▲ വിയോഗിനി ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വിയോഗിനി ബാഷ്പാഞ്ജലി

മന്ദഹസിതാർദ്രമാം വിൺമുഖത്തിൽ

ചന്ദ്രകല മിന്നിത്തെളിഞ്ഞിരുന്നു.

തങ്കരുചി തങ്കിന താരകകൾ

പുഞ്ചിരിയിട്ടങ്ങിങ്ങു നിന്നിരുന്നു,

സഞ്ജനിതസൗരഭസാന്ദ്രമാകും

തെന്നലല തല്ലിത്തളർന്നിരുന്നു.

അമ്മധുരരംഗത്തിൽപ്പോലു,മന്നെൻ

കൺമുനകൾ രണ്ടും നനഞ്ഞിരുന്നു!

അന്നുഭവാനേകിയ രാഗലേഖ

മുൺമയിലെൻ മാറോടണച്ചു പുൽകി,

ഉൾപ്പുളകമാർന്നു ഞാനാ നിശയൊ

രുത്സവമായ്ത്തന്നെ കഴിച്ചുകൂട്ടി.

സ്നേഹമയചിന്തതന്നിർവൃതി, വ

ന്നോമനയെക്കണ്ണീരിൽ മുക്കി മന്ദം.

ഭൂവിതി,ലാവത്തർനകാമ്യമാകു

മീ മധുരശോകാദ്രർമായ ജന്മം,

ആമരണം മോദാലടുത്തണഞ്ഞൊ

രാവരണം കൊണ്ടു പൊതിഞ്ഞിടുമ്പോൾ

ശൂന്യതയില്ത്തൂവുമെൻ പ്രേമഗാനം

പൂർണ്ണതയിൽ മാറ്റൊലിക്കൊണ്ടിടുമ്പോൾ

ആ നിമിഷമ്പോലും ഭവൽസ്വരൂപ

ധ്യാനപരമാകിൽ കൃതാർത്ഥയായ് ഞാൻ.

* * *

സുന്ദരമീ രാഗാദയത്തിൽ,ഞാനി

ന്നെന്തു നിരഘാനന്ദമാസ്വദിപ്പൂ!

എത്രയുഗം മുൻപേതന്നീവിധ,മെൻ

ചിത്തമിതിനായിക്കൊതിച്ചിരുന്നു!

കൂരിരുളിൽ ഘോരവിജനതയിൽ

ജീവനുണർന്നെത്ര വാവിട്ടു കേണു!

മൽക്ഷണികസ്വപ്നങ്ങളൊക്കെയു,മീ

യക്ഷയ നിർവ്വാണത്തെ ലക്ഷ്യമാക്കി,

ഭൂവിൽ ബഹുജനങ്ങൾ താണ്ടിവന്ന

തീ വിരഹയാതനയ്ക്കായിരുന്നോ!

* * *

ഉന്നതകൗതൂഹലമന്നൊരുനാ

ളെന്നരികിലെത്തുമെന്നോർത്തു, കഷ്ടം,

ഇന്നുവരെയെത്ര നിശീഥിനികൾ

കണ്ണിണ കൂട്ടാതെ ഞാൻ കത്തിരുന്നു!

നിഷ്ഫലമായ് നിത്യവുമെന്തിനോ ഞാൻ

പുഷ്പസുഖതൽപങ്ങൾ സജ്ജമാക്കി.

ഹാ,നിമിഷംതോറും ഞാൻ മാറിമാറി

ക്കോമളമാം സാരിയെടുത്തു ചാർത്തി.

അല്ലെതിർവാർകൂന്തലഴിച്ചു കെട്ടി

മുല്ലമലർ മാല കൊരുത്തുചൂടി.

മഞ്ജൂതരസിന്ദൂരചിത്രകത്താ

ലെന്മൃദലഫാലം സുരമ്യമാക്കി.

നൽകനകഭൂഷതൻകാന്തിയിങ്കൽ

മൽതനു ഞാൻ മുക്കിയൊരുങ്ങിനിൽപായ്

ഹന്ത, ഭവദാഗമമില്ലയെങ്കി

ലെന്തിനു ഞാനീവിധം പാടുപെട്ടു!

എങ്കിലു,മസ്സാന്നിധ്യശൂന്യതയു

മെങ്കരളിനാശ്വാസമായിരുന്നു.

എന്നൊരു നാളെങ്കിലു;മെന്നരികിൽ

വന്നിടുകി,ലന്നെൻവസന്തമായി!

ആ മഹിതരംഗമണയുവോളം

ഞാനിനിയുമീവിധം കാത്തിരിക്കും.

അന്നുവരെക്കൊച്ചുകിടാവിളക്കൊ

ന്നെന്‍റെ മുറിയിൽക്കൂട്ടിനു കാത്തിരിക്കും!



മമ ജീവമാധുരിക്കെന്നൊടൊട്ടും

പരിഭവം തോന്നുവാനില്ല മാർഗ്ഗം,

അനഘനിർവ്വാണദമാണെനിയി

ന്നവളെക്കുറിച്ചുള്ള ചിന്തപോലും!

Manglish Transcribe ↓


Changampuzha krushnapilla=>▲ viyogini baashpaanjjali

mandahasithaardramaam vinmukhatthil

chandrakala minnitthelinjirunnu. Thankaruchi thankina thaarakakal

punchiriyittangingu ninnirunnu,

sanjjanithasaurabhasaandramaakum

thennalala thallitthalarnnirunnu. Ammadhuraramgatthilppolu,mannen

kanmunakal randum nananjirunnu! Annubhavaanekiya raagalekha

munmayilen maarodanacchu pulki,

ulppulakamaarnnu njaanaa nishayo

ruthsavamaaytthanne kazhicchukootti. Snehamayachinthathannirvruthi, va

nnomanayekkanneeril mukki mandam. Bhoovithi,laavattharnakaamyamaaku

mee madhurashokaadrarmaaya janmam,

aamaranam modaaladutthananjo

raavaranam kondu pothinjidumpol

shoonyathayiltthoovumen premagaanam

poornnathayil maattolikkondidumpol

aa nimishampolum bhavalsvaroopa

dhyaanaparamaakil kruthaarththayaayu njaan.

* * *

sundaramee raagaadayatthil,njaani

nnenthu niraghaanandamaasvadippoo! Ethrayugam munpethanneevidha,men

chitthamithinaayikkothicchirunnu! Koorirulil ghoravijanathayil

jeevanunarnnethra vaavittu kenu! Malkshanikasvapnangalokkeyu,mee

yakshaya nirvvaanatthe lakshyamaakki,

bhoovil bahujanangal thaandivanna

thee virahayaathanaykkaayirunno!

* * *

unnathakauthoohalamannorunaa

lennarikiletthumennortthu, kashdam,

innuvareyethra nisheethinikal

kannina koottaathe njaan katthirunnu! Nishphalamaayu nithyavumenthino njaan

pushpasukhathalpangal sajjamaakki. Haa,nimishamthorum njaan maarimaari

kkomalamaam saariyedutthu chaartthi. Allethirvaarkoonthalazhicchu ketti

mullamalar maala korutthuchoodi. Manjjootharasindoorachithrakatthaa

lenmrudalaphaalam suramyamaakki. Nalkanakabhooshathankaanthiyinkal

malthanu njaan mukkiyorunginilpaayu

hantha, bhavadaagamamillayenki

lenthinu njaaneevidham paadupettu! Enkilu,masaannidhyashoonyathayu

menkaralinaashvaasamaayirunnu. Ennoru naalenkilu;mennarikil

vanniduki,lannenvasanthamaayi! Aa mahitharamgamanayuvolam

njaaniniyumeevidham kaatthirikkum. Annuvarekkocchukidaavilakko

nnen‍re muriyilkkoottinu kaatthirikkum! Mama jeevamaadhurikkennodottum

paribhavam thonnuvaanilla maarggam,

anaghanirvvaanadamaaneniyi

nnavalekkuricchulla chinthapolum!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution