaantham;
shari,yennaal,tthelidaykkulli,linnee
sharadindu maanjumarayukille? Udayam, kizhakku karangal neetti
kshithiyekkulukkiyunattharukille? Patthu
manujarellaarumunarumallo! Mama manam veendum thakarumallo! Paribhavatthinte sharangal veendum
thuruthureyennilttharaykkumallo! Parushamaam raathriyaanenthukondum
pakalinekkaalenikkereyishdam !! Pathinonnu
udayamillaatthoru neenda raavu
munarendaatthoru sushupthiyumaayu,
orumanashalyavum vannucheraa
tthorunithyavishramam njaan kothippoo! Dharayi,lijjeevithabhaaramottu
maruthayyo, thaangaanenikkiniyum. Pranayasarvvame, porum paribhavam! Hrudayagadgatham kelkkaatthathenthunee?