▲ വിഫലനൃത്തം ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വിഫലനൃത്തം ബാഷ്പാഞ്ജലി

എന്നും ഞാനാരചിച്ചാനന്ദിച്ചീടുമെൻ

സുന്ദരസങ്കൽപചിത്രമെല്ലാം,

എന്നിലുള്ളേതോ പരമരഹസ്യത്തിൻ

ബിംബന കൈതവമായിരുന്നു.

ചക്രവാളാവധിക്കപ്പുറം ചെന്നുഞാ

നെപ്പോഴുമെന്തോ തിരഞ്ഞിരുന്നു.

ആത്മസംഗീതംപോൽ നിത്യമായ്, സത്യമാ

യാശപോലത്ര മധുരമായി.

കണ്ണുനീർത്തുള്ളിപോൽ കന്മഷശൂന്യമായ്,

നമ്മർസല്ലാപംപോൽ സുന്ദരമായ്,

ഏതോവിശിഷ്ടമാം നിർവൃതിയൊന്നിനെൻ

കേവലജീവനുഴന്നിരുന്നു.

കൽപകവാടിയി,ലേകാന്തനക്ഷത്ര

പുഷ്പശയ്യാതലം സജ്ജമാക്കി,

ചന്ദ്രികാധാരയിൽ, ചന്ദനച്ഛായയി

ലെന്നും ഞാനാരെയോ കാത്തിരിക്കെ,

ഏതൊ വെളിച്ചം തലോടിത്തലോടി,യെൻ

ചേതന കണ്ണു തുറന്നിരുന്നു.

ഈ ലോകമൊട്ടുക്കലിഞ്ഞലിഞ്ഞങ്ങനെ

യോജിച്ചു ചേർന്നു മധുരമായി,

ഏതോ വികാരതരംഗതരളിത

നാകസംഗീതസരിൽപ്രവാഹം,

മാമകാത്മാവിനെച്ചുംബിച്ചു, ശീകര

ധാരയിലാശ്ലേഷം ചെയ്തിരുന്നു!

നിർമ്മലരാഗസുരഭിലമാമൊരു

മർമ്മരംകൊണ്ടു പൊതിഞ്ഞിരുന്നു.

* * *

ഭാവനപ്പൂഞ്ചിറകേവം വരിച്ചു ഞാ,

നേതെല്ലാം ലോകം കടന്നുപോയി!

കണ്ടാലും കണ്ടാലും കൗതുകം തീരാത്ത

വണ്ടണിച്ചെണ്ടുകൾ തിങ്ങിവിങ്ങി,

ലാലസിച്ചീടും പൂവാടികളെത്ര, യെ

ന്നാലസ്യ നിദ്രയ്ക്കഭയമേകി!

എന്തെല്ലാം കണ്ടു ഞാ, നെന്തെല്ലാം കേട്ടു ഞാ

നെതിനെല്ലാറ്റിനും സാക്ഷിനിന്നു!

എന്നാലു,മേറെ ഞാൻ കാണുവാനാശിച്ച

തിന്നോളമെൻ കണ്ണിലെത്തിയില്ല!

എന്നാലും,മേറെ ഞാൻ കേൾക്കുവാനാശിച്ച

തിന്നോളമെൻ കാതിലെത്തിയില്ല!

എന്നാത്മാവേതാണ്ടൊന്നിക്കിളിയാക്കിയി

ട്ടെങ്ങോ മറഞ്ഞുപോമാ വെളിച്ചം,

ഏതുകാലത്തിനി, യേതു ലോകത്തുവെ

ച്ചേതൊരു മട്ടിൽ, ഞാൻ കണ്ടുമുട്ടും?

എന്നാത്മതന്ത്രിയിടയ്ക്കൊന്നുണർത്തിക്കൊ

ണ്ടെങ്ങോ ലയിക്കുമാ മൗനഗീതം,

ഏതുകാലത്തിനി, യേതു ലോകത്തുവെ

ച്ചേതൊരു മട്ടിൽ ഞാനുറ്റുകേൾക്കും?

പ്രാണനുഴന്നു ഞെരങ്ങും ഞെരക്കത്തിൽ

ഞാനെന്നെത്തന്നെ വെടിഞ്ഞൊടുവിൽ,

നീയായിത്തീരുവാൻ നിന്നടുത്തെത്തുമ്പോൾ

നീയൊഴിഞ്ഞെമ്മട്ടൊളിച്ചിരിക്കും?

കേവലലീലയിലീവിധം നീയൊരു

ജീവിതപ്പൂമ്പട്ടെനിക്കു നൽകി.

ഞാനതു ചാർത്തിയീ നാടകശാലയിൽ

നാനാതരത്തിൽ നടനമാടി.

പൊട്ടിച്ചിരിച്ചുഞാൻ, പൊട്ടിക്കരഞ്ഞു ഞാൻ

പെട്ടെന്നു പെട്ടെന്നു മാറി മാറി.

എന്നിരുകൈകളുംകൂപ്പിയിരുന്നു ഞാ

നെന്നാലിക്കാണികളെന്തു കൂട്ടർ?

മറ്റൊന്നും യാചിച്ചതില്ലവരോടു ഞാ

നിറ്റനുകമ്പയതൊന്നുമാത്രം.

എന്നാലത്തുച്ഛപ്രതിഫലമെങ്കിലും

തന്നീടാനിങ്ങില്ലൊരാളുപോലും!

എന്തിനിനിയുമീ നിഷ്ഫലനത്തർനം?

എന്തിനിനിയും മദീയഗാനം?

ഹാ, വെറുംകയ്യോടെ ,തേങ്ങിക്കരഞ്ഞുകൊ

ണ്ടാവതെന്തയ്യോ ഞാൻ പോരികയായ്!

* * *

ഇത്തരം കാണികളുള്ളിടത്തേയ്ക്കിനി

നൃത്തത്തിനെന്നെയയയ്ക്കരുതേ!!

Manglish Transcribe ↓


Changampuzha krushnapilla=>▲ viphalanruttham baashpaanjjali

ennum njaanaarachicchaanandiccheedumen

sundarasankalpachithramellaam,

ennilulletho paramarahasyatthin

bimbana kythavamaayirunnu. Chakravaalaavadhikkappuram chennunjaa

neppozhumentho thiranjirunnu. Aathmasamgeethampol nithyamaayu, sathyamaa

yaashapolathra madhuramaayi. Kannuneertthullipol kanmashashoonyamaayu,

nammarsallaapampol sundaramaayu,

ethovishishdamaam nirvruthiyonninen

kevalajeevanuzhannirunnu. Kalpakavaadiyi,lekaanthanakshathra

pushpashayyaathalam sajjamaakki,

chandrikaadhaarayil, chandanachchhaayayi

lennum njaanaareyo kaatthirikke,

etho veliccham thaloditthalodi,yen

chethana kannu thurannirunnu. Ee lokamottukkalinjalinjangane

yojicchu chernnu madhuramaayi,

etho vikaaratharamgatharalitha

naakasamgeethasarilpravaaham,

maamakaathmaavinecchumbicchu, sheekara

dhaarayilaashlesham cheythirunnu! Nirmmalaraagasurabhilamaamoru

marmmaramkondu pothinjirunnu.

* * *

bhaavanappoonchirakevam varicchu njaa,

nethellaam lokam kadannupoyi! Kandaalum kandaalum kauthukam theeraattha

vandanicchendukal thingivingi,

laalasiccheedum poovaadikalethra, ye

nnaalasya nidraykkabhayameki! Enthellaam kandu njaa, nenthellaam kettu njaa

nethinellaattinum saakshininnu! Ennaalu,mere njaan kaanuvaanaashiccha

thinnolamen kanniletthiyilla! Ennaalum,mere njaan kelkkuvaanaashiccha

thinnolamen kaathiletthiyilla! Ennaathmaavethaandonnikkiliyaakkiyi

ttengo maranjupomaa veliccham,

ethukaalatthini, yethu lokatthuve

cchethoru mattil, njaan kandumuttum? Ennaathmathanthriyidaykkonnunartthikko

ndengo layikkumaa maunageetham,

ethukaalatthini, yethu lokatthuve

cchethoru mattil njaanuttukelkkum? Praananuzhannu njerangum njerakkatthil

njaanennetthanne vedinjoduvil,

neeyaayittheeruvaan ninnadutthetthumpol

neeyozhinjemmattolicchirikkum? Kevalaleelayileevidham neeyoru

jeevithappoompattenikku nalki. Njaanathu chaartthiyee naadakashaalayil

naanaatharatthil nadanamaadi. Potticchiricchunjaan, pottikkaranju njaan

pettennu pettennu maari maari. Ennirukykalumkooppiyirunnu njaa

nennaalikkaanikalenthu koottar? Mattonnum yaachicchathillavarodu njaa

nittanukampayathonnumaathram. Ennaalatthuchchhaprathiphalamenkilum

thanneedaaningilloraalupolum! Enthininiyumee nishphalanattharnam? Enthininiyum madeeyagaanam? Haa, verumkayyode ,thengikkaranjuko

ndaavathenthayyo njaan porikayaayu!

* * *

ittharam kaanikalullidattheykkini

nrutthatthinenneyayaykkaruthe!!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution