▲ വസന്താഗമത്തിൽ മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വസന്താഗമത്തിൽ മയൂഖമാല
(ഒരുപാരസികകവിത ഹാഫീസ്)
ആസന്നമായിതിവിടെയുംമംഗള
ഭാസുരവാസന്തവാസരങ്ങൾ;
മന്ദമുണർന്നുകഴിഞ്ഞുപോയ്സുന്ദര
മന്ദാരമല്ലികാവല്ലികകൾ
കണ്മണി,നീമാത്രമെന്തിനുപിന്നെ,യീ
മണ്ണിനടിയിൽകിടപ്പതേവം?
ഈമധുമാസത്തിൽതിങ്ങിനിറഞ്ഞീടും
ശ്യാമളനീരദമാലപോലെ,
കാതരേ,നിന്നുടെകാരാഗൃഹത്തിന്മേൽ
കാളിമയാളുമിക്കല്ലറമേൽ,
ചിന്നിച്ചിതറിടാംകണ്ണീർക്കണികകൾ
പിന്നെയുംപിന്നെയുമെന്മിഴികൾ.
മണ്ണിനടിയിൽനിന്നോമലേ,നീയുംനിൻ
മഞ്ജുവദനമുയർത്തുവോളം!..
Manglish Transcribe ↓
Changampuzha krushnapilla=>▲ vasanthaagamatthil mayookhamaala
(orupaarasikakavitha haapheesu)
aasannamaayithivideyummamgala
bhaasuravaasanthavaasarangal;
mandamunarnnukazhinjupoysundara
mandaaramallikaavallikakal
kanmani,neemaathramenthinupinne,yee
manninadiyilkidappathevam? Eemadhumaasatthilthinginiranjeedum
shyaamalaneeradamaalapole,
kaathare,ninnudekaaraagruhatthinmel
kaalimayaalumikkallaramel,
chinnicchitharidaamkanneerkkanikakal
pinneyumpinneyumenmizhikal. Manninadiyilninnomale,neeyumnin
manjjuvadanamuyartthuvolam!..