▲ വിയുക്ത ഓണപ്പൂക്കൾ

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വിയുക്ത ഓണപ്പൂക്കൾ



ജനിതോല്ലാസം നിത്യ

മസ്സമാഗമോർത്തി

ജ്ജനൽവാതിലിൻ ചാരെ

ക്കാത്തുകാത്തിരിയ്ക്കും ഞാൻ.



ഇന്നും ഞാനിരിയ്ക്കയാ,

ണെന്തിനാ, നാരെക്കാത്താ;

ണെന്നാശാസുമമെല്ലാം

കൊഴിഞ്ഞു കഴിഞ്ഞല്ലോ.



പലരും വരുന്നുണ്ടു,

പോകുന്നുമു, ണ്ടെന്നാലും,

പഴുതേ കാക്കുന്നൂ ഞാൻ

പാതയെൻമുന്നിൽ ശൂന്യം!



വരുന്നില്ലൊരാൾമാത്രം,

വന്നീടുകയുമില്ലി

ത്തെരുവീഥിയിൽക്കൂടി,

യെങ്കിലും, കാക്കുന്നൂ ഞാൻ!



ഹാ, നിത്യപരിചയ

മൊക്കുമോ മാറ്റാൻ? കാൽകൾ

താനേ, യാ നേരം വന്നാ,

ലിങ്ങോട്ടു നീങ്ങിപ്പോകും!



ദൂരെയപ്പാദന്യാസം

കേൾക്കുമ്പോഴേയ്ക്കും, ഹൃത്തി

ലേറിടും തുടിപ്പെനി

യ്ക്കെന്നെറ്റി വിയർത്തുപോം.



മറ്റരും കാണാതിരി

യ്ക്കാനായ്, ഞാൻ മനപൂർവ്വ

മുറ്റുയത്നിക്കും മുഖ

വൈവർണ്ണ്യം മറയ്ക്കുവാൻ!



എങ്കിലും, സ്മേരാർദ്രമാ

മാ മുഖം കാണുന്നേര

മെൻകവിൾത്തുടിപ്പേറു

മെത്ര ഞാൻ ശ്രമിച്ചാലും!



അസ്ഥിമാത്രാവശേഷ

മാ രൂപം, ഞാനോർത്തിടാ

തിത്ര മേലെൻപ്രാണനോ

ടെമ്മട്ടിലൊട്ടിച്ചേർന്നു?



കണ്ണിമയ്ക്കാതാ മുഖ

ത്തങ്ങനെ നോക്കിക്കൊണ്ടു

നിന്നുടും നേരം, സ്വയം

നിർവൃതിക്കൊള്ളുന്നൂ ഞാൻ.



ഒരുവാക്കിടയ്ക്കെങ്ങാ

നോതുവാനൊത്താൽ, പ്പിന്നൊ

ന്നരുളാൻ, രോമോദ്ഗമം

തടയും, കുഴങ്ങും ഞാൻ!



ഇമ്മന്നിൽ, സ്വാർത്ഥപ്പുക

ലേശവും പുരളാത്ത

നിർമ്മലപ്രേമം പോലു

മപരാധമാണലോ!



ഞാനന്‍റെ ഹൃദയത്തെ

വഞ്ചിയ്ക്കാൻ പഠിയ്ക്കാഞ്ഞ

താണിന്നീ വിപത്തുകൾ

ക്കൊക്കെയുമടിസ്ഥാനം



എങ്കിലും, പശ്ചാത്താപ

മില്ല മേ നേരേമറി

ച്ചങ്കിതമാണെൻചിത്ത

മഭിമാനത്താലിന്നും



ഗദ്ഗദസ്വരത്തിലു

ള്ളാ യാത്രാമൊഴിയിതാ

മൽക്കർണ്ണയുഗ്മത്തിങ്ക

ലിപ്പൊഴും മുഴങ്ങുന്നു.



മ്ളാനമാ മുഖ, മശ്രു

കലുഷം, മായാതന്‍റെ

മാനസനേത്രങ്ങൾക്കു

മുൻപി, ലിപ്പൊഴും നിൽപൂ.



മായ്ക്കുവാൻ നോക്കുന്തോറും

മേൽക്കുമേൽത്തെളികയാ

ണാക്കണ്ണി, ലകളങ്ക

സ്നേഹത്തിൻ മരീചികൾ.



ഭദ്രവും, രാഗാർദ്രവും,

ദീനവുമാ, മാ നോട്ടം,

നിദ്രയിൽപ്പോലും, നിത്യ

മസ്വസ്ഥയാക്കുന്നെന്നെ!



എന്തിനായ് വിധിയേവ

മാനയിച്ചതു, കഷ്ടം,

ചിന്തിയാ, തെൻമുന്നിലാ

പ്രിയദർശനരൂപം?



ഹാ, വരാകി ഞാനൊരു

സുസ്മിതത്തിനുപോലും

കേവലമെനിയ്ക്കീശ

നേകിയില്ലല്ലോ ഭാഗ്യം!



എൻമനോഭാവം മൂലം

നഷ്ടമില്ലാർക്കും, കാമ

കന്മഷക്കലർപ്പതി

നേറ്റിട്ടില്ലൊരിയ്ക്കലും.



ഇന്നോളമപരാധം

ചെയ്തിട്ടില്ലൊരാൾക്കും ഞാ

നെന്നിട്ടും, വിധിയെന്നെ

നിർദ്ദയം വഞ്ചിച്ചല്ലോ!



എങ്കിലും, വ്യതിചലി

യ്ക്കില്ലൊരു കാലത്തുമെൻ

സങ്കൽപം, ദൈവത്തിങ്കൽ

നി, ന്നിനിയണുപോലും!



എന്നാത്മശുദ്ധിയ്ക്കു, മെൻ

പാവനപ്രേമത്തിനും,

കണ്ണുനീരാകാം പക്ഷേ

വിധിച്ചതെനിക്കീശൻ.



അതിൽ, ഞാനസംതൃപ്ത

യല്ലൊരു നാളും മുഗ്ദ്ധ

സ്മൃതിക, ളെൻ ചിത്തത്തി

നുണ്ടല്ലോ താലോലിയ്ക്കാൻ!



ശാശ്വതമാണാ സ്നേഹ,

മറിയാമെനിയ്ക്കതൊ

ട്ടാശ്വാസം തരുന്നുമു,

ണ്ടെന്നാലും, മയ്യോ, മേലിൽ,



എത്രയും മെലിഞ്ഞു നീ,

ണ്ടരികിൽ സ്പന്ദിച്ചുകൊ

ണ്ടെത്തു, മച്ഛായാരൂപ,

മെങ്ങനെ മറക്കും ഞാൻ?

Manglish Transcribe ↓


Changampuzha krushnapilla=>▲ viyuktha onappookkal



janithollaasam nithya

masamaagamortthi

jjanalvaathilin chaare

kkaatthukaatthiriykkum njaan. Innum njaaniriykkayaa,

nenthinaa, naarekkaatthaa;

nennaashaasumamellaam

kozhinju kazhinjallo. Palarum varunnundu,

pokunnumu, ndennaalum,

pazhuthe kaakkunnoo njaan

paathayenmunnil shoonyam! Varunnilloraalmaathram,

vanneedukayumilli

ttheruveethiyilkkoodi,

yenkilum, kaakkunnoo njaan! Haa, nithyaparichaya

mokkumo maattaan? Kaalkal

thaane, yaa neram vannaa,

lingottu neengippokum! Dooreyappaadanyaasam

kelkkumpozheykkum, hrutthi

leridum thudippeni

ykkennetti viyartthupom. Mattarum kaanaathiri

ykkaanaayu, njaan manapoorvva

muttuyathnikkum mukha

vyvarnnyam maraykkuvaan! Enkilum, smeraardramaa

maa mukham kaanunnera

menkaviltthudipperu

methra njaan shramicchaalum! Asthimaathraavashesha

maa roopam, njaanortthidaa

thithra melenpraanano

demmattilotticchernnu? Kannimaykkaathaa mukha

tthangane nokkikkondu

ninnudum neram, svayam

nirvruthikkollunnoo njaan. Oruvaakkidaykkengaa

nothuvaanotthaal, ppinno

nnarulaan, romodgamam

thadayum, kuzhangum njaan! Immannil, svaarththappuka

leshavum puralaattha

nirmmalapremam polu

maparaadhamaanalo! Njaanan‍re hrudayatthe

vanchiykkaan padtiykkaanja

thaaninnee vipatthukal

kkokkeyumadisthaanam



enkilum, pashchaatthaapa

milla me neremari

cchankithamaanenchittha

mabhimaanatthaalinnum



gadgadasvaratthilu

llaa yaathraamozhiyithaa

malkkarnnayugmatthinka

lippozhum muzhangunnu. Mlaanamaa mukha, mashru

kalusham, maayaathan‍re

maanasanethrangalkku

munpi, lippozhum nilpoo. Maaykkuvaan nokkunthorum

melkkumeltthelikayaa

naakkanni, lakalanka

snehatthin mareechikal. Bhadravum, raagaardravum,

deenavumaa, maa nottam,

nidrayilppolum, nithya

masvasthayaakkunnenne! Enthinaayu vidhiyeva

maanayicchathu, kashdam,

chinthiyaa, thenmunnilaa

priyadarshanaroopam? Haa, varaaki njaanoru

susmithatthinupolum

kevalameniykkeesha

nekiyillallo bhaagyam! Enmanobhaavam moolam

nashdamillaarkkum, kaama

kanmashakkalarppathi

nettittilloriykkalum. Innolamaparaadham

cheythittilloraalkkum njaa

nennittum, vidhiyenne

nirddhayam vanchicchallo! Enkilum, vyathichali

ykkilloru kaalatthumen

sankalpam, dyvatthinkal

ni, nniniyanupolum! Ennaathmashuddhiykku, men

paavanaprematthinum,

kannuneeraakaam pakshe

vidhicchathenikkeeshan. Athil, njaanasamthruptha

yalloru naalum mugddha

smruthika, len chitthatthi

nundallo thaaloliykkaan! Shaashvathamaanaa sneha,

mariyaameniykkatho

ttaashvaasam tharunnumu,

ndennaalum, mayyo, melil,



ethrayum melinju nee,

ndarikil spandicchuko

ndetthu, machchhaayaaroopa,

mengane marakkum njaan?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution