▲ വരിക വരിക മരണമേ ! മയൂഖമാല

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വരിക വരിക മരണമേ ! മയൂഖമാല

(ഒരു ഇംഗ്ലീഷ് കവിത ഷേക്സ്പിയർ)

മരണമേ , വരിക നീ, വരിക നീ,യെന്നെയൊരു

മരതകപ്പച്ചക്കാട്ടിൽ മറചെയ്താവൂ.

പറക്കുക മമ പ്രാണവാതമേ നീ, നിർദ്ദയയാ

മൊരു മനോഹരിയാൽ ഞാൻ ഹനിക്കപ്പെട്ടേൻ.

ഹരിതപത്രങ്ങളാലേ സജ്ജമാക്കിക്കൊളുളകെന്‍റെ

മരവിച്ച ജഡം മൂടുമന്ത്യനിചോളം.

അത്രമാത്രം പരമാർത്ഥമായിട്ടൊരുവനുമെന്‍റെ

മൃത്യവിൻ വിഭാഗമയ്യോ, പങ്കുകൊണ്ടീല!



ഒരു പുഷ്പം, മധുരമാമൊരു പുഷ്പ,മിരുണ്ടൊരെൻ

മരണശയ്യയിലാരും ചൊരിഞ്ഞീടൊല്ലേ!

ഒരു സഖാ,വൊരു,സഖാ,വഭിവാദ്യംചെയ്തിടായ്കെൻ

വെറുമസ്ഥിചിതറേണ്ടും മൃതശരീരം.

ആവിലകാമുകനൊരിക്കലും കണ്ടെത്താത്തിട,മെ

ങ്ങായിരമായിരം നെടുവീർപ്പു സൂക്ഷിപ്പാൻ

തേങ്ങിതേങ്ങിച്ചുടുകണ്ണീർക്കണമേറെപ്പൊഴിക്കുവാ

നങ്ങു, വേഗമെന്നെ,യയ്യോ, മറചെയ്താവൂ !

Manglish Transcribe ↓


Changampuzha krushnapilla=>▲ varika varika maraname ! Mayookhamaala

(oru imgleeshu kavitha shekspiyar)

maraname , varika nee, varika nee,yenneyoru

marathakappacchakkaattil maracheythaavoo. Parakkuka mama praanavaathame nee, nirddhayayaa

moru manohariyaal njaan hanikkappetten. Harithapathrangalaale sajjamaakkikkolulaken‍re

maraviccha jadam moodumanthyanicholam. Athramaathram paramaarththamaayittoruvanumen‍re

mruthyavin vibhaagamayyo, pankukondeela! Oru pushpam, madhuramaamoru pushpa,mirundoren

maranashayyayilaarum chorinjeedolle! Oru sakhaa,voru,sakhaa,vabhivaadyamcheythidaayken

verumasthichitharendum mruthashareeram. Aavilakaamukanorikkalum kandetthaatthida,me

ngaayiramaayiram neduveerppu sookshippaan

thengithengicchudukanneerkkanamereppozhikkuvaa

nangu, vegamenne,yayyo, maracheythaavoo !
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution